നെല്ല്‌

നെല്ല്‌ ചോദ്യങ്ങളും ഉത്തരങ്ങളും (Paddy)
1. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൂന്ന്‌ ഭക്ഷ്യധാന്യങ്ങൾ ഏതൊക്കെ?
ചോളം, നെല്ല്‌, ഗോതമ്പ്‌

2. ലോകജനസംഖ്യയുടെ പകുതിയോളവും ആശ്രയിക്കുന്ന ഭക്ഷ്യധാന്യമേത്‌?
അരി

3. അരിയുല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ രണ്ടു രാജ്യങ്ങൾ ഏതൊക്കെ?
ചൈന, ഇന്ത്യ

4. നെല്ലിന്റെ ശാസ്ത്രീയ നാമമെന്ത്?
ഒറൈസ സറ്റൈവ

5. ലോകത്തെ അരി ഉത്പാദനത്തിന്റെ എത്ര ശതമാനമാണ്‌ ഇന്ത്യയില്‍?
20 ശതമാനം (ചൈന 26%)

6. ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യമേത്‌?
തായ്‌ലൻഡ്

7. നെല്‍കൃഷിക്ക്‌ ഏറ്റവും യോജിച്ച മണ്ണിനമേത്‌?
എക്കല്‍മണ്ണ്‌

8. എത്ര മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്‌ നെല്‍ക്കൃഷിക്ക്‌ ഏറ്റവും യോജിച്ചത്‌?
150-300 സെ.മീ.

9. സമുദ്രനിരപ്പിനും താഴെ നെല്‍ക്കൃഷിയുള്ള ലോകത്തിലെ ഏകപ്രദേശമേത്‌?
കുട്ടനാട്‌

10. ഇന്ത്യയില്‍ ഏത്‌ വിളവെടുപ്പുകാലത്തെ പ്രധാന വിളയാണ്‌ നെല്ല്‌?
ഖാരിഫ്‌

11. കേരളത്തില്‍ നെല്‍ക്കൃഷി നടത്തുന്ന മൂന്നു പ്രധാന സീസണുകൾ ഏവ?
വിരിപ്പ്‌, മുണ്ടകന്‍, പുഞ്ച

12. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍ക്കൃഷിയും ഉത്പ്പാദനവും നടക്കുന്നത്‌ ഏത്‌ സീസണിലാണ്‌?
മുണ്ടകന്‍

13. ഒന്നാം വിള എന്നും അറിയപ്പെടുന്ന വിരിപ്പ് കൃഷിയില്‍ വിത്തിറക്കുന്നതെപ്പോൾ?
മെയ്‌-ജൂണ്‍

14. രണ്ടാംവിള എന്നറിയപ്പെടുന്ന മുണ്ടകനില്‍ വിത്തിറക്കുന്നതെപ്പോൾ?
സപ്തംബര്‍-ഒക്ടോബർ

15. മൂന്നാം വിള, ഗ്രീഷ്മകാല വിള എന്നീ പേരുകളുള്ള പുഞ്ചക്കൃഷി തുടങ്ങുന്നതെപ്പോൾ?
ഡിസംബര്‍-ജനുവരി

16. വിളവിസ്ത്യതിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ എത്രാമത്തെ സ്ഥാനമാണ്‌ നെല്ലിന്‌?
മൂന്നാമത്തെ

17. കേരള കാര്‍ഷിക സര്‍വകലാശാല 2007ല്‍ പുറത്തിറക്കിയ ചാഞ്ഞുവീഴാന്‍ സാധ്യതയില്ലാത്ത ചുവന്നമണിയുള്ള നെല്ലിനമേത്‌?
മനുപ്രിയ

18. അന്താരാഷ്ട്ര നെല്ല്‌ വര്‍ഷമായി ഐക്യരാഷ്ട്രസംഘടന ആചരിച്ചതേത്‌?
2004

19. 1960 ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര നെല്ല്‌ ഗവേഷണ കേന്ദ്രം ഏവിടെയാണ്‌?
ഫിലിപ്പൈന്‍സിലെ മനിലയ്ക്കു സമീപം ലോസ്‌ ബാനോസില്‍

20. 1946 ഏപ്രിലില്‍ നിലവില്‍ വന്ന സെന്‍ട്രല്‍ റൈസ്‌ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ സ്ഥിതി ചെയ്യുന്നതെവിടെ?
ഒറീസ്സയിലെ കട്ടക്ക്‌

21. അന്താരാഷ്ട്ര നെല്ല്‌ ഗവേഷണകേന്ദ്രം 2008ല്‍ വികസിപ്പിച്ചെടുത്ത, വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന നെല്‍വിത്തിനമേത്‌?
സ്വര്‍ണ്ണ സബ്‌-1

22. ജനിതകസാങ്കേതിക വിദ്യയിലൂടെ സ്വിസ്‌ ഫെഡറല്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ചെടുത്ത വൈറ്റമിന്‍-എ സമ്പുഷ്ടമായ നെല്ലിനമേത്‌?
ഗോൾഡന്‍ റൈസ്‌

23. ഗോൾഡന്‍ റൈസ്‌ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍മാര്‍ ആരെല്ലാം?
ഇന്‍ഗോ പോട്രിക്കുസ്‌, പീറ്റര്‍ ബെയര്‍

24. അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനേത്‌?
തയാമിന്‍ (ബി-1)

25. ബെറി-ബെറി രോഗം ഏത്‌ വൈറ്റമിന്റെ കുറവു മൂലമാണ്?
തയാമിന്‍

26. സ്വയം പരാഗണം നടത്തുന്ന സസ്യത്തിനുദാഹരണമേത്?
നെല്ല്

27. അരിയില്‍ 80 ശതമാനത്തോളം അടങ്ങിയിരിക്കുന്ന പോഷകമേത്?
കാര്‍ബോഹൈഡ്രേറ്റ്‌

28. ഏറ്റവും കൂടുതല്‍ അരിയുല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമേത്‌?
പശ്ചിമബംഗാൾ

29. ഇന്ത്യയിലെ പ്രധാന സുഗന്ധനെല്ലിനമേത്‌?
ബസ്മതി

30. ഇന്ത്യയുടെ നെല്ലറ, അന്നപൂര്‍ണ എന്നീ അപരനാമങ്ങൾ ഉള്ള സംസ്ഥാനമേത്‌?
ആന്ധ്രാപ്രദേശ്‌

31. അന്താരാഷ്ട്ര നെല്ല്‌ ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത അത്ഭുത നെല്ല്‌ (Miracle Rice) എന്നറിയപ്പെട്ടതേത്‌ ?
ഐ.ആര്‍-8

32. ഉപ്പുവെള്ളം കറയുന്ന പ്രദേശങ്ങളിലും കൃഷി ചെയ്യാന്‍ കഴിയുന്ന, കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത നെല്‍വിത്തിനമേത്‌?
ഏഴോം

Post a Comment

Previous Post Next Post