ജലം

ജലം (Water)
■ 'സാര്‍വത്രിക ലായകം' (Universal Solvent) എന്നാണ്‌ ജലം അറിയപ്പെടുന്നത്‌. 'നീല സ്വര്‍ണം' എന്നു വിളിക്കപ്പെടുന്നതും ജലം. 'ജല ഗ്രഹം' ഭൂമിയാണ്‌.

■ ഭൂമിക്കു പുറമെ, ധ്രുവപ്രദേശങ്ങളില്‍ ഹിമപാളികൾ കണ്ടെത്തിയിട്ടുള്ള ഗ്രഹം ചൊവ്വയാണ്‌.

■ ഡൈ ഹൈഡ്രജൻ ഓക്സൈഡാണ് ജലം. ശുദ്ധജലത്തിന്റെ പി.എച്ച്‌. മൂല്യം 7.  മഴവെള്ളമാണ്‌ ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം.

■ ജലത്തിന്‌ ഏറ്റവുമുയര്‍ന്ന സാന്ദ്രതയുള്ളത്‌ 4 ഡിഗ്രി സെല്‍ഷ്യസില്‍.

■ മനുഷ്യശരീരത്തില്‍ ശരാശരി 38 ലിറ്റര്‍ ജലം അടങ്ങിയിരിക്കുന്നു. മനുഷ്യശരീരത്തിലെ കൊഴുപ്പുരഹിത പിണ്ഡത്തിന്റെ ഏതാണ്ട്‌ 72 ശതമാനം ജലമാണ്.

■ ഘനജലം (Heavy Water) എന്നറിയപ്പെടുന്നത്‌ ഡൈ ഡ്യൂട്ടീരിയം ഓക്സൈഡ്‌. 1933-ല്‍ ഗില്‍ബര്‍ട്ട്‌ ന്യൂട്ടന്‍ ലെവിസ്‌ ആണ്‌ ശുദ്ധമായ ഘനജലം ആദ്യമായി വേര്‍തിരിച്ചെടുത്തത്‌. ആണവ റിയാക്ടറുകളില്‍ ന്യൂട്രോണ്‍ മോഡറേറ്ററായാണ്‌ ഘനജലം പ്രധാനമായും ഉപയോഗിക്കുന്നത്‌.

■ ഗിര്‍ഡലര്‍ സൾഫൈഡ്‌ പ്രക്രിയയിലൂടെയാണ്‌ ഘനജലം ഉത്പാദിപ്പിക്കുന്നത്‌.

■ കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ ബൈ കാര്‍ബണേറ്റുകളുടെ ഉയര്‍ന്ന അളവിലുള്ള സാന്നിധ്യമാണ്‌ ജലത്തിന്റെ താത്കാലിക കാഠിന്യത്തിന്‌ (Temporary Hardness) കാരണം. തിളപ്പിക്കല്‍, ലൈം ചേര്‍ക്കുക എന്നിവയിലൂടെയാണ്‌ ജലത്തിന്റെ താത്കാലിക കാഠിന്യം നീക്കുന്നത്‌.

■ കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ സൾഫേറ്റുകളും, ക്ലോറൈഡുകളും അലിഞ്ഞു ചേരുമ്പോഴാണ്‌ ജലത്തിന്‌ സ്ഥിര കാഠിന്യം (Permanent Hardness) ലഭിക്കുന്നത്‌. ഡിസ്റ്റിലേഷനു വിധേയമാക്കല്‍, വാഷിങ്‌ സോഡ ചേര്‍ക്കുക എന്നിവയിലൂടെയാണ്‌ സ്ഥിരകാഠിന്യം നീക്കംചെയ്യുന്നത്‌.

■ വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിക്കാനില്ലത്രേ (water, water  everywhere, nor any drop to drink) എന്നുള്ളത്‌ സാമുവല്‍ ടെയ്‌ലർ കോൾറിഡ്ജിന്റെ വരികളാണ്‌. 'ദ റൈം ഓഫ്‌ ദ ഏന്‍ഷ്യന്‍റ്‌ മറൈനര്‍' എന്ന കൃതിയിലേത്‌.

■ കഠിന ജലത്തില്‍ സോപ്പു വളരെ കുറച്ചു മാത്രമേ പതയുകയുള്ളു.

■ ശുദ്ധജലത്തില്‍ ഏതാണ്ട്‌ 80 ശതമാനം വരെ ഓക്സിജൻ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.

■ ഭൂമിയിലെ ജലത്തില്‍, കേവലം മുന്നു ശതമാനം മാത്രമാണ്‌ ശുദ്ധജലം. ധ്രുവപ്രദേശങ്ങളിലെ ഹിമപാളികളിലാണ്‌ ഇവയുടെ 90 ശതമാനവും.

■ സമുദ്രജലത്തിന്റെ ശരാശരി പി.എച്ച്‌. മൂല്യം 8 ആണ്‌. സമുദ്രജലത്തിന്റെ ശരാശരി സാന്ദ്രത 1.025 ഗ്രാം/മില്ലിലിറ്റര്‍. സമുദ്രജലത്തിന്റെ ശരാശരി ലവണാംശം 3.5 ശതമാനം.

■ സോഡിയം ക്ലോറൈഡ്‌ (77.8 ശതമാനം), മഗ്നീഷ്യം ക്ലോറൈഡ്‌ (10.9 ശതമാനം), മഗ്നീഷ്യം സൾഫേറ്റ്‌ (4.7 ശതമാനം) എന്നിവയാണ്‌ സമുദ്രജലത്തിലെ പ്രധാന ലവണങ്ങൾ.

■ ഡിസ്റ്റിലേഷനിലുടെയാണ്‌ സമുദ്രജലത്തില്‍നിന്ന്‌ ശുദ്ധജലം വേര്‍തിരിക്കുന്നത്‌. സൗദി അറേബ്യയാണ്‌ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ശുദ്ധജലം വേര്‍തിരിച്ചെടുക്കുന്നത്‌.

■ മാർച്ച് - 22 ആണ് ലോക ജലദിനം. അന്താരാഷ്ട്ര ശുദ്ധജലവർഷമായി ആചരിച്ചത് 2003.

■ 2005 - 2015  കാലയളവാണ് ജീവജാല ദശാബ്ദമായി (Water for Life Decade) ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചത്.

■ ഇന്ത്യഗവൺമെന്റ് ജലവർഷമായി (Year of Water) പ്രഖ്യാപിച്ചിരുന്നത് 2007 ആണ്.

മഴ

■ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രാജ്യം ആഫ്രിക്കയിലെ ഗിനിയ.

■ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴലഭിക്കുന്ന സംസ്ഥാനങ്ങൾ കേരളം, ഗോവ എന്നിവയാണ്‌.

■ ഇടവപ്പാതി, കാലവര്‍ഷം എന്നീ പേരുകളില്‍ അറിയപ്പെടുന്നത്‌ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആണ്‌. തുലാവര്‍ഷം എന്ന്‌ കേരളത്തില്‍ അറിയപ്പെടുന്നത്‌ വടക്കുകിഴക്കന്‍ മണ്‍സൂണ്‍.

■ ഈജിപ്ഷ്യന്‍ നാവികനായ ഹിപ്പാലസ്‌ ആണ്‌ എ.ഡി. 365 ല്‍ മണ്‍സൂണ്‍ കാറ്റിന്റെ ഗതി കണ്ടെത്തിയത്‌.

■ 0.02 - 0.25 ഇഞ്ച് (0.5 - 6.35 മില്ലിമീറ്റർ) ആണ് ഒരു മഴത്തുള്ളിയുടെ ശരാശരി വ്യാസം.

■ റെയിൻഗേജ് ആണ് മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം.

Post a Comment

Previous Post Next Post