കേരളം അടിസ്ഥാന വിവരങ്ങള്‍

കേരളം അടിസ്ഥാന വിവരങ്ങള്‍
ഔദ്യോഗിക ചിഹ്നങ്ങൾ

■ കേരളത്തിന്റെ സംസ്ഥാന മൃഗം - ആന
■ സംസ്ഥാന പക്ഷി - മലമുഴക്കി വേഴാമ്പൽ
■ സംസ്ഥാന പുഷ്പം - കണിക്കൊന്ന
■ സംസ്ഥാന മത്സ്യം - കരിമീൻ
■ സംസ്ഥാന വൃക്ഷം - തെങ്ങ്
■ സംസ്ഥാന പഴം - ചക്ക

മറ്റു വസ്തുതകൾ

■ ഉത്തര അക്ഷാംശം 8 ഡിഗ്രി 17 മിനുട്ട്‌ 30 സെക്കന്‍ഡിനും 12 ഡിഗ്രി 47 മിനുട്ട്‌ 40  സെക്കന്‍ഡിനും ഇടയിലും പൂര്‍വരേഖാംശം 74 ഡിഗ്രി 27 മിനുട്ട്‌ 47 സെക്കന്‍ഡിനും 77 ഡിഗ്രി 37 മിനുട്ട്‌ 12 സെക്കന്‍ഡിനും ഇടയിലാണ്‌ ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ  സ്ഥാനം.

■ 38,863 ചതുരശ്ര കിലോമീറ്ററാണ്‌ കേരളത്തിന്റെ വിസ്തീര്‍ണം.

■ ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയില്‍ വലുപ്പത്തില്‍ ഇരുപത്തിഒന്നാം സ്ഥാനമാണ്‌ കേരളത്തിന്‌.

■ ഇന്ത്യന്‍ ഭൂവിസ്തൃതിയുടെ 1.18 ശതമാനമാണ്‌ കേരളം.

■ 3 കോടി 33 ലക്ഷത്തിലേറെയാണ്‌ കേരളത്തിന്റെ ജനസംഖ്യ. ഇന്ത്യന്‍ ജനസംഖ്യയുടെ 3.1 ശതമാനത്തിലേറെയാണിത്‌.

■ ജനസംഖ്യാടിസ്ഥാനത്തില്‍, സംസ്ഥാനങ്ങൾക്കിടയില്‍ പന്ത്രണ്ടാം സ്ഥാനമാണ് കേരളത്തിന്‌.

■ കേരളത്തിലെ സ്ത്രീ പുരുഷാനുപാതം 1084:1000. ഇന്ത്യയിലെ ഏറ്റവുമുയർന്ന സ്ത്രീപുരുഷാനുപാതമാണിത്‌.

■ ചതുരശ്ര കിലോമീറ്ററിന്‌ 860 ആണ്‌ കേരളത്തിന്റെ ജനസാന്ദ്രത.

■ ഇന്ത്യയില്‍ ഏറ്റവുമുയര്‍ന്ന സാക്ഷരതാ ശതമാനം കേരളത്തിലാണ് - 94%

■ ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനം കേരളം - 1991 ഏപ്രില്‍ 18.

■ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത നഗരം - കോട്ടയം (1989)

■ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത ജില്ലാ - എറണാകുളം (1990)

ഏറ്റവും വലുത്

■ കേരളത്തിലെ ഏറ്റവും വലിയ ജില്ല - പാലക്കാട്‌

■ കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്‌ - ഏറനാട്‌ (മലപ്പുറം)

■ കേരളത്തിലെ ഏറ്റവും വലിയ കായല്‍ - വേമ്പനാട്ടു കായല്‍

■ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - ശാസ്താംകോട്ട

■ കേരളത്തിലെ ഏറ്റവും വലിയ നദി - പെരിയാര്‍

■ കേരളത്തിലെ ഏറ്റവും വലിയ വന്യ ജീവിസങ്കേതം - പെരിയാര്‍ വന്യജീവി സങ്കേതം

■ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം - ഇരവിക്കുളം നാഷ്ണല്‍ പാര്‍ക്ക്‌

■ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി

■ കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി - കല്ലട

■ കേരളത്തിലെ ഏറ്റവും വലിയ മല - ആനമല

■ കേരളത്തിലെ ഏറ്റവും വലിയ ചുരം - പാലക്കാട്‌ ചുരം

■ കേരളത്തിലെ ഏറ്റവും വലിയ തടി വ്യവസായ കേന്ദ്രം - കല്ലായി

■ കേരളത്തിലെ ഏറ്റവും വലിയ ഇക്കോ ടൂറിസം പദ്ധതി - തെന്‍മല

■ കേരളത്തിലെ ഏറ്റവും വലിയ നിയോജകമണ്ഡലം - ഉടുമ്പഞ്ചോല

■ കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്‌ -  മലമ്പുഴ

■ കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി - കുത്തുങ്കല്‍ (ഇടുക്കി)

■ കേരളത്തിലെ ഏറ്റവും വലിയ കോട്ട - ബേക്കല്‍ കോട്ട

■ കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത അണക്കെട്ട്‌ - ബാണാസുര സാഗര്‍

■ കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം - അതിരപ്പിള്ളി - വാഴച്ചാല്‍

■ കേരളത്തിലെ ഏറ്റവും വലിയ റയില്‍വെ സ്റ്റേഷന്‍ - ഷൊര്‍ണ്ണൂര്‍

■ കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്‌ - കുമളി

■ കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ ചിത്രം - ഗജേന്ദ്ര മോക്ഷം

ഏറ്റവും കൂടുതൽ

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - തിരുവനന്തപുരം

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - തിരുവനന്തപുരം

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ റയില്‍വെ സ്റ്റേഷനുകള്‍ ഉളള ജില്ല - തിരുവനന്തപുരം

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനത്തിരക്കേറിയ ജില്ല - തിരുവനന്തപുരം

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കോര്‍പ്പറേഷന്‍ - തിരുവനന്തപുരം

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുമത വിശ്വാസികളുള്ള ജില്ല - തിരുവനന്തപുരം

■ ചീന കളിമണ്ണ്‌ കൂടുതലുള്ള കേരളത്തിലെ ജില്ല - തിരുവനന്തപുരം

■ KSRTC യുടെ കൂടുതല്‍ യൂണിറ്റുകള്‍ ഉളള ജില്ല - തിരുവനന്തപുരം

■ കൈത്തറി സഹകരണ സംഘങ്ങള്‍ കൂടുതലുളള ജില്ല - തിരുവനന്തപുരം

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ എള്ള്‌ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - കൊല്ലം

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറികള്‍ ഉളള ജില്ല - കൊല്ലം

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പെടുന്ന പ്രദേശം - പുനലൂര്‍

■ ഏറ്റവും കുടുതല്‍ പോസ്റ്റോഫീസുകള്‍ ഉള്ള കേരളത്തിലെ ഡിവിഷന്‍ - പത്തനംതിട്ട

■ കൂടുതല്‍ റിസര്‍വ്വ്‌ വനങ്ങളുള്ള കേരളത്തിലെ ജില്ല - പത്തനംതിട്ട

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധമത സ്വാധീനമുളള ജില്ല - ആലപ്പുഴ

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഫാക്ടറികള്‍ ഉളള ജില്ല - ആലപ്പുഴ

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുടില്‍ വ്യവസായങ്ങളുളള മുനിസിപ്പാലിറ്റി - ആലപ്പുഴ

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കോ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - കോട്ടയം

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഞ്ഞള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - കോട്ടയം

■ കേരളത്തില്‍ / ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - കോട്ടയം

■ ഒന്നാം ലോകസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിംഗ്‌ രേഖപ്പെടുത്തിയ മണ്ഡലം - കോട്ടയം

■ ഏറ്റവും കൂടുതല്‍ വനമുള്ള കേരളത്തിലെ ജില്ല - ഇടുക്കി

■ ഏറ്റവും ഉയരമുളള കൊടുമുടി - ആനമുടി

■ ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള ജില്ല - ഇടുക്കി

■ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങള്‍ ഉളള ജില്ല - ഇടുക്കി

■ ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ള കേരത്തിലെ നദി - പെരിയാര്‍

■ ഏറ്റവും കൂടുതല്‍ മലയോരപ്രദേശമുള്ള ജില്ല - ഇടുക്കി

■ ഏറ്റവും കൂടുതല്‍ കുരുമുളക്‌ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - ഇടുക്കി

■ ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - ഇടുക്കി

■ ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - എറണാകുളം

■ ഏറ്റവും കൂടുതല്‍ ജാതിക്ക ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - എറണാകുളം

■ മൊത്തം ആഭൃന്തര ഉല്‍പ്പാദനം കൂടുതലുള്ള ജില്ല - എറണാകുളം

■ ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനം കൂടുതലുള്ള ജില്ല - എറണാകുളം

■ ഏറ്റവും കൂടുതല്‍ ദേശീയപാതകള്‍ കടന്നു പോകുന്ന ജില്ല - ഏറണാകുളം

■ ഏറ്റവും കൂടുതല്‍ ചെറുകിട വ്യവസായങ്ങള്‍ ഉളള ജില്ല - എറണാകുളം

■ ഏറ്റവും കൂടുതല്‍ നഗരസഭകള്‍ ഉളള ജില്ല - എറണാകുളം

■ ഏറ്റവും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ ഉള്ള ജില്ല - എറണാകുളം

■ ഏറ്റവും കൂടുതല്‍ ചേരികള്‍ ഉളള പ്രദേശം - കൊച്ചി

■ ഏറ്റവും കൂടുതല്‍ ക്രിസ്തുമത വിശ്വാസികള്‍ ഉളള ജില്ല - എറണാകുളം

■ ഏറ്റവും കൂടുതല്‍ പോസ്റ്റോഫീസുകള്‍ ഉള്ള ജില്ല - തൃശ്ശൂര്‍

■ ജലസേചന സൗകര്യം കൂടുതലുളള ജില്ല - തൃശ്ശൂര്‍

■ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാര്‍ ഉള്ള ജില്ല - പാലക്കാട്‌

■ ഏറ്റവും കൂടുതല്‍ നെല്ല്‌ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - പാലക്കാട്‌

■ ഏറ്റവും കൂടുതല്‍ പരുത്തി ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - പാലക്കാട്‌

■ ഏറ്റവും കുടുതല്‍ വിസ്തീര്‍ണ്ണം ഉളള ജില്ല - പാലക്കാട്‌

■ കരിമ്പ്‌ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - പാലക്കാട്‌

■ ഏറ്റവും കൂടുതല്‍ ചൂടുളള ജില്ല - പാലക്കാട്‌

■ ഏറ്റവും കൂടുതല്‍ നിലക്കടല ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - പാലക്കാട്‌

■ മധുരക്കിഴങ്ങ്‌ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - പാലക്കാട്‌

■ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള ജില്ല - മലപ്പുറം

■ ഏറ്റവും കൂടുതല്‍ ജനസംഖ്യ വളര്‍ച്ച നിരക്കുള്ള ജില്ല - മലപ്പുറം

■ ഏറ്റവും കൂടുതല്‍ മുസ്ലീം മത വിശ്വാസികള്‍ ഉളള ജില്ല - മലപ്പുറം

■ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല - കണ്ണൂര്‍

■ ഏറ്റവും കുടുതല്‍ കശുവണ്ടി ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - കണ്ണൂര്‍

■ ഏറ്റവും കൂടുതല്‍ പഴങ്ങളുള്ള ജില്ല - കാസര്‍കോഡ്‌

■ ഏറ്റവും കൂടുതല്‍ കോട്ടകള്‍ ഉള്ള ജില്ല - കാസര്‍കോഡ്‌

■ ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ജില്ല - കാസര്‍കോഡ്‌

■ ഏറ്റവും കൂടുതല്‍ അടയ്ക്കാ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - കാസര്‍കോഡ്‌

■ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗക്കാരുളള ജില്ല - വയനാട്‌

■ ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉളള ജില്ല - മലപ്പുറം

■ ഏറ്റവും കൂടുതല്‍ സാക്ഷശതയുള്ള ജില്ല - പത്തനംതിട്ട

■ ഏറ്റവും കൂടുതല്‍ എയ്ഡ്സ്‌ ബാധിതരുള്ള ജില്ല - പാലക്കാട്‌

■ ഏറ്റവും കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല - തൃശ്ശൂര്‍

■ ഏറ്റവും കൂടുതല്‍ കൃഷി ചെയുന്ന കിഴങ്ങുവര്‍ഗ്ഗം - മരച്ചീനി

■ കൂടുതല്‍ കശുവണ്ടി ഫാക്ടറി തൊഴിലാളികളുളള ജില്ല - കൊല്ലം

■ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുളള ജില്ല - തിരുവനന്തപുരം

■ ഏറ്റുവും കൂടുതല്‍ കടല്‍ത്തീരമുളള താലൂക്ക്‌ - ചേര്‍ത്തല

■ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ജില്ല - തിരുവനന്തപുരം

■ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസങ്ങള്‍ - ജൂണ്‍, ജൂലൈ

■ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന നാണ്യവിള - നാളികേരം

■ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള വര്‍ത്തമാനപത്രം - മലയാള മനോരമ

■ ഏറ്റവും കൂടുതല്‍ ശാഖകളുള്ള ബാങ്ക്‌ - എസ്‌. ബി. ഐ.

■ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തി - ഇ.കെ നായനാര്‍

■ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി - കെ. കരുണാകരന്‍

■ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ വ്യക്തി - സി. അച്യുതമേനോന്‍

■ ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായ വ്യക്തി - വക്കം പുരുഷോത്തമന്‍

■ രവി വര്‍മ്മ ചിത്രങ്ങളില്‍ കൂടുതല്‍ കാണപ്പെടുന്ന പക്ഷി - മയില്‍

കേരളവും അപരനാമവും

■ “കേരള കാളിദാസന്‍" എന്നറിയപ്പെടുന്നത്‌ - കേരളവര്‍മ്മ വലിയ കോയിത്തമ്പുരാൻ

■ “കേരള സിംഹം” എന്നറിയപ്പെടുന്നത്‌ - പഴശ്ശി രാജ

■ “കേരള സ്പെന്‍സര്‍” ആരാണ്‌ - നിരണത്ത്‌ രാമപണിക്കര്‍

■ “കേരള ടാഗോര്‍” ആരുടെ അപരനാമം - വളളത്തോൾ

■ “കേരള വാല്മീകി” ആരാണ്‌ - വളളത്തോൾ

■ “കേരള തുളസീദാസന്‍” എന്നറിയപ്പെടുന്നത്‌ - വെണ്ണിക്കുളം

■ “കേരള മോപ്പസാങ്‌” ആരാണ്‌ - തകഴി

■ “കേരള പാണിനി” എന്നറിയപ്പെടുന്നത്‌ - എ. ആര്‍. രാജരാജവര്‍മ്മ

■ “കേരള ഇബ്സണ്‍' ആരുടെ തൂലിക നാമം - എന്‍. കൃഷ്ണപിള്ള

■ “കേരള വ്യാസന്‍” ആരാണ്‌ - കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

■ “കേരള ഗാന്ധി” - കെ. കേളപ്പന്‍

■ “കേരള സുഭാഷ്ചന്ദ്രബോസ്‌” എന്നറിയപ്പെടുന്നത്‌ - മുഹമ്മദ്‌ അബ്ദുള്‍ റഹ്മാന്‍

■ “കേരള സ്‌കോട്ട്‌” - സി. വി. രാമൻപിളള

■ “കേരള ഹെമിംഗ്‌വേ” എന്നറിയപ്പെടുന്നത്‌ - എം. ടി. വാസുദേവന്‍ നായര്‍

■ “കേരളത്തിന്റെ കളിയച്ചന്‍” ആര് - പി. കുഞ്ഞിരാമന്‍ നായര്‍

കേരളത്തിൽ എത്തിയ മതങ്ങൾ

■ കേരളത്തില്‍ എത്തിയ ആദ്യ മതം - ജൈനമതം

■ ജൈനമതം കേരളത്തില്‍ എത്തിയ നൂറ്റാണ്ട് - 3

■ ദക്ഷിണേന്ത്യയില്‍ ജൈനമതം പ്രചരിപ്പിക്കുന്നതിന്‌ പ്രധാന പങ്കു വഹിച്ച വ്യക്തികൾ - ചന്ദ്രഗുപ്ത മൗര്യന്‍, ഭദ്രബാഹു

■ പ്രാചീന കേരളത്തിലെ പ്രധാന ജൈനമത കേന്ദ്രം എവിടെയായിരുന്നു - തൃക്കണാമതിലകം

■ ഇളങ്കോ അടികള്‍ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ജൈനമതം

■ നാഗാരാധന കേരളത്തില്‍ പ്രചരിപ്പിച്ചത്‌ - ജൈനമതക്കാര്‍

■ മലബാറിലെ പ്രാചീന കാലഘട്ടത്തിലെ ജൈനമത ക്രേന്ദ്രങ്ങള്‍ എവിടെയായിരുന്നു - മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി

■ ബസ്തികള്‍ ഏതു മതത്തിലെ സന്യാസി ആശ്രമങ്ങളാണ്‌ - ജൈനമതം

■ കേരളത്തിലെ ജൈനമതം ക്ഷയിക്കാന്‍ തുടങ്ങിയ നൂറ്റാണ്ട്‌ - 8

■ ജൈനമതം കേരളത്തില്‍ നാമാവശേഷമായ നൂറ്റാണ്ട്‌ - 16

■ ജൈന ബത്സികളോട്‌ ചേര്‍ന്നു നിന്നിരുന്ന വിദ്യാലയങ്ങൾ അറിയപ്പെടുന്നത്‌ - ഘടികകള്‍

■ കേരളത്തില്‍ ബുദ്ധമതം പ്രചരിച്ച നൂറ്റാണ്ട് - 3

■ കേരളത്തിലെ ആദ്യകാല ബുദ്ധമതത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന തമിഴ്‌ കൃതി - മണിമേഖല

■ പ്രാചീന കാലഘട്ടത്തിലെ പ്രധാന ബുദ്ധകേന്ദ്രം - ശ്രീമൂലവാസം

■ പ്രാചീന കാലഘട്ടത്തില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമതകേന്ദ്രം - ശ്രീമൂലവാസം

■ ശ്രീമൂലവാസം ക്ഷേത്രത്തിന്‌ പ്രാധാന്യം നല്‍കിയ ആയ്‌ രാജാവ്‌ - വിക്രമാദിത്യ വരഗുണന്‍

■ ഏതു മതത്തിന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ്‌ കേരളത്തില്‍ അയൂര്‍വ്വേദം എത്തിയത്‌ - ബുദ്ധമതം

■ ബുദ്ധമതക്കാര്‍ തങ്ങളുടെ വിഹാരങ്ങളെ വിശേഷിപ്പിച്ചത്‌- പളളി

■ കേരളത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ സ്ഥിതി ചെയുന്നത്‌ - മരുതൂര്‍ കുളങ്ങര

■ അമ്പലപ്പുഴയിലെ കരുമാടിക്കുട്ടന്‍ വിഗ്രഹം ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ബുദ്ധമതം

■ കേരളത്തിലെ ബുദ്ധമതത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന അശോക ശാസനം - ഗിർ

■ കേരളത്തിലെ ജൂതന്മാരുടെ ആദ്യ താവളം - കൊടുങ്ങല്ലൂർ

■ ജൂതന്മാർ കേരളത്തിൽ എത്തിയ വർഷം - എ.ഡി. 68

■ ജൂതമതത്തിന്റെ ആരാധന ആലയം അറിയപ്പെടുന്നത് - സിനഗോഗ്

■ കേരളത്തിലെ ആദ്യകാല ജൂതമത കേന്ദ്രങ്ങൾ - മാള, പാലയൂർ, കൊടുങ്ങല്ലൂർ

■ പോർച്ചുഗീസുകാരുടെ ആഗമനത്തെ തുടര്‍ന്ന്‌ ജൂതന്മാര്‍ കൊടുങ്ങല്ലൂരില്‍ നിന്ന്‌ മാറി താമസിച്ചത്‌ എവിടേയ്ക്കാണ്‌ - കൊച്ചി

■ കേരളത്തില്‍ ക്രിസ്തുമതം എത്തിച്ചേര്‍ന്ന നൂറ്റാണ്ട്‌ - 1

■ ക്രിസ്തുമത പ്രചരണത്തിന്‌ തോമാ ശ്ലീഹ കേരളത്തില്‍ എത്തിയ വര്‍ഷം - എ. ഡി. 52

■ തോമാ ശ്ലീഹ ആദ്യമായി കേരളത്തില്‍ എത്തിയതെവിടെ - കൊടുങ്ങല്ലൂര്‍

■ കേരളത്തിലെ ആദ്യ ക്രിസ്തീയ പള്ളി സ്ഥാപിച്ചത്‌ എവിടെ - കൊടുങ്ങല്ലൂര്‍

■ മാര്‍ഗം കളി, ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിസ്തുമതം

■ കേരളത്തില്‍ ഇസ്ലാംമതം പ്രചരിപ്പിച്ച നൂറ്റാണ്ടുകൾ - എ.ഡി. 7, 8

■ കേരളത്തില്‍ ഇസ്ലാം മത പ്രചരണത്തിന്‌ ആദ്യമായി എത്തിയത്‌ - മാലിക്‌ ദിനാര്‍

■ മാലിക്‌ ദിനാര്‍ കേരളത്തില്‍ എത്തിയ വര്‍ഷം - എ. ഡി. 644

■ മാലിക്‌-ബിന്‍-ദിനാര്‍ സ്മാരകം സ്ഥിതിചെയ്യുന്നത്‌ - കാസര്‍കോഡ്‌

■ മാലിക്‌-ബിന്‍-ദിനാര്‍ പള്ളി എവിടെയാണ്‌ - വയനാട്‌

■ കേരളത്തിലെ ആദൃത്തെ മുസ്ലീം പളളി - ചേരമന്‍ ജുമാമസ്ജിദ്‌

■ ചേരമന്‍ ജുമാ മസ്ജിദ്‌ സ്ഥിതി ചെയ്യുന്നത് - കൊടുങ്ങലൂർ

കേരള നാണയങ്ങൾ

■ കേരളത്തിലെ ഏറ്റവും പഴക്കംചെന്ന നാണയം - രാശി

■ 'പുത്തന്‍' നാണയം ഏതു നാട്ടുരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു - കൊച്ചി

■ തിരുവിതാംകൂറില്‍ പ്രചാരത്തിലുണ്ടായിരുന്ന ചെറിയ നാണയം - ഒറ്റക്കാശ്‌

■ തിരുവിതാംകൂര്‍ രാജാവിന്റെ സ്വര്‍ണ്ണ നാണയം - അനന്തരായന്‍ പണം

■ ഏതു നാട്ടുരാജ്യത്തിലെ സ്വര്‍ണ്ണനാണയമാണ്‌ അനന്തവരാഹന്‍ - തിരുവിതാംകൂര്‍

■ കോഴിക്കോട്‌ സാമൂതിരിയുടെ നാണയം - വീരരായന്‍ പണം

■ കലിയമേനി ഏതു നാട്ടുരാജ്യത്തെ നാണയം - കൊച്ചി

■ 'ചക്രത്തിന്റെ നാട്' എന്നറിയപ്പെടുന്നത്‌ - തിരുവിതാംകൂര്‍

സാഹിത്യപുരസ്‌ക്കാരങ്ങൾ

■ ബുക്കര്‍ പുരസ്കാരം ലഭിച്ച ആദ്യ മലയാളി - അരുന്ധതി റോയ്‌

■ ആദ്യ വളളത്തോള്‍ പുരസ്കാര ജേതാവ്‌ - പാല നാരായണന്‍ നായര്‍

■ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി - ശുരനാട്‌ കുഞ്ഞന്‍പിള്ള

■ ആശാന്‍ പുരസ്കാരം ആദ്യം ലഭിച്ചത്‌ - കെ. അയ്യപ്പപ്പണിക്കര്‍

■ ആദ്യ ഉളളൂര്‍ പുരസ്കാര ജേതാവ്‌ - പാല നാരായണന്‍ നായര്‍

■ വയലാര്‍ അവാര്‍ഡ്‌ ലഭിച്ച ആദ്യ വനിത - ലളിതാംബിക അന്തര്‍ജ്ജനം

■ ആദ്യ വയലാര്‍ അവാര്‍ഡ്‌ ജേതാവ്‌ - ലളിതാംബിക അന്തര്‍ജ്ജനം

■ ആദ്യ സ്വാതി പുരസ്കാര ജേതാവ്‌ - ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍

■ ആദ്യ മുട്ടത്തുവര്‍ക്കി അവാര്‍ഡ്‌ നേടിയത്‌ - ഒ. വി. വിജയന്‍

■ ആദ്യ പ്രേംനസീര്‍ പുരസ്കാര ജേതാവ്‌ - കെ. ജെ. യേശുദാസ്‌

■ സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ കഥകളി പുരസ്കാര ജേതാവ്‌ - രാമന്‍കുട്ടി നാഥർ

■ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ മലയാളി - ജി. ശങ്കരക്കുറുപ്പ്‌

■ സരസ്വതി സമ്മാന്‍ നേടിയ ആദ്യ മലയാളി വനിത - ബാലാമണിയമ്മ

ഭരണഘടന തലവന്മാർ

■ കേരളത്തിലെ ആദ്യത്തെ ആക്ടിംഗ്‌ ഗവര്‍ണര്‍ - പി. എസ്‌ റാവു

■ കേരളത്തിലെ ആദ്യ ഗവര്‍ണര്‍ - ഡോ. ബി. രാമകൃഷ്ണറാവു

■ കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ - ജ്യോതി വെങ്കടാചലം

■ മലയാളിയായ കേരളത്തിലെ ആദ്യ ഗവര്‍ണ്ണര്‍ - വി. വിശ്വനാഥന്‍

■ പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവര്‍ണ്ണര്‍ - സിക്കന്ദര്‍ ഭക്ത്‌

■ കേരളത്തിനു പുറത്ത്‌ മലയാളിയായ ആദൃ ഗവര്‍ണ്ണര്‍ - വി. പി. മേനോന്‍

■ മേഘാലയയിലെ ഗവര്‍ണറായ ആദ്യ മലയാളി - എ. എ. റഹിം

■ ആന്ധ്രയിലെ ആദ്യ മലയാളി ഗവര്‍ണ്ണര്‍ - പട്ടം താണുപിളള

■ പഞ്ചാബിലെ ഗവര്‍ണറായ ആദ്യ മലയാളി - പട്ടം താണുപിള്ള

■ തമിഴ്നാട്ടിലെ ഗവര്‍ണറായ ആദ്യ മലയാളി വനിത - ഫാത്തിമ ബീവി

■ കേരളത്തിലെ ആദ്യമുഖ്യമന്ത്രി - ഇ.എം.എസ്‌.

■ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി - ഇ.എം. എസ്‌.

■ കേരളത്തിലെ ആദ്യ കോണ്‍ഗ്രസ്സ്‌ മുഖ്യമന്ത്രി - ആര്‍. ശങ്കര്‍

■ തിരുവിതാംകൂറില്‍ ജനിച്ച ആദ്യ കേരള മുഖ്യമന്ത്രി - പട്ടം താണുപിളള

■ കാലാവധി പൂര്‍ത്തീകരിച്ച ആദൃ കേരള മുഖ്യമന്തി - സി. അച്യുതമേനോന്‍

■ തുടര്‍ച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി - സി. അച്യുതമേനോന്‍

■ ഒരു നിയമസഭയുടെ കാലാവധി തികച്ചു ഭരിച്ച ആദ്യ കോണ്‍ഗ്രസ്സ്‌ മുഖ്യമ്രന്തി - കെ. കരുണാകരന്‍

■ ദാവുസിലെ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത ആദ്യ കേരള മുഖ്യമന്ത്രി - ഉമ്മന്‍ചാണ്ടി

■ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മാര്‍ക്സിസ്റ്റ്‌ മുഖ്യമന്ത്രി - ഇ. കെ. നായനാര്‍

■ നിയമസഭ സ്പീക്കറായ ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി - സി. എച്ച്‌. മുഹമ്മദ്കോയ

■ തിരു-കൊച്ചിയിലെ ആദ്യ മുഖ്യമന്തി - റ്റി. കെ. നാരായണപിളള

■ കൊച്ചിയിലെ ആദ്യ ജനകീയ മന്ത്രി - പനമ്പിളളി ഗോവിന്ദമേനോന്‍

■ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി - ഇ. എം. എസ്‌.

■ കേരളത്തിലെ ആദ്യ വനിതാ മന്ത്രി - കെ. ആര്‍. ഗാരിയമ്മ

■ കേരളനിയമസഭാ ചരിത്രത്തിലെ ആദൃ വിജയി - എം. ഉമേഷ്‌ റാവു

■ കേരളനിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം - റോസമ്മ പുന്നൂസ്സ്‌

■ കേരളത്തിലെ ആദ്യ പ്രോടൈം സ്പീക്കര്‍ - റോസമ്മ പുന്നൂസ്സ്‌

■ ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ആദ്യ അംഗം - റോസമ്മ പുന്നൂസ്സ്‌

■ മാര്‍ക്കിങ്‌ സിസ്റ്റത്തിലൂടെ നടന്ന തെരഞ്ഞെടുപ്പിലെ ആദ്യ വിജയി - റോസമ്മ പുന്നൂസ്സ്‌

■ സ്പീക്കര്‍ പദവിയിലിരുന്ന്‌ അന്തരിച്ച ആദ്യ വ്യക്തി - കെ. എം. സീതി സാഹിബ്‌

■ നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കര്‍ - കെ. ഒ. അയിഷഭായ്‌

■ കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍ - കെ. ശങ്കരനാരായണന്‍ തമ്പി

■ കേരള നിയമസഭയിലെ ആദ്യ ദമ്പതിമാര്‍ - റ്റി. വി. തോമസ്‌, കെ. ആര്‍. ഗൗരി

■ കേരള നിയമസഭയിലെ ആദ്യ ഉപമുഖ്യമന്ത്രി - ആര്‍. ശങ്കര്‍

■ കേരള നിയമസഭയില്‍ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചതാര്‌ - സി. അച്യുതമേനോന്‍

■ ആദ്യ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി - വില്യം ഹാമില്‍ട്ടന്‍ ഡിക്രൂസ്‌

■ കേന്ദ്രമന്ത്രിയായ ആദ്യ മലയാളി - ഡോ. ജോണ്‍ മത്തായി

■ കേന്ദ്രമന്ത്രി സഭയില്‍ നിന്നു രാജി വെച്ച ആദ്യ മലയാളി - ഡോ. ജോണ്‍ മത്തായി

■ ഇന്ത്യ റിപ്പബ്ലിക്കായ ശേഷം ബജറ്റ്‌ അവതരിപ്പിച്ച ആദ്യ മലയാളി - ഡോ. ജോണ്‍ മത്തായി

■ രാഷ്ട്രപതിയായ .ആദ്യ മലയാളി - കെ. ആര്‍. നാരായണന്‍

■ ഉപരാഷ്ട്രപതിയായ ആദ്യ മലയാളി - കെ. ആര്‍. നാരായണന്‍

■ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ആദ്യ മലയാളി - വി. ആര്‍. കൃഷ്ണയ്യൂര്‍

■ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത - ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍

ആദ്യ കേരളം മന്ത്രിസഭ

■ ഡോ. എ. ആർ. മേനോൻ - ആരോഗ്യം
■ ജോസഫ് മുണ്ടശ്ശേരി - വിദ്യാഭ്യാസം, സഹകരണം
■ പി. കെ. ചാത്തൻ മാസ്റ്റർ - തദ്ദേശസ്വയംഭരണം
■ പി. എ. മജീദ് - പൊതുമരാമത്ത്
■ കെ. പി. ഗോപാലൻ - വ്യവസായം
■ സി. അച്യുതമേനോൻ - ധനകാര്യം
■ റ്റി. വി. തോമസ് - തൊഴിൽ
■ കെ. ആർ. ഗൗരിയമ്മ - ഗതാഗതം, റെവെന്റ് ഏക്സൈസ്
■ വി. ആർ. കൃഷ്ണയ്യർ - നിയമം, വൈദ്യുതി
■ കെ. സി. ജോർജ്ജ് - ഭക്ഷ്യം, വനം

കോടതിയും ആദ്യവും

■ സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി വനിത - ഫാത്തിമ ബീവി

■ ഇന്ത്യയിലെ ആദ്യ വനിത ജഡ്ജി - അന്നചാണ്ടി

■ സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി - പി. ഗോവിന്ദമേനോന്‍

■ ആദ്യ വനിത മജിസ്ട്രേറ്റ് - ഓമന കുഞ്ഞമ്മ

■ കേരള ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്? - ജസ്റ്റിസ്‌ കെ. റ്റി. കോശി

■ ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിതാ - ജസ്റ്റിസ്‌. സുജാത വു. മനോഹര്‍

■ കേരള ഹൈക്കോടിയുടെ ചീഫ്‌ ജസ്റ്റീസായ ആദ്യ മലയാളി വനിത -കെ. കെ. ഉഷ

■ കര്‍ണാടക ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റീസായ ആദ്യ മലയാളി - സിറിയക്‌ ജോസഫ്‌

സ്ഥാപനങ്ങൾ ആദ്യവും

■ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ മലയാളി - എസ്‌. ശങ്കരന്‍ നായര്‍

■ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായ ആദ്യ വ്യക്തി - സര്‍ദാര്‍. കെ. എം. പണിക്കര്‍

■ കേരളത്തിലെ ആദ്യ സര്‍വകലാശാല - തിരുവിതാംകൂര്‍ സര്‍വകലാശാല

■ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യ വൈസ്‌ ചാന്‍സലര്‍ - സര്‍. സി. പി. രാമസ്വാമി അയ്യര്‍

■ കേരള സര്‍വകലാശാലയുടെ ആദ്യ വൈസ്‌ ചാന്‍സലര്‍ - ഡോ. ജോണ്‍ മത്തായി

■ കേരള ഫോക്ലോർ അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ - ജി. ഭാര്‍ഗവന്‍ പിള്ള

■ ശ്രീ. ശങ്കരാചാര്യ സര്‍വകലാശാലയുടെ ആദ്യ വൈസ്‌ ചാന്‍സലര്‍ - ആര്‍. രാമചന്ദ്രൻ നായര്‍

■ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടര്‍ - എന്‍. വി. കൃഷ്ണവാര്യര്‍

■ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ആദ്യ വൈസ്‌ ചാന്‍സലര്‍ - പ്രൊഫ. എം. എം. ഗനി

■ കേരളത്തിലെ ആദ്യ വനിത വൈസ്‌ ചാന്‍സലര്‍ - ജാന്‍സി ജയിംസ്‌

■ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആദ്യ വനിത വൈസ്‌ ചാന്‍സലര്‍ - ജാന്‍സി ജയിംസ്‌

■ ലളിത കലാ അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ - എം. രാമവര്‍മ്മ രാജ

■ കേരളത്തിലെ ക്രേന്ദ സര്‍വകലാശാലയുടെ ആദ്യ വനിത വൈസ്‌ ചാന്‍സലര്‍ - ജാന്‍സി ജയിംസ്‌

കേരളത്തിലെ ചില പദ്ധിതികൾ

■ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക്‌ പോഷകാഹാരവും തൊഴില്‍ പരിശീലനവും നല്‍കാന്‍ ക്രേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതി - സബല

■ സബല നടപ്പിലാക്കിയ കേരളത്തിലെ ജില്ലകള്‍ - ഇടുക്കി, മലപ്പുറം, പാലക്കാട്‌, കൊല്ലം.

■ രാജ്യത്തിലെ എത്ര ജില്ലകളിലാണ്‌ സബല നടപ്പിലാക്കിയത്‌ - 200

■ കേരളത്തില്‍ കേള്‍ക്കാനും സംസാരിക്കാനും കഴിവില്ലാത്ത ഒരു കുട്ടിയും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി - ശ്രുതി തരംഗം

■ സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി - തൂവല്‍സ്പര്‍ശം

■ സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ സുതാര്യവും ലളിതവുമാക്കാന്‍ പ്രധാന അദ്ധ്യാപകരെ സഹായിക്കുന്ന പദ്ധതി - സമ്പൂര്‍ണ്ണ

■ സുനാമി പുനരധിവാസ പദ്ധതികളുടെ ഭാഗമായി കേരള ടൂറിസം വകുപ്പ്‌ നടപ്പിലാക്കിയ കടല്‍ തീര സംരക്ഷണ പദ്ധതി - എന്റെ തീരം

■ വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി നടപ്പിലാക്കിയ പദ്ധതി - എന്റെ മരം

■ “എന്റെ തീരം' എന്ന പദ്ധതിയില്‍ എത്ര ബീച്ചുകളിലാണ്‌ ഈ പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കിയിട്ടുള്ളത്‌ - 20

■ സ്വതന്ത്ര്യ സോഫ്ട്‌വെയര്‍ ഉപയോഗിച്ച്‌ കേരള സംസ്ഥാന വൈദ്യുതി വകുപ്പ്‌ രൂപപ്പെടുത്തിയ ബില്ലിങ്‌ സംവിധാനം - ഒരുമ

■ കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മഴവെള്ളക്കൊയ്ത്ത്‌ പദ്ധതി - വര്‍ഷ

■ ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തില്‍ നടപ്പിലാക്കുന്ന ഗ്രാമീണ ജലവിതരണ പരിസര ശുചിത്വ പദ്ധതി - ജലനിധി

■ ക്രേന്ദ സര്‍ക്കാരിന്റെ സഹായത്തോടെ സാമൂഹിക അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി - സ്വജല്‍ധാര

■ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ CFL ബള്‍ബുകള്‍ വിതരണം ചെയ്ത്‌ വൈദ്യുതി ഉപയോഗത്തിന്റെ അളവ്‌ കുറയ്ക്കാന്‍ കെ.എസ്‌.ഇ.ബി. നടപ്പിലാക്കിയ പദ്ധതി - ബചത്‌ ലാബ്‌ വയോജന (2010)

■ കേരള സര്‍ക്കാരിന്റെ കമ്മ്യൂണിറ്റി പോലീസ്‌ സംരംഭം അറിയപ്പെടുന്നത്‌ - ജനമൈത്രീ സുരക്ഷാപദ്ധതി (2008)

■ പത്തു വര്‍ഷം കൊണ്ട്‌ സംസ്ഥാനത്തെ ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം വെച്ച്‌ ആരംഭിച്ച പദ്ധതി - കുടുംബശ്രീ (1998)

ഗ്രന്ഥങ്ങൾ

■ മലയാളത്തിലെ ആദ്യ മഹാകാവ്യം - രാമചന്ദ്രവിലാസം

■ മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം - വര്‍ത്തമാന പുസ്തകം

■ മലയാളത്തിലെ ആദ്യ വാരിക - കേരളമിത്രം

■ മലയാളത്തിലെ ആദ്യ ആധികാരിക വ്യാകരണ ഗ്രന്ഥം - കേരള പാണിനീയം

■ മലയാളത്തിലെ ആദൃ പദ്യമാസിക - കവനകൗമുദി

■ മലയാളത്തിലെ ആദൃ വര്‍ത്തമാന പത്രം - രാജ്യസമാചാരം

■ മലയാളത്തില്‍ പ്രിന്റു ചെയ്ത ആദ്യ പുസ്തകം - സംക്ഷേപ വേദാർത്ഥം

■ മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവല്‍ - പാറപ്പുറം

■ മലയാളത്തിലെ ആദ്യ സൈബര്‍ നോവല്‍ - നൃത്തം

■ ആദ്യത്തെ ഓഡിയോ നോവല്‍ - ഇതാണെന്റെ‌ പേര്‌

■ ആദ്യത്തെ സംസ്കൃത സന്ദേശ കാവ്യം - ശുക സന്ദേശം

■ മലയാളത്തിലെ ആദ്യ സംസ്കൃത ചമ്പം - അമോഘരാഘവം

■ മലയാളത്തിലെ ആദ്യ നോവല്‍ - കുന്ദലത

■ മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവല്‍ - ഇന്ദുലേഖ

■ കേരളത്തിലെ ആദ്യ ചരിത്ര ഗ്രന്ഥം - മൂഷക വംശം

■ മലയാളത്തിലെ ആദ്യ സാഹിത്യ മാസിക - വിദ്യാ വിലാസിനി

■ മലയാളത്തിലെ ആദ്യ ചെറുകഥ - വാസനാ വികൃതി

■ മലയാളത്തിലെ ആദ്യ ജീവചരിത്രം - മഹച്ചരിത സംഗ്രഹം

■ കേരളത്തിലെ ആദ്യ വനിത മാസിക - കേരളീയ സുഗണ ബോധിനി

■ കേരളത്തിലെ ആദ്യ കൃഷി മാസിക - കൃഷിക്കാരന്‍

■ മലയാള ലിപിയില്‍ അച്ചടിച്ച ആദ്യ പുസ്‌തകം - ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

■ മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവല്‍ - പറങ്ങോടി പരിണയം

■ മലയാളത്തിലെ ആദ്യ റിയലിസ്റ്റിക്‌ നോവൽ - ധൂമകേതുവിന്റെ ഉദയം

■ മലയാളത്തിലെ ആദ്യ സ്വതന്ത്ര ഗദ്യ നാടകം - മറിയാമ്മ

■ മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം - പാട്ടബാക്കി

■ മലയാളത്തിലെ ആദ്യ വിലാപ കാവ്യം - ഒരു വിലാപം

■ മലയാളത്തിലെ ആദ്യ സന്ദേശ കാവ്യം - ഉണ്ണുനീലി സന്ദേശം

■ തൊഴിലാളി ക്രേന്ദ്ര കഥാപാത്രമായ ആദ്യ മലയാള നോവല്‍ - ഓടയില്‍ നിന്ന്‌

കേരളം ആദ്യം - ചലച്ചിത്രം

■ മലയാളത്തിലെ ആദ്യ ചലച്ചിത്രം - വിഗതകുമാരന്‍

■ മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രം - വിഗതകുമാരന്‍

■ മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം - ബാലന്‍

■ മലയാളത്തിലെ ആദ്യ കളര്‍ ചിത്രം - കണ്ടംവെച്ച കോട്ട്‌

■ മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം - മൈഡിയര്‍ കുട്ടിച്ചാത്തന്‍

■ മലയാളത്തിലെ ആദ്യ സിനിമാസ്‌ക്കോപ്പ്‌ ചിത്രം - തച്ചോളി അമ്പു

■ മലയാളത്തിലെ ആദ്യ 70 എം.എം. ചിത്രം - പടയോട്ടം

■ മലയാളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോ - ഉദയ

■ രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടിയ ആദ്യ മലയാള ചലച്ചിത്രം - നീലക്കുയില്‍

■ രാഷ്ട്രപതിയുടെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം - ചെമ്മീന്‍

■ മലയാളത്തിലെ ആദ്യ വനിത സംവിധായക - വിജയ നിര്‍മ്മല

■ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ആദ്യ ചലച്ചിത്രം - കുമാരസംഭവം

■ മികച്ച നടനുളള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാള നടന്‍ - പി.ജെ. ആന്റണി

■ മലയാളത്തിലെ ആദ്യ നായിക - പി. കെ. റോസി

■ മലയാളത്തിലെ ആദ്യ ശബ്ദ നായിക - എം. കമലം

■ മികച്ച നടിക്കുളള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാള നായിക - മോനിഷ

■ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി സംവിധായകന്‍ - അടൂര്‍ ഗോപാലകൃഷ്ണന്‍

■ ദാദ സാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌ നേടിയ ആദ്യ മലയാളി - അടൂര്‍ ഗോപാലകൃഷ്ണന്‍

■ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിച്ച വര്‍ഷം - 1969

■ മികച്ച നടനുളള സംസ്ഥാന പുരസ്കാരം നേടിയ ആദ്യ താരം - സത്യന്‍

■ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ആദ്യ താരം - ഷീല

■ മികച്ച ഗായകനുളള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി - കെ. ജെ. യേശുദാസ്‌

■ മികച്ച തിരക്കഥയ്ക്കുളള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി - എസ്‌. ഏല്‍. പുരം സദാനന്ദന്‍

■ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി - റ്റി. ഇ. വാസുദേവന്‍

■ ജെ. സി. ഡാനിയേല്‍ പുരസ്കാരം ലഭിച്ച ആദ്യ മലയാളി വനിത - ആറന്മുള പൊന്നമ്മ

■ ദേശീയോദ്ഗ്രഥനത്തിനുളള നര്‍ഗീസ്‌ ദത്ത പുരസ്‌കാരം ലഭിച്ച ആദ്യ മലയാള ചിത്രം - ജന്മഭൂമി

■ ഛായാഗ്രഹകനുളള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി - മങ്കട രവിവര്‍മ്മ

■ ശബ്ദലേഖകനുളള ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി - പി. രാംദാസ്‌

■ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി - എസ്‌. ജാനകി

■ മലയാളത്തിലെ ആദ്യ ഡിജിറ്റൽ ചലച്ചിത്രം - മൂന്നാമതൊരാള്‍

■ മലയാളത്തിലെ ആദ്യ ഡോൾബിസ്റ്റീരിയോ ചലച്ചിത്രം - കാലാപാനി

■ ലഫ്റ്റനന്റ്‌ കേണല്‍ പദവി ലഭിച്ച ആദ്യ മലയാള ചലച്ചിത്ര താരം - മോഹന്‍ലാല്‍

■ പ്ലേ ബാക്ക്‌ സിഗിംങ്‌ ഉള്‍പ്പെടുത്തിയ ആദ്യ മലയാള ചലച്ചിത്രം - നിര്‍മല

■ മലയാള ചലച്ചിത്രമാക്കിയ ആദ്യ സാഹിത്യരചന - മാര്‍ത്താണ്ഡവര്‍മ്മ

■ മലയാളത്തിലെ ആദ്യ സിനിമാ ജേര്‍ണലിസ്റ്റ്‌ - കെ. വി. കോശി

■ മലയാളത്തിലെ ആദ്യ ചലച്ചിത്ര പ്രസിദ്ധീകരണം - സിനിമ

■ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യ തിരക്കഥ - മുറപ്പെണ്ണ്‌

■ മലയാളത്തിലെ ആദ്യ ചലച്ചിത്ര വിതരണ കമ്പനി - ചാന്ദ്രതാര

■ പൂര്‍ണ്ണമായി കേരളത്തില്‍ ചിത്രീകരിച്ച ആദ്യ ഹോളിവുഡ്‌ ചലച്ചിത്രം - കോട്ടണ്‍ മേരി

■ ഓസ്‌കറിനു പരിഗണിച്ച ആദ്യ മലയാള ചലച്ചിത്രം - ഗുരു

■ കാൻ ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം - സ്വം

■ മലയാളത്തിലെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് - ജീവിത നൗക

തെക്കേയറ്റം

■ കേരളത്തിലെ തെക്കേയറ്റത്തെ ജില്ല - തിരുവനന്തപുരം

■ കേരളത്തിന്റെ തെക്കേയറ്റത്തെ ലോകസഭ മണ്ഡലം - തിരുവനന്തപുരം

■ കേരളത്തിന്റെ തെക്കേയറ്റത്തെ നിയോജക മണ്ഡലം - നെയ്യാറ്റിന്‍കര

■ കേരളത്തിന്റെ തെക്കേയറ്റത്തെ വില്ലേജ്‌ - പാറശ്ശാല

■ കേരളത്തിന്റെ തെക്കേയറ്റത്തെ കോര്‍പ്പറേഷൻ - തിരുവനന്തപുരം

■ കേരളത്തിന്റെ തെക്കേയറ്റത്തെ കൊടുമുടി - അഗസ്ത്യകൂടം

■ തെക്കേ ഇന്ത്യയിലെ ആദ്യത്തെ അദാലത്ത്‌ സ്ഥാപിതമായത്‌ - തിരുവനന്തപുരം

■ കേരളത്തിന്റെ തെക്കേ അറ്റത്തെ നദി - നെയ്യാര്‍

■ കേരളത്തിന്റെ തെക്കേയറ്റത്തെ താലൂക്ക്‌ - നെയ്യാറ്റിന്‍കര

■ കേരളത്തിന്റെ തെക്കേയറ്റത്തെ കായല്‍ - വെള്ളായണി കായല്‍

■ കേരളത്തിന്റെ തെക്കേയറ്റത്തെ (ഗാമപഞ്ചായത്ത്‌ - പാറശ്ശാല

■ കേരളത്തിന്റെ തെക്കേയറ്റത്തെ മുനിസിപ്പാലിറ്റി - നെയ്യാറ്റിന്‍കര

■ കേരളത്തിന്റെ തെക്കേയറ്റത്തെ ബ്ലോക്ക്‌ പഞ്ചായത്ത്‌ - പാറശ്ശാല

■ കേരളത്തിന്റെ തെക്കേയറ്റത്തെ അണക്കെട്ട്‌ - നെയ്യാര്‍ ഡാം

■ കേരളത്തിന്റെ തെക്കേയറ്റത്തുള്ള സര്‍വകലാശാല - കേരള യൂണിവേഴ്സിറ്റി

വടക്കേയറ്റം

■ കേരളത്തിന്റെ വടക്കേയറ്റത്ത്‌ സ്ഥിതിചെയ്യുന്ന ജില്ല - കാസര്‍കോഡ്‌

■ കേരളത്തിന്റെ വടക്കേയറ്റത്തുള്ള നദി - മഞ്ചേശ്വരം

■ കേരളത്തിന്റെ വടക്കേയറ്റത്തുള്ള നിയോജക മണ്ഡലം - മഞ്ചേശ്വരം

■ കേരളത്തിന്റെ വടക്കേയറ്റത്തുള്ള താലുക്ക്‌ - കാസര്‍കോഡ്‌

■ കേരളത്തിന്റെ വടക്കേയറ്റത്തുളള ലോകസഭാമണ്ഡലം - കാസര്‍കോഡ്‌

Post a Comment

Previous Post Next Post