മദ്യം

മദ്യം (Liquor)
■ ഏറ്റവും ലഘുവായ ആല്‍ക്കഹോളാണ്‌ മെതനോൾ (Methanol).

■ മീതെയില്‍ ആല്‍ക്കഹോൾ, വുഡ്‌ ആല്‍ക്കഹോൾ എന്നീ പേരുകളിലും മെതനോൾ അറിയപ്പെടുന്നു.

■ കടുത്ത വിഷാംശമുള്ള മെതനോൾ, ആന്‍റിഫ്രീസ്‌, സോൾവെന്‍റ്‌ എന്നിങ്ങനെ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

■ കുടിക്കുവാനുള്ള മദ്യങ്ങളില്‍ കാണപ്പെടുന്ന ആല്‍ക്കഹോളാണ്‌ എതനോൾ (Ethanol).

■ ഈതൈല്‍ ആല്‍ക്കഹോൾ, ഗ്രെയിന്‍ ആല്‍ക്കഹോൾ എന്നിങ്ങനെയും എതനോൾ അറിയപ്പെടുന്നു.

■ ഡിസ്റ്റിലേഷന്‍ പ്രക്രിയയിലൂടെയാണ്‌ ജലം, ആല്‍ക്കഹോൾ എന്നിവയുടെ മിശ്രിതത്തില്‍നിന്നും ആല്‍ക്കഹോളിനെ വേര്‍തിരിക്കുന്നത്‌.

■ സെറിബെല്ലമാണ്‌ മദ്യം സ്വാധീനിക്കുന്ന തലച്ചോറിന്റെ ഭാഗം.

■ മെതനോൾ, എതനോൾ എന്നിവ ബയോ ആല്‍ക്കഹോളുകൾക്ക്‌ ഉദാഹരണങ്ങളാണ്‌.

■ മദ്യോല്‍പ്പന്നങ്ങളിലെ ആല്‍ക്കഹോളിന്റെ അളവറിയാനുള്ള യൂണിറ്റുകളാണ്‌ എ.ബി.വി (Alcohol by Volume) എന്നിവ.

■ ഈനോളജി (Oenology) എന്നറിയപ്പെടുന്നത്‌ വൈനുകളെ (wines) കുറിച്ചുള്ള പഠനമാണ്‌.

■ ഏറ്റവും ആല്‍ക്കഹോൾ ശതമാനം കുറഞ്ഞ മദ്യോല്‍പ്പന്നം ബിയറാണ്‌ (3-6 %).

■ വിസ്കിയാണ് ഏറ്റവുമുയര്‍ന്ന ആല്‍ക്കഹോൾ ശതമാനമുള്ളത്‌ (60 ശതമാനം വരെ).

■ മാൾട്ടഡ്‌ ബാര്‍ലിയില്‍ നിന്നാണ്‌ ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌.

■ സ്പിരിറ്റിലെ ആല്‍ക്കഹോൾ ശതമാനം 95 വരെയാണ്‌.

■ മുന്തിരിയില്‍ നിന്നാണ്‌ ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കുന്നത്‌.

■ കശുമാങ്ങയിൽ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന‌ മദ്യം ഫെനി.

■ വിസ്കി, ജിന്‍ (Gin) എന്നിവ ബാര്‍ലിയില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്നവയാണ്‌.

■ പഞ്ചസാര വ്യവസായത്തിലെ ഉപോല്‍പ്പന്നമായ മൊളാസസില്‍നിന്നാണ്‌ (Molasses) റം നിര്‍മിക്കുന്നത്‌.

■ 17-ാം നൂറ്റാണ്ടില്‍ നെതര്‍ലന്‍ഡിലാണ്‌ ജിന്‍ (Gin) ആദ്യമായി ഉല്‍പ്പാദിപ്പിച്ചത്‌.

■ വോഡ്ക്കയുടെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യം റഷ്യ.

■ 'ഡച്ച്‌ കറേജ്‌ ' എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മധ്യപിച്ചതിന്‌ ശേഷം നടത്തുന്ന ധൈര്യപ്രകടനങ്ങളാണ്‌.

■ 'ഡിപ്സോമാനിയ' എന്നറിയപ്പെടുന്നത്‌ കടുത്ത മദ്യപാനാസക്തി

■ കടുത്ത മദ്യവിരുദ്ധനായ വ്യക്തിയാണ്‌ 'Teetotaller'.

Post a Comment

Previous Post Next Post