പെട്രോളിയം, കല്‍ക്കരി

പെട്രോളിയം, കല്‍ക്കരി (Petroleum, Coal)
■ ഭൂമിക്കടിയില്‍ അടിഞ്ഞുപോയ, പ്രാചീനജന്തുക്കളുടെ അവശിഷ്ടങ്ങളില്‍നിന്നാണ്‌ പെട്രോളിയം ഉടലെടുത്തത്‌.

■ പെട്രോളിയത്തിന്റെ അസംസ്‌കൃത രൂപമാണ്‌ ക്രുഡ്‌ ഓയില്‍.

■ ക്രൂഡ്‌ ഓയിലിനെ 'ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷ"'നു വിധേയമാക്കിയാണ്‌ പെട്രോളിയവും അനുബന്ധ ഉത്പന്നങ്ങളും വേര്‍തിരിച്ചെടുക്കുന്നത്‌.

■ മണ്ണെണ്ണ, ബെന്‍സീന്‍, ഗ്യാസോലിന്‍, പാരഫിന്‍ വാക്സ്‌, ആസ്പാൾട്ട്, ഡീസല്‍, ബിട്യുമെന്‍ (ടാര്‍), ലൂബ്രിക്കേറ്റിങ്‌ ഓയില്‍ എന്നിവയും ക്രൂഡ്‌ ഓയിലിന്റെ ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷനിലൂടെ ലഭിക്കുന്നവയാണ്‌.

■ മണ്ണെണ്ണയുടെ മറ്റൊരു പേരാണ്‌ 'പാരഫിന്‍' (paraffin). ജെറ്റ്‌ എന്‍ജിനുകളുടെ പ്രധാന ഇന്ധനം പാരഫിനാണ്‌. .

■ ബെന്‍സീന്‍ കണ്ടുപിടിച്ചത്‌ 1825-ല്‍ മൈക്കല്‍ ഫാരഡേയാണ്‌.

■ 'അഗ്നിപർവത സ്ഫോടനങ്ങൾ, കാട്ടുതീ, സിഗരറ്റ്‌ പുക എന്നിവയില്‍ നിന്നെല്ലാം ബെന്‍സീന്‍ പുറത്തുവരുന്നു.

■ നോക്കിങ്ങിനെ (knocking) പെട്രോളിയം എത്രത്തോളം ചെറുക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്‌ ഒക്ടേന്‍ റേറ്റിങ്‌ (Octane Rating) അഥവാ, റിസര്‍ച്ച്‌ ഒക്ടേന്‍ നമ്പര്‍ (റോണ്‍-RON).

■ പ്രകൃതിവാതകം, ലിക്വിഫൈഡ്‌ പെട്രോളിയം ഗ്യാസ്‌ (എല്‍.പി.ജി), പ്രൊഡ്യൂസര്‍ ഗ്യാസ്‌, വാട്ടര്‍ ഗ്യാസ്‌, കോൾ ഗ്യാസ്‌ എന്നിവയാണ്‌ പ്രധാനപ്പെട്ട വാതക ഇന്ധനങ്ങൾ.

■ പാചകവാതകമായ എല്‍.പി.ജി.യിലെ പ്രധാനഘടകം പ്രൊപ്പേ൯, പാചകവാതക സിലിണ്ടറിന്റെ ചോര്‍ച്ചയറിയാന്‍ ചേര്‍ക്കുന്ന വാതകം മെര്‍ക്കാപ്പ്ററന്‍.

■ ബയോഗ്യാസിലെ പ്രധാനഘടകം മീഥേന്‍.

■ കാർബൺ മോണോക്സൈഡ്, നൈട്രജന്‍, ഹൈഡ്രജന്‍ എന്നിവയുടെ മിശ്രണമാണ്‌ പ്രൊഡ്യൂസര്‍ ഗ്യാസ്‌.

■ ലോകത്തില്‍ ആദ്യമായി എണ്ണ ഖനനം തുടങ്ങിയത്‌ നാലാം നൂറ്റാണ്ടില്‍ ചൈനയിലാണ്‌.

■ ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം സൗദിഅറേബ്യയാണ്‌.

■ എണ്ണ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ 12 രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സംഘടനയാണ് ഓര്‍ഗനൈസേഷന്‍ ഓഫ്‌ ദി പെട്രോളിയം എക്സ്പോര്‍ട്ടിങ്‌ കണ്‍ട്രീസ്‌ (OPEC).

■ ക്രുഡ്‌ ഓയില്‍, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ അളവ്‌ രേഖപ്പെടുത്താനുള്ള സ്റ്റാന്‍ഡേര്‍ഡ്‌ യൂണിറ്റാണ്‌ ബാരല്‍ (Barrel).

■ ഒരു ബാരല്‍ എന്നത്‌ 42 ഗാലന്‍ (gallons) ആണ്‌. 159 ലിറ്ററിനു സമാനമാണിത്‌.

■ 'വൈറ്റ്‌ ടാര്‍' എന്നറിയപ്പെടുന്നതാണ്‌ നാഫ്തലീന്‍.

■ റോഡ് ടാർ ചെയ്യാൻ ഉപയോഗിക്കുന്ന പദാർമാണ് ബിട്യുമെന്‍.

■ ചരിത്രാതീതകാലത്ത്‌ മണ്‍മറഞ്ഞ വൃക്ഷങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നാണ്‌ കല്‍ക്കരി രൂപമെടുക്കുന്നത്‌. കാര്‍ബോണിഫെറസ്‌ കാലഘട്ടത്തിലാണ്‌ (250 ദശലക്ഷത്തോളം വര്‍ഷം മുമ്പ്‌) കല്‍ക്കരി രൂപമെടുക്കാന്‍ കാരണമായ വൃക്ഷങ്ങൾ ഉണ്ടായിരുന്നതെന്ന്‌ കരുതപ്പെടുന്നു.

■ കൽക്കരിയാണ് 'കറുത്ത വജ്രം' എന്നറിയപ്പെടുന്നത്.

■ കല്‍ക്കരിയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ അളവിനനുസരിച്ച്‌ പീറ്റ്‌, ലിഗ്നൈറ്റ്, ബിറ്റുമെനസ്‌, ആന്ത്രാസൈറ്റ്‌ എന്നിങ്ങനെ നാലായിതിരിക്കാറുണ്ട്‌.

■ കാര്‍ബണിന്റെ അംശം ഏറ്റവും ഉയര്‍ന്ന കല്‍ക്കരിയിനമാണ്‌ ആന്ത്രാസൈറ്റ്‌ (94-98 ശതമാനം).

■ ബിറ്റുമെനസ്‌ കല്‍ക്കരിയില്‍ കാർബണിന്റെ ശതമാനം 78 മുതല്‍ 86 വരെയാണ്‌.

■ 28 മുതല്‍ 30 ശതമാനം വരെ കാര്‍ബണ്‍ അടങ്ങിയ കൽക്കരിയുടെ രൂപാന്തരമാണ്‌ ലിഗ്നൈറ്റ്.

■ 'ബ്രൗൺ കോൾ' (Brown Coal) എന്നറിയപ്പെടുന്നതും ലിഗ്നൈറ്റാണ്‌. തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് ഖനനത്തിനു പ്രസിദ്ധമാണ്‌.

■ കാര്‍ബണിന്റെ ശതമാനം ഏറ്റവും കുറഞ്ഞ കല്‍ക്കരിയുടെ വകഭേദമാണ്‌ പീറ്റ്‌; 27 ശതമാനം വരെ.

■ കൽക്കരിയുടെ രൂപപ്പെടലിലെ ആദ്യഘട്ടമായി കരുതപ്പെടുന്നതും പീറ്റിനെയാണ്‌.

■ 'ഹാര്‍ഡ്‌ കോൾ' (hard coal) എന്നറിയപ്പെടുന്ന ആന്ത്രാസൈറ്റാണ്‌ ഏറ്റവും നിലവാരം കൂടിയത്‌.

■ 'ശിലാതൈലം, മിനറൽ ഓയിൽ. കറുത്ത സ്വർണം' എന്നീ പേരുകളിൽ അറിയപ്പെടുന്നത് പെട്രോളിയം.

0 Comments