വിദ്യാഭ്യാസം

വിദ്യാഭ്യാസം

■ ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്തിന്‌ തനതായ പ്രാധാന്യം നല്‍കിയ ബ്രിട്ടീഷ്‌ ഭരണാധികാരി - വാറന്‍ ഹേസ്റ്റിങ്

■ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ചാര്‍ട്ടര്‍ ആക്ട്‌ പാസ്സാക്കിയ വര്‍ഷം - 1813

■ ക്രിസ്തീയ മിഷനറിമാര്‍ക്ക്‌ യഥേഷ്ടം മത പ്രചരണം നടത്താനുള്ള അവസരം ലഭിച്ച നിയമം - ചാര്‍ട്ടര്‍ ആക്ട്‌

■ ഇംഗ്ലീഷ്‌ ഭാഷ പ്രചരിപ്പിക്കുന്നതിനും അവരുടെ സംസ്കാരത്തെ വ്യാപിപ്പിക്കുന്നതിനും ബ്രിട്ടീഷുകാര്‍ കൊണ്ടുന്ന ആദ്യ ആക്ട്‌ - ചാര്‍ട്ടര്‍ ആക്ട്‌

■ ഇന്ത്യയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഓരോ വര്‍ഷവും ഒരു ലക്ഷം വിതം ചെലവഴിക്കാം എന്നു നിർദ്ദേശിച്ച ആക്ട്‌ - ചാര്‍ട്ടര്‍ ആക്ട്‌

■ മെക്കാളെ മിനിറ്റ്സ്‌ കൊണ്ടുവന്ന വര്‍ഷം - 1835

■ “താഴേക്ക്‌ അരിച്ചിറക്കാന്‍' എന്ന ആശയം ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു - മെക്കാളെ മിനിറ്റ്സ്‌

■ ഇന്ത്യയിലെ നാട്ടുഭാഷ വിദ്യാലയങ്ങള്‍ക്ക്‌ തകര്‍ച്ചക്ക്‌ കാരണമായ നിയമം - മെക്കാളെ മിനിറ്റ്സ്‌

■ ഇംഗ്ലീഷ്‌ ഭാഷ ഇന്ത്യയുടെ ഓദ്യോഗിക ഭാഷയായ വര്‍ഷം - 1845

■ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ലഭിച്ചവക്ക്‌ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ മുന്‍ഗണന എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ച വിളംബരം - ഹാര്‍ഡിന്‍ജ്‌ പ്രഭുവിന്റ വിളംബരം

■ ഹാര്‍ഡിന്‍ജ്‌ പ്രഭുവിന്റെ വിളംബരം നടന്ന വർഷം  - 1844    

■ ഏതു വിളംബരത്തോടെയാണ്‌ താഴേക്ക്‌ അരിച്ചിറങ്ങാന്‍ സിദ്ധാന്തം തകര്‍ന്നത്‌ - ഹാര്‍ഡിന്‍ജ്‌ പ്രഭുവിന്റെ വിളംബരം

■ ഇന്ത്യന്‍ വിദ്യാഭ്യാസ കമ്മീഷന്റെ മാഗ്നക്കാര്‍ട്ട എന്നറിയപ്പെടുന്നത്‌ - വുഡ്സ്‌ ഡെസ്പാച്ച്‌

■ വുഡ്സ്‌ ഡെസ്പാച്ച്‌ നടപ്പിലാക്കിയ വര്‍ഷം - 1854

■ കല്‍ക്കത്ത, മദ്രാസ്, ബോംബെ എന്നിവിടങ്ങളില്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത കമ്മിറ്റി - വുഡ്സ് ഡെസ്പാച്ച്

■ ഏതു വിപ്ലവത്തെ തുടര്‍ന്നാണ്‌ വുഡ്സ് ഡെസ്പാച്ചിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നത്‌. - 1857 വിപ്ലവം

■ ഇന്ത്യയിലെ ഒന്നാമത്തെ വിദ്യാഭ്യാസ കമ്മിഷന്‍ - ഹണ്ടര്‍ കമ്മീഷന്‍

■ വുഡ്സ്‌ ഡെസ്പാച്ചിലെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പ്രായോഗിക രൂപം നല്‍കാന്‍ രൂപികരിച്ച കമ്മീഷന്‍ - ഹണ്ടര്‍ കമ്മീഷന്‍

■ അധ്യാപിക പരിശീലനത്തിന്‌ നോര്‍മല്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന്‌ ശുപാര്‍ശ ചെയ്ത അന്യ കമ്മീഷന്‍ - ഹണ്ടര്‍

■ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം - 1902 - 04

■ ഇന്ത്യന്‍ യൂണവേഴ്സിറ്റി കമ്മീഷനെ നിയോഗിച്ച ബ്രിട്ടീഷ്‌ ഭരണാധികാരി - കഴ്‌സന്‍

■ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ആക്ട്‌ പാസ്സായ വർഷം - 1904

■ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി കമ്മീഷന്റെ അധ്യക്ഷൻ - റാലി സാഡ്‌ ലര്‍ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം - 1916-19

■ കല്‍ക്കത്ത കമ്മീഷന്‍ എന്നറിയപ്പെട്ട കമ്മീഷന്‍ - സാഡ് ലർ കമ്മീഷന്‍

■ സാഡ് ലർ കമ്മീഷന്‍ പ്രാധാന്യം നല്‍കിയത്‌ - ഉന്നത വിദ്യാഭ്യാസം

■ ഹാര്‍ടോഗ്‌ കമ്മിറ്റി നിലവില്‍ വന്ന വര്‍ഷം - 1929

■ ഹാര്‍ടോഗ്‌ കമ്മിറ്റിയുടെ ചെയര്‍മാന്‍ - ഫിലിപ്പ്‌ ഹാര്‍ടോഗ്‌

■ ആരാണ്‌ ഹാര്‍ടോഗ്‌ കമ്മിറ്റിയെ നിയമിച്ചത്‌ - സൈമണ്‍ കമ്മീഷന്‍

■ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രധാന പ്രശ്നമായി അപവ്യയവും ഗതിരോധവുമാണെന്ന്‌ കണ്ടെത്തിയ കമ്മിറ്റി - ഹാര്‍ടോഗ്‌ കമ്മിറ്റി

■ ആബര്‍ട്ട്‌ - വുഡ്‌ കമ്മിറ്റി നിലവില്‍ വന്ന വര്‍ഷം - 1937

■ വിദ്യാഭ്യാസത്തില്‍ സാങ്കേതികപരവും തൊഴില്‍പരവുമായ ആശയത്തിനു പ്രാധാന്യം നല്‍കിയ കമ്മിറ്റി  - ആബര്‍ട്ട്‌ വുഡ്‌

■ ഇന്ത്യയില്‍ ആദ്യമായി പോളിടെക്നിക്കുകള്‍ വേണമെന്ന്‌ നിര്‍ദ്ദേശിച്ചത്‌ ഏതു കമ്മിറ്റി - ആബര്‍ട്ട്‌ വുഡ്‌

■ ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസവുമായി വളരെയധികം ബന്ധമുള്ള ബ്രിട്ടീഷ്‌ റിപ്പോര്‍ട്ട്‌ - സാര്‍ജന്റ്‌

■ സാര്‍ജന്റ്‌ റിപ്പോര്‍ട്ട് നടപ്പിലാക്കിയ വര്‍ഷം - 1944

■ രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ രൂപപ്പെട്ട റിപ്പോര്‍ട്ട് - സാര്‍ജന്റ്‌

■ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷന്‍ - സര്‍വകലാശാല കമ്മീഷന്‍

■ സര്‍വകലാശാല കമ്മീഷന്റെ മറ്റൊരു പേര് - ഡോ. രാധാകൃഷ്ണ കമ്മീഷന്‍

■ സര്‍വകലാശാല കമ്മീഷന്റെ ചെയര്‍മാന്‍ - ഡോ. എസ്‌. രാധാകൃഷ്ണന്‍

■ സര്‍വകലാശാല കമ്മീഷനിലെ സെക്രട്ടറി - എന്‍.കെ സിദ്ധാന്ത

■ സര്‍വകാലാശാല കമ്മീഷനിലെ ആകെ അംഗങ്ങളുടെ എണ്ണം - 10

■ സര്‍വകലാശാല കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം - 1948-49

■ ഗ്രാമീണ സര്‍വകലാശാലകള്‍ സ്ഥാപിക്കുക എന്നത്‌ ഏതു കമ്മീഷന്റെ മുഖ്യ ശുപാര്‍ശയായിരുന്നു - സര്‍വകലാശാല കമ്മീഷന്‍

■ യു.ജി.സി രൂപവല്‍ക്കരണം ഏതു കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു - സര്‍വകലാശാല കമ്മീഷന്‍

■ കേന്ദ്രസര്‍ക്കാര്‍ സെക്കന്ററി കമ്മീഷനെ നിയമിച്ച വര്‍ഷം - 1952

■ സെക്കന്ററി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച വര്‍ഷം - 1953

■ സെക്കന്ററി കമ്മീഷന്റെ മറ്റൊരു പേര് - മുതലിയാര്‍ കമ്മീഷന്‍

■ സെക്കന്ററി കമ്മീഷന്റെ അധ്യക്ഷന്‍ - ഡോ. എ. ലക്ഷ്മണസ്വാമി മുതലിയാര്‍

■ ത്രീ ഭാഷ പദ്ധതി നടപ്പിലാക്കണമെന്ന്‌ ശുപാര്‍ശ ചെയ്ത കമ്മീഷന്‍ - സെക്കന്ററി കമ്മീഷന്‍

■ ആഴത്തിലുള്ളതും വൈവിധ്യമുള്ളതുമായ പാഠ്യപദ്ധതി ശുപാര്‍ശ ചെയ്ത കമ്മീഷന്‍ - സെക്കന്ററി കമ്മീഷന്‍

■ സ്‌കൂളുകളില്‍ കാണ്‍സിലിംഗ്‌, ഗൈഡന്‍സ്‌ സെന്ററുകള്‍ ആരംഭിക്കണമെന്ന്‌ ശുപാര്‍ശ ചെയ്ത കമ്മീഷന്‍ - സെക്കന്ററി കമ്മീഷന്‍

■ ശിശു വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെയുള്ള വിദ്യാഭ്യാസത്തിന്റെ സമഗ്ര മേഖലയെക്കുറിച്ചും ചര്‍ച്ച ചെയ്ത ആദ്യ ഇന്ത്യന്‍ വിദ്യാഭ്യാസ കമ്മീഷന്‍ - കോത്താരി കമ്മീഷന്‍

■ “ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകളുടെ ബൈബിള്‍" എന്നറിയപ്പെടുന്നത്‌ - കോത്താരി കമ്മീഷന്‍

■ കോത്താരി കമ്മീഷന്‍ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് - ഇന്ത്യന്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍

■ കോത്താരി കമ്മീഷനില്‍ ആകെ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു - 17

■ കേന്ദ്രസര്‍ക്കാര്‍ കോത്താരി കമ്മീഷനെ നിയമിച്ച വര്‍ഷം - 1964

■ കോത്താരി കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച വര്‍ഷം - 1966

■ ഇന്ത്യന്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ നടപ്പിലാക്കുന്ന സമയത്തെ യു.ജി.സി ചെയര്‍മാന്‍ - ഡോ. ഡി.എസ്‌ കോത്താരി

■ ശാസ്ത്രപഠനത്തിന്‌ പ്രാധാന്യം നല്‍കണം എന്ന ശുപാര്‍ശ നല്‍കിയ കമ്മീഷന്‍ - കോത്താരി കമ്മീഷന്‍

■ 10+2+3 എന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ പ്രാധാന്യം നല്‍കിയ കമ്മീഷന്‍ - കോത്താരി

■ വയോജന വിദ്യാഭ്യാസത്തിന്‌ പ്രാധാന്യം നല്‍കിയ വിദ്യഭ്യാസ കമ്മീഷന്‍ - കോത്താരി

■ ഇന്ത്യയിലെ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയ വര്‍ഷം - 1968

■ ഏതു കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ്‌ 1968 ലെ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടു വന്നത്‌ - കോത്താരി കമ്മീഷന്‍

■ 1968 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യ ലക്ഷ്യം - അവസര സമത്വം

■ ഇന്ത്യയില്‍ രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടു വന്ന വര്‍ഷം - 1986

■ ആര് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്‌ 1986 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയത്‌ - രാജീവ്ഗാന്ധി

■ 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആത്യന്തിക ലക്ഷ്യം - ഏല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കുക.

■ Operation black board ഏതു ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടിരിക്കുന്നു - 1986

■ ഡയറ്റുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ദേശീയ വിദ്യാഭ്യാസ നയം - 1986

■ പ്രോഗ്രാം ഓഫ്‌ ആക്ഷന്‍ എന്ന ആശയം ഏതു ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടിരിക്കുന്നു. - 1986

■ ആചാര്യ രാമമൂര്‍ത്തി കമ്മിറ്റി നിലവില്‍ വന്ന വര്‍ഷം - 1991 ജനുവരി 9

■ ആചാര്യ രാമമൂര്‍ത്തി കമ്മിറ്റി ഏതുമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു - വിദ്യാഭ്യാസം

■ ആചാര്യ രാമമൂര്‍ത്തി കമ്മിറ്റിയെ നിയോഗിച്ചത്‌ - ജനതാ പാര്‍ട്ടി

■ ആചാര്യ രാമമൂര്‍ത്തി കമ്മിറ്റിയുടെ മുഖ്യലക്ഷ്യം - 1986 ലെ ദേശീയ വിദ്യാഭ്യാസ നയങ്ങളുടെ പ്രയോഗവും പുനഃപരിശോധനയും

■ Learning without burden എന്ന ആശയവുമായി ബന്ധപ്പെട്ട കമ്മിറ്റി - യശ്പാല്‍ കമ്മിറ്റി

■ യശ്പാല്‍ കമ്മിറ്റി നിലവില്‍ വന്ന വര്‍ഷം - 1992

■ യശ്പാല്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വര്‍ഷം - 1993

■ 1992 ല്‍ രൂപീകൃതമായ യശ്പാല്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ - പ്രൊഫ. യശ്പാല്‍

■ അനന്തമൂര്‍ത്തി വിദ്യാഭ്യാസ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം - 2004

■ ബിര്‍ള അംബാനി വിദ്യാഭ്യാസ റിപ്പോര്‍ട്ട് ഏതു പ്രധാനമന്ത്രിയുടെ കാലഘട്ടത്തില്‍ രൂപീകരിച്ചു - എ.ബി വാജ്പേയ്‌

■ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ (UGC) നിലവില്‍ വന്ന വര്‍ഷം - 1953

■ ആക്ടിലൂടെ യുണിവേഴ്സിറ്റി ഗ്രാന്റ്‌ കമ്മിഷന്‍ നിലവില്‍ വന്ന വര്‍ഷം - 1956

■ യു.ജി.സി ഉദ്‌ഘാടനം ചെയ്തതാര് - മൗലാന അബ്ദുല്‍ കലാം ആസാദ്‌

■ ദേശീയ വിദ്യാഭ്യാസ ദിനം - നവംബര്‍ 11

■ മൗലാന അബ്ദുല്‍ കലാം ആസാദിന്റെ ജന്മദേശം - മെക്ക

■ ഏതുവര്‍ഷം മുതല്‍ക്കാണ്‌ നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു തുടങ്ങിയത്‌ - 2011

■ നാക്‌ സ്ഥാപിതമായ വര്‍ഷം - 1994

■ ദേശീയ സാക്ഷരതാ മിഷന്‍ നിലവില്‍ വന്ന വര്‍ഷം - 1998 മെയ്‌ 5

■ എസ്‌.എസ്‌.എ നിലവില്‍ വന്നത്‌ - 2001

■ എസ്‌.എസ്‌.എ യുടെ പൂര്‍ണരൂപം - സര്‍വ്വശിക്ഷ അഭിയാന്‍

■ ഇഗ്നോ സ്ഥാപിതമായ വര്‍ഷം - 1985

■ ഇഗ്നോയുടെ ആസ്ഥാനം - ന്യൂഡൽഹി 

■ ഡി.പി.ഇ.പി നിലവില്‍ വന്ന വര്‍ഷം - 1994

■ ഡി.പി.ഇ.പി യുടെ പൂര്‍ണ്ണരൂപം - ഡിസ്ട്രിക്റ്റ് പ്രൈമറി എജ്യൂക്കേഷന്‍ പ്രോഗ്രാം

■ ഡി.പി.ഇ.പി യുടെ ലക്ഷ്യം - പ്രൈമറി വിദ്യാഭ്യാസം സാര്‍വ്വ്രതികമാക്കുക

■ ഡി.പി.ഇ.പി യുടെ പൊതുവായ ഉദ്ദേശ്യം - ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കുക

■ ഡി.പി.ഇ.പി ആദ്യഘട്ടത്തില്‍ കേരളത്തിലെ എത്ര ജില്ലകളില്‍ നടപ്പിലാക്കി - 6

■ ആദ്യ ഘട്ടത്തില്‍ ഡി.പി.ഇ.പി നടപ്പിലാക്കിയ കേരളത്തിലെ ജില്ലകള്‍ - വയനാട്‌, മലപ്പുറം, കാസര്‍ഗോഡ്‌, ഇടുക്കി, പാലക്കാട്‌, തിരുവനന്തപുരം

■ കേരളത്തില്‍ ഡി.പി.ഇ.പി നടപ്പിലാക്കാന്‍ ചുക്കാന്‍ പിടിച്ച സംഘടന - PEDSK

■ PEDSK യുടെ പൂര്‍ണ്ണരൂപം - Primary Education Development Society of Kerala

■ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി - കാന്‍ഫെഡ്‌

■ കാന്‍ഫെഡ്‌ സ്ഥാപിതമായ വര്‍ഷം - 1977 ജൂണ്‍ 30

■ കാന്‍ഫെഡിന്റെ ആസ്ഥാനം - തിരുവനന്തപുരം

■ NCERT‌ നിലവില്‍ വന്ന വര്‍ഷം - 1961

■ NCERT‌ യുടെ പൂര്‍ണ്ണ രൂപം വിദ്യാഭ്യാസം - National Council of Educational Research and Training

■ SCERT നിലവില്‍ വന്ന വര്‍ഷം - 1999

■ SCERT യുടെ പഴയ പേര് - State Institute of Education

■ DIET ന്റെ പൂര്‍ണ്ണരൂപം - District Institute for Education and Training

■ കേരളത്തില്‍ ആദൃ ഡയറ്റുകള്‍ ഏതെല്ലാം ജില്ലകളിലാണ്‌ ആരംഭിച്ചത്‌ - തൃശൂര്‍, വയനാട്‌, കാസര്‍കോഡ്

■ നാകിന്റെ ആസ്ഥാനം - ബാംഗ്ലൂര്‍

■ നാഷണല്‍ കോളേജ്‌ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം - 2005 ജൂലൈ 13

■ ദേശീയ വിജ്ഞാന കമ്മീഷന്റ ആദ്യ അധ്യക്ഷന്‍ - സാം പിതോഡ

■ ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യഭ്യാസ പരിപാടി - നയിത്താലിം

■ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതി - അവശ്യ പഠന നിലവാരം (MLL)

■ ആരുടെ നേതൃത്വത്തിലാണ്‌ MLL എന്ന പദ്ധതി ആവിഷ്ക്കരിച്ചത്‌ - ആര്‍.യു ധാവ

■ Completely, Mastery, Equity എന്നീ ആശയങ്ങള്‍ക്കു പ്രാധാന്യം നല്‍കിയത്‌ - MLL

■ "വിദ്യാഭാസം എല്ലാ വര്‍ക്കും” എന്ന ആഗോള പ്രഖ്യാപനം ഐക്യരാഷ്ട്രസഭ നടത്തിയത് എവിടെ വെച്ച്‌ - തായ്‌ലൻഡ്

■ തിരുവനന്തപുരത്ത്‌ ആദ്യ ഇംഗ്ലീഷ്‌ സ്‌കൂള്‍ സ്ഥാപിതമായത്‌ ആരുടെ കാലത്ത്‌ - സ്വാതിതിരുനാള്‍

■ സ്വാതിതിരുനാള്‍ തിരുവനന്തപുരത്ത്‌ ഇംഗ്ലീഷ്‌ സ്കൂള്‍ ആരംഭിച്ച വര്‍ഷം - 1834

■ കേരളത്തിലെ ആദ്യത്തെ സര്‍വ്വകലാശാല - തിരുവിതാംകൂര്‍ സര്‍വ്വകലാശാല

■ തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ചതാർ - ശ്രീ. ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ

■ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ - സര്‍. സി.പി രാമസ്വാമി അയ്യര്‍

■ ഗ്രാമങ്ങളില്‍ നാട്ടുഭാഷ വിദ്യാലയങ്ങള്‍ ആരംഭിച്ച കൊച്ചിയിലെ ഭരണാധികാരി - കേണല്‍ മണ്‍റോ

■ 1845 ല്‍ കൊച്ചിയില്‍ എലിമെന്ററി സ്‌കൂള്‍ ആരംഭിച്ചത്‌ - ശങ്കരവാര്യര്‍

■ പെണ്‍കുട്ടികള്‍ക്കു വേണ്ടി കൊച്ചിയിലെ ആദ്യത്തെ സ്‌കൂള്‍ സ്ഥാപിച്ചത്‌ - ഗോവിന്ദമേനോന്‍

■ ദിവാൻ ഗോവിന്ദമേനോൻ കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്കുള്ള ആദ്യ സ്‌കൂള്‍ ആരംഭിച്ച വര്‍ഷം - 889

■ കൊച്ചിയില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കിയ ഭരണാധികാരി - ഗോവിന്ദമേനോന്‍

■ തിരുവിതാംകൂറില്‍ എല്ലാ വിദ്യാലയങ്ങളും സര്‍ക്കാരിന്റെ കീഴിലാക്കിയ വര്‍ഷം - 1894

■ തിരുവിതാംകൂറില്‍ പാഠപുസ്തക കമ്മിറ്റി രൂപികരിച്ച വര്‍ഷം - 1872

■ തലശ്ശേരിയില്‍ ബ്രാഹ്മണസ്കൂള്‍ സ്ഥാപിതമായ വര്‍ഷം - 1862

■ പാലക്കാട്‌ സ്റ്റേറ്റ്‌ സ്‌കൂള്‍ നിലവില്‍ വന്ന വര്‍ഷം - 1866

■ മലബാറിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച പ്രധാന മിഷനറി - റവ. ഹാബിക്‌

■ കേരളത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന്‌ അടിത്തറ പാകിയത്‌ - പ്രൊട്ടസ്റ്റന്റ്‌ മിഷനറിമാര്‍

Post a Comment

Previous Post Next Post