ജ്ഞാനേന്ദ്രിയങ്ങള്‍

ജ്ഞാനേന്ദ്രിയങ്ങള്‍ (Sense Organs)

■ കണ്ണ്‌, ചെവി, നാക്ക്‌, മൂക്ക്‌, ത്വക്ക്‌ എന്നിവയാണ്‌ ജ്ഞാനേന്ദ്രിയങ്ങൾ.

■ മധ്യകര്‍ണത്തിലുള്ള 'സ്റ്റേപ്പിസ്‌' ആണ്‌ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി.

■ മധ്യകര്‍ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന യുസ്റ്റേക്കിയന്‍ നാളിയാണ്‌, കര്‍ണപടത്തിന്‌ ഇരുവശത്തുമുള്ള വായുമര്‍ദം ക്രമീകരിക്കാന്‍ സഹായിക്കുന്നത്‌.

■ ആന്തരിക കര്‍ണത്തിലെ കോക്ലിയയാണ്‌ ശ്രവണത്തെ സഹായിക്കുന്ന ഭാഗം.

■ കര്‍ണത്തിനുള്ളിലെ അര്‍ധവൃത്താകാരക്കുഴലുകൾ, വെസ്റ്റിബ്യുൾ എന്നിവ ചേര്‍ന്നാണ്‌ ശരീരത്തെ തുലനനില പാലിക്കാന്‍ സഹായിക്കുന്നത്‌.

■ നാവിന്റെ പ്രതലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാപ്പില്ലകളിലാണ്‌ സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത്‌.

■ മധുരം, ഉപ്പ്‌ എന്നിവയെ തിരിച്ചറിയാനുള്ള സ്വാദുമുകുളങ്ങൾ നാക്കിന്റെ മുന്‍ഭാഗത്താണ്‌. പുളി, എരിവ്‌ എന്നിവ തിരിച്ചറിയാന്‍ സഹായിക്കുന്നത്‌ നാക്കിന്റെ ഇരുവശങ്ങളിലുമായുള്ളള മുകുളങ്ങൾ. കയ്പ്പ്‌ അനുഭവവേദ്യമാക്കുന്ന സ്വാദുമുകുളം നാക്കിന്റെ ഉൾഭാഗത്താണ്‌.

■ കയ്പ്പ്‌, പുളി, ഉപ്പ്‌, മധുരം എന്നീ പ്രാഥമിക രുചികൾ തിരിച്ചറിയാനുള്ള ഗ്രാഹികൾ മാത്രമേ നാവിലുള്ളു. മറ്റു സ്വാദുകൾ സെറിബ്രം സൃഷ്ടിക്കുന്ന ദ്വിതീയ സ്വാദുകളാണ്‌.

■ ഏറ്റവും ഘ്രാണശക്തിയുള്ള.ജീവി സ്രാവാണ്‌. കരയിലെ ജീവികളില്‍ നായയും.

■ പാമ്പ്‌, അരണ തുടങ്ങിയ ജീവികൾക്ക്‌ നാക്കുനീട്ടി, മണമറിയാന്‍ കഴിയുന്നത്‌ “'ജേക്കബ്സന്‍സ്‌ ഓര്‍ഗന്‍' എന്ന പ്രത്യേക സംവിധാനത്തിലെ ഗന്ധഗ്രാഹികൾ ഉദ്ദീപിപ്പിക്കപ്പെടുന്നതിനാലാണ്‌.

■ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ത്വക്ക്‌. ത്വക്കിന്‌ നിറം നല്‍കുന്ന വര്‍ണവസ്തുവാണ്‌ മെലാനിന്‍.

■ സ്പർശം, മര്‍ദം, ചുട്‌, തണുപ്പ്‌, വേദന എന്നീ ഉദ്ദീപനങ്ങളാണ്‌ ത്വക്ക്‌ പ്രധാനമായും സ്വീകരിക്കുന്നത്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. മനുഷ്യശരീരത്തിൽ സൺബേണിന് കാരണമായ കിരണങ്ങൾ - അൾട്രാ വയലറ്റ്

2. മെലനോമ എന്ന കാൻസർ ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത് - ത്വക്ക്

3. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം - ത്വക്ക്

4. മണ്ണിരയുടെ ശ്വാസനാവയവം - ത്വക്ക്

5. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം - ത്വക്ക്

6. ഒരു സ്ത്രീക്ക് എത്ര ചതുരശ്ര അടി ത്വക്ക് ഉണ്ട് - 17

7. പുരുഷന്റെ ത്വക്കിന്റെ വിസ്തീർണം എത്ര ചതുരശ്ര അടി - 20

8. ത്വക്കിന്റെ പുറത്തെ പാളി - എപ്പിഡെർമിസ്

9. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം - ത്വക്ക്

10. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം - സീബം

11. എക്സിമ ബാധിക്കുന്ന ശരീരഭാഗം - ത്വക്ക്

12. മനുഷ്യന്റെ ശരീരോഷ്മാവ് നിയന്ത്രിക്കുന്ന പ്രധാന അവയവം - ത്വക്ക്

13. മനുഷ്യശരീരത്തിന്റെ ഊഷ്മാവ് എത്ര ഫാരൻഹീറ്റാണ് - 98.4

14. മനുഷ്യശരീരത്തിന്റെ ഊഷ്മാവ് - 36.9 സെൽഷ്യസ്

15. കെൽ‌വിൻ സ്കെയിലിൽ മനുഷ്യശരീരത്തിന്റെ സാധാരണ ഊഷ്മാവ് എത്രയാണ് - 310

16. മനുഷ്യന്റെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നത് - ഹൈപ്പോത്തലാമസ് 

17. മുടിയിലടങ്ങിയിരിക്കുന്ന മാംസ്യം - കെരാറ്റിൻ

18. മുടി നിർമ്മിച്ചിരിക്കുന്ന പ്രോട്ടീൻ - കെരാറ്റിൻ

19. തലമുടിക്ക് നിറം നൽകുന്നത് - മെലാനിൻ

20. മനുഷ്യശരീരത്തിൽ മരണം വരെ വളരുന്ന രണ്ടു ഭാഗങ്ങൾ - മുടി, നഖം

21. ചെവിയേയും അതിനെ ബാധിക്കുന്ന രോഗങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ - ഓട്ടോളജി

22. യൂസ്റ്റേഷ്യൻ ട്യൂബ് ഏതെല്ലാം ശരീരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു - ചെവിയും തൊണ്ടയും

23. തൊണ്ടമുഴ ഉണ്ടാകുന്നത് ഏതു മൂലകത്തിന്റെ അഭാവം മൂലമാണ് - അയഡിൻ

24. തിമിംഗലത്തെപോലെ, ശരീരത്തിൽ ബ്ലബ്ബർ എന്ന കൊഴുപ്പുപാളിയുള്ള ജീവി - ധ്രുവക്കരടി

0 Comments