സാംസ്‌കാരിക സ്ഥാപനങ്ങൾ

സാംസ്‌കാരിക സ്ഥാപനങ്ങൾ
■ “ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ” ന്റെ നിലവിലെ പേര് “ഏഷ്യാറ്റിക് സൊസൈറ്റി” എന്നാണ്.

■ 1784 ജനുവരി 14 ന് കൊൽക്കത്തയിൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിതമായി.

■ 1954 മാർച്ച് 12 നാണ് കേന്ദ്ര സാഹിത്യ അക്കാദമി പ്രവർത്തനമാരംഭിച്ചത് (1952 ഡിസംബർ 15 ൽ സ്ഥാപിതമായി).

■ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനമാണ് ന്യൂഡൽഹിയിലെ രബീന്ദ്രഭവൻ.

■ ഇന്ത്യൻ സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയാണ് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്.

■ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിനുള്ള ആദ്യ അവാർഡ് 1968 ൽ ഡോ. എസ്. രാധാകൃഷ്ണന് ലഭിച്ചു.

■ വൈക്കം മുഹമ്മദ് ബഷീറിന് 1970 ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു, ഇത് ലഭിച്ച ആദ്യത്തെ മലയാളികൂടിയാണ് ബഷിർ.

■ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ജ്ഞാനപീഠവും ലഭിച്ച ആദ്യത്തെ മലയാളിയാണ് തകഴി ശിവശങ്കരപിള്ള.

■ മലയാളത്തിൽ നിന്നും ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ആർ.നാരായണപ്പണിക്കർ (1955, ഭാഷ സാഹിത്യചരിത്രം).

■ കേന്ദ്ര സാഹിത്യ അക്കാദമി ഇന്ത്യയിൽ 24 ഭാഷകൾ ഔദ്യോഗികമായി അംഗീകരിച്ചു.

■ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാളിയാണ് കെ.രവിവർമ്മ (1989, ഗണദേവത)

■ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച ഏക മലയാളി വനിതയാണ് ബാലമണി അമ്മ (1994).

■ സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ് ജവഹർലാൽ നെഹ്‌റു ആണ്.

■ സാഹിത്യ അക്കാദമിയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണം, 'ഇന്ത്യൻ ലിറ്ററേച്ചർ'.

■ നാഷണൽ അക്കാദമി ഓഫ് ആർട്ട്സിന്റെ നിലവിലെ പേര് "ലളിതകലാ അക്കാദമി" എന്നാണ്. 1954 ൽ ന്യൂഡൽഹിയിൽ  ലളിതകലാ അക്കാദമി സ്ഥാപിതമായി.

■ സംഗീത നാടക അക്കാദമി 1953 ജനുവരിയിൽ സ്ഥാപിതമായി. ന്യൂ ഡെൽഹിയിലാണ് ഇതിന്റെ ആസ്ഥാനം.

■ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ 1959 ൽ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചു.

■ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തപ്പെടുന്ന ദേശിയ നാടകോത്സാഹമാണ് ഭാരത് രംഗ് മഹോത്സവ്.

■ കൊൽക്കത്തയിൽ 1948 ൽ സ്ഥാപിതമായ ഏറ്റവും വലിയ ലൈബ്രറിയാണ് നാഷണൽ ലൈബ്രറി. കൊൽക്കത്തയിലെ ബെൽവെഡെർ എസ്റ്റേറ്റിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

■ ഇംപീരിയൽ റിക്കോർഡ് ഡിപ്പാർട്ടുമെന്റ് (IRD) 1891 ൽ നിലവിൽ വന്നു. ഇപ്പോൾ ഇത് നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്നു.

■ ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം കൊൽക്കത്തയിലാണ്. 1949 ൽ ഇത് പ്രവർത്തനം ആരംഭിച്ചു.

■ 1861 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായി. അതിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.

■ 1949 ൽ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയമാണ് ദില്ലിയിലെ നാഷണൽ മ്യൂസിയം.

■ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്സ് 1954 ൽ ന്യൂഡൽഹിയിൽ സ്ഥാപിതമായി.

■ ഇന്ത്യൻ മ്യൂസിയം കൊൽക്കത്തയിലാണ്.

■ ഹൈദരാബാദിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് മ്യൂസിയമാണ് സലാർ ജംങ് മ്യൂസിയം.

■ സെൻട്രൽ റഫറൻസ് ലൈബ്രറി സ്ഥിതി ചെയ്യുന്നത് കൊൽക്കത്തയിലാണ്.

■ രുഗ്മിണി ദേവി അരുണ്ഡേൽ 1936 ൽ ചെന്നൈയിൽ കലാക്ഷേത്രം സ്ഥാപിച്ചു.

0 Comments