കേരളത്തിൽ ആദ്യം

കേരളത്തിൽ ആദ്യം (First in Kerala)
■ കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ്‌ സ്ഥാപിതമായ ജില്ല - തിരുവനന്തപുരം

■ കേരളത്തിലെ ആദ്യ ലോ കോളേജ്‌ സ്ഥാപിതമായ ജില്ല - തിരുവനന്തപുരം

■ കേരളത്തിലെ ആദ്യ തുറന്ന ജയില്‍ ഏതു ജില്ലയില്‍ - തിരുവനന്തപുരം

■ കേരളത്തിലെ ആദ്യ സൈബര്‍ പോലീസ്‌ സ്റ്റേഷന്‍ സ്ഥാപിതമായ ജില്ല
തിരുവനന്തപുരം (പട്ടം)

■ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ആദ്യ പോലീസ്‌ സ്റ്റേഷന്‍ ഏതു ജില്ലയില്‍ - തിരുവനന്തപുരം (പേരൂര്‍ക്കട)

■ ബ്രിട്ടീഷുകാര്‍ക്കെതിരെ അന്യ സംഘടിത കലാപമായ ആറ്റിങ്ങല്‍ കലാപം നടന്ന ജില്ല - തിരുവനന്തപുരം

■ ഇന്ത്യയിലെ ആദ്യത്തെ മാജിക്‌ അക്കാദമി നിലവില്‍ വന്ന ജില്ല - തിരുവനന്തപുരം (പൂജപ്പുര)

■ കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതിയായ തെന്‍മല ഏതു ജില്ലയില്‍ - കൊല്ലം

■ കേരളത്തിലെ ആദ്യ തൂക്കുപാലമായ പുനലൂര്‍ തൂക്കുപാലം ഏതു ജില്ലയില്‍ - കൊല്ലം

■ കേരളത്തിലെ ആദ്യ അബ്ക്കാരി കോടതി ഏതു ജില്ലയില്‍ - കൊല്ലം (കൊട്ടാരക്കര)

■ കേരളത്തിലെ ആദ്യ തുണിമില്‍ സ്ഥാപിതമായ ജില്ല - കൊല്ലം

■ കേരളത്തിലെ ആദ്യ പേപ്പര്‍ മില്‍ സ്ഥാപിതമായ ജില്ല - പുനലൂര്‍

■ ഇന്ത്യയിലെ ആദ്യ തീരദേശ പോലീസ്‌ സ്റ്റേഷന്‍ സ്ഥാപിതമായ ജില്ല - കൊല്ലം (നീണ്ടകര)

■ ആദ്യത്തെ പോളിയോ വിമുക്ത ജില്ല - പത്തനംതിട്ട

■ കേരളത്തില്‍ എയ്ഡ്സ്‌ കണ്ടെത്തിയ ആദ്യ ജില്ല - പത്തനംതിട്ട

■ പൂജ്യം ജനസംഖ്യ വളര്‍ച്ച കൈവരിച്ച ആദ്യ ജില്ല - പത്തനംതിട്ട

■ കേരളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോ ആരംഭിച്ച ജില്ല - ആലപ്പുഴ

■ കേരളത്തിലെ ആദ്യത്തെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഗ്രന്ഥശാല ആരംഭിച്ച ജില്ല - ആലപ്പുഴ

■ കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി സ്ഥാപിച്ചതെവിടെ - ആലപ്പുഴ

■ കേരളത്തിലെ ആദ്യത്തെ സീ ഫുഡ്‌ പാര്‍ക്ക്‌ എവിടെ - ആലപ്പുഴ (അരൂര്‍)

■ കേരളത്തിലെ ആദ്യത്തെ തരിശ്‌ രഹിത ഗ്രാമപഞ്ചായത്ത്‌ ഏതു ജില്ലയില്‍ - ആലപ്പുഴ (മണ്ണഞ്ചേരി)

■ കേരളത്തിലെ ആദ്യ കയർ ഗ്രാമം ഏതു ജില്ലയിൽ - ആലപ്പുഴ (വയലാര്‍)

■ പശ്ചിമ തീരത്തെ ആദ്യ ദീപസ്തംഭം (Light House) ഏതു ജില്ലയിൽ സ്ഥാപിതമായി - ആലപ്പുഴ

■ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ പട്ടണം - കോട്ടയം

■ കേരളത്തിലെ ആദ്യ അച്ചടിശാല സ്ഥാപിതമായ ജില്ല - കോട്ടയം

■ കേരളത്തിലെ ആദ്യ കോളേജായ സി. എം.എസ്‌. കോളേജ്‌ സ്ഥാപിതമായ ജില്ല - കോട്ടയം

■ കേരളത്തിലെ ആദ്യത്തെ ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനി ആരംഭിച്ച ജില്ല - കോട്ടയം

■ കേരളത്തിലെ ആദ്യ സിമന്റ്‌ ഫാക്ടറിയായ ട്രാവന്‍കൂര്‍ സിമന്റ്‌ സ്‌ സ്ഥിതി ചെയുന്ന ജില്ല - കോട്ടയം

■ അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ കലാപമായ വൈക്കം സത്യാഗ്രഹം നടന്ന ജില്ല - കോട്ടയം

■ കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ ഏതു ജില്ലയില്‍ - ഇടുക്കി

■ കേരളത്തിലെ ആദ്യ ദേശീയോദ്യാനമായ ഇരവിക്കുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി

■ കേരളത്തിലെ ആദ്യ ട്രൈബല്‍ പഞ്ചായത്തായ ഇടമലര്‍ക്കുടി ഏതു ജില്ലയില്‍ - ഇടുക്കി

■ കേരളത്തിലെ ആദ്യ ആര്‍ച്ച്‌ ഡാം സ്ഥിതിചെയ്യുന്ന ജില്ല - ഇടുക്കി

■ കേരളത്തിലെ ആദ്യ ബാല സൗഹൃദ ജില്ല - ഇടുക്കി

■ ശിശുസൗഹൃദ ജില്ലയായി പ്രഖ്യാപിച്ച ആദ്യ ജില്ല - എറണാകുളം

■ ഇന്ത്യയില്‍ ആദ്യമായി സാക്ഷരത നേടിയ ജില്ല - എറണാകുളം

■ യൂറോപ്പ്യന്‍മാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ കോട്ടയായ പള്ളിപ്പുറം കോട്ട ഏതു ജില്ലയില്‍ - എറണാകുളം

■ കേരളത്തിലെ ആദ്യ പക്ഷി സങ്കേതമായ തട്ടേക്കാട്‌ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - എറണാകുളം

■ ഇന്ത്യയിലെ ആദ്യ ജൂതപ്പളളി സ്ഥാപിതമായത്‌ ഏത്‌ ജില്ലയില്‍ - എറണാകുളം

■ കേരളത്തിലെ ആദ്യ ടൂറിസം ഗ്രാമമായ കുമ്പളങ്ങി ഏതു ജില്ലയില്‍ - എറണാകുളം

■ ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍ പാര്‍ക്ക്‌ ഏതു ജില്ലയില്‍ - എറണാകുളം

■ കേരളത്തില്‍ ആദ്യ സ്പീഡ്‌ പോസ്റ്റ്‌ ഓഫീസ്‌ നിലവില്‍ വന്ന ജില്ല - എറണാകുളം

■ ഇന്ത്യയിലെ ആദ്യ ടൂറിസം പോലീസ്‌ സ്റ്റേഷന്‍ സ്ഥാപിതമായ ജില്ല - എറണാകുളം (മട്ടാഞ്ചേരി)

■ കേരളത്തിലെ ആദ്യ ബാലപഞ്ചായത്തായ നെടുമ്പാശ്ശേരി ഏതു ജില്ലയില്‍ - എറണാകുളം

■ കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല - എറണാകുളം

■ രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ പള്ളി ഏതു ജില്ലയില്‍ - എറണാകുളം

■ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളമായ നെടുമ്പാശ്ശേരി ഏതു ജില്ലയില്‍ - എറണാകുളം

■ കേരളത്തിലെ ആദ്യ സ്റ്റോക്ക്‌ എക്സ്ചേഞ്ചായ കൊച്ചി സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ ഏതു ജില്ലയില്‍ - എറണാകുളം

■ കേരളത്തിലെ ആദ്യ സ്വാശ്രയ സര്‍വകലാശാലയായ NUALS ഏതു ജില്ലയിൽ സ്ഥാപിതമായി - എറണാകുളം

■ കേരളത്തിലെ ആദ്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ സ്ഥാപിതമായ ജില്ല - എറണാകുളം (മട്ടാഞ്ചേരി)

■ കേരളത്തിലെ ആദ്യ മുസ്ലീം പളളിയായ ചേരാമന്‍ ജുമാ മസ്ജിദ്‌ ഏതു ജില്ലയില്‍ - തൃശൂർ

■ നിയമ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ വില്ലേജായ ഒരുമനയൂർ വില്ലേജ് ഏതു ജില്ലയിൽ - തൃശൂർ

■ രാഷ്ട്രീയ വികാസ്‌ യോജന പദ്ധതി നടപ്പിലാക്കിയ കേരളത്തിലെ ആദ്യ ജില്ല - പാലക്കാട്‌

■ സമ്പൂര്‍ണ്ണ വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ ജില്ല - പാലക്കാട്‌

■ കേരളത്തിലെ ആദ്യ റോക്ക്‌ ഗാര്‍ഡന്‍ ഏതു ജില്ലയില്‍ - പാലക്കാട്‌

■ കേരളത്തിലെ ആദ്യ വിന്‍ഡ്‌ ഫാം ഏതു ജില്ലയില്‍ - പാലക്കാട്‌

■ ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുതി പദ്ധതിയായ മീന്‍വല്ലം ഏതു ജില്ലയില്‍ - പാലക്കാട്‌

■ അക്ഷയ കമ്പ്യൂട്ടര്‍ പദ്ധതി ആദ്യമായി ആരംഭിച്ച കേരളത്തിലെ ജില്ല - മലപ്പുറം

■ കേരളത്തിലെ ആദ്യത്തെ തേക്കിന്‍തോട്ടം ഏതു ജില്ലയില്‍ ആരംഭിച്ചു - മലപ്പുറം

■ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്തായ ചമ്രവട്ടം പഞ്ചായത്ത്‌ ഏതു ജില്ലയില്‍ - മലപ്പുറം

■ കേരളത്തിലെ ആദ്യത്തെ റെയില്‍വേ സര്‍വ്വീസ്‌ ആരംഭിച്ച ജില്ല - മലപ്പുറം

■ കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ആദ്യ ജില്ല - മലപ്പുറം

■ കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകള്‍ - കണ്ണൂര്‍, പാലക്കാട്‌

■ കേരളത്തില്‍ ആദ്യമായി ബേക്കറി സ്ഥാപിച്ച ജില്ല - കണ്ണൂര്‍ (തലശ്ശേരി)

■ കേരളത്തില്‍ ആദ്യമായി സഹകരണ മേഖലയില്‍ മെഡിക്കല്‍ കോളേജ്‌ തുടങ്ങിയത്‌ ഏതു ജില്ലയില്‍ - കണ്ണൂര്‍ (പരിയാരം)

■ കേരളത്തിലെ ഒരേയൊരു ഡ്രൈവിംഗ്‌ ബീച്ചായ മുഴപ്പിലങ്ങാട്‌ ബീച്ച്‌ ഏതു ജില്ലയില്‍ - കണ്ണൂര്‍

■ മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്‌ ഏതു ജില്ലയില്‍ - കണ്ണൂര്‍ (തലശ്ശേരി)

■ കേരളത്തിലെ ആദ്യ കന്റോണ്മെന്റ് സ്ഥിതി ചെയ്യുന്ന ജില്ല - കണ്ണൂര്‍

■ ലോകത്തില്‍ ആദ്യമായി സങ്കരയിനം കുരുമുളക്‌ വികസ്സിപ്പിച്ച പന്നിയൂര്‍ കുരുമുളക്‌ ഗവേഷണ ക്രേന്ദ്രം ഏതു ജില്ലയില്‍ - കണ്ണൂര്‍

■ കേരളത്തിലെ ആദ്യ FM സ്റ്റേഷന്‍ ഏതു ജില്ലയില്‍ ആരംഭിച്ചു - കണ്ണൂര്‍

■ ഇന്ത്യയിലെ ആദ്യ ജിംനാസ്റ്റിക്‌ പരിശീലന കേന്ദ്രം തുടങ്ങിയത്‌ ഏതു ജില്ലയില്‍ - കണ്ണൂര്‍ (തലശ്ശേരി)

■ കേരളത്തിലെ ആദ്യ കായല്‍ ക്ഷേത്രമായ അന്തപുരം ക്ഷ്രേതം ഏതു ജില്ലയില്‍ - കാസര്‍കോഡ്‌

Post a Comment

Previous Post Next Post