കാർഷിക കേരളം

കാർഷിക കേരളം
■ കേരളത്തില്‍ കര്‍ഷക ദിനം ആചരിക്കുന്നത്‌ - ചിങ്ങം 1

■ ദേശീയ കര്‍ഷകദിനം എന്നാണ്‌ - ഡിസംബര്‍ 23

■ ആരുടെ ജന്മദിനമാണ്‌ ഇന്ത്യയില്‍ കര്‍ഷക ദിനം ആചരിക്കുന്നത്‌ - ചൗധരി ചരണ്‍സിംഗ്‌

■ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന വര്‍ഗ്ഗം - മാമ്പഴം

■ കേരളത്തിലെ ജനങ്ങളുടെ മുഖ്യ ആഹാരം - അരി

■ കേരളത്തിലെ പ്രധാന സുഗന്ധവിള - കുരുമുളക്‌

■ ലോകത്തിലെ ഏറ്റവും വലിയ കറുവാത്തോട്ടം സ്ഥിതി ചെയ്യുന്നത് - അഞ്ചരക്കണ്ടി (കേരളം)

■ കേരളത്തിലെ ഏറ്റവും പുരാതനമായ തേക്കിന്‍തോട്ടം - കനോലി പ്ലോട്ട്‌ (നിലമ്പൂര്‍)

■ കേരളത്തിലെ ഏറ്റുവും പ്രധാന കാര്‍ഷിക വിള - നെല്ല്

■ “കറുത്തപൊന്ന്‌” എന്നറിയപ്പെടുന്ന കാര്‍ഷിക വിള - കുരുമുളക്‌

■ “നേന്ത്രവാഴയുടെ ഈറ്റില്ലം" എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം - കേരളം

■ “പൈപ്പര്‍ലോഗം" എന്നറിയപ്പെടുന്ന സുഗന്ധവ്യജ്ഞനം - തിപ്പലി

■ “വെളുത്ത സ്വര്‍ണ്ണം" എന്നറിയപ്പെടുന്ന കാര്‍ഷിക വിള - കശുവണ്ടി

■ "ചാവക്കാട്‌ കള്ളന്‍" എന്നറിയപ്പെടുന്ന തോട്ടവിള - തെങ്ങ്‌

■ “സുഗന്ധവിളകളുടെ രാജാവ്‌' എന്നറിയപ്പെടുന്ന കാര്‍ഷിക വിള - കുരുമുളക്‌

■ “സുഗന്ധവിളകളുടെ റാണി" എന്നറിയപ്പെടുന്ന കാര്‍ഷിക വിള - ഏലം

■ “ചെകുത്താന്‍ കാട്ടം" എന്ന പാശ്ചാത്യര്‍ കളിയാക്കി വിളിച്ചിരുന്ന സുഗന്ധവ്യഞ്ജനം - കായം

■ “സ്വര്‍ഗ്ഗീയ ഫലം” എന്നറിയപ്പെടുന്നത്‌ - കൈതച്ചക്ക

■ “കൊച്ചിന്‍ ഓയില്‍" എന്ന്‌ അന്താരാഷ്ട്ര വിപണിയില്‍ അറിയപ്പെടുന്ന എണ്ണ - ഇഞ്ചിപ്പുല്‍ത്തൈലം

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ല്‌ ഉല്‍പാദിപ്പിക്കുന്ന ജില്ല - പാലക്കാട്‌

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - തിരുവനന്തപുരം

■ കശുവണ്ടി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന കേരഉത്തിലെ ജില്ല - കണ്ണൂര്‍

■ ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - ഇടുക്കി

■ കശുവണ്ടി കേരളത്തില്‍ കൊണ്ടുവന്നത് - പോര്‍ച്ചുഗീസ്‌

■ ജാതിമരം കേരളത്തില്‍ എത്തിച്ചത്‌ - പോര്‍ച്ചുഗീസുകാര്‍

■ മരച്ചീനി കേരളത്തില്‍ കൊണ്ടുവന്നത്‌ - പോര്‍ച്ചുഗീസുകാര്‍

■ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യുട്ടിന്റെ ആസ്ഥാനം - മൈലാടുംപാറ

■ ഏറ്റവും കൂടുതല്‍ ഇരുമ്പ്‌ അടങ്ങിയ സുഗന്ധവ്യഞ്ജനം - മഞ്ഞള്‍

■ ഏറ്റവും കൂടുതല്‍ കൊഴുപ്പ്‌ അടങ്ങിയ സുഗന്ധവ്യഞ്ജനം - ജാതിക്ക

■ ഫോസ്ഫറസ്‌ ഏറ്റവും കൂടുതല്‍ അടങ്ങിയ സുഗന്ധവ്യഞ്ജനം - ജീരകം

■ പൊട്ടാസ്യം ഏറ്റവും കൂടുതലടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം - കൊത്തമല്ലി

■ മാംസ്യം കൂടുതല്‍ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം - ഉലുവ

■ തയാമിൻ  കൂടുതല്‍ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം - പറങ്കിമുളക്

■ മണ്ഡരി ബാധിക്കുന്നത്‌ ഏതു കാര്‍ഷിക വിളയാണ്‌ - നാളികേരം

■ തെങ്ങിനെ ബാധിക്കുന്ന മണ്ഡരിക്ക് കാരണമായ കീടം - എരിക്കോഫിസം ഗറിറോണിസ് (വൈറസ്)

■ കേരളത്തിന്റെ സംസ്ഥാന വൃക്ഷം - തെങ്ങ്

■ ലോകത്തിലെ ഒന്നാമത്തെ സങ്കരയിനം കുരുമുളകിന്റെ പേര് - പന്നിയൂർ

കാർഷിക പുരസ്‌കാരങ്ങൾ

■ മികച്ച കർഷകന് കൃഷി വകുപ്പ് നൽകുന്ന അവാർഡ് - കർഷകോത്തമ

■ മികച്ച ക്ഷീരകർഷകന് കൃഷി വകുപ്പ് നൽകുന്ന അവാർഡ് - ക്ഷീരധാര

■ മികച്ച കൃഷി ശാസ്ത്രജ്ഞന് കൃഷി വകുപ്പ് നല്‍കുന്ന അവാര്‍ഡ്‌ - കൃഷി വിജ്ഞാന്‍

■ മികച്ച യുവകർഷകന് കൃഷി വകുപ്പ് നല്‍കുന്ന അവാര്‍ഡ്‌ - യുവ കര്‍ഷക

■ മികച്ച മണ്ണ്‌ സംരക്ഷ കർഷകന് കൃഷി വകുപ്പ്‌ നല്‍കുന്ന അവാര്‍ഡ്‌ - ക്ഷോണി മിത്ര

■ മികച്ച കോഴി കര്‍ഷകന്‌ കൃഷി വകുപ്പ്‌ നല്‍കുന്ന അവാര്‍ഡ്‌ - പൗൾട്രി അവാർഡ്

■ മികച്ച വനിത കര്‍ഷകന്‌ കൃഷി. വകുപ്പ്‌ നല്‍കുന്ന അവാര്‍ഡ്‌ - കര്‍ഷക തിലകം

■ മികച്ച കൃഷി ഓഫീസര്‍ക്ക്‌ കൃഷി വകുപ്പ്‌ നല്‍കുന്ന അവാര്‍ഡ്‌ - കര്‍ഷക മിത്ര

■ മികച്ച പച്ചക്കറി കര്‍ഷകന്‌ കൃഷി വകുപ്പ്‌ നല്‍കുന്ന അവാര്‍ഡ്‌ - ഹരിത മിത്ര

■ മികച്ച പട്ടികജാതി / പട്ടിക വര്‍ഗ കര്‍ഷകന്‌ കൃഷിവകുപ്പ്‌ നല്‍കുന്ന അവാര്‍ഡ് - കര്‍ഷക ജ്യോതി

■ മികച്ച കര്‍ഷക തൊഴിലാളിക്ക് കൃഷി വകുപ്പ്‌ നല്‍കുന്ന അവാര്‍ഡ് - ശ്രമ ശക്തി

■ മികച്ച കേര കർഷകൻ - കേര കേസരി

■ മികച്ച ഫാം ജേർണലിസ്റ് - കർഷക ഭാരതി

കാര്‍ഷിക സ്ഥാപനങ്ങളും കേരളത്തിലെ ആസ്ഥാനങ്ങളും

■ കേരള അഗ്രോ ഇന്‍ഡസ്ട്രീസ്‌ കോര്‍പ്പറേഷന്‍ (KAMCO) - അത്താണി (എറണാകുളം)
■ കേരള ലൈഫ്സ്റ്റോക്ക്‌ ഡെവലപ്മെന്‍റ്‌ കോര്‍പ്പറേഷന്‍ - പട്ടം (തിരുവനന്തപുരം)
■ നാഷണല്‍ സീഡ്‌ കോര്‍പ്പറേഷന്‍ - കരമന (തിരുവനന്തപുരം)
■ ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ്‌ - കോട്ടയം
■ കമാന്‍ഡ്‌ ഏര്യാ ഡെവലപ്മെന്‍റ്‌ അതോറിറ്റി (CADA) - പെരുങ്കാവ് (തൃശ്ശൂര്‍)
■ നാളികേര വികസന ബോര്‍ഡ്‌ - കൊച്ചി
■ ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ - അഗ്മാർക്ക്‌ - തത്തമംഗലം (പാലക്കാട്)
■ സെന്‍ട്രല്‍ സോയില്‍ ടെസ്റ്റ് കേന്ദ്രം - പാറോട്ടുകോണം (തിരുവനന്തപുരം)
■ സെന്‍ട്രല്‍ സ്റ്റേറ്റ് ഫാം - ആറളം (കണ്ണൂര്‍)
■ സെന്‍ട്രല്‍ ഇന്‍റഗ്രേറ്റഡ്‌ പെസ്റ്റ്‌ മാനേജ്മെന്‍റ്‌  സെന്റർ - കൊച്ചി
■ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ - കവടിയാര്‍
■ കേരളാ സ്റ്റേറ്റ്‌ ഹോര്‍ട്ടിക്കൾച്ചര്‍ ഡവലപ്മെന്‍റ്  കോർപ്പറേഷൻ - വെള്ളയമ്പലം (തിരുവനന്തപുരം)
■ മിൽമ - തിരുവനന്തപുരം
■ സുഗന്ധഭവന്‍ - പാലാരിവട്ടം (കൊച്ചി)
■ മാര്‍ക്കറ്റ്‌ഫെഡ്‌ - ഗാന്ധിഭവൻ (കൊച്ചി)
■ നബാര്‍ഡ്‌ - പാളയം (തിരുവനന്തപുരം)
■ കേരഫെഡ്‌ - തിരുവനന്തപുരം
■ ബീഫെഡ് - പാപ്പനംകോട്
■ സെറിഫെഡ് - പട്ടം (തിരുവനന്തപുരം)
■ ബാംബു കോർപറേഷൻ - അങ്കമാലി

കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങൾ

■ റബ്ബര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യ : കോട്ടയം
■ ഏലം ഗവേഷണകേന്ദ്രം : പാമ്പാടുംപാറ
■ വിളവെടുപ്പ്‌ ഗവേഷണകേന്ദ്രം : കരമന
■ കുരുമുളക്‌ ഗവേഷണകേന്ദ്രം : പന്നിയൂര്‍
■ ഏത്തവാഴ ഗവേഷണകേന്ദ്രം : കണ്ണാറ
■ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം : കാസര്‍കോട്‌
■ സുഗന്ധവിള ഗവേഷണകേന്ദ്രം : കോഴിക്കോട്‌
■ കൈതച്ചക്ക ഗവേഷണകേന്ദ്രം : വെള്ളാനിക്കര
■ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം : ശ്രീകാര്യം
■ പുല്‍ത്തൈല ഗവേഷണകേന്ദ്രം : ഓടക്കാലി
■ നാളികേര ഗവേഷണകേന്ദ്രം : കട്ടച്ചൽക്കുഴി (ബാലരാമപുരം)
■ കരിമ്പ്‌ ഗവേഷണ കേന്ദ്രങ്ങൾ : തിരുവല്ല, മേനോൻപാറ
■ കശുവണ്ടി ഗവേഷണകേന്ദ്രം : ആനക്കയം
■ അഗ്രോണമിക്‌ റിസര്‍ച്ച്‌ സ്റ്റേഷൻ : ചാലക്കുടി
■ നെല്ലു ഗവേഷണ കേന്ദ്രങ്ങൾ : വെറ്റില, കായംകുളം, പട്ടാമ്പി, മാങ്കൊമ്പ്
■ സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ്‌ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് : തിരുവനന്തപുരം
■ ഇഞ്ചി ഗവേഷണകേന്ദ്രം : അമ്പലവയല്‍
■ ഇന്‍ഡോ-സ്വിസ്‌ പ്രോജക്ട്‌ : മാട്ടുപ്പെട്ടി
■ ഇന്‍ഡോ-നോര്‍വീജിയന്‍ പ്രോജക്ട്‌ : നീണ്ടകര
■ കാപ്പി ഗവേഷണകേന്ദ്രം : ചൂണ്ടല്‍ (വയനാട്‌)
■ ടിഷ്യുകൾച്ചര്‍ ഗവേഷണകേന്ദ്രം : TBGC പാലോട്‌
■ വന റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് - പീച്ചി

Post a Comment

Previous Post Next Post