പർവതങ്ങൾ

പർവതങ്ങൾ (Mountains)
■ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് കുറഞ്ഞത് 600 മീറ്റർ ഉയരത്തിൽ വരുന്ന ഭൂരൂപത്തെയാണ് പർവ്വതം എന്ന് വിളിക്കുന്നത്.

■ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതങ്ങളാണ് മടക്കു പർവതങ്ങൾ (Folded Mountains). ഭൂപാളികൾ  കൂട്ടിയിടിക്കുമ്പോൾ മടക്കു പർവതനിരകൾ ഉടലെടുക്കുന്നു.

■ ഹിമാലയം, ആൻഡീസ്, റോക്കി പർവതനിരകൾ മടക്കു പർവതനിരകളുടെ ഉദാഹരണങ്ങളാണ്.

■ ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് ഹിമാലയം.

■ ലോകത്തിലെ ഏറ്റവും നീളംകൂടിയ ഭൂഖണ്ഡ പർവതനിരയാണ് ആൻഡീസ്. തെക്കേ അമേരിക്കയിലാണ് ആൻഡീസ് സ്ഥിതി ചെയ്യുന്നത്.

■ പർവത ഗവേഷണത്തിന്റെ പഠനമാണ് ഓറോളജി.

■ ഗുഹകളെക്കുറിച്ചുള്ള പഠനമാണ് സ്പീലിയോളജി.

■ ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലാണ് യുറൽ പർവതനിരകൾ (Ural Mountains).

■ ആൽപ്‌സ് (Alps) യൂറോപ്പിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമാണ്.

■ ബ്രാം സ്റ്റോക്കറുടെ “ഡ്രാക്കുള” എന്ന നോവലിലെ കാർപാത്തിയൻ പർവതനിരകൾ പ്രസിദ്ധമാണ്.

■ കിഴക്കൻ യൂറോപ്പിലാണ് കാർപാത്തിയൻ പർവതനിരകൾ സ്ഥിതിചെയ്യുന്നത്, 1500 കിലോമീറ്റർ നീളമുണ്ട്.

■ കാർപാത്തിയൻ പർവതനിരകൾ ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, പോളണ്ട്, ഉക്രെയ്ൻ, റൊമാനിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു .

■ ആഫ്രിക്കയിലെ പർവതനിരയാണ് അറ്റ്ലസ് (Atlas). മൊറോക്കോ, അൾജീരിയ, ടുണീഷ്യ എന്നിവയാണ് 2400 കിലോമീറ്റർ നീളമുള്ള അറ്റ്ലസ് പർവതനിരയിലുള്ള അതിർത്തി രാജ്യങ്ങൾ.

■ ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലൂടെ കാക്കസസ് (Caucasus) പർവതനിരകൾ വ്യാപിച്ചു കിടക്കുന്നു.

■ അപ്പലേച്ചിയൻ, റോക്കി പർവതനിരകൾ വടക്കേ അമേരിക്കയിലാണ്.

■ ജപ്പാനിലെ ഹോൻഷു ദ്വീപിലാണ് 'ഫ്യൂജിയാമ പർവതം' സ്ഥിതി ചെയ്യുന്നത്.

■ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് 'ടേബിൾ മൗണ്ടൻ' സ്ഥിതി ചെയ്യുന്നത്.

■ ബുദ്ധ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ  എന്നിവർ പാവനമെന്നു കരുതുന്ന ശ്രീലങ്കയിലെ കൊടുമുടിയാണ് 'ആദാമിന്റെ കൊടുമുടി'.

■ ഓസ്‌ട്രേലിയയിലെ സിഡ്‌നിക്കടുത്താണ് പ്രശസ്തമായ 'ബ്ലൂ മൗണ്ടൻസ്'.

■ ഇക്വഡോറിലെ ആൻഡീസ് പർവതനിരയിൽ സ്ഥിതിചെയ്യുന്ന കോട്ടോപാക്സിയാണ് ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതം.

■ പൈറനീസ് പർവതനിര ഫ്രാൻസിനെയും സ്പെയിനിനെയും വേർതിരിക്കുന്ന അതിർത്തിയാണ്.

■ ഫ്രാൻസിന്റേയും സ്വിറ്റ്സർലണ്ടിന്റേയും അതിർത്തിയാണ് ജൂറാ പർവതനിര.

■ വോസ്ഗെസ് പർവതനിരകൾ ഫ്രാൻസിനെയും ജർമ്മനിയെയും വേർതിരിക്കുന്നു.

■ ആൽപ്സ് പർവതനിരകൾ ഇറ്റലിയെയും ജർമ്മനിയെയും വേർതിരിക്കുന്നു.

■ ലോകത്തിന്റെ മേൽക്കൂര എന്നാണ് പാമീറിനെ വിളിക്കുന്നത്. പാമീറിന്റെ ചൈനീസ് പേര് കോങ്ളിങ്  (Congling) എന്നാണ്.

■ മധ്യ അഫ്ഗാനിസ്താൻ, വടക്കൻ പാകിസ്താൻ എന്നീരാജ്യങ്ങളായാണ് ഹിന്ദുകുഷ് പർവതനിര.

■ 'ആയിരം മലകളുടെ നാട്' എന്നാണ് റുവാണ്ടയെ വിളിക്കുന്നത്.

■ ഏഴ് മലകളുടെ നാട് എന്നാണ് ജോർദാൻ അറിയപ്പെടുന്നത്.

■ ഏഴ് മലകളുടെ നഗരം എന്നാണ് റോമിനെ വിളിക്കുന്നത്.

■ പർവതങ്ങളുടെയും തടാകങ്ങളുടെയും രാജ്യം എന്നാണ് മാസിഡോണിയയെ വിളിക്കുന്നത്.

■ ഇറ്റലിയിലെ സിസിലി ദ്വീപിൽ സ്ഥിതിചെയ്യുന്ന ലോകപ്രശസ്ത അഗ്നിപർവതമാണ് 'മൗണ്ട് എറ്റ്ന'.

■ ഇറ്റലിയിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവതമാണ് 'സ്ട്രോംബോളി'. ഇതിനെ “മെഡിറ്ററേനിയന്റെ ദീപസ്തംഭം” എന്നും വിളിക്കുന്നു.

■ ഓസ്‌ട്രേലിയയിലെ മെൽബണിനടുത്ത് സ്ഥിതിചെയ്യുന്ന 'ഏകശില' (Monolith) യാണ് അയേഴ്‌സ് റോക്കും ഉലുരുവും.

■ യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ 'മൗണ്ട് എൽബ്രൂസ്' സ്ഥിതിചെയ്യുന്നത്  കാക്കസസ് പർവതനിരയിലാണ് (റഷ്യ). എൽബ്രൂസ് പർവതത്തിന്റെ ഉയരം 5642 മീറ്ററാണ്.

■ ടാൻസാനിയയിലെ കിളിമഞ്ചാരോ പർവ്വതം ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കിളിമഞ്ചാരോയുടെ ഏറ്റവും ഉയർന്ന ഭാഗം 5895 മീറ്റർ ഉയരമുള്ള കിബോ ശിഖരമാണ്.

■ ഏണസ്റ്റ് ഹെമിങ് വേയുടെ ജനപ്രിയ നോവലാണ് 'സ്നോസ് ഓഫ് കിളിമഞ്ചാരോ'.

■ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ 'മൗണ്ട് മക് കിൻലി' (Mount McKinley) സ്ഥിതി ചെയ്യുന്നത് അലാസ്കയിലാണ്. മൗണ്ട് മക് കിൻലിയുടെ പ്രാദേശിക നാമം 'ഡെനാലി' എന്നാണ്. 6194 മീറ്ററാണ് ഡെനാലിയുടെ ഉയരം.

■ തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അകോൻകാഗ്വ (Aconcagua) അർജന്റീനയിലാണ്. ആൻഡീസ് പർവതനിരയിലാണ് അകോൻകാഗ്വ സ്ഥിതിചെയ്യുന്നത്. അകോൻകാഗ്വയുടെ ഉയരം 6959 മീറ്ററാണ്. ഭൂമിയുടെ തെക്കൻ അർദ്ധഗോളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും ഏഷ്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ കൊടുമുടിയുമാണിത്.

■ ഓസ്ട്രേലിയയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് മൗണ്ട് കോസിയസ്കോ (Mount Kosciuszko). 2228 മീറ്ററാണ് കോസിയസ്കോയുടെ ഉയരം. മഞ്ഞുവീഴ്ചയുള്ള പർവതനിരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

■ അന്റാർട്ടിക്ക ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുള്ള പർവതമാണ് 'വിൻസൺ മാസ്സിഫ്'. മാസ്സിഫിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് മൗണ്ട് ക്രാഡോക്ക് (4650 മീറ്റർ).

■ താജിക്കിസ്താനിലാണ് 'കമ്യൂണിസം കൊടുമുടി' സ്ഥിതി ചെയ്യുന്നത്. കമ്യൂണിസം കൊടുമുടിയുടെ ഉയരം 7495 മീറ്ററാണ്. 'ഗാർമോ ശിഖരം' (Garmo Peak) എന്നാണ് ഇതിന്റെ യഥാർത്ഥ പേര്. 1932 ൽ ഇത് വീണ്ടും 'സ്റ്റാലിൻ പീക്ക്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1962 യിലാണ് കമ്യൂണിസം കൊടുമുടി എന്ന പേരായത്. എന്നാൽ ഒടുവിൽ ഇതിനെ 1998 ൽ ഇസ്മായിൽ സമാനി ശിഖരം എന്ന് പുനർനാമകരണം ചെയ്തു.

■ 7134 മീറ്റർ നീളമുള്ള ലെനിൻ പീക്ക് പാമിർ പർവതങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കൊടുമുടി ഇരുരാജ്യങ്ങളായ താജിക്കിസ്ഥാനും കിർഗിസ്ഥാനും അതിർത്തിയായി.

■ 'മൗനാ കീ' കൊടുമുടിയുടെ ചുവടു മുതൽ മുകളറ്റം വരെയുള്ള ഉയരം 10,203 മീറ്ററാണ്. എന്നാൽ സമുദ്രനിരപ്പിന് മുകളിലുള്ള ഉയരം 4208 മീറ്ററാണ്. ഇത് സ്ഥിതിചെയ്യുന്നത് പസഫിക് സമുദ്രത്തിലെ ഹവായ്  ദ്വീപിലാണ്.

■ ഭൂമിയുടെ മധ്യഭാഗത്ത് നിന്ന് വളരെ അകലെയുള്ള പർവതനിരയാണ് ചിമ്പാരാസോ പർവ്വതം. ഇത് തെക്കേ അമേരിക്കയിലെ ആൻഡിസ് പർവതനിരയിലാണ്.

■ ഇക്വഡോറിലാണ് ചിമ്പാരാസോ സ്ഥിതി ചെയ്യുന്നത്.

■ സൗരയൂഥത്തിലെ ഏറ്റവും വലിയ കൊടുമുടി ചൊവ്വയിൽ സ്ഥിതി ചെയ്യുന്ന "മൗണ്ട് ഒളിമ്പസ്" (ഒളിമ്പസ് മോൺസ്) ആണ്. ഒളിമ്പസ് മോൺസിന്റെ ഉയരം ഏകദേശം 27 കിലോമീറ്ററാണ്.

■ അഫ്ഗാനിസ്താനെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന പർവത പാതയാണ് 'ലൈബർ പാസ്'.

■ 'അരാക്കാൻ യോമ' കുന്നുകൾ മ്യാൻമറിലാണ്.

■ അന്താരാഷ്ട്ര പർവതദിനം - ഡിസംബർ 11

■ അന്താരാഷ്ട്ര പർവതവർഷം - 2002

ഇന്ത്യയിലെ പർവതങ്ങൾ

■ വിന്ധ്യനിര ഇന്ത്യൻ ഉപദീപിനെ ഉത്തര ഇന്ത്യ, ദക്ഷിണേന്ത്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. വിന്ധ്യയുടെ സമാന്തര മധ്യനിരയിലുള്ള മറ്റൊരു മലനിരയാണ് മധ്യപ്രദേശിലെ സത്പുര. വിന്ധ്യ, സത്പുര മലനിരയിലൂടെ നർമദ നദി ഒഴുകുന്നു.

■ മേഘാലയയിലാണ് ഖാസി ഹിൽസ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലമാണ് ചിറാപുഞ്ചി, മൗസിൻ‌റാം എന്നിവയും ഖാസി ഹിൽ‌സിലാണ്.

■ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ് ഖാരോ ഹിൽസിലാണ്.

■ മിസോറാമിലാണ് ലുഷായ് കുന്നുകൾ സ്ഥിതി ചെയ്യുന്നത്.

■ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് ഹാരിയത്ത്  കൊടുമുടി സ്ഥിതി ചെയ്യുന്നത്.

■ പശ്ചിമഘട്ടത്തിലെ വിശാലമായ താഴ്ന്ന പർവതനിരയാണ് പാലക്കാട് ഗ്യാപ്. കേരളത്തിലെ പാലക്കാട് ജില്ലയും തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയും തമ്മിലുള്ള ഒരു പാതയായി ഇത് പ്രവർത്തിക്കുന്നു.

■ പാകിസ്താനിലെ തോബാകക്കാർ മലനിരകളിലുള്ള ബോലാൻ പാസ് ഇന്ത്യയിലേക്കുള്ള കവാടമായി വിശേഷിപ്പിക്കാറുണ്ട്.

■ സോജില പാസ് ശ്രീ നഗറിനെ ദ്രാസ്, കാർഗിൽ, ലേ എന്നിവയുമായി ബന്ധിപ്പിക്കുന്നു.

■ മധ്യപ്രദേശിലെ സത്പുര മലനിരയിലെ അസിര്‍ഗാഡ് “ഡെക്കാനിലേക്കുള്ള താക്കോല്‍” ആയി കണക്കാക്കുന്നു.

■ നാഥു ലാ, ജെലപ് ലാ എന്നിവയാണ് സിക്കിമിലെ ചുരങ്ങൾ.

■ രാജസ്ഥാനിലെ ഷിരോഖി  ജില്ലയിലെ ആരവല്ലി നിരയിലാണ് "മൗണ്ട് അബു" സ്ഥിതി ചെയ്യുന്നത്. 1,722 മീറ്ററുള്ള അബുവിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് 'ഗുരു ശിഖർ'. രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷൻ മൗണ്ട് അബു ആണ്.

■ മൗണ്ട് അബുവിലാണ് ദിൽ‌വാര ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്.

■ ബ്രഹ്മ കുമാരിസ് വേൾഡ് സ്പിരിച്വൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം കൂടിയാണ് മൗണ്ട്  അബു.

■ 2695 മീറ്റർ ഉയരമുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇടുക്കി ജില്ലയിലെ മൂന്നാർ താലൂക്കിലെ അനമുടി കൊടുമുടി. പശ്ചിമഘട്ടത്തിലാണ് അനമുടി സ്ഥിതി ചെയ്യുന്നത്.

Post a Comment

Previous Post Next Post