ഗുഹകൾ

ഗുഹകൾ (Caves)
■ ഗുഹകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് സ്പീലിയോളജി.

■ ഫ്രഞ്ചുകാരനായ എഡൗർഡ് ആൽഫ്രട്ട് മാർട്ടെലിനെ ആധുനിക ഗുഹാപഠനത്തിന്റെ പിതാവായി കണക്കാക്കുന്നു.

■ ലോകത്തിലെ ഏറ്റവും നീളമേറിയ ഗുഹ തെക്കൻ മധ്യ കെന്റക്കിയിൽ സ്ഥിതിചെയ്യുന്ന മാമത്ത് ഗുഹയാണ്. മാമത്ത് ഗുഹയുടെ നീളം 591 കിലോമീറ്ററാണ്.

■ ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹ ജോർജിയയിലെ വൊറോന്യ ഗുഹയാണ്. വൊറോന്യ ഗുഹയുടെ ആഴം 2191 മീറ്ററാണ്.

■ ഗുഹകളുടെ ഇരുണ്ട ഭാഗങ്ങളിൽ വസിക്കുന്ന മൃഗത്തെ ട്രോഗ്ലോബൈറ്റ് എന്ന് വിളിക്കുന്നു.

■ ഗുഹ പ്രദേശങ്ങളിൽ വസിക്കുന്ന ജലമൃഗങ്ങളാണ് സ്‌റ്റൈഗോബൈറ്റുകൾ.

■ അമേരിക്കയിലെ ലെക്കുഗില്ലാ  ഗുഹ അതിന്റെ കാഴ്ചഭംഗിയുള്ള ഉൾഭാഗം കൊണ്ട് പേരുകേട്ടതാണ്.

■ അമേരിക്കൻ ഐക്യനാടുകളിലെ സൗത്ത് ഡാക്കോട്ടയിലാണ് ജ്യുവൽ കേവ്.

■ ദക്ഷിണാഫ്രിക്കയിൽ സ്ഥിതിചെയ്യുന്ന കോംഗോ ഗുഹകൾ ഏറെ പ്രസിദ്ധമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഈ കോംഗോ ഗുഹകൾ സന്ദർശിക്കാൻ എത്തുന്നു.

■ സൗദി അറേബ്യയിലെ ഹിറാ ഗുഹയെ തീർത്ഥാടന കേന്ദ്രമായി കണക്കാക്കുന്നു. ഈ ഹിറാ ഗുഹയിലായിരുന്നു മുഹമ്മദ് നബിക്കു ആദ്യമായി ദൈവത്തിന്റെ വെളിപാടുണ്ടാകുന്നത്.

■ തോറാ ബോറാ ഗുഹകൾ സ്ഥിതി ചെയ്യുന്നത് അഫ്ഗാനിസ്ഥാനിലാണ്.

■ പ്രശസ്തമായ സെവൻസ്റ്റാർ ഗുഹ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്.

■ ഇന്തോനേഷ്യയിലാണ് മഹാറാണി ഗുഹ സ്ഥിതി ചെയ്യുന്നത്.

■ ഗുഹാചിത്രങ്ങൾക്ക് പ്രസിദ്ധമായ ലാസ്കോക്സ് ഗുഹ തെക്കുപടിഞ്ഞാറൻ ഫ്രാൻസിലാണ് സ്ഥിതിചെയ്യുന്നത്.

■ ഗുഹാ മതിലുകളിൽ കൊത്തുന്ന ചിത്രങ്ങൾ അറിയപ്പെടുന്നത് പെട്രോഗ്ലിഫുകൾ എന്നാണ്.

■ ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ ഗുഹയാണ് ലെബനനിലെ ജെയ്റ്റ് ഗുഹ.

■ ന്യൂസിലാന്റിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കത്തീഡ്രൽ ഗുഹകൾ.

■ ഫാഹിയാൻ ഗുഹ സ്ഥിതി ചെയ്യുന്നത് ശ്രീലങ്കയിലാണ്.

■ ഇസ്രായേലിലെ പ്രസിദ്ധമായ ഒരു ഗുഹയാണ് കേവ് ഓഫ് ലെറ്റേഴ്സ്.

■ ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹകളിലൊന്നായ ബെർണാഡ് കേവ് സ്ഥിതി ചെയ്യുന്നത് ഫ്രാൻസിലാണ്.

■ ഏയ്പ് ഗുഹയും ബാറ്റ് ഗുഹയും അമേരിക്കയിലാണ്.

■ ഗുഹാ പര്യവേഷണ ഹോബിയെ പറയുന്ന പേരാണ് സ്പീലങ്കിങ്.

■ കേരളത്തിലെ വയനാട്ടിലെ അംബുകുത്തി മലയിലാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.

■ ബീഹാറിലെ ഗയ ജില്ലയിൽ പാറതുരന്നു നിർമിക്കപ്പെട്ട പ്രാചീന ഗുഹകളാണ് ബരാബർ ഗുഹകൾ.

■ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് ബോറഗുഹകൾ സ്ഥിതി ചെയ്യുന്നത്.

■ മുംബൈയിലാണ് മഹാകാളി ഗുഹകൾ സ്ഥിതി ചെയ്യുന്നത്.

■ മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ് അജന്ത, എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.

■ അജന്ത ഗുഹകളിലെ ചിത്രങ്ങൾ ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ജാതകകഥകളിലെ  ബുദ്ധന്റെ വിവിധ അവതാരങ്ങൾ വിവരിക്കുന്ന ചിത്രങ്ങളാണ് ഗുഹകളിൽ ഉള്ളത്. മൊത്തം 29 ഗുഹകളാണ് അജന്തയിലുള്ളത്.

■ എല്ലോറയിൽ മലതുരന്നുള്ള 34 ഗുഹകളാണുള്ളത്. രാഷ്ട്രകൂട രാജവംശത്തിന്റെ കാലത്തായിരുന്നു എല്ലോറ ക്ഷേത്ര ഗുഹകൾ നിർമ്മിക്കപ്പെട്ടത്. ഇവിടെ ഹിന്ദു, ബുദ്ധ, ജൈന മതവിഭാഗക്കാരുടെ ക്ഷേത്രങ്ങളാണുള്ളത്. ഇവിടത്തെ കൈലാസനാധ ക്ഷേത്രം പ്രസിദ്ധമാണ്.

■ മുംബൈക്കടുത്തുള്ള ഒരു ദ്വീപിലാണ് എലഫെന്റോ ഗുഹകൾ. എലഫെന്റോയിൽ ഏഴു ഗുഹകളുണ്ട്. അതിനാൽ ഇതിനെ 'ഗുഹയുടെ നഗരം' എന്നാണ് വിളിക്കപ്പെടുന്നത്.

0 Comments