കേരള നിയമസഭ

കേരള നിയമസഭ
■ കേരള നിയമസഭയിലേക്ക്‌ നടന്ന ആദ്യ തെരഞ്ഞെടുപ്പ്‌ - 1957

■ ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ എത്ര നിയമസഭ മണ്ഡലങ്ങള്‍ ഉണ്ടായിരുന്നു - 114

■ ഒന്നാം കേരള നിയമസഭ തെരഞ്ഞെടുപ്പ്‌ എത്ര സീറ്റിലേക്കായിരുന്നു - 126

■ ഒന്നാം നിയമസഭ തെരഞ്ഞെടുപ്പിലെ ദ്വയാംഗ മണ്ഡലങ്ങള്‍ - 12

■ ഒന്നാം നിയമസഭ തെരഞ്ഞെടുപ്പില്‍ എത്ര ഏകാംഗമണ്ഡലങ്ങള്‍ - 102

■ കേരള നിയമസഭ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിലെ ആദ്യ വിജയി - എം. ഉമേഷ്‌ റാവു

■ കേരള നിയമസഭയിലേക്ക്‌ എതിരില്ലാതെ തെരഞ്ഞെടുത്ത ആദ്യ വ്യക്തി - എം. ഉമേഷ്‌ റാവു (1957)

■ എം. ഉമേഷ്‌ റാവുവിന്റെ നിയമസഭ മണ്ഡലം - മഞ്ചേശ്വരം

■ ഓദ്യോഗിക രേഖ പ്രകാരം എം. ഉമേഷ്‌ റാവുവിന്റെ പാര്‍ട്ടി - സ്വതന്ത്രന്‍ (കര്‍ണാടക പ്രാന്തീയ സമിതി)

■ ഒന്നാം നിയമസഭയിലെ ഏറ്റവും വലിയ കക്ഷി - സി.പി.ഐ. (60 സീറ്റ്)

■ ഒന്നാം നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ്‌ - 43

■ കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി - റോസമ്മ പുന്നൂസ്‌ (1957 ഏപ്രില്‍ 10)

■ കേരളത്തില്‍ നിന്നുള്ള ലോകസഭ മണ്ഡലങ്ങള്‍ - 20

■ കേരളത്തിലെ രാജ്യസഭാ മണ്ഡലങ്ങള്‍ - 9

■ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങള്‍ - 140

■ സംസ്ഥാന മ്രന്തി, സ്പീക്കര്‍, ലഫ്റ്റനന്റ്‌, ഗവര്‍ണര്‍ എന്നീ പദവികള്‍ അലങ്കരിച്ച വ്യക്തി - വക്കം  പുരുഷോത്തമന്‍

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലോകസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി - പി. കെ. വാസുദേവന്‍ നായര്‍ (4)

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി - എം.വി. രാഘവന്‍ (7)

■ 1970 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം - തെങ്ങ്‌

■ കേരള കോണ്‍ഗ്രസ്സ്‌ (എം) ചിഹ്നം - രണ്ടില

■ ബി.എസ്‌.പി.യുടെ ചിഹ്നം - ആന

■ 12-ാം നിയമസഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം - വി.എസ്‌. അച്യൂതാനന്ദന്‍ (82)

■ 12-ാം നിയമസഭയിലെ ഏറ്റവും [പായം കുറഞ്ഞ അംഗം - പി.സി. വിഷ്ണുനാഥ്‌ (28)

■ കേരളത്തിലെ നിയമസഭയില്‍ കൂടുതല്‍ കാലം അംഗമായിരുന്ന ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി - സ്റ്റീഫന്‍ പാദുവ

■ 12-ാ൦ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി - സൈമണ്‍ ബ്രിട്ടോ

■ തിരു കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി - പനമ്പിള്ളി ഗോവിന്ദ മേനോന്‍

■ “അടുക്കളയില്‍ നിന്ന്‌ പാര്‍ലമെന്റിലേക്ക്‌" എന്ന കൃതി രചിച്ചത്‌ - ആനി തയ്യില്‍

■ കേരള നിയമസഭയിലേക്ക്‌ ഒരേ സമയം രണ്ട് മണ്ഡലത്തിലേക്ക്‌ മത്സരിച്ച്‌ വിജയിച്ച ഏക വ്യക്തി - കെ. കരുണാകരന്‍

■ കേരളത്തില്‍ ലോകസഭയിലേക്കും നിയമസഭയിലേക്കും ആദ്യമായി ഒരുമിച്ച്‌ തെരഞ്ഞെടുപ്പ്‌ നടന്ന വര്‍ഷം - 1957

■ കേരളത്തില്‍ കൂടുതല്‍ കാലം എം.എൽ.എ ആയ വ്യക്തി - കെ.എം. മാണി

■ നിയമസഭയിലേക്ക്‌ മത്സരിക്കാന്‍ ഉണ്ടാകേണ്ട പ്രായം - 25

■ “തുറന്നിട്ട വാതില്‍” ആരുടെ ആത്മകഥയാണ്‌ - ഉമ്മന്‍ചാണ്ടി

■ “ഒരുജന്മം" ആരുടെ ആത്മകഥ - എം.വി. രാഘവന്‍

■ “പതറാതെ മുന്നോട്ട്‌” ആരുടെ ആത്മകഥയാണ്‌ - കെ. കരുണാകരന്‍

■ “മൈ സ്ട്രഗിൾ" ആരുടെ ആത്മകഥയാണ്‌ - ഇ.കെ. നായനാര്‍

■ “നടന്നുതീര്‍ന്ന വഴികള്‍” ആരുടെ ആത്മകഥ - ഇ. ബാലാനന്ദന്‍

■ തിരു-കൊച്ചിയിലെ ആദ്യത്തെ മുഖ്യമന്ത്രി - പറവൂര്‍ ടി.കെ. നാരായണപിള്ള

■ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നിയോജക മണ്ഡലങ്ങള്‍ ഉള്ള ജില്ല - മലപ്പുറം (16)

■ കേരളത്തിലെ പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങള്‍ - മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി (2)

■ കേരളത്തിലെ പട്ടികജാതി സംവരണ മണ്ഡലങ്ങളുടെ എണ്ണം - 14

■ കേരളത്തില്‍ ഇപ്പോള്‍ എത്ര സംവരണ നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ട്‌ - 16

■ കേരള നിയമസഭയില്‍ എത്ര നോമിനേറ്റഡ്‌ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ ഉണ്ട്‌ - ഒന്ന്

■ തെരഞ്ഞെടുപ്പിലൂടെ ലോകത്ത്‌ ആദ്യമായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒറ്റയ്ക്ക്‌ അധികാരത്തില്‍ എത്തിയത്‌ എവിടെ - ഗയാന (1953)

■ കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കു ചെലവഴിക്കാവുന്ന പരമാവധി തുക - 28 ലക്ഷം

■ കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്കു ചെലവഴിക്കാന്‍ കഴിയും എന്ന്‌ ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ച തുക - 70 ലക്ഷം

■ കേരളത്തില്‍ മുഖ്യമന്ത്രിപദത്തില്‍ എത്തിയ ഏക പ്രാദേശിക നേതാവ്‌ - സി.എച്ച്‌. മുഹമ്മദ്‌ കോയ (എം.എല്‍.)

■ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയാംഗ മണ്ഡലങ്ങള്‍ നിര്‍ത്തലാക്കിയ വര്‍ഷം - 1965

■ രണ്ടാം കേരള നിയമസഭയിലെ ദമ്പതിമാര്‍ - കെ.എം. ദാമോദരമേനോന്‍, ലീല ദാമോദരമേനോന്‍

■ കേരളത്തില്‍ ഏറ്റവും കുറച്ച്‌ കാലം മന്ത്രിയായ വ്യക്തി - എം.പി. വീര്രേന്ദകുമാര്‍ (5 ദിവസം)

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വനിത - കെ. ആര്‍. ഗൗരിയമ്മ

■ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മന്ത്രിയായ വ്യക്തി - രമേശ്‌ ചെന്നിത്തല (27)

■ കേരളത്തിലെ ആദ്യത്തെ കൂട്ടു മന്ത്രിസഭയെ നയിച്ചതാര് - പട്ടം താണുപിള്ള

■ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വിജയി - ആര്‍. ബാലകൃഷ്ണപിള്ള (25) 1960-ൽ

■ കൂറുമാറ്റ നിരോധന നിയമം മൂലം രാജിവെച്ച ഏക എം.എല്‍.എ - ആര്‍. ബാലകൃഷ്ണപിള്ള

■ ചലച്ചിത്ര രംഗത്തു നിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി - കെ.ബി. ഗണേഷ്‌ കുമാര്‍

■ ലോകസഭ അംഗമായിരിക്കുമ്പോള്‍ കേരളത്തിലെ മന്ത്രിയായ ആദ്യ വ്യക്തി - ആര്‍. ബാലകൃഷ്ണപിള്ള (1975-76)

■ കേരള നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ്‌ നടന്ന വര്‍ഷം - 1965

■ കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ്സ്‌ മുഖ്യമന്ത്രി - ആര്‍. ശങ്കര്‍

■ കേരളത്തിലെ ആദ്യത്തെ ആക്ടിംഗ്‌ ഗവര്‍ണര്‍ - പി. എസ്‌. റാവു

■ കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍ - ബി. രാമകൃഷ്ണറാവു

■ കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ - ജ്യോതി വെങ്കിടാചലം (ഏഴാമത്തെ)

■ മലയാളിയായ ഏക കേരള ഗവര്‍ണര്‍ - വി. വിശ്വനാഥന്‍

■ കേരള ഗവര്‍ണറായ ശേഷം രാഷ്‌ട്രപതിയായ വ്യക്തി - വി. വി. ഗിരി

■ പദവിയിലിരിക്കെ അന്തരിച്ച കേരള ഗവര്‍ണര്‍ - സിക്കന്ദര്‍ ഭക്ത്

■ ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായ ഏക വ്യക്തി - ആര്‍. ശങ്കര്‍

■ ഒന്നാം ഇ.എം.എസ്‌. സര്‍ക്കാരിനെ രാഷ്ട്രപതി പുറത്താക്കുമ്പോള്‍ കേരള ഗവര്‍ണര്‍ - ഡോ. ബി. രാമകൃഷ്ണറാവു

■ വിമോചന സമരകാലത്തു കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി - ജോസഫ്‌ മുണ്ടശ്ശേരി

■ ജോസഫ്‌ മുണ്ടശ്ശേരിയുടെ ആത്മകഥ - കൊഴിഞ്ഞ ഇലകള്‍

■ കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ വൈസ്‌ ചാന്‍സിലര്‍ - ജോസഫ്‌ മുണ്ടശ്ശേരി

■ കേരളത്തില്‍ ഏറ്റവും കുറച്ച്‌ കാലം എം.എല്‍.എ. ആയ വ്യക്തി - ഹരിദാസ്‌

■ ഒന്നാം കേരള നിയമസഭയില്‍ എത്ര വനിതകള്‍ ഉണ്ടായിരുന്നു - 6

■ കേരളത്തില്‍ ഇതുവരെയുള്ള (2021) വനിതാ മന്ത്രിമാരുടെ എണ്ണം - 8

■ ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം - പട്ടം താണുപിള്ള

■ ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം - കെ കരുണാകരന്‍ (27 വയസ്സ്‌)

■ കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം - വി. എസ്‌. അച്യുതാനന്ദന്‍

■ ഒന്നാം മന്ത്രിസഭയിലെ മന്ത്രി ദമ്പതിമാര്‍ - ടി.വി. തോമസ്‌, ഗൗരിയമ്മ

■ ഒന്നാം കേരള നിയമസഭയിലെ മുഖ്യമ്രന്ത്രിയുള്‍പ്പെടെയുള്ള എത്ര മന്ത്രിമാര്‍ ഉണ്ടായിരുന്നു - 11

■ കേരള നിയമസഭാ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ്‌ രേഖപ്പെടുത്തിയ വര്‍ഷം - 1960

■ കേരളത്തിലെ അവസാന ഏക കക്ഷി സര്‍ക്കാരിനു നേതൃത്വം നല്‍കിയതാര് - ആര്‍. ശങ്കര്‍

■ കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഏക സർക്കാർ - ആർ ശങ്കർ മന്ത്രിസഭ (1964)

■ കേരളത്തിലെ ആദ്യത്തെ ഉപ മുഖ്യമന്ത്രി - ആർ ശങ്കർ

■ കേരളത്തിൽ ഇതുവരെ എത്ര ഉപമുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട് - 3

■ കേരളം നിയമസഭയിലെ ആദ്യത്തെ പ്രൊടെം സ്പീക്കർ - റോസമ്മ പുന്നൂസ്

■ കേരളത്തിലെ ആദ്യത്തെ ഉപ തെരഞ്ഞെടുപ്പ് വിജയി - റോസമ്മ പുന്നൂസ് (ദേവിക്കുളം, 1958)

■ ഉപതെരഞ്ഞെടുപ്പ്‌ വഴി സീറ്റ്‌ നിലനിര്‍ത്തിയ ആദ്യ വ്യക്തി - റോസമ്മ പുന്നൂസ്‌

■ മാര്‍ക്കിങ്ങ്‌ സിസ്റ്റം ഉപയോഗിച്ച്‌ കേരളത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ്‌ നടന്നത്‌ - ദേവികുളം ഉപതെരഞ്ഞെടുപ്പ്‌ (1958)

■ കോടതിവിധിമൂലം നിയമസഭ അംഗത്വം നഷ്ടപ്പെട്ട ആദ്യ എം.എല്‍.എ. - റോസമ്മ പുന്നൂസ്‌

■ കേരള നിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്‌ - പി.ടി. ചാക്കോ

■ ഏറ്റവും കൂടുതല്‍ തവണ പ്രതിപക്ഷ നേതാവായ വ്യക്തി - ഇ.എം.എസ്‌.

■ ഏറ്റവും കുറച്ച്‌ കാലം പ്രതിപക്ഷ നേതാവായ വ്യക്തി - പി.കെ. വാസുദേവന്‍ നായര്‍

■ കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കര്‍ - ആര്‍. ശങ്കരനാരായണന്‍ തമ്പി

■ നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ - കെ. ഒ. ഐഷാ ഭായി

■ ഏറ്റവും കൂടുതല്‍ തവണ കാസ്റ്റിങ്ങ്‌ വോട്ട് രേഖപ്പെടുത്തിയ സ്പീക്കര്‍ - എ.സി. ജോസ്‌

■ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍ - സി.എച്ച്‌. മുഹമ്മദ്‌ കോയ

■ കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനവും സ്പീക്കര്‍ സ്ഥാനവും വഹിച്ച ഏക വ്യക്തി - സി.എച്ച്‌. മുഹമ്മദ്‌ കോയ

■ കേരളത്തിലെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തി - ഇ.കെ. നായനാര്‍ (4009 ദിവസം)

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി - കെ. കരുണാകരന്‍ (4)

■ കേരളത്തിലെ വടക്കേയറ്റത്തെ നിയമസഭാമണ്ഡലം - മഞ്ചേശ്വരം

■ കേരളത്തിലെ കൂടുതല്‍ കാലം സ്പീക്കറായ വ്യക്തി - വൈക്കം പുരുഷോത്തമന്‍

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നിയമസഭാ മണ്ഡലം - ആറന്മുള

■ കേരളത്തില്‍ ഏറ്റവും കുറവ്‌ വോട്ടര്‍മാരുള്ള നിയമസഭ മണ്ഡലം - കോഴിക്കോട് സൗത്ത്

■ കോടതിവിധിയിലൂടെ നിമസഭാ അംഗത്വം ലഭിച്ച ആദ്യ വ്യക്തി - വി. ആര്‍. കൃഷ്ണയ്യര്‍

■ എത്രാമത്തെ ഭരണഘടന ഭേദഗതി വഴിയാണു വോട്ടിങ്ങ്‌ പ്രായം 21-ല്‍ നിന്നു 18 ആയി കുറച്ചത്‌ - 61

■ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വേണ്ട കുറഞ്ഞ പ്രായം - 18

■ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിസ്ഥാനം വഹിച്ചത്‌ - സി. അച്യുത മേനോന്‍

■ ഏറ്റവും കുറച്ചുകാലം സ്പീക്കറായിരുന്നത്‌ ആര് - എ.സി. ജോസ്‌

■ ഏറ്റവും കുറച്ച്‌ കാലം മുഖ്യമന്ത്രിയായത്‌ ആര് - സി.എച്ച്‌. മുഹമ്മദ്‌ കോയ

■ ഓരേ നിയോജക മണ്ഡലത്തില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ തവണ ജയിച്ചതാര് - കെ.എം. മാണി

■ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായതാര് - കെ.എം. മാണി

■ കൂടുതല്‍ തവണ ബഡ്ജറ്റ്‌ അവതരിപ്പിച്ച ധനകാര്യമന്ത്രി - കെ. എം. മാണി

■ ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി - കെ. എം. മാണി

■ ഏറ്റവും കൂടുതല്‍ തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്തി - കെ. കരുണാകരന്‍ (5)

■ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യമന്ത്രിയായതാര്‍ - എ.കെ. ആന്റണി (37)

■ കേരള നിയമസഭയുടെ ആദ്യത്തെ സമ്മേളനം നടന്നത്‌ - 1957 ഏപ്രില്‍ 1

Post a Comment

Previous Post Next Post