ജന്തുശാസ്ത്രം

ജന്തുശാസ്ത്രം (Zoology)
■ ആനിമല്‍ എന്ന പദം രൂപപ്പെട്ടത്‌ ഏത്‌ ഭാഷയില്‍ നിന്നാണ്‌?
ലാറ്റിന്‍

■ ശരീരത്തിന്റെ നീളത്തെക്കാളും നാക്കിന്‌ നീളമുള്ള ജന്തു?
മരയോന്ത്‌

■ "കര്‍ഷകന്റെ മിത്രം” എന്നറിയപ്പെടുന്നത്?
മണ്ണിര

■ മണ്ണിരയുടെ ശ്വസനാവയവം?
ത്വക്ക്‌

■ ഉഭയ ജീവികളുടെ ശ്വസനാവയവം?
ത്വക്ക്‌

■ എട്ടു കാലിയുടെ ശ്വസനാവയവം?
ബുക്ക് ലംഗുകൾ

■ ഉയര്‍ന്ന പടിയിലുള്ള ജന്തുക്കളിലെ ശ്വസനാവയവം?
ശ്വാസകോശങ്ങൾ

■ ഷഡ്പദങ്ങളുടെ ശ്വസനാവയവം?
ട്രക്കിയ

■ ഷഡ്പദങ്ങളുടെ വിസര്‍ജനാവയവം?
മാല്‍പിജിയന്‍ നാളികകൾ

■ മണ്ണിരയുടെ വിസര്‍ജ്ജനാവയവം?
നെഫ്രീഡിയ

■ അമീബയുടെ വിസര്‍ജനാവയവം?
സങ്കോചഫേനം

■ ഉയര്‍ന്ന പടിയിലുള്ള ജന്തുക്കളുടെ വിസര്‍ജനാവയവം?
വൃക്കകൾ

■ കപട പാദങ്ങളുള്ള ഏകകോശ ജന്തു?
അമീബ

■ ചെരുപ്പിന്റെ ആകൃതിയിലുള്ള ജന്തു?
പാരമീസിയം

■ ഹരിതകമുള്ള ജന്തു?
യൂഗ്ലീന

■ സ്വപോഷിയായ ബാക്ടീരിയ?
സൾഫർ ബാക്ടീരിയ

■ ബാഹ്യ ബീജസംയോഗം നടക്കുന്ന ജീവിക്കുദാഹരനമാണ് ?
തവള

■ ബീജസംയോഗം നടക്കാത്ത അണ്ഡം ജീവിയായി പരിണമിക്കുന്നതിന് (അനിഷേക ജനനം) ഉദാഹരണം?
കടന്നൽ

■ പറക്കാത്ത ചിറകില്ലാത്ത ഷഡ്പദം?
മൂട്ട

■ പാറ്റയുടെ രക്തത്തിന്റെ നിറം?
നിറമില്ല

■ ഒച്ചിന്റെ രക്തത്തിന്റെ നിറം?
നീല

■ ഓസോണിന്റെ നിറം?
ഇളം നീല

■ ഒച്ചിന്‌ ഏത്ര കാലുകളുണ്ട്‌?
ഒന്ന്‌

■ ഞണ്ടിന്‌ എത്ര കാലുകളുണ്ട്‌?
പത്ത്‌

■ ഷഡ്പദങ്ങൾക്ക്‌ (ഉറുമ്പ്‌, പാറ്റ, വിട്ടില്‍) എത്രുകാലുകളുണ്ട്?
ആറ്

■ ജിറാഫിന്റെ കഴുത്തില്‍ എത്ര കശേരുക്കളുണ്ട്‌?
ഏഴ്‌

■ ഒരു പാറ്റയ്ക്ക്‌ ഏത്ര ജോടി ചിറകുകളുണ്ട്‌?
രണ്ട്‌

■ മുതുകില്‍ രണ്ട്‌ മുഴകളുള്ള ഒട്ടകമാണ്‌?
ബാക്ട്രിയന്‍ ഒട്ടകം

■ ഒട്ടകത്തിന്റെ ഒരു കാലില്‍ എത്ര വിരലുകളുണ്ട്‌?
രണ്ട്‌

■ കുതിര, കഴുത തുടങ്ങിയ ജന്തുക്കൾക്ക്‌ എത്ര കുളമ്പുകളുണ്ട്?
ഒന്ന്

■ ആനയ്ക്ക്‌ എത്ര അസ്ഥികളുണ്ട്?
286

■ ഏറ്റവും വേഗത്തില്‍ ഓടുന്ന പക്ഷി?
ഒട്ടകപ്പക്ഷി

■ കരയില്‍ ഏറ്റവും വേഗമുള്ള ജന്തു?
ചീറ്റ

■ പീറ്റകൾ ഏത്‌ ഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ജന്തുക്കളാണ്‌?
ആഫ്രിക്ക

■ ആത്മഹത്യാ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ജന്തുക്കളാണ്‌?
ലെമ്മിംഗുകൾ

■ ജന്തുക്കളില്‍ ആശയ വിനിമയത്തിന് സഹായിക്കുന്ന രാവസ്തുക്കളാണ്‌?
ഫിറമോണുകൾ

■ കടുവയ്ക്കു മുൻപ് ഇന്ത്യയുടെ ദേശിയ മൃഗം?
സിംഹം

■ ഇന്ത്യയുടെയും ഭൂട്ടാന്റെയും അതിർത്തിയിലുള്ള നാഷണല്‍ പാര്‍ക്ക്‌?
മനാസ് (അസം)

■ ഡച്ചിംഗാം നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
ജമ്മു കാശ്മീർ

■ സാലിം അലി പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്?
ഗോവ

■ തിമിംഗിലത്തിന്റെ ശരീരത്തില്‍ നിന്ന്‌ ലഭിക്കുന്ന സുഗന്ധ വസ്തു?
അംബര്‍ ഗ്രീസ്‌

■ തിമിംഗിലത്തിന്റെ ശരീരത്തില്‍ നിന്ന്‌ ലഭിക്കുന്ന കൊഴുപ്പ്‌?
ബ്ലബ്ബര്‍

■ റബ്ബറിന്റെ പാലാണ്‌....?
ലാറ്റക്‌സ്‌ 

■ മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര?
ലാക്ടോസ്‌

■ സുനന്ദിനി എന്നത്‌...?
സങ്കരയിനം കന്നുകാലി

■ സങ്കരയിനം എരുമ?
മുറാ

■ ബ്ലാക്‌ മിനോര്‍ക്ക, റോഡ്‌ ഐലന്‍ഡ്‌ റെഡ്‌, വൈറ്റ്‌ ലഗോണ്‍ എന്നിവ?
വിദേശയിനം കോഴികൾ

■ "ജഴ്‌സി" ഏത്‌ രാജ്യത്തെ കന്നുകാലി വർഗമാണ്?
ഇംഗ്ലണ്ട്

■ ധവള വിപ്ലവവുമായി ബന്ധപ്പെട്ട്‌ ഇടുക്കിയിലെ മാട്ടുപ്പെട്ടിയില്‍ സഹകരിക്കുന്ന രാജ്യം?
സ്വിറ്റ്സര്‍ലന്‍ഡ്‌

■ ഏറ്റവും കൂടുതല്‍ കന്നുകാലി സമ്പത്തുള്ള രാജ്യം?
ഇന്ത്യ

■ ക്ഷിരോൽപാദനത്തില്‍ മുന്നിട്ട്‌ നില്ക്കുന്ന രാജ്യം?
ഇന്ത്യ

■ "ഇന്ത്യയുടെ പാല്‍തൊട്ടി" എന്നറിയപ്പെടുന്ന സംസ്ഥാനം?
ഹരിയാണ

■ നാഷണല്‍ ഡയറി റിസര്‍ച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം?
കര്‍ണാല്‍ (ഹരിയാണ)

■ നാഷണല്‍ ഡയറി ഡവലപ്മെന്‍റ്‌ ബോര്‍ഡിന്റെ ആസ്ഥാനം?
ആനന്ദ്‌ (ഗുജറാത്ത്‌)

■ രോഗമുള്ള പശുവിന്റെ പാല്‍ കുടിക്കുന്നത് വഴി മനുഷ്യരിലേക്ക്‌ പകരുന്ന രോഗം?
മാൾട്ടാപനി

■ ഭ്രാന്തിപ്പശുരോഗം ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്തത്‌ ഏത്‌ രാജ്യത്തെ പശുക്കളിലാണ്‌?
ബ്രിട്ടന്‍

■ ധവള വിപ്ലവത്തിന്റെ പിതാവ്‌?
വര്‍ഗീസ്‌ കുര്യന്‍

■ ക്ലോണിങ്ങിന്റെ പിതാവ്‌? ,
ഇയാന്‍ വില്‍മുട്ട്‌

■ ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ സസ്തിനി?
ആട്‌ (ഡോളി)

■ 'കാർബൺ കോപ്പി' എന്നത്?
ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട പൂച്ച

■ ഏറ്റവും പോഷക സമ്പുഷ്ടമായ പാൽ തരുന്ന ജീവി?
ആട്

■ കൊഴുപ്പു ഏറ്റവും കൂടുതലടങ്ങിയിരിക്കുന്ന ഏതു ജന്തുവിന്റെ പാലിലാണ്?
മുയൽ

■ 'മലബാറി' എന്നത്?
സങ്കരയിനം ആട്

■ 'രാജപാളയം' എന്നത്?
ഒരിനം നായ

■ ബോംബ് സ്ക്വാഡ് ഉപയോഗിക്കുന്ന നായവിഭാഗം?
സ്നിഫര്‍ ഡോഗ്‌സ്

■ ധ്രുവപ്രദേശങ്ങളില്‍ മഞ്ഞുവണ്ടി വലിയ്ക്കുന്നതിന്‌ ഉപയോഗിക്കുന്ന നായ?
ഹസ്കീസ്‌

■ മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ ജന്തു?
നായ

■ ലോകത്ത്‌ ഏറ്റവും കൂടുതല്‍ കമ്പിളി ഉത്പാദിപ്പിക്കുന്ന രാജ്യം?
ഓസ്ട്രേലിയ

■ ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കമ്പിളി ഉത്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
ജമ്മു-കശ്മീര്‍

■ ഏറ്റവും വലിയ തലച്ചോറുള്ള ജീവി?
സ്പേം തിമിംഗലം

■ പുനരുല്പാദനശേഷി ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കുന്ന ജീവി?
പ്ലനേറിയ

■ ജീവലോകത്തിലെ ഊർജത്തിന്റെ ഉറവിടം?
സൂര്യന്‍

■ 'ദിനോസോറുകൾ' എന്ന വാക്ക്‌ ആദ്യം ഉപയോഗിച്ചത്‌?
റിച്ചാര്‍ഡ്‌ ഓവന്‍ (1842)

■ നൂറിലധികം ശബ്ദം ഉണ്ടാക്കാന്‍ കഴിയുന്ന ജീവി?
പൂച്ച

■ 'വനത്തിലെ എഞ്ചിനിയര്‍' എന്നറിയപ്പെടുന്ന ജീവി?
ബീവര്‍

■ കാളപ്പോരിന്‌ പേരുകേട്ട രാജ്യം?
സ്പെയിന്‍

■ ചിത്രശലഭത്തിന്റെ സമാധി അവസ്ഥയില്‍ അതിസംരക്ഷണ ആവരണം?
കൊക്കൂൺ  

■ പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ജീവി ഏത്?
ചിത്രശലഭം

■ ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം?
ക്യൂന്‍ അലക്‌സാണ്ട്രസ് ബേഡ് വിങ്

■ ചുവന്ന വിയർപ്പുകണികകളുള്ള ജീവി?
ഹിപ്പോപൊട്ടാമസ്

■ ശാസ്ത്രീയമായി തേനീച്ച വളർത്തുന്നതിനുള്ള പറയുന്ന പേര്?
എപ്പി കൾച്ചർ

■ മുട്ടയുടെ പുറംതോട് (ജീവികളുടെ പുറംതോട്) രാസപരമായി?
കാൽസ്യം കാർബണേറ്റ്

■ മുട്ടയിടുന്ന സസ്തനികൾ?
പ്ലാറ്റിപ്പസ്, എക്കിഡ്ന

■ കാണ്ടാമൃഗത്തിന്റെ കൊമ്പായി രൂപപ്പെട്ടിരിക്കുന്നത്?
രോമങ്ങൾ

■ ആര്യന്‍മാര്‍ ആരാധിച്ചിരുന്ന മൃഗം?
പശു

■ പശുവിന്റെ ആമാശയത്തിന്‌ എത്ര അറകളുണ്ട്‌?
നാല്

■ ഏറ്റവും വലിയ ചുവന്ന രക്താണുവുള്ള സസ്തനി?
സലാമാണ്ടർ

■ മര്‍മത്തോടുകൂടിയ ചുവന്ന രക്താണുവുള്ള സസ്തനി?
ഒട്ടകം

■ 'പ്രസവിക്കുന്ന അച്ഛന്‍' എന്നറിയപ്പെടുന്ന സമുദ്രജീവി?
കടല്‍ക്കുതിര

■ രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളില്‍ കൂടുതലായി കാണുന്ന പക്ഷി?
മയിൽ

■ ലിറ്റ്മസ്‌ പേപ്പറിന്റെ നിര്‍മ്മാണത്തിനുപയോഗപ്പെടുത്തുന്ന ജീവി വിഭാഗം?
ലൈക്കന്‍

■ ഒരു ഫംഗസും ആല്‍ഗയും സഹജീവനത്തിലേര്‍പ്പെട്ടുണ്ടാകുന്ന സസ്യവർഗം?
ലൈക്കന്‍

■ ജീവശാസ്ത്രം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍?
ലാമാർക്ക്‌

■ ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജീവി?
ആമ

ജീവികളുടെ ഹൃദയത്തിലെ അറകൾ

■ മത്സ്യം - രണ്ട്
■ സസ്തിനികൾ - നാല്
■ മനുഷ്യൻ - നാല്
■ ഉഭയജീവികൾ - മൂന്ന്
■ ഉരഗങ്ങൾ - പൂർണ്ണമായി വിഭജിക്കാത്ത നാല് അറകൾ
■ മുതല, ചീങ്കണ്ണി - നാല്

ക്രോമസോം സംഖ്യ

■ ഉള്ളി - 16
■ പഴയീച്ച - 8
■ ഗോറില്ല - 48
■ ചിമ്പാൻസി - 48
■ മനുഷ്യൻ - 46
■ മുയൽ - 44
■ റീസസ് കുരങ്ങ് - 42
■ എലി - 42
■ കരിമ്പ് - 86
■ തവള - 26
■ പൂച്ച - 38
■ പട്ടി - 78

ജന്തുക്കളും പുസ്‌തകങ്ങളും

■ ഹിസ്റ്ററി ഓഫ്‌ ആനിമല്‍സ്‌ - അരിസ്റ്റോട്ടില്‍
■ ബയോളജിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ ഓഫ്‌ ആനിമല്‍സ്‌ - ആല്‍ഫ്രഡ്‌ റസ്സല്‍ വാലസ്‌
■ ഒറിജിന്‍ ഓഫ്‌ സ്പീഷീസ്‌ - ചാൾസ്‌ ഡാര്‍വിന്‍
■ ഒരു കുരുവിയുടെ പതനം - പ്രസിദ്ധ പക്ഷിശാസ്ത്രജ്ഞനായ സാലിം അലിയുടെ ആത്മകഥ
■ ബേഡ്‌സ്  ഓഫ്‌ ട്രാവന്‍കൂര്‍ ആന്‍ഡ്‌ കൊച്ചിന്‍ - സാലിം അലി
■ കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡന്‍
■ സ്ട്രേ ഫെതേഴ്‌സ്‌ (പക്ഷിനിരീക്ഷണ ഗ്രന്ഥം) - എം.ഒ. ഹ്യൂം
■ മോബിഡിക് (തിമിംഗില വേട്ടയുമായി ബന്ധപ്പെട്ട നോവല്‍) - ഹെര്‍മന്‍ മെല്‍വില്‍
■ ആനിമല്‍ ഫാം - ജോര്‍ജ്‌ ഓര്‍വെല്‍

വര്‍ഷങ്ങള്‍ ദിനങ്ങള്‍

■ പെരിയാര്‍ വന്യജീവി സങ്കേതം ഉദ്ഘാടനം ചെയ്തത്‌ - 1934
■ ഇരവികുളം ദേശീയപാര്‍ക്കായി പ്രഖ്യാപിച്ചത്‌ - 1978
■ സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് - 1984
■ വന്യജീവി സംരക്ഷണ നിയമം പാസ്സാക്കിയത്‌ - 1972ല്‍
■ കടുവാ സംരക്ഷണ പദ്ധതി നിലവില്‍ വന്നത് - 1973 ഏപ്രില്‍ 1
■ ലോക പക്ഷിദിനമായി ആചരിക്കുന്നത്‌ - ഏപ്രില്‍ 1
■ വന്യജീവി സംരക്ഷണദിനമായി ആചരിക്കുന്നത്‌ - ഒക്ടോ. 4
■ ഗജദിനമായി ആചരിക്കുന്നത്‌ - ഒക്ടോ. 4
■ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്‌ - ജൂണ്‍ 5

0 Comments