ഇന്ത്യയിലെ വിമാനത്താവളങ്ങൾ

ഇന്ത്യയിലെ വിമാനത്താവളങ്ങൾ
■ ലോകത്ത് ഏറ്റവുമധികം വിമാനത്താവളങ്ങളുള്ള രാജ്യമാണ് യുഎസ്എ. ഏഷ്യയിൽ, ഇന്തോനേഷ്യ ഒന്നാം സ്ഥാനം, ചൈന രണ്ടാം സ്ഥാനം , ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

■ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം സൗദി അറേബ്യയിലെ ദമാമിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളമാണ്.

■ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്ക് കോഡുകൾ നൽകുന്ന ഏജൻസിയാണ് അയാട്ട (IATA - International Air Transport Association). കാനഡയിലെ മോൺ‌ട്രിയാലിലാണ് അയാട്ടയുടെ ആസ്ഥാനം.

■ ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം ലണ്ടനിലെ ക്രോയ്ഡോൺ വിമാനത്താവളമാണ്.

■ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലും ദക്ഷിണേഷ്യയിലും ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്.

■ കേരളത്തിന് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്, കൂടാതെ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഉള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം, നെടുമ്പാശ്ശേരി (എറണാകുളം), കരിപ്പൂര്‍ (കോഴിക്കോട്), കണ്ണൂർ എന്നിവയാണ് കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ.

■ കേന്ദ്രസർക്കാരിന്റെ സഹായമില്ലാതെ സ്വകാര്യ കമ്പനികൾ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് എറണാകുളത്തെ നെടുമ്പാശ്ശേരി.

■ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ന്യൂഡൽഹിയിലാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം കൊൽക്കത്തയിലാണ്.

■ അരുണാചൽ പ്രദേശിലാണ് സീറോ വിമാനത്താവളം.

■ ആൻഡമാനിലെ പോർട്ട് ബ്ലയറിലാണ് വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളം.

■ അസമിലെ ഗുവാഹത്തിയിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് ലോക്പ്രിയ ഗോപിനാഥ് ബർദോളി.

■ ബീഹാറിലെ പട്നയിലാണ് ലോക് നായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം.

■ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം ഗുജറാത്തിലെ അഹമ്മദാബാദിലാണ്.

■ ജാർഖണ്ഡിലെ റാഞ്ചിയിലാണ് ബിർസ മുണ്ട വിമാനത്താവളം.

■ മധ്യപ്രദേശിലെ ഇൻഡോറിലാണ് ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളം.

■ 'ദബോലിം' അന്താരാഷ്ട്ര വിമാനത്താവളം ഗോവയിലാണ്.

■ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ബാബാ സാഹിബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളം.

■ ഒഡീഷയിലെ ഭുവനേശ്വറിലാണ് ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം.

■ ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളം (രാജാ സാൻസി ടൗൺ) സ്ഥിതി ചെയ്യുന്നത് പഞ്ചാബിലെ അമൃതസറിലാണ്.

■ ജയ്പൂരിലെ സാംങ്നീറിന്റെ പ്രാന്തപ്രദേശത്താണ് ജയ്പൂർ വിമാനത്താവളം.

■ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലാണ് ഗഗൽ കാംഗ്ര വിമാനത്താവളം.

■ അണ്ണ അന്താരാഷ്ട്ര വിമാനത്താവളം തമിഴ്‌നാട്ടിലെ ചെന്നൈയിലാണ്.

■ ജമ്മു കശ്മീരിലെ ലേയിലാണ് കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം. സമുദ്രനിരപ്പിൽ നിന്ന് 3,256 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരതിലുള്ള വിമാനത്താവളങ്ങളിലൊന്നാണിത്.

■ കർണാടകയിലെ മംഗലാപുരത്തുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് ബാജ്പെ  വിമാനത്താവളം.

■ വെനീസിലെ ഇറ്റലിയിലെ അന്താരാഷ്ട്ര വിമാനത്താവളമാണ് ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം.

■ ജപ്പാനിലെ തലസ്ഥാന നഗരമായ ടോക്കിയോയിലാണ് നാരിത അന്താരാഷ്ട്ര വിമാനത്താവളം.

■ ഇസ്രായേലിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് ടെൽ അവീവിൽ വിമാനത്താവളം.

■ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം ന്യൂയോർക്ക് നഗരത്തിലെ ക്വീൻസിലാണ്.

■ പാരീസിലാണ് ചാൾസ് ഡി ഗൗലെ വിമാനത്താവളം.

■ കാഠ്മണ്ഡുവിൽ സ്ഥിതി ചെയ്യുന്ന ത്രിഭുവൻ വിമാനത്താവളം നേപ്പാളിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമാണ്.

ഇന്ത്യയിലെ പ്രധാന എയർപോർട്ടുകൾ

■ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം - ന്യൂഡൽഹി
■ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം - ലഖ്‌നൗ
■ ലോക്പ്രിയ ഗോപിനാഥ് ബോർഡോലേ അന്താരാഷ്ട്ര വിമാനത്താവളം - ഗുവാഹത്തി
■ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം - ഹൈദരാബാദ്
■ സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം - അഹമ്മദാബാദ്
■ ബാജ്പെ വിമാനത്താവളം - മംഗലാപുരം
■ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം - മുംബൈ
■ രാജ സാൻസി വിമാനത്താവളം - അമൃത്സർ
■ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളം - പോർട്ട് ബ്ലെയർ
■ ഡോ. ബി ആർ അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളം - നാഗ്പൂർ
■ നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം - കൊൽക്കത്ത
■ സീറോ എയർപോർട്ട് - അരുണാചൽ പ്രദേശ്
■ ശ്രീ സത്യസായി അന്താരാഷ്ട്ര വിമാനത്താവളം - പുട്ടപർത്തി
■ ലോക്നായക് ജയപ്രകാശ് നാരായൺ വിമാനത്താവളം - പട്ന
■ കുഷോക് ബകുല റിംപോച്ചെ വിമാനത്താവളം - ലേ
■ ഉംറോയ് വിമാനത്താവളം - മേഘാലയ (ഷില്ലോങ്)
■ തുലിഹാൽ വിമാനത്താവളം - മണിപ്പൂർ (ഇംഫാൽ)
■ ബിർസ മുണ്ട വിമാനത്താവളം - റാഞ്ചി
■ ഡാബോലിൻ വിമാനത്താവളം -ഗോവ
■ ബിജു പട്നായിക് വിമാനത്താവളം - ഭുവനേശ്വർ
■ ജോളി ഗ്രാന്റ് വിമാനത്താവളം - ഡെറാഡൂൺ
■ മഹാറാണ പ്രതാപ് വിമാനത്താവളം - ഉദയ്പൂർ
■ സ്വാമി വിവേകാനന്ദ അന്താരാഷ്ട്ര വിമാനത്താവളം - റായ്പൂർ
■ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം - വാരണാസി (യുപി)
■ ശ്രീഗുരു റാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളം - അമൃത്സർ 
■ ദേവി അഹല്യാഭായി ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളം - ഇൻഡോർ 
■ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം - ബംഗളൂരു
■ മീനമ്പാക്കം (ചെന്നൈ) അന്താരാഷ്ട്ര വിമാനത്താവളം - ചെന്നൈ 
■ HAL അന്താരാഷ്ട്ര വിമാനത്താവളം (ഹിന്ദുസ്ഥാൻ എയർപോർട്ട്) - ബംഗളൂരു 
■ ഷിർദ്ദി വിമാനത്താവളം - മഹാരാഷ്ട്ര 
■ അഗത്തി വിമാനത്താവളം - ലക്ഷദ്വീപ് 

Post a Comment

Previous Post Next Post