മരുഭൂമി

മരുഭൂമി (Desert)
■ ഭൂമിയിലെ കരപ്രദേശങ്ങളിൽ അഞ്ചിലൊന്ന് മരുഭൂമിയാണ്.

■ ഭൂമിയിൽ അക്ഷാംശം 15 ഡിഗ്രി 35 ഡിഗ്രി ഉള്ള സ്ഥലങ്ങളിൽ സാധാരണയായി മരുഭൂമികൾ കാണപ്പെടുന്നു. ഈ സ്ഥലങ്ങൾക്ക് ഓരോ വർഷവും 250 മില്ലീമീറ്റർ (25 സെ.മീ അല്ലെങ്കിൽ 10 ഇഞ്ച്) മഴ ലഭിക്കും.

■ ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി സഹാറയാണ്. 9 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് സഹാറയുടെ വിസ്തീർണ്ണം. ഭൂമിയുടെ 28 ശതമാനം കരപ്രദേശം സഹാറ മരുഭൂമിയുടേതാണ്.

■ ആഫ്രിക്കയിലെ കലഹാരിയെ 'ഫോസിൽ മരുഭൂമി' എന്നാണ് വിളിക്കുന്നത്. ഈ മരുഭൂമിയിലാണ് ബുഷ്മെൻ എന്ന ഗോത്രവർഗം അധിവസിക്കുന്നത്.

■ ലോകത്തിലെ ഏറ്റവും വലിയ വജ്ര ഖനി 'ഒറാപ' ഖനിയാണ്. ഇത് സ്ഥിതിചെയ്യുന്നത് കാലഹാരിയിലാണ് (ബോട്സ്വാന).

■ അന്റാർട്ടിക്കയെ മരുഭൂഖണ്ഡമായി കണക്കാക്കുന്നു.

■ തെക്കേ അമേരിക്കയിൽ സ്ഥിതിചെയ്യുന്ന അറ്റക്കാമ മരുഭൂമി ലോകത്തിലെ ഏറ്റവും വരണ്ട ചൂടുള്ള മരുഭൂമിയായി കണക്കാക്കപ്പെടുന്നു. ചിലി, പെറു എന്നീ രാജ്യങ്ങളിൽ ഇത് പരന്ന് കിടക്കുന്നു.

■ ചൈന, മംഗോളിയ എന്നീ രാജ്യങ്ങളിൽ ഗോബി മരുഭൂമി വ്യാപിച്ച് കിടക്കുന്നു. ഏഷ്യയിലെ ബ്രഹത്തായ ശീതമരുഭുമിയാണിത്.

■ രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ താർ മരുഭൂമി വ്യാപിച്ചു കിടക്കുന്നു. പാക്കിസ്ഥാനിൽ താർ അറിയപ്പെടുന്നത് ചോളിസ്ഥാൻ മരുഭൂമി എന്നാണ്.

■ 'ലിറ്റിൽ സഹാറ' സ്ഥിതി ചെയ്യുന്നത് ഓസ്‌ട്രേലിയയിലാണ്.

■ 'ചായമിട്ട മരുഭൂമി' സ്ഥിതി ചെയ്യുന്നത് അമേരിക്കയിൽ.

■ ഏറ്റവും കുറഞ്ഞ മരുഭൂമി ഉള്ള ഭൂഖണ്ഡം യൂറോപ്പാണ്.

■ മരുവത്ക്കരണത്തിനെതിരെ പോരാടുന്നതിനുള്ള ലോക ദിനമായി ജൂൺ 17 ആചരിക്കപ്പെടുന്നു.

■ 2006, അന്താരാഷ്ട്ര മരുഭൂമികളുടെയും മരുവത്ക്കരണ നിരോധനത്തിന്റെയും വർഷമായി ആചരിച്ചു.

■ ഗ്രേറ്റ് സാൻഡിയും സിംപ്‌സണും ഓസ്‌ട്രേലിയയിലെ മരുഭൂമികളാണ്.

Post a Comment

Previous Post Next Post