വൈറസ്‌

വൈറസ്‌ (Virus)

■ ജീവകോശങ്ങൾക്കുള്ളില്‍ ജീവലക്ഷണവും, പുറത്തായിരിക്കുമ്പോൾ അചേതനലക്ഷണവും പ്രകടിപ്പിക്കുന്നവയാണ്‌ വൈറസുകൾ,

■ 1862-ല്‍ ദിമിത്രി ഇവാനോവ്സ്‌കിയാണ് വൈറസിനെ കണ്ടുപിടിച്ചത്‌.

■ വൈറസുകൾ സാംക്രമികമാണെന്നു കണ്ടെത്തിയത് വെൻഡൽ സ്റ്റാൻലി.

■ ബാക്ടീരിയകളേക്കാൾ ചെറുതും, വൈറസുകളേക്കാൾ വലുതുമായ സൂക്ഷ്മജീവികളാണ് "റിക്കറ്റ്സിയെ". ടൈഫസ്‌, ക്യൂഫീവർ എന്നിവയ്ക്ക്  കാരണം ഇവയാണ്‌.

■ ഡെംഗി വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം. ഈഡിസ്‌ ഈജിപ്തി കൊതുകുകളാണ്‌ രോഗം പരത്തുന്നത്‌. ഈ രോഗം ഗുരുതരാവസ്ഥയിലെത്തുമ്പോൾ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകൾ കുറയുന്നു.

■ പിള്ളവാതം പോളിയോ വൈറസ്‌, മൂലമാണ്‌. ആഹാരം ജലം എന്നിവയിലൂടെ  പ്രധാനമായും പകരുന്നു.

■ മറ്റൊരു വൈറസ്‌ രോഗമായ ജപ്പാൻ ജ്വരം ക്യൂലക്സ് ഇനത്തിലെ കൊതുകുകളാണ്‌ പരത്തുന്നത്.

■ പക്ഷിപ്പനിക്കു കാരണം H5N1 വൈറസാണ്.

■ പന്നിപ്പനിക്കു കാരണം H1N1 വൈറസാണ്.


വൈറസ്മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങള്‍

■ പേവിഷബാധ, ചിക്കന്‍ പോക്സ്‌, എയ്ഡ്സ്‌, സാര്‍സ്‌, പോളിയോ, ഹെപ്പറ്റെറ്റിസ്‌, ജലദോഷം, പക്ഷിപ്പനി, പന്നിപ്പനി, ചിക്കുന്‍ഗുനിയ.

■ വൈറസ് ‌മൂലമുണ്ടാകുന്ന രോഗമാണ്‌ 'ചിക്കുന്‍ ഗുനിയ'. ഈഡിസ്‌ കൊതുകുകളാണ്‌ രോഗം പരത്തുന്നത്‌.

■ ആഫ്രിക്കയിലെ ടാന്‍സാനിയയിലാണ്‌ ആദ്യമായി ചിക്കുന്‍ഗുനിയ റിപ്പോര്‍ട്ട്‌ ചെയ്തത്‌.

■ റൈനോ വൈറസുകളാണ്‌ ജലദോഷത്തിനു കാരണം. 'നാസോഫാറിഞ്ചെറ്റിസ്‌' എന്നതാണ്‌ ജലദോഷത്തിന്റെ ശാസ്ത്രീയനാമം.

■ ലോകത്തില്‍ നിന്നും പൂര്‍ണമായും തുടച്ചു നീക്കപ്പെട്ട രോഗമാണ്‌ വസൂരി. 1970 ല്‍, വസൂരിയെ (small pox) ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. വേരിയോള വൈറസാണ്‌ രോഗകാരി.

■ വവ്വാലുകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ്‌ രോഗമാണ്‌ “എബോള”. ആഫ്രിക്കയിലാണ്‌ രോഗം റിപ്പോര്‍ട്ട്‌ ചെയ്തത്‌.

എയ്ഡ്സ്

■ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ദുർബലമായി ഒരുകൂട്ടം രോഗങ്ങൾക്ക്‌ അടിമയായിത്തീരുന്ന അവസ്ഥയാണ്‌ എയ്ഡ്‌സ്‌ (Acquired Immuno Deficiency Syndrome ).

■ 1981, ജൂൺ 5 നാണ്‌ ആദ്യമായി എയ്ഡ്സ്‌ (അമേരിക്കയിൽ) റിപ്പോർട്ട് ചെയ്തത്‌. രോഗാവസ്ഥയ്ക്ക് എയ്ഡ്സ്‌ എന്നു നാമകരണം ചെയ്തത് 1982 ൽ. 'ഗ്രിഡ് രോഗം' എന്നാണ്‌ തുടക്കത്തിൽ അറിയപ്പെട്ടത്.

■ ഹ്യൂമൺ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്‌ (HIV) ആണ്‌ എയ്ഡ്‌സ്‌ രോഗകാരി. ഇതൊരു റിട്രോവൈറസാണ്‌.

■ 'എലിസ' (Enzyme Linked Immuno Sorbent Assay) എച്ച്‌ ഐവി യെ തിരിച്ചറിയാന്‍ നടത്തുന്ന പ്രാഥമിക പരിശോധനയാണ്‌.

■ എയ്ഡ്‌സ്‌ ബാധ സ്ഥിരീകരിക്കാന്‍ നടത്തുന്ന ടെസ്റ്റാണ്‌ "വെസ്റ്റേണ്‍ ബ്ലോട്ട്‌".

■ 'ആന്‍റി റിട്രോവൈറല്‍' ചികിത്സയിലൂടെ എയ്ഡ്സ്‌ വൈറസിന്റെ തീവ്രത കുറച്ച്‌ ആയുര്‍ദൈര്‍ഘ്യം കൂട്ടാനാവും.

■ 'അബാകാവിര്‍ (Abacavir), അറ്റസനാവിര്‍ (Atazanavir) എന്നിവ ആന്‍റി റിട്രോവൈറല്‍ രാസസംയുക്തങ്ങളാണ്‌.

■ ഇന്ത്യയില്‍ ആദ്യമായി എയ്ഡ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌ 1986-ല്‍ ചെന്നൈയിലാണ്‌. 1987 ലാണ് നാഷണൽ എയ്ഡ്‌സ്‌ കണ്‍ട്രോൾ പ്രോഗ്രാം ആരംഭിച്ചത്.

■ എയ്ഡ്‌സ്‌ രോഗികൾക്ക്‌, തിരഞ്ഞെടുത്ത സർക്കാർ ആസ്പത്രികളിലൂടെ പരിചരണം നൽകുന്ന പരിപാടിയാണ്‌ 'ആര്‍ട്ട്‌' (Anti-Retroviral Treatment).

■ എയ്ഡ്‌സിനെതിരെയുള്ള മറ്റൊരു ദേശീയ പരിപാടിയാണ്‌ “ആവാഹന്‍".

■ ലോക എയ്ഡ്‌സ്‌ ദിനം ഡിസംബര്‍ 1. എയ്ഡ്‌സ്‌ ബാധിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നതാണ്‌ “ചുവപ്പ്‌ റിബ്ബണ്‍”.

■ 'ത്രീ ബൈ ഫൈവ്‌ ഇനീഷ്യേറ്റീവ്‌' ദരിദ്രരാജ്യങ്ങളിലെ എയ്ഡ്‌സ്‌/ എച്ച്‌ഐവി ബാധിതര്‍ക്ക്‌ വൈദ്യസഹായം ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതിയാണ്‌.

■ "സബ്‌-സഹാറന്‍ ആഫ്രിക്കയിലാണ്‌ ഏറ്റവും കൂടുതൽ എയ്ഡ്‌സ്‌ ബാധിതരുള്ളത്‌.

■ 1988 മുതലാണ്‌ ലോക എയ്ഡ്‌സ് ദിനം ആചരിക്കാൻ തുടങ്ങിയത്‌.

0 Comments