പുല്‍മേടുകള്‍

പുല്‍മേടുകൾ (Grasslands)
1. പ്രകൃതിയിലെ ഏറ്റവും പ്രധാനപ്പെട്ട നാലു സസ്യമേഖലകൾ ഏതൊക്കെ?
പുല്മേടുകള് , വനങ്ങൾ, തുണ്ട്ര, മരുഭൂമിയിലെ കുറ്റിച്ചെടികൾ

2. പുല്‍മേടുകൾ ഇല്ലാത്ത ഒരേഒരു ഭൂഖണ്ഡമേത്‌?
അന്‍റാര്‍ട്ടിക്ക

3. ഭൂപ്രദേശത്തിന്റെ അന്‍പതു ശതമാനവും പുല്‍മേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡമേത്‌?
ആഫ്രിക്ക

4. ലോകത്തിലെ ഏറ്റവും വലിയ പുല്‍മേട്‌ ഏതാണ്‌?
സെൻട്രൽ യുറേഷ്യ പുൽമേടുകൾ (സ്റ്റെപ്പി)

5. ഏഷ്യ - യൂറോപ്പ്‌ ഭൂഖണ്ഡങ്ങളുടെ സംഗമസ്ഥാനമായ യൂറേഷ്യൻ പ്രദേശങ്ങളില്‍ വ്യാപിച്ചിരിക്കുന്നത്‌ ഏത്‌ പുല്‍മേടാണ്‌?
സ്റ്റെപ്പി

6. യൂറോപ്പ് രാജ്യങ്ങളായ റഷ്യയിലും, യുക്രൈനിലും, ഏഷ്യൻ രാജ്യങ്ങളായ ഉസ്ബെക്കിസ്താനിലും , തുറക്ക് മെനിസ്താനിലും  കസാഖിസ്താനിലും വ്യാപിച്ചുകിടക്കുന്ന സ്റ്റെപ്പിയുടെ മറ്റൊരു പേരെന്ത്?
ഗ്രേറ്റ്‌ സ്റ്റെപ്പി

7. ഏറ്റവും ഉയരത്തില്‍ വളരുന്ന പുല്ലുകൾ നിറഞ്ഞ പുല്‍മേടേത്‌?
പ്രയറി

8. ലോകത്തിന്റെ അപ്പത്തൊട്ടി (The Bread Basket of the World) എന്ന് വിളിക്കുന്നത് എന്തിനെ?
പ്രയറി പുല്‍മേടുകൾ

9. പ്രയറി പുല്‍മേടുകൾ കൂടുതലായി കാണപ്പെടുന്ന പ്രദേശം ഏതാണ്‌?
വടക്കേ അമേരിക്കയിലെ യു.എസ്‌.എ., കാനഡ

10. പ്രയറി ഡോഗ്‌ (Prairie Dog) ഏതു ജീവിയാണ്‌?
എലി

11. വൃക്ഷങ്ങൾ ഇടവിട്ട്‌ വളരുന്ന പുല്‍മേട്‌?
സാവന്ന 

12. സാവന്ന പുല്‍മേടുകൾ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡമേത്‌?
ആഫ്രിക്ക

13. പാമ്പാസ്‌ (Pampas) എന്നറിയപ്പെടുന്ന പുല്‍മേടുകൾ ഏത്‌ ഭൂഖണ്ഡത്തിലാണ്‌?
തെക്കേ അമേരിക്ക (അര്‍ജന്‍റീന, ബ്രസീല്‍, ഉറുഗ്വായ്‌)

14. ആൻഡീസ്‌ പര്‍വതനിരയുടെ പ്രദേശങ്ങളിൽ കാണപ്പെടുന്ന പുല്‍മേടേത്‌?
ലാനോസ്‌

15. ഏതൊക്കെ രാജ്യങ്ങളിലായാണ്‌ ലാനോസ്‌ പുല്‍മേട്‌ സ്ഥിതി ചെയ്യുന്നത്‌?
കൊളംബിയ, വെനസ്വേല

16, ലാനോസ്‌ പുല്‍മേടുകളിലുളള ഗിനിപ്പന്നി(Guinea Pig) ഏതിനത്തില്‍പ്പെടുന്ന ജീവിയാണ്‌?
എലി

17. ഏത്‌ രാജ്യത്തുള്ള പുല്‍മേടാണ്‌ പുനാ (Puna)?
പെറു

18. ഡൗണ്‍സ്‌ എന്നറിയപ്പെടുന്ന പുല്‍മേടുകൾ ഏത്‌ രാജ്യത്താനുള്ളത്?‌
ഓസ്ട്രേലിയ

19. ഹിമാലയത്തിൽ സ്ഥിതിചെയ്യുന്ന പുൽമേട് ഏത്?
ടെറായ്‌ (Terai) 

20. സസ്യ ജന്തുക്കളാല്‍ നിറഞ്ഞ ബ്രസീലിലെ സാവന്ന പുൽമേട് ഏത്?
സെറാഡോ (Cerrado)

21. പുല്ലുവർഗ്ഗങ്ങളും ചെറിയ വൃക്ഷങ്ങളും നിറഞ്ഞ ബുഷ് വെൽറ്റ് എന്ന പുൽമേട് എവിടെയൊക്കെയാണ്?
ദക്ഷിണാഫ്രിക്ക, ബോട്സ്‌വാന

22. കാമ്പോസ്‌ എന്നറിയപ്പെടുന്ന സാവന്ന പുല്‍മേട്‌ സ്ഥിതിചെയ്യുന്നതെവിടെ?
ബ്രസീല്‍ 

24. വടക്കേ ആഫ്രിക്കയിലെ സമ്പന്നമായ പുൽമേട് ഏത്?
സാഹേൽ (2,500 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നു).

25. ഉത്തരാഖണ്ഡിൽ കാണപ്പെടുന്ന പുൽമേടേത്?
ബുഗ്യാൽ 

26. പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം (Nature's Own Garden) എന്ന് വിളിക്കപ്പെടുന്ന പുൽമേടേത്?
ബുഗ്യാൽ (ഇന്ത്യ)

27. ലോകത്തിലെ ഏറ്റവുമധികം ജന്തുക്കൾ സന്ദർശനത്തിനെത്തുന്ന ആഫ്രിക്കയിലെ പുല്‍മേടേത്‌?
സെറെൻഗെറ്റി (Serengeti)

28. ഏത്‌ രാജ്യത്തെ ബൃഹത്തായ  പുല്‍മേടാണ് വെല്‍റ്റ്‌ (Veld)?
ദക്ഷിണാഫ്രിക്ക

29. പശ്ചിമഘട്ടത്തിൽ വ്യാപിച്ചുകിടക്കുന്ന പുല്‍മേടുകൾ നിറഞ്ഞ വനപ്രദേശങ്ങൾക്കു പറയുന്ന പേര്?
ചോല വനം (Shola)

30. ഏത് രാജ്യത്താണ് "പുസ്താ പുൽമേട്" സ്ഥിതിചെയ്യുന്നത്?
ഹംഗറി

0 Comments