കേരള ടൂറിസം

കേരള ടൂറിസം
■ ലോക ടൂറിസം ദിനം ആചരിക്കുന്നത് - സെപ്റ്റംബര്‍ 27

■ ഇന്ത്യയില്‍ ടൂറിസം ദിനം ആഘോഷിക്കുന്നത്‌ - ജനുവരി 25

■ ലോക ടൂറിസത്തിന്റെ പിതാവ്‌ - തോമസ്‌ കുക്ക്‌

■ ലോകത്തിലെ ആദ്യത്തെ ടൂർ ഓപ്പറേറ്റർ - തോമസ്‌ കുക്ക്‌

■ ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - കേരളം

■ കേരളസർക്കാർ ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച വർഷം - 1986

■ 'കിഴക്കിന്റെ കാശ്മീർ' എന്നറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രം - മൂന്നാർ

■ 'പാവപ്പെട്ടവന്റെ ഊട്ടി' എന്നറിയപ്പെടുന്ന കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രം - നെല്ലിയാമ്പതി

■ “കേരളത്തിലെ ഊട്ടി” എന്നറിയപ്പെടുന്നത്‌ - വയനാട്‌

■ “ജലോത്സവങ്ങളുടെ നാട്‌" എന്നറിയപ്പെടുന്നത്‌ - കുട്ടനാട്‌

■ “കേരളത്തിലെ വൃന്ദാവന്‍ ഗാര്‍ഡന്‍സ്‌" ഏതാണ്‌ - മലമ്പുഴ ഉദ്യാനം

■ “ദൈവങ്ങളുടെ നാട്‌” എന്ന്‌ അറിയപ്പെടുന്ന ജില്ല - കാസര്‍കോഡ്‌ 

■ “കുമാരി കുറ്റാലം" എന്ന പേരില്‍ അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രം - തൃപ്പരപ്പ വെള്ളച്ചാട്ടം

■ “ദക്ഷിണകാശി” എന്ന്‌ അറിയപ്പെടുന്നത്‌ - തിരുനെല്ലി ക്ഷേത്രം

■ ഇന്ത്യന്‍ ടൂറിസം വികസന കോര്‍പ്പറേഷന്‍ നിലവിൽ വന്ന വര്‍ഷം - 1966

■ കെ.റ്റി.ഡി.സി. യുടെ പൂര്‍ണ്ണരൂപം - കേരള ടൂറിസം ഡെവലപ്മെന്റ്‌ കോർപ്പറേഷൻ

■ കേരളത്തിലെ പ്രധാന സുഖവാസകേന്ദ്രമായ “കുമരകം” ഏതു ജില്ലയില്‍ സ്ഥിതിചെയ്യുന്നു - കോട്ടയം

■ കേരളത്തിലെ ഭൂതത്താന്‍കെട്ട എന്നറിയപ്പെടുന്ന സ്ഥലം ഏതു ജില്ലയില്‍ - എറണാകുളം

■ “ബേക്കല്‍ കോട്ട്‌" സ്ഥിതിചെയ്യുന്ന ജില്ല - കാസര്‍കോഡ്‌

■ “പൂക്കോട്‌ തടാകം” ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു - വയനാട്‌

■ കേരളത്തില്‍ സാഹസിക വിനോദയാത്രക്ക്‌ അനുയോജ്യമായ ജില്ല - വയനാട്‌

■ വനൃമൃഗങ്ങളുടെ വൈവിധ്യം നേരിട്ട്‌ കാണാന്‍ കഴിയുന്ന തോല്‍പെട്ടി ഏതു ജില്ലയില്‍ - വയനാട്‌

■ അതിരപ്പള്ളി- വാഴച്ചാല്‍ ജലപാതം ഏതു ജില്ലയില്‍ - തൃശ്ശൂര്‍

■ “പക്ഷിപാതാളം” ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു - വയനാട്

■ പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത്‌ - കോഴിക്കോട്

■ പഴശ്ശിരാജ ഡാം എവിടെ - കണ്ണൂര്‍

■ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളുള്ള ജില്ല - വയനാട്

■ പഴശ്ശിരാജ സ്മാരകം ഏതു ജില്ലയില്‍ - വയനാട്‌ (മാനന്തവാടി)

■ കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ “നെല്ലിയാമ്പതി” ഏതു ജില്ലയില്‍ - പാലക്കാട്‌

■ “സൈലന്റ്‌ വാലി' ഏതു ജില്ലയില്‍ - പാലക്കാട്‌

■ “ഇലവീഴാ പൂഞ്ചിറ' എന്ന വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയുന്ന ജില്ല - ഇടുക്കി

■ തൂവാനം വെള്ളച്ചാട്ടം ഏതു ജില്ലയില്‍ - ഇടുക്കി

■ ധോണി വെള്ളച്ചാട്ടം ഏതു ജില്ലയില്‍ സ്ഥിതിചെയ്യുന്നു - പാലക്കാട്‌

■ “പാഞ്ചാലിക്കുളം'” വിനോദസഞ്ചാരകേന്ദ്രം ഏതു ജില്ലയില്‍ - ഇടുക്കി

■ പ്രധാന വിനോദസഞ്ചാരക്രേന്ദമായ “പൊന്‍മുടി” ഏതു ജില്ലയില്‍ - തിരുവനന്തപുരം

■ “ജഡായുപാറ' സ്ഥിതിചെയ്യുന്ന ജില്ല - കൊല്ലം

■ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കോവളം ഏതു ജില്ലയിൽ - തിരുവനന്തപുരം

■ ഹവ്വ ബീച്ച്‌ സ്ഥിതിചെയ്യുന്നത് - കോവളം

■ കോഴിക്കോട്‌ ജില്ലയിൽ വിനോദസഞ്ചാരത്തിന്‌ അനുയോജ്യമായ കടപ്പുറം - കാപ്പാട്

■ ഇന്ത്യയിലെ പ്രധാന പ്രകൃതിദത്ത തുറമുഖം - കൊച്ചി

■ വിദേശികളെ ഏറ്റവും കൂടുതല്‍ ആകർഷിക്കുന്ന കേരളത്തിലെ കലാരൂപം - കഥകളി

■ കേരളത്തില്‍ രഥോത്സവം നടക്കുന്ന ക്ഷേത്രം ഏത്‌ - കല്‍പ്പാത്തി ക്ഷേത്രം

■ കൊച്ചിയിലെ പ്രസിദ്ധമായ ബോള്‍ഗട്ടി പാലസ്‌ നിര്‍മ്മിച്ചത്‌ - ഡച്ചുകാര്‍

■ “ജലോത്സവങ്ങളുടെ രാജാവ്‌” എന്നറിയപ്പെടുന്നത്‌ - നെഹ്റുട്രോഫി വള്ളംകളി

■ വിശ്വപ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായല്‍ - പുന്നമടക്കായൽ

■ കേരളത്തില്‍ വള്ളംകളികള്‍ ആരംഭിക്കുന്നത്‌ ഏതു വള്ളംകളി യോടുകൂടിയാണ്‌ - ചമ്പക്കുളം വള്ളംകളി

■ ചമ്പക്കുളം വള്ളംകളി നടക്കുന്ന നദി - പമ്പ

■ കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്നത്‌ എവിടെ - സൈലന്റ്‌ വാലി

■ സൈലന്റ്‌ വാലിയില്‍ നിന്ന്‌ ഉത്ഭവിക്കുന്ന പുഴ - കുന്തിപ്പുഴ

■ മനുഷ്യന്റെ സ്പര്‍ശം ഏല്‍ക്കാത്ത കേരളത്തിലെ പുഴ - കുന്തിപ്പുഴ

■ പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള നാണയ മ്യൂസിയം - കോയിക്കല്‍ മ്യൂസിയം

■ കേരളത്തിലെ ചരിത്ര മ്യൂസിയം സ്ഥിതിചെയുന്നത്‌ - ഇടപ്പള്ളി

■ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഫോക്‌ലോർ  മ്യൂസിയം എവിടെ - കോയിക്കല്‍ കൊട്ടാരം

■ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടൂറിസം ആന്‍ഡ്‌ ട്രാവല്‍സ്‌ സ്റ്റഡീസ്‌ സ്ഥിതിചെയുന്നത്‌ - തിരുവനന്തപുരം

Post a Comment

Previous Post Next Post