ഭാരതീയ സംഗീതം

ഭാരതീയ സംഗീതം 
■ ഇന്ത്യൻ സംഗീതത്തിന്റെ പ്രഭവകേന്ദ്രമായി സാമവേദം കണക്കാക്കപ്പെടുന്നു.

■ സപ്തസ്വരങ്ങൾ - ഷഡ്ജം (സ), ഋഷഭം (രി), ഗാന്ധാരം (ഗ), മധ്യമം (മ), പഞ്ചമം (പ), ധൈവതം (ധ), നിഷാദം (നി)

■ കർണാടക സംഗീതത്തിന് 72 അടിസ്ഥാന രാഗങ്ങളുണ്ട്.

■ കർണാടക സംഗീതത്തിന്റെ അടിസ്ഥാന രാഗങ്ങളെ മേളകർത്താ രാഗങ്ങൾ എന്നാണ് വിളിക്കുന്നത്.

■ അടിസ്ഥാന രാഗങ്ങളെ ആസ്പദമാക്കിയുള്ള ആധുനിക കർണാടക സംഗീത സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ് വെങ്കിടമഖി.
■ ഇന്ത്യൻ സംഗീതത്തിന്റെ രണ്ട് അടിസ്ഥാന വിഭാഗങ്ങൾ കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം എന്നിവയാണ്.

■ 'സംഗീതരത്നാകരം' എന്ന കൃതി ശാർങ്ധരന്റെയാണ്.

■ കർണാടക സംഗീതത്തിന്റെ പിതാവ് 'പുരന്ദരദാസനാണ്'.

■ കര്‍ണാടകസംഗീതപഠനത്തിലെ അടിസ്ഥാന രാഗം മായാമാളവഗൗളം.

■ സംഗീതപഠനത്തിന്റെ അടിസ്ഥാനരാഗമായി മായാമാളവഗൗളത്തെ അവതരിപ്പിച്ചത് പുരന്ദരദാസനാണ്.

■ പ്രഭാതത്തില്‍ ആലപിക്കുന്ന കര്‍ണാടകസംഗീതരാഗങ്ങൾ ഭൂപാളം, മലയമാരുതം, മലഹരി, ഗൗരി എന്നിവയാണ്.

■ ബിലഹരി, സാവേരി, ദേവമനോഹരി രാഗങ്ങൾ ആലപിക്കുന്നത് ദിവസത്തിന്റെ ആദ്യയാമത്തിൽ.

■ ദിവസത്തിന്റെ രണ്ടാം യാമത്തില്‍ ആലപിക്കാവുന്ന രാഗങ്ങൾ മധ്യമാവതി, സാരംഗം, ശ്രീ എന്നിവയാണ്.

■ വൈകുന്നേരം ആലപിക്കാവുന്ന രാഗങ്ങൾ ഹിന്ദോളം, കാപി, കാനഡ എന്നിവയാണ്.

■ സന്ധ്യക്ക്‌ ആലപിക്കുന്ന രാഗങ്ങൾ ശങ്കരാഭരണം, കല്യാണി, നാട്ടക്കുറിഞ്ചി എന്നിവയാണ്.

■ പന്തുവരാളി, നീലാംബരി, ആനന്ദഭൈരവി എന്നീ രാഗങ്ങൾ ആലപിക്കുന്നത് രാത്രിയിലാണ്.

■ ദിവസത്തിന്റെ ഏത്‌ സമയത്തും ആലപിക്കാവുന്നതായി കരുതപ്പെടുന്ന കര്‍ണാടക രാഗങ്ങൾ മോഹനം, കാംബോജി എന്നിവയാണ്.

■ കര്‍ണാടകസംഗീതകീര്‍ത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചത് താളപ്പാക്കം അന്നമാചാര്യരാണ്.

■ കർണാടക സംഗീതത്തിന്റെ ത്രിമൂര്‍ത്തികൾ - ശ്യാമശാസ്ത്രികൾ, ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ.

■ ശ്യാമശാസ്ത്രിയാണ് കർണാടക സംഗീതത്തിൽ സ്വരജതി അവതരിപ്പിച്ചത്.

■ മലയമാരുതം, മയൂരധ്വനി, നളിനകാന്തി എന്നീ രാഗങ്ങൾ ത്യാഗരാജസ്വാമികൾ  അവതരിപ്പിച്ചു.

■ സംഗീതക്കച്ചേരിയില്‍ വയലിന്‍ ആദ്യമായി ഉപയോഗിച്ചത് മുത്തുസ്വാമി ദീക്ഷിതരായിരുന്നു.

■ ത്യാഗരാജനാണ് പഞ്ചരത്നകീര്‍ത്തനങ്ങളുടെ സ്രഷ്ടാവ്.

■ രാമസ്വാമി ദീക്ഷിതരാണ് ഹംസധ്വനി രാഗത്തിന്റെ രചയിതാവ്.

■ എല്ലാവര്‍ഷവും തമിഴ്‌നാട്ടിലെ തിരുവയ്യാറിൽ ത്യാഗരാജ സംഗീതോത്സവം നടക്കുന്നു.

■ താണ മിശ്ര, താൻസൻ എന്ന പേരിലാണ് സംഗീതലോകത്ത്‌ പ്രസിദ്ധന്‍.

■ അക്ബർ ചക്രവർത്തിയുടെ സദസ്സിലാണ് താൻസനുണ്ടായിരുന്നത്.

■ താന്‍സന്റെ ഗുരു സ്വാമി ഹരിദാസാണ്.

■ താന്‍സന്‍ എന്ന പേര്‌ നല്‍കിയത് ഗ്വാളിയർ രാജാവായിരുന്ന വിക്രംജിത്ത്.

■ താന്‍സന്‍ സൃഷ്ടിച്ചതായി കരുതപ്പെടുന്ന ഹിന്ദുസ്ഥാനി രാഗങ്ങൾ മിയൻകി ഇയോദി, മിയൻകി സാരംങ്, മിയൻകി മൽഹാർ എന്നിവയാണ്.

■ കർണാടക സംഗീതത്തിലും, ഹിന്ദുസ്ഥാനിയിലും പൊതുവായി ഉപയോഗിക്കുന്ന സംഗീതോപകരണം തംബുരു.

സംഗീതജ്ഞര്‍ - ഉപകരണങ്ങള്‍

■ ഹരിപ്രസാദ്‌ ചാരസ്യ - പുല്ലാങ്കുഴല്‍
■ സാക്കീര്‍ ഹുസൈന്‍ - തബല
■ അംജദ്‌ അലിഖാന്‍ - സരോദ്‌
■ രവിശങ്കര്‍ - സിത്താര്‍
■ ഉസ്താദ്‌ വിലായത്ത്‌ അലിഖാന്‍ - സിത്താര്‍
■ അല്ലാരാഖ - തബല
■ ബിസ്മില്ലാഖാ൯ - ഷെഹനായ്‌
■ അലിഅക്ബര്‍ഖാന്‍ - സരോദ്‌
■ നിഖില്‍ ബാനര്‍ജി - സിത്താര്‍
■ സുല്‍ത്താന്‍ഖാന്‍ - സാരംഗി
■ ചിട്ടിബാബു - വയലിന്‍
■ എൽ. സുബ്രഹ്മണ്യം - വയലിന്‍
■ കുന്നക്കുടി ആർ. വൈദ്യനാഥന്‍ - വയലിന്‍
■ കുടമാളൂര്‍ ജനാര്‍ദ്ദനന്‍ - പുല്ലാങ്കുഴല്‍
■ ചിന്ന മൗലാന - നാദസ്വരം
■ പാലക്കാട്‌ മണിഅയ്യര്‍ - മൃദംഗം
■ തിരുവിഴാ ജയശങ്കര്‍ - നാദസ്വരം
■ യു. ശ്രീനിവാസ്‌ - മാന്‍ഡലിന്‍
■ ലാല്‍ഗുഡി ജയരാമന്‍ - വയലിന്‍
■ പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മ - സന്തൂര്‍
■ ഭീംസെന്‍ ജോഷി - ഹിന്ദുസ്ഥാനി വോക്കല്‍
■ എം. ബാലമുരളികൃഷ്ണ - കര്‍ണാട്ടിക്‌ വോക്കല്‍
■ എം.എസ്‌. സുബ്ബുലക്ഷ്മി - കര്‍ണാട്ടിക്‌ വോക്കല്‍ .
■ പണ്ഡിറ്റ് ജസ്‌രാജ് - ഹിന്ദുസ്ഥാനി വോക്കല്‍
■ അമീര്‍ഖാന്‍ - ഹിന്ദുസ്ഥാനി വോക്കല്‍
■ അലാവുദീന്‍ ഖാന്‍ - ഹിന്ദുസ്ഥാനി വോക്കല്‍
■ മഹാരാജപുരം സന്താനം - കര്‍ണാട്ടിക്‌ വോക്കല്‍
■ അബ്ദുല്‍ കരീംഖാന്‍ - ഹിന്ദുസ്ഥാനി വോക്കല്‍
■ ആബിദാപര്‍വീണ്‍ - ഗസല്‍ (പാകിസ്താനി)
■ ഗുലാമതി - ഗസല്‍
■ ജഗ്ജിത്‌ സിങ്‌ - ചിത്രാസിങ് - ഗസല്‍
■ അനൂപ്‌ ജലോട്ട - ഗസല്‍, ഭജൻ
■ മെഹ്‌ദി ഹസൻ - ഗസല്‍ (പാകിസ്താനി)
■ ബീഗം അക്തർ - ഗസല്‍ (പാകിസ്താനി)

പാശ്ചാത്യ സംഗീതം

■ ഒക്ടോബർ - 1 ലോക സംഗീതാദിനമായി ആചരിക്കുന്നു.
■ 1975-ൽ യാഹൂദിമെനുഹിനാണ് ലോകസംഗീതാദിനാചരണം ആരംഭിച്ചത്.
■ ബധിരനായിട്ടും സിംഫണികൾ സൃഷ്ടിച്ച സംഗീതജ്ഞനാണ് ബീഥോവൻ.
■ സിംഫണികളുടെ പിതാവ് എന്നറിയപ്പെടുന്ന സംഗീതജ്ഞനാണ് ഹെയ്ഡ്ൻ.
■ ബീഥോവന്റെ ഒരേയൊരു ഓപ്പറയാണ് 'ഫിഡിലിയോ'.
■ ബീറ്റിൽസ് ലോകപ്രശസ്ത പോപ് സംഗീതട്രൂപ്പായിരുന്നു. 1971-ൽ ഇല്ലാതായി. ജോൺ ലെനൻ, പോൾ മക്കാർട്ട്നി, റിങ്കോസ്റ്റാർ, ജോർജ് ഹാരിസൺ എന്നിവരായിരുന്നു ബീറ്റിൽസ് ടീം.
■ റോക്ക്ൻ റോൾ സംഗീതത്തിന്റെ രാജാവ് എന്നറിയപ്പെടുന്ന ഗായകനാണ് എൽവിസ് പ്രെസ്ലി.
■ മൈക്കൽ ജാക്സന്റെ ആത്മകഥയാണ് 'മൂൺവാക്ക്'.

Post a Comment

Previous Post Next Post