ന്യൂക്ലിയർ ഫിസിക്സ്

ന്യൂക്ലിയർ ഫിസിക്സ് (Nuclear Physics)
റേഡിയോ ആക്ടിവിറ്റി

1. ഒരേ അറ്റോമിക സംഖ്യയും, വ്യത്യസ്ത പിണ്ഡസംഖ്യയുമുളള ഒരേ മൂലകത്തിന്റെ  വിവിധ രൂപങ്ങൾ അറിയപ്പെടുന്നതെങ്ങനെ?
ഐസോടോപ്പ്‌

2. ആറ്റത്തിന്റെ ന്യൂക്ലിയസില്‍ അടങ്ങിയിരിക്കുന്നത്‌ എന്തെല്ലാം?
പ്രോട്ടോൺ, ന്യൂട്രോൺ

3. ആറ്റത്തിന്റെ ന്യുക്ലിയസില്‍ പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവയെ ഒന്നിച്ചു നിര്‍ത്തുന്ന കണമേത്‌?
ഗ്ലുവോൺ (Gluon)

4. ഒരേ പിണ്ഡസംഖ്യയും, വ്യത്യസ്ത അറ്റോമിക സംഖ്യയും ഉള്ള മൂലകങ്ങൾ അറിയപ്പെടുന്നതെങ്ങനെ?
ഐസോബർ

5. പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചതാര്?
ഫ്രഞ്ചുകാരനായ ഹെന്‍ട്രി ബെക്കറേല്‍ (1896)

6. ന്യൂക്ലിയസ് തുടര്‍ച്ചയായി വികിരണോര്‍ജം പുറപ്പെടുവിച്ച് മറ്റൊരു മൂലകത്തിന്റെ ന്യൂക്ലിയസ് ആയി മാറുന്ന പ്രക്രിയ ഏതാണ്?
റേഡിയോ ആക്ടിവിറ്റി

7. റേഡിയോ ആക്ടിവ് മൂലകം പുറപ്പെടുവിക്കുന്ന മൂന്ന് തരാം വികിരണങ്ങൾ ഏതൊക്കെ?
ആല്‍ഫാ, ബീറ്റാ, ഗാമാ കണങ്ങൾ

8. റേഡിയോ ആക്ടിവ് വികിരണങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞനാര്?
ഏണസ്റ്റ്‌ റൂഥര്‍ഫോര്‍ഡ്‌

9. ഹീലിയം ആറ്റത്തിന്റെ ന്യൂക്ലിയസിനു സമാനമായ, പോസിറ്റീവ് ചാർജുള്ള വികിരണമേത്?
ആല്‍ഫാ കണം

10. ആല്‍ഫാകണങ്ങളുടെ സഞ്ചാര വേഗമെന്ത്‌?
പ്രകാശത്തിന്റെ പതിനഞ്ചില്‍ ഒന്ന്‌

11. നെഗറ്റീവ്‌ ചാര്‍ജുള്ള റേഡിയോ ആക്ടീവ്‌ വികിരണങ്ങൾ ഏത്?
ബീറ്റാ കണം

12. ഉയര്‍ന്ന ഊര്‍ജത്തിലും, വളരെ കുറഞ്ഞ തരംഗ ദൈര്‍ഘ്യവുമുള്ള വികിരണമേത്‌?
ഗാമാ കണം

13. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ്‌ വികിരണമേത്‌?
ഗാമാ കണം

14. വൈദ്യുതച്ചാര്‍ജില്ലാത്ത, കട്ടികൂടിയ വസ്തുക്കളെ തുളച്ചു പോകുന്ന വികിരണമേത്‌?
ഗാമാ കണം

15. പ്രകൃതിദത്തമായ മൂലകങ്ങളില്‍ ഏറ്റവും ഭാരമേറിയതേത്‌?
പ്ലൂട്ടോണിയം (യുറേനിയം രണ്ടാമത്‌)

16. ഒരു റേഡിയോ ആക്ടീവ്‌ ഐസോടോപ്പിന്‌ ശോഷണം സംഭവിച്ച്‌ അതിന്റെ  ആദ്യപിണ്ഡത്തിന്റെ പകുതിയായി മാറാനുള്ള കാലയളവ്‌ അറിയപ്പെടുന്നതെങ്ങനെ?
അര്‍ധായുസ് (Half Life Period)

17. ആറ്റത്തിന്റെ ന്യൂക്ലിയസിൽ  ഒരേ എണ്ണം ന്യൂട്രോണുകൾ ഉള്ള മൂലകങ്ങൾ അറിയപ്പെടുന്നതെങ്ങനെ?
ഐസോട്ടോണ്‍ (Isotone)

18. കൃത്രിമ റേഡിയോ ആക്ടിവിറ്റിയുടെ ആദ്യ ഉദാഹരണങ്ങൾ കണ്ടെത്തിയത്‌ ആരെല്ലാം?
ഐറിന്‍ ജൂലിയറ്റ്‌ ക്യൂറി, ഫ്രഡറിക്ക്‌ ജൂലിയറ്റ് ‌

19. റേഡിയോ ആക്ടിവിറ്റി നിര്‍ണയിക്കുന്നതിനുളള ഉപകരണമേത്‌?
ഗീഗര്‍ കൗണ്ടര്‍

20. കാര്‍ബണ്‍ ഡേറ്റിങ്‌ ഉപയോഗിക്കുന്നതെന്തിന്‌?
ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍

21. കാര്‍ബണ്‍ ഡേറ്റിങ്ങിനുപയോഗിക്കുന്ന കാര്‍ബണിന്റെ ഐസോട്ടോപ്പേത്‌?
കാര്‍ബണ്‍ -14

22. കാര്‍ബണ്‍ 14 ഐസോടോപ്പിന്റെ അര്‍ധായുസ്സെത്ര?
5760 വര്‍ഷം

23. ഏറ്റവും കൂടുതല്‍ ഐസോടോപ്പുകൾ ഉള്ള മൂലകമേത്‌?
ടിന്‍

24. ഹെന്‍റി ബെക്കറലിനൊപ്പം 1903-ല്‍ റേഡിയോ ആക്ടിവിറ്റിയിലുളള സംഭാവനകൾക്ക്‌ ഫിസിക്സില്‍ നോബല്‍ സമ്മാനം ലഭിച്ചതാര്‍ക്കൊക്കെ?
മാഡം ക്യൂറി, പിയറി ക്യൂറി

25. റേഡിയം, പൊളോണിയം എന്നിവ ആദ്യമായി വേര്‍തിരിച്ചെടുത്തതാര്‌?
മാഡം(മേരി) ക്യൂറി

26. 1789-ല്‍ യുറേനിയം കണ്ടുപിടിച്ചതാര്‌?
ജര്‍മന്‍ ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ എച്ച്‌.ക്ലാപ്രോത്ത്‌

27. യുറേനിയത്തിന്റെ പ്രധാന അയിരേത്‌?
പിച്ച്ബ്ലൈന്‍ഡ്‌

28. ബെക്കറേല്‍, ക്യൂറി എന്നിവ എന്തിന്റെ യൂണിറ്റുകളാണ്‌?
റേഡിയോ ആക്ടിവിറ്റിയിലൂടെ

29. കാര്‍ബണ്‍ ഡേറ്റിങ്‌ വികസിപ്പിച്ചെടുത്ത അമേരിക്കന്‍ ശാസ്ത്രജ്ഞനാര്‌?
വില്ലാര്‍ഡ്‌ ലിബ്ബി

30. റുബീഡിയം- സ്‌ട്രോണ്‍ഷ്യം ഡേറ്റിങ്‌ ഉപയോഗിക്കുന്നതെന്തിന്?
പാറകളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍

31. ഗുഹകൾ, സമുദ്രജീവികൾ എന്നിവയുടെ കാലപഴക്കം നിർണയിക്കാനുള്ള സങ്കേതമെന്ത്‌?
യുറേനിയം- തോറിയം ഡേറ്റിങ്‌

32. സാധാരണയുള്ളതിനേക്കാൾ കൂടിയ അളവിൽ യുറേനിയം - 235 (U-235) ഐസോടോപ്പ്‌ അടങ്ങിയ യുറേനിയം അറിയപ്പെടുന്നതെങ്ങനെ?
സമ്പുഷ്ടയുറേനിയം (Enriched Uranium)

ഐസോടോപ്പുകള്‍

■ ഒരേ അറ്റോമിക സംഖ്യയും വ്യത്യസ്ത മാസ്‌നമ്പറുമുള്ളവയാണ്‌ ഐസോടോപ്പുകൾ.

■ 1900- ല്‍ ഫ്രെഡറിക്‌ സോഡി എന്ന ശാസ്ത്രകാരനാണ്‌ ഐസോടോപ്പുകൾ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌.

■ റുഥര്‍ ഫോഡും ഫ്രെഡറിക്‌ സോഡിയും ചേര്‍ന്ന് 'ന്യുക്ലിയര്‍ ശോഷണം' (Nuclear Decay) എന്ന തിയറി 1902-ല്‍ അവതരിപ്പിച്ചു.

■ വ്യവസായം, വൈദ്യശാസ്ത്രം, ഗവേഷണം എന്നീ മേഖലകളില്‍ റേഡിയോ ഐസോടോപ്പുകൾ ഉപയോഗിക്കുന്നു. ചെടികളിലും ജന്തുശരീരങ്ങളിലും രാസവസ്തുക്കൾ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ കണ്ടെത്താനുള്ള ട്രെയിസറുകളായി ഐസോടോപ്പുകളെ ഉപയോഗിക്കുന്നു.

■ വസ്തുക്കളുടെ കാലപ്പഴക്കം കൃത്യമായി നിര്‍ണയിക്കാന്‍ കാര്‍ബണിന്റെ റേഡിയോ ഐസോടോപ്പായ കാര്‍ബണ്‍ 14 ഉപയോഗിക്കുന്നു. കാര്‍ബണ്‍ ഡേറ്റിങ്‌ എന്നാണിതിനെ വിളിക്കുന്നത്‌.

■ ഗാമാതരംഗങ്ങളുപയോഗിച്ചാണ്‌ ലോഹവാര്‍പ്പുകളിലേയും എണ്ണ പൈപ്പ്‌ലൈനുകളിലെയും വെല്‍ഡിംഗിലെ വിള്ളലുകളും ന്യൂനതകളും മനസ്സിലാക്കുന്നത്‌.

■ ഗീഗര്‍ മുള്ളര്‍ കൗണ്ടറാണ്‌ റേഡിയേഷനളക്കാനുപയോഗിക്കുന്ന ഉപകരണം.

■ സസ്യങ്ങളുടെ വളര്‍ച്ചാനിരക്ക്‌ വേഗത്തിലാക്കാനും ഉത്പാദനശേഷികൂടിയ പുതിയ ഇനം സസ്യജാലങ്ങൾ വികസിപ്പിക്കാനും ഗാമ രശ്മികൾ ഉപയോഗിക്കുന്നു.

■ 1931-ല്‍ ഹാരോൾഡ്‌ യുറേ എന്ന ശാത്രജ്ഞനാണ് ഡ്യൂട്ടിരിയം എന്ന ഹൈഡ്രജന്‍ ഐസോടോപ്പ് കണ്ടുപിടിച്ചത്. ഘനഹൈഡ്രജന്‍ എന്നറിയപ്പെടുന്നതും ഡ്യൂട്ടിരിയമാണ്‌.

ന്യൂക്ലിയർ ഫ്യൂഷന്‍

■ ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസ്സുകൾ തമ്മില്‍ സംയോജിച്ച്‌ ഒരു ഭാരംകൂടിയ ന്യൂക്ലിയസ്സുണ്ടാകുന്ന പ്രവര്‍ത്തനമാണ്‌ ന്യൂക്ലിയര്‍ ഫ്യൂഷന്‍. നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമിതാണ്‌. ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനതത്ത്വവും ഇതുതന്നെ.

■ ഹൈഡ്രജന്റെ ഐസോടോപ്പുകളായ ഡ്യൂട്ടീരിയമോ ട്രിഷിയമോ ആണ്‌ ഹൈഡ്രജന്‍ ബോംബ്‌ നിര്‍മാണത്തിനുപയോഗിക്കുന്നത്‌. ഈ രണ്ട്‌ ഐസോടോപ്പുകൾ തമ്മില്‍ സംയോജിച്ചാണ്‌ ഫ്യൂഷന്‍ സംഭവിക്കുന്നത്‌.

■ ഫ്യൂഷന്‍ നടക്കാനാവശ്യമായ അത്യുന്നതമായ ഊഷ്മാവ് ഉത്പാദിപ്പിക്കുന്നത്‌ ആറ്റംബോംബ്‌ സ്ഫോടനം നടത്തിയാണ്‌. ആറ്റംബോംബ്‌ ഇവിടെ സ്ഫോടനം നടത്താനുള്ള ഉത്തേജകമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

■ ആണവ റിയാക്ടറുകളില്‍ മോഡറേറ്ററായി ഉപയോഗിക്കുന്ന പദാര്‍ഥങ്ങളാണ്‌ ഗ്രാഫൈറ്റ്‌, ഘനജലം, കാഡ്മിയം, ബോറോണ്‍ തുടങ്ങിയവ. ഈ പദാര്‍ഥങ്ങൾക്ക്‌ അണുവിഘടനം നടത്തുന്ന ന്യൂട്രോണുകളെ ആകര്‍ഷിച്ച്‌ നിര്‍വീര്യമാക്കാനുള്ള കഴിവുണ്ട്‌.

ന്യൂക്ലിയർ ഫിഷന്‍

■ 1942- ഡിസംബര്‍ 2ന്‌ അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ്‌ എന്‍റിക്കോഫെര്‍മി ആദ്യമായി നിയന്ത്രിത ന്യൂക്ലിയര്‍ ഫിഷന്‍ നടത്തിയത്‌.

■ അണുകേന്ദ്രമായ ന്യൂക്ലിയസിനെ, ചാര്‍ജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട്‌ പിളര്‍ന്ന്‌ ഊര്‍ജം സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ്‌ ന്യൂക്ലിയര്‍ ഫിഷന്‍.

■ അണുബോംബിന്റെ പ്രവര്‍ത്തനതത്ത്വം ന്യൂക്ലിയർ ഫിഷനാണ്‌.

■ പദാര്‍ഥത്തേയും ഊര്‍ജ്ജത്തേയും സംബന്ധിച്ച സ്പെഷല്‍ തിയറി ഓഫ്‌ റിലേറ്റിവിറ്റി എന്ന തിയറി ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ 1905 ല്‍ പ്രസിദ്ധീകരിച്ചു. E = mc2‌ എന്നപേരില്‍ ഇതു പിന്നീടറിയപ്പെട്ടു. അണുബോംബ്‌ നിര്‍മാണത്തിലേക്ക്‌ നയിച്ചത്‌ ഐന്‍സ്റ്റീന്റെ ഈ കണ്ടെത്തലായിരുന്നു.

■ റേഡിയം, പൊളോണിയം മൂലകങ്ങൾ കണ്ടെത്തിയത്‌ മേരി ക്യുറിയും പിയറി ക്യൂറിയും ചേര്‍ന്നാണ്‌.

■ ഒരു മൂലകത്തെ മറ്റൊരു മൂലകമായി മാറ്റുന്ന പ്രക്രിയയ്ക്കാണ് ട്രാന്‍സ്മ്യുട്ടേഷന്‍ എന്നു പറയുന്നത്‌. 1921-ല്‍ റൂഥര്‍ഫോര്‍ഡും ജെയിംസ് ചാഡ്വിക്കും ചേര്‍ന്നാണിതു കണ്ടുപിടിച്ചത്‌.

■ 1941ല്‍ ഗ്ലെന്‍ സീബോര്‍ഗാണ്‌ പ്ലൂട്ടോണിയം കണ്ടുപിടിച്ചത്.

■ 1939ല്‍ ഹാന്‍സ്ബീത്താണ്‌ സൂര്യനടക്കമുള്ള നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണം ന്യൂക്ലിയർ ഫ്യൂഷനാണ്‌ എന്നു കണ്ടെത്തിയത്‌. 1967-ല്‍ ഈ കണ്ടുപിടിത്തത്തിനാണദ്ദേഹത്തിന്‌ ഫിസിക്സിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്‌.

■ അണുബോംബ്‌ നിര്‍മാണത്തിനുപയോഗിക്കുന്നത്‌ സ്വാഭാവിക യുറേനിയത്തിന്റെ ഐസോടോപ്പായ 235 ആണ്‌.

■ പ്ലൂട്ടോണിയം 239ഉം അണുബോംബ്‌ നിര്‍മാണതിനുപയോഗിക്കുന്നു.

■ യുറേനിയം 235നെ സമ്പുഷ്ട യൂറേനിയമെന്നറിയപ്പെടുന്നു.

ന്യൂക്ലിയർ റിയാക്ഷൻ

■ ആദ്യമായി വിജയകരമായ ന്യൂക്ലിയർ റിയാക്ഷൻ പരീക്ഷണം നടത്തിയത് 1919-ൽ എണസ്റ്റ് റുഥർ ഫോർഡാണ്‌. നൈട്രജനെ ഓക്സിജനാക്കി മാറ്റിക്കൊണ്ടായിരുന്നു ഇത്.

■ 1932-ൽ ജയിംസ് ചാഡ്വിക്കാണ് ന്യൂട്രോൺ കണ്ടുപിടിച്ചത്.

■ 1939-ൽ ജർമൻ ശാസ്ത്രകാരൻമാരായ ഓട്ടോഹാനും, ഫ്രിറ്റ്സ് സ്ട്രാസ്‌മാനും ചേര്‍ന്നാണ്‌ അണുവിഘടനം കണ്ടുപിടിച്ചത്.

ന്യൂക്ലിയർ മെഡിസിന്‍ 

■ റേഡിയോ ആക്ടീവ്‌ പദാര്‍ഥങ്ങളില്‍ നിന്നുള്ള വികിരണങ്ങളും, റേഡിയോ ഐസോടോപ്പുകളും ചികിത്സക്കും, ഔഷധനിര്‍മാണത്തിനുമായി ഉപയോഗപ്പെടുത്തുന്നു. ഫോസ്ഫറസ്‌- 32, അയഡിന്‍- 131, ഓക്സിജന്‍- 15 എന്നീ റേഡിയോ ഐസോടോപ്പുകളാണ്‌ പ്രധാനമായും ഓഷധങ്ങളായി ഉപയോഗിക്കുന്നത്‌.

■ ഇന്ത്യയില്‍ മുംബൈയില്‍ സ്ഥാപിച്ചിരിക്കുന്ന BARCലെ ധ്രുവ, സൈറസ്‌, സെര്‍ലീന എന്നീ റിയാക്ടറുകൾ ഇത്തരം ഐസോടോപ്പുകൾ നിര്‍മിക്കുന്നു.

അര്‍ദ്ധായുസ്‌

■ റേഡിയോ ആക്ടിവ്‌ പദാര്‍ഥങ്ങൾക്ക്‌ ശോഷണം സംഭവിച്ച്‌ അതിനാദ്യമുണ്ടായിരുന്ന പിണ്ഡത്തിന്റെ പകുതിയായി മാറാന്‍ വേണ്ടുന്ന കാലയളവാണ്‌ അര്‍ദ്ധായുസ്‌. റേഡിയത്തിന്റെ അര്‍ദ്ധായുസ്‌ 1662 വർഷമാണെങ്കിൽ പൊളോണിയം-212 എന്ന മൂലകത്തിനേറത്‌ വെറും 0.3% മൈക്രോസെക്കന്‍റാണ്‌. കാര്‍ബണ്‍-14 ന്റെ അര്‍ദ്ധായുസ്‌ 5760 വര്‍ഷമാണ്‌.

ന്യൂക്ലിയർ റിയാക്ടറുകൾ

■ ചെയിന്‍ റിയാക്ഷന്‍ നിയന്ത്രിച്ച്‌ ആണവോ൪ജ്ജം പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ്‌ ന്യൂക്ലിയർ റിയാക്ടറുകൾ.

■ ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്ടർ അപ്സരയാണ്‌ (1956).

■ താരാപൂര്‍ അണുനിലയം സ്ഥിതിചെയ്യുന്നത്‌ മഹാരാഷ്ട്രയിലാണ്.

■ കോട്ട അണുനിലയം രാജസ്ഥാനിലാണ്‌.

■ നറോറ അണുനിലയം ഉത്തര്‍പ്രദേശിലാണ്‌.

■ കൽപ്പാക്കം, കൂടംകുളം എന്നീ അണുനിലയങ്ങൾ തമിഴ്‌നാട്ടിലാണ്‌.

■ റഷ്യന്‍ സഹായത്തോടെ നിര്‍മിക്കുന്ന അണുനിലയമാണ്‌ കൂടംകുളം.

■ കല്‍പ്പാക്കത്തെ “കാമിനി"യാണ്‌ ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്ടര്‍.

■ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയാണ്‌ ആണവ വൈദ്യുത നിലയങ്ങൾ കൈകര്യം ചെയ്യുന്നത്‌.

■ ഇന്ത്യയില്‍ ആകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 3% മാത്രമാണ്‌ അണുനിലയങ്ങളുടെ സംഭാവന.

■ ഭാഭാ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്‍റര്‍ 1957ലാണ്‌ സ്ഥാപിക്കുന്നത്‌. ആസ്ഥാനം ട്രോംബെ.

■ കാമിനി (കല്‍പാക്കം) യാണ്‌ ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ്‌ ബ്രീഡര്‍ ന്യൂട്രോണ്‍ റിയാക്ര്‍.

■ ആറ്റമിക്‌ എനര്‍ജി കമ്മീഷന്റെ ആദ്യചെയര്‍മാൻ Dr HJ ഭാഭ.

■ BARC ന്‌ കീഴിലുള്ള ആണവ റിയാക്ടറുകൾ അപ്സര (1 മെഗാവാട്ട്‌ സ്വിമ്മിങ്‌ പുൾ ടൈപ്പ്,  സൈറസ്‌ (40MW), സെര്‍ലീന (പരീക്ഷണ താപ റിയാക്ടര്‍), പൂര്‍ണിമ II (യുറേനിയം 233 ദ്രാവകരൂപത്തിലുപയോഗിക്കുന്നു), ധ്രുവ (100MW).

■ ഇന്‍റര്‍നാഷണല്‍ അറ്റോമിക്‌ എനര്‍ജി ഏജന്‍സി നിലവില്‍ വന്നത്‌ 1957 ജൂലായ്‌ 29നാണ്‌. ഓസ്ട്രിയയിലെ വിയന്നയാണ്‌ ആസ്ഥാനം.

ഹിരോഷിമ, നാഗസാക്കി

■ ആദ്യമായി അണുബോംബുപ്രയോഗിക്കപ്പെട്ട സ്ഥലം ജപ്പാനിലെ ഹിരോഷിമയാണ്‌. 1945 ആഗസ്ത്‌ -6 കാലത്ത്‌ 8.16ന്‌ അമേരിക്കന്‍ വ്യോമസേനയിലെ ബോംബര്‍ പൈലറ്റായിരുന്ന കേണല്‍ ചാൾസ്സ്വീനിയെന്ന വൈമാനികന്‍ പറത്തിയ എനോല-ഗേ എന്ന B- 29 ബോംബര്‍ വിമാനം ഹിരോഷിമക്ക്‌ നേരെ ആദ്യത്തെ അണുബോംബിട്ടു. 10
കിലോടണ്‍ സ്ഫോടക ശക്തിയുണ്ടായിരുന്ന 'ലിറ്റില്‍ബോയ്‌ ' എന്ന ഈ യുറേനിയം ബോംബ് ഒറ്റ നിമിഷംകൊണ്ടില്ലാതാക്കിയത്‌ 66000 ത്തോളം പേരെയായിരുന്നു.

■ തെക്കന്‍ ജപ്പാനിലെ തുറമുഖ വ്യവസായ നഗരമായിരുന്ന നാഗസാക്കിയാണ്‌ രണ്ടാമത്തെ ആണവ ബോംബാ ക്രമണവിധേയമായത്‌. 1945 ആഗസ്ത്‌ -9ന്‌, അമേരിക്കന്‍ വ്യോമസേന കേണലായിരുന്ന പോൾ ടിബറ്റ്സ്‌ പറത്തിയ B-29 സൂപ്പര്‍ ഫോര്‍ട്ടസ്‌ എന്ന ബോംബര്‍ വിമാനം താഴേക്കിട്ട 'ഫാറ്റ്മാന്‍' എന്ന പ്ലൂട്ടോണിയം ബോംബിന്റെ ശക്തി 21 കിലോടണ്‍ ആയിരുന്നു.

■ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ചുകൊണ്ട്‌ ജീവിക്കുന്ന നിരവധിയാൾക്കാരുണ്ട്‌. ഇവര്‍ ഹിബാക്കുഷ എന്ന പേരിലാണറിയപ്പെടുന്നത്‌.

ഹൈഡ്രജന്‍ ബോംബ്, അണുബോംബ്‌

■ അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞനായ എഡ്വേര്‍ഡ്‌ ടെല്ലറും, ഗണിതശാസ്ത്രജ്ഞനായ സ്റ്റാനിസ്ലാവ് ഉലാമും ചേര്‍ന്ന്‌ ടെല്ലര്‍-ഉലാം ഡിസൈന്‍ എന്ന പേരില്‍ ഹൈഡ്രജന്‍ ബോംബിന്റെ രൂപരേഖ 1951-ല്‍ വികസിപ്പിച്ചു. 'ഐവി മൈക്'‌ എന്ന രഹസ്യനാമത്തില്‍ അമേരിക്ക ആദ്യമായി പെസഫിക്‌ ദ്വീപായ എലൂഗെലാബില്‍വെച്ച്‌ പരീക്ഷിച്ചു. 1951 നവംബര്‍ 1നായിരുന്നു ഇത്‌.

■ ഹൈഡ്രജന്‍  ബോംബിന്റെ മറ്റൊരു പേരാണ്‌ ഫ്യുഷന്‍ ബോംബ്‌.

■ എഡ്വേര്‍ഡ്‌ ടെല്ലറെയാണ്‌ ഹൈഡ്രജന്‍ ബോംബിന്റെ പിതാവെന്നു വിളിക്കുന്നത്‌.

■ ജുലായ്‌ 16, 1945ല്‍ “ഓപ്പറേഷന്‍ ട്രിനിറ്റി” എന്ന പേരില്‍ ന്യുമെക്സിക്കോയിലെ അലമോ ഗോര്‍ഡോ മരുഭൂമിയില്‍വെച്ച്‌ അമേരിക്ക ആദ്യത്തെ അണുബോംബ്‌ പരീക്ഷിച്ചു.

■ മനുഷ്യന്‍ കണ്ടുപിടിച്ചിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും ശക്തമായ സ്ഫോടന സംവിധാനമാണ്‌ ഹൈഡ്രജന്‍ ബോംബ്.

■ 'ത്രിമൂര്‍ത്തികൾ' (Trinity) എന്നാണ്‌ ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയര്‍ പരീക്ഷണത്തിന്‌ നല്‍കിയിരുന്ന രഹസ്യനാമം.

■ അണുബോംബ്‌ വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതിയായിരുന്നു "മന്‍ഹാട്ടന്‍ പ്രോജക്ട്"‌ (Manhattan Project).

■ മന്‍ഹാട്ടന്‍ പ്രോജക്ടിന്റെ തലവനായി പ്രവര്‍ത്തിച്ചിരുന്ന റോബര്‍ട്ട്‌ ഓപ്പണ്‍ ഹെയ്മറാണ്‌ 'ആറ്റംബോംബിന്റെ പിതാവ്‌' എന്ന അറിയപ്പെടുന്നത്‌.

■ മെയ്‌ 28, 1998 ബലൂചിസ്ഥാനിലെ ചഗായ്‌ മലനിരകളില്‍വെച്ച്‌ പാകിസ്താന്‍ ആദ്യമായി ആണവപരീക്ഷണം നടത്തി. അബ്ദു കാദീര്‍ഖാനെയാണ്‌ 'പാക്‌ ആണവബോംബിന്റെ പിതാവ്‌' എന്നുവിളിക്കുന്നത്‌.

■ ലോകത്തെ ഏറ്റവുമധികം നടുക്കിയ ആണവ അപകടം നടന്നത്‌ മുന്‍ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈനിലെ ചെര്‍ണോബില്‍ എന്ന സ്ഥലത്തായിരുന്നു. ഏപ്രില്‍ 26, 1986 നായിരുന്നു ഈ അപകടം.

Post a Comment

Previous Post Next Post