കടൽത്തീരം, ദ്വീപുകൾ

കടൽത്തീരം (Sea Shore)
■ ലോകത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം കാനഡയാണ്, ഇത് ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ്.

■ കാനഡയ്ക്കും യുഎസ്എയ്ക്കും മൂന്ന് വലിയ സമുദ്രങ്ങളുമായി അതിരുകളുണ്ട്. പസഫിക്, അറ്റ്ലാന്റിക്, ആർട്ടിക് എന്നിവയാണ് സമുദ്രങ്ങൾ.

■ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം ഇന്തോനേഷ്യ. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം കൂടിയാണിത്.

■ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ഗുജറാത്താണ്.

■ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കടൽത്തീരമുള്ള സംസ്ഥാനം ആന്ധ്രാപ്രദേശ് .

■ ഒൻപത് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കടൽത്തീരവുമായി അതിർത്തി ഉണ്ട്, അവ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒറീസ, പശ്ചിമ ബംഗാൾ എന്നിവയാണ്.

■ കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ജില്ല കണ്ണൂർ.

■ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് കടൽത്തീരമുള്ള കേരളത്തിലെ ഒൻപത് ജില്ലകൾ.

■ ആലപ്പുഴ ജില്ലയിലെ ചേർത്തലയാണ്, കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്.

■ കേരളത്തിലെ ഏറ്റവും നീളമേറിയ ബീച്ചാണ് കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ച്.

■ കേരളത്തിലെ പ്രശസ്തമായ മൂന്ന് ബീച്ചുകൾ വർക്കലയിലെ പാപനാശം ബീച്ച്, ശംങ്കുമുഖം  ബീച്ച്, കോവളം ബീച്ച് എന്നിവയാണ്. ഇവമൂന്നും തിരുവനന്തപുരത്താണ്.

■ കേരളത്തിലെ പ്രശസ്തമായ നീണ്ടകര ഫിഷിംഗ് ഹാർബർ, തങ്കശ്ശേരി ബീച്ച് എന്നിവ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്നു.

■ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പുറക്കാട് തീരം ചാകരക്ക് പ്രസിദ്ധമാണ്. എറണാകുളത്തെ ബീച്ചുകളായ ചെറായി, മുനമ്പം എന്നിവയും ചാകരക്ക് പ്രസിദ്ധമാണ്.

■ മാറാട്, കാപ്പാട്, ബേപ്പൂർ എന്നിവയാണ് കോഴിക്കോട് ജില്ലയിലുള്ള ബീച്ചുകൾ.

■ കേരളത്തിലെ പല രാഷ്ട്രീയ സാംസ്കാരിക വ്യക്‌തികളുടെ അന്ത്യവിശ്രമസ്ഥലം കൂടിയാണ് കണ്ണൂരിലെ പയ്യാമ്പലം കടപ്പുറം.

ദ്വീപുകൾ 

■ പ്രശസ്ത ടൂറിസ്റ്റ് ആകർഷണ കേന്ദ്രമായ പാതിരാമണൽ ദ്വീപ് അലപ്പുഴയിലെ വെമ്പനാട് കായലിലാണ്.

■ ഒറീസയിലെ ചിൽക തടാകത്തിലാണ് പ്രശസ്തമായ ഹണിമൂൺ, ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ.

■ ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻ‌ലാൻ‌ഡ് ഡെൻ‌മാർക്കിന്റെ ഭാഗമാണ്.

■ 'കലാലിത്ത് നൂനാത്ത്' എന്നാണ് ഗ്രീൻ‌ലാൻഡിന്റെ മാതൃഭാഷയിലെ പേര്.

■ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപാണ് ഇൻഡൊനേഷ്യയിലെ ജാവ.

■ ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനും ജിയോളജിസ്റ്റുമായിരുന്ന ചാൾസ് ഡാർവിൻ മനുഷ്യ പരിണാമ ഗവേഷണത്തിനായി പസഫിക് സമുദ്രത്തിലെ ഗാലപ്പാഗോസ് ദ്വീപുകളിൽ താമസിച്ചു. ഗാലപ്പാഗോസ് ദ്വീപുകൾ ഇക്വഡോർ രാജ്യത്തിന്റെ ഭാഗമാണ്.

■ പ്രാചീന ശിലാബിംബങ്ങൾക്കു പേരുകേട്ട ഈസ്റ്റർ ദ്വീപ് പസഫിക് സമുദ്രത്തിലാണ്. ഇപ്പോൾ ഈ സ്ഥലം ചിലിയുടെ ഭാഗമാണ്.

■ ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക കേന്ദ്രം ഡീഗോ ഗാർഷ്യദ്വീപ്.

■ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ നദി ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത് അസമിലെ ബ്രഹ്മപുത്ര നദിയിലാണ്.

■ 'ഏഴ് ദ്വീപുകളുടെ നഗരം' എന്നാണ് മുംബൈയെ വിളിക്കുന്നത്.

■ 'നക്കാവരം' എന്ന പേരിലും നിക്കോബാർ ദ്വീപുകൾ അറിയപ്പെടുന്നു.

■ കോക്കോ ദ്വീപുകൾ മ്യാൻമറിന്റെ ഭാഗമാണ്. 1994 മുതൽ അവർ ഈ ദ്വീപ് ചൈനയ്ക്ക് പാട്ടത്തിന് നൽകിയിരുന്നു. ബംഗാൾ ഉൾക്കടലിലാണ് കോക്കോ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.

■ ഇന്ത്യയിൽ 247 ദ്വീപുകളുണ്ട്.

■ അമേരിക്കൻ ഐക്യനാടുകളിലെ ഏക ദ്വീപ് സംസ്ഥാനമാണ് ഹവായ്.

Post a Comment

Previous Post Next Post