വൃക്ക

വൃക്കകൾ (Kidney)
രക്തത്തെ ശുദ്ധീകരിച്ച് വിവിധതരത്തിലുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന അവയവങ്ങളാണ് വൃക്കകൾ. പയറുമണിയുടെ ആകൃതിയുള്ള വൃക്കകൾ ഉദരാശയത്തിന്റെ പിൻവശത്തായി നട്ടെല്ലിന്റെ ഇരുപുറവുമായി സ്ഥിതിചെയ്യുന്നു. കടും ചുവപ്പു നിറമുള്ള ഓരോ വൃക്കയ്ക്കും 10 സെ.മീ നീളവും അഞ്ചു സെ.മീ വീതിയും 2.4 സെ.മീ ഘനവുമാണുള്ളത്. ഓരോ വൃക്കയ്ക്കും 150 ഗ്രാം ഭാരമുണ്ട്. ഹൃദയത്തിൽ നിന്നു ശുദ്ധരക്തം വൃക്ക ധമനി വഴി വൃക്കകളിലെത്തുകയും വൃക്കസിരകൾ വഴി തിരികെ പോവുകയും ചെയ്യുന്നു. ശരീരത്തിലെ ഏറ്റവും കൂടുതൽ രക്ത പ്രവാഹം നടക്കുന്ന അവയവമാണ് വൃക്കകൾ. ഓരോ മിനിറ്റിലും 1200 മില്ലി ലിറ്റർ രക്തമാണ് വൃക്കകളിലൂടെ കടന്നുപോകുന്നത്.

പ്രധാന വസ്തുതകൾ

■ ഉദരാശയത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു ജോഡി വൃക്കകളാണ്‌ മനുഷ്യരിലെ പ്രധാന വിസര്‍ജനാവയവങ്ങൾ.

■ രക്തത്തില്‍ നിന്നും യൂറിയ, ജലം, ലവണങ്ങൾ എന്നിവയെ അരിച്ചു മാറ്റുന്നത്‌ വൃക്കയാണ്‌.

■ വൃക്കയ്ക്കു ഏകദേശം 100ഗ്രാം ഭാരം വരും. 10 സെ. മീ നീളവും 6 സെ. മീ വീതിയും 9 സെ. മീ വണ്ണവുമുണ്ട്.‌

■ വൃക്കയിലുള്ള നേരിയ കുഴലുകളാണ്‌ നെഫ്രോണുകൾ.

■ രക്തത്തില്‍ നിന്നും മാലിന്യങ്ങൾ നീക്കാന്‍ സഹായിക്കുന്ന വൃക്കയിലെ ഭാഗമാണ്‌ 'ബോമാന്‍സ്‌ കാപ്സ്യൂൾ'.

■ ആരോഗ്യമുള്ള ഒരാൾ ദിനംപ്രതി 800-2500 മി.ലി മൂത്രം പുറന്തള്ളുന്നു. മൂത്രത്തിന്റെ പി എച്ച്‌ മൂല്യം 4.8 മുതല്‍ 7.5 വരെയാണ്‌.

■ മൂത്രത്തിലൂടെ ഏറ്റവും കൂടുതല്‍ പുറത്തുപോവുന്ന ലവണങ്ങൾ സോഡിയം (6 ഗ്രാം), പൊട്ടാസ്യം (2 - 3 ഗ്രാം) എന്നിവയാണ്‌.

■ കാത്സ്യം ലവണങ്ങൾ അടിഞ്ഞുകൂടിയോ, യുറിക് ആസിഡ്‌ കട്ടിപിടിച്ചോ ആണ്‌ വൃക്കയില്‍ കല്ലുണ്ടാവുന്നത്‌. മൂത്രക്കല്ലിന്റെ ഫലമായുള്ള വേദനയാണ്‌ റീനല്‍ കോളിക്ക്‌.

■ അണുബാധയോ, വിഷബാധയോ മുലം വൃക്കയ്ക്കുണ്ടാകുന്ന വീക്കമാണ്‌ “നെഫ്രൈറ്റിസ്‌. രണ്ടു വൃക്കകളും ഒരുപോലെ പ്രവര്‍ത്തനരഹിതമാവുന്ന അവസ്ഥയാണ്‌ 'യുറീമിയ'.

■ യന്ത്രസംവിധാനം ഉപയോഗിച്ച്‌ രക്തത്തിലെ മാലിന്യങ്ങൾ അരച്ചു മാറ്റുന്നതാണ്‌ ഡയാലിസിസ്‌'. രക്തം ശുദ്ധീകരിക്കുന്ന ഒരു ചികിത്സാരീതികൂടിയാണിത്‌.

■ മനുഷ്യശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്നത്‌ വൃക്കകളാണ്‌.

■ 'ഫ്രിനോളജി' തലചോറിനെക്കുറിച്ചുള്ള പഠനം. നെഫ്രോളജി വൃക്കകളെക്കുറിച്ചുള്ള പഠനം. ന്യുറോളജി നാഡീകോശങ്ങളെക്കുറിച്ചുള്ള പഠനം.

■ വൃക്കയിലെ കല്ല്‌ രാസപരമായി കാത്സ്യം ഓക്സലൈറ്റ്‌ ആണ്‌.

PSC ചോദ്യങ്ങൾ

1. കൂടുതൽ അളവിൽ എഥനോൾ കഴിച്ചാൽ കേടുവരുന്ന അവയവം - വൃക്ക

2. വൃക്കയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകം - നെഫ്രോൺ

3. വൃക്കകളിൽ ഉണ്ടാവുന്ന കല്ല് രാസപരമായി എന്താണ് - കാൽസ്യം ഓക്സലേറ്റ് 

4. വൃക്കയെ കുറിച്ചുള്ള പഠനം - നെഫ്രോളജി

5. നെഫ്രോൺ ഏത് ശരീരഭാഗത്താണ് - വൃക്കയിൽ

6. അഡ്രീനൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് - വൃക്കയുടെ മുകൾഭാഗത്ത്

7. ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത് - വൃക്ക

8. ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയതാര് - ആർ.എച്ച്.ലാലർ

9. ഇന്ത്യയിലാദ്യമായി വൃക്ക മാറ്റശസ്ത്രക്രിയ നടത്തിയ ആസ്പത്രി - സി.എം.സി ഹോസ്പിറ്റൽ വെല്ലൂർ

10. ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത് - വൃക്ക

11. നെഫ്രക്ടമി എന്നാൽ - വൃക്ക നീക്കം ചെയ്യൽ

12. ഏതവയവത്തിന്റെ പ്രവർത്തനം തകരാറിലാവുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത് - വൃക്ക

13. വൃക്കയുടെ ആവരണം - പെരിട്ടോണിയം

14. മനുഷ്യന്റെ ഒരു വൃക്കയുടെ ശരാശരി ഭാരം ____ ഗ്രാം ആണ് - 130

15. മനുഷ്യന്റെ ഉദരത്തിലുള്ള ഏതവയവത്തിന്റെ ഭാഗമാണ് കോർട്ടക്സ് - വൃക്ക

16. നെഫ്രോളജിസ്റ്റ് ഏതവയവത്തിന്റെ രോഗമാണ് ചികിത്സിക്കുന്നത് - വൃക്ക

17. ശരീരത്തിലെ പി.എച്ച് മൂല്യം ക്രമീകരിക്കാൻ സഹായിക്കുന്ന അവയവം - വൃക്ക

18. റെനിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നത് - വൃക്ക

19. ആദ്യമായി ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച മനുഷ്യാവയവം - വൃക്ക

20. മനുഷ്യശരീരത്തിൽ ഒരു ദിവസം ഉൽപാദിപ്പിക്കപ്പെടുന്ന മൂത്രത്തിന്റെ അളവ് - 1.5 ലിറ്റർ മുതൽ 1.8 ലിറ്റർ വരെ

21. മനുഷ്യശരീരത്തിലെ അരിപ്പ (ഫിൽട്ടർ) എന്നറിയപ്പെടുന്നത് - വൃക്ക

Post a Comment

Previous Post Next Post