ഷഡ്പദങ്ങൾ

ഷഡ്പദങ്ങൾ (Insects)

■ ഷഡ്‌പദങ്ങൾ ഉൾപ്പെടുന്ന ജീവി വിഭാഗം - ആർത്രോപോഡ.

■ ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം - എന്റമോളജി.

■ ആറ് കാലുകളുള്ള ചെറുജീവികളാണ്‌ ഷഡ്പദങ്ങൾ ഭൂമിയില്‍ ഏറ്റവും കൂടുതലുള്ള ജീവിവര്‍ഗമാണ്‌ ഷഡ്പദങ്ങൾ. ഭൂമിയിലെ ആകെ ജീവജാലങ്ങളുടെ തൊണ്ണൂറുശതമാനം വരെ വരും ഷഡ്പദങ്ങൾ.

■ തേനീച്ച, ഉറുമ്പ്‌, ചിത്രശലഭം, ഈച്ച, തുമ്പി, കൊതുക്‌; പുല്‍ച്ചാടി, ചീവീട്‌, വണ്ട്‌, പാറ്റ എന്നിവയെല്ലാം ഷഡ്പദങ്ങളാണ്‌.

■ ഭൂമിയിലെ ജീവിവര്‍ഗങ്ങളില്‍ പത്തുലക്ഷത്തോളം വിവിധയിനം ഷഡ്പദങ്ങളാണ്‌. ഷഡ്പദങ്ങൾ ഭൂമുഖത്ത്‌ ഉടലെടുത്തത്‌ 400 ദശലക്ഷം വര്‍ഷങ്ങൾക്കു മുമ്പാണെന്നു കരുതപ്പെടുന്നു.

■ ഭൂമിയിലെ ഒരു ചതുരശ്രമൈല്‍ ചുറ്റളവിലുള്ള പ്രദേശത്തെ ഷഡ്പദങ്ങളുടെ എണ്ണം ആകെ മനുഷ്യരുടെ എണ്ണത്തേക്കാളുണ്ട്‌. ഭൂമിയിലെ മറ്റെല്ലാജിവികളും ചേര്‍ന്നാലുള്ളതിന്റെ നാലിരട്ടിയോളം വരും ഷഡ്പദങ്ങളുടെ എണ്ണം.

■ ഷഡ്പദങ്ങൾ പൊതുവേ മണംപിടിക്കുന്നത്‌ കൊമ്പുപയോഗിച്ചാണ്‌.

■ ശബ്ദം പിടിച്ചെടുക്കാനും, രുചി അറിയാനും കൊമ്പുകൾ ഉപയോഗിക്കുന്ന ഷഡ്പദങ്ങളുമുണ്ട്‌.

■ ആയിരക്കണക്കിനു ലെന്‍സുകൾ കൂടിച്ചേര്‍ന്ന കണ്ണുകളാണ്‌ ഷഡ്പദങ്ങളുടേത്‌.

■ പുല്‍ച്ചാടി, വണ്ട്‌, പാറ്റ, ചീവീട്‌ എന്നിവ ചവയ്ക്കാൻ കഴിവുള്ള ഷഡ്പദങ്ങളാണ്‌.

■ ഏറ്റവും വേഗത്തില്‍ പറക്കുന്ന ഷഡ്പദം തുമ്പിയാണ്‌.

■ തുമ്പി മണിക്കൂറില്‍ 97 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കും.

■ 160 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാന്‍ ചിത്രശലഭത്തിനാവും.

■ ഷഡ്പദങ്ങളുടെ ശരീരത്തില്‍ ഞരമ്പുകളില്ല. ശീതരക്തമുള്ള ജീവികളാണിവ.

■ ഭൂരിപക്ഷം ഷഡ്പദങ്ങളുടെയും രക്തത്തിന് പച്ചയോ, മഞ്ഞയോ നിറമാണ്‌.

■ ഷഡ്പദങ്ങളുടെ ശ്വസനാവയവം ട്രക്കിയ എന്നറിയപ്പെടുന്നു.

■ പല ഷഡ്പദങ്ങൾക്കും തങ്ങളുടെ ശരീരഭാരത്തേക്കാൾ ഇരുപത്‌ ഇരട്ടി ഭാരമുള്ള വസ്തുക്കളെ വരെ വലിച്ചുനീക്കാനാവും.

■ തുമ്പികളുടെ കണ്ണുകൾ മുപ്പതിനായിരത്തോളം ലെന്‍സുകൾ ചേര്‍ന്നതാണ്‌.

■ ഏതാണ്ട്‌ ഒരുമീറ്റര്‍ വരെ ദൂരത്തിലുള്ള വസ്തുക്കളെയേ ഷഡ്പദങ്ങൾക്കു വ്യക്തമായി കാണാനാവൂ.

■ മനുഷ്യര്‍ക്കു കാണാനാവാത്ത ഇന്‍ഫ്രറെഡ്‌ കിരണങ്ങളെ ചിലയിനം വണ്ടുകൾക്കു കാണാനാവും.

■ മനുഷ്യര്‍ക്ക്‌ കാണാനാവാത്ത അൾട്രാവയലറ്റ്‌ കിരണങ്ങൾ ഏതാണ്ട്‌ എല്ലാ ഷഡ്പദങ്ങൾക്കും കാണാനാവും.

■ കണ്‍പോളകളില്ലാത്ത ജീവികളാണ്‌ ഷഡ്പദങ്ങൾ.

■ ചീവീടുകളും, ചിലയിനം പുല്‍ച്ചാടികളും ശബ്ദം പിടിച്ചെടുക്കുന്നത്‌ മുന്‍ കാലുകളുടെ സഹായത്തോടെയാണ്‌.

■ ചിത്രശലഭം, തേനീച്ച എന്നിവ രുചി അറിയുന്നത്‌ കാലുകൾ കൊണ്ടാണ്‌.

■ ഷഡ്പദങ്ങൾ എല്ലാം തന്നെ മുട്ടയിടുന്നവയാണ്‌.

■ ഉറുമ്പ്‌, തേനീച്ച, ചിതല്‍ എന്നിവ സാമൂഹൃജീവിതം നയിക്കുന്ന ഷഡ്പദങ്ങളാണ്‌.

■ തേനിച്ചകൾ നൃത്തം ചെയ്താണ്‌ ആശയവിനിമയം നടത്തുന്നത്‌.

■ ദേശാടനം ചെയ്യുന്ന ഷഡ്പദങ്ങൾക്കുദാഹരണമാണ്‌ പൂമ്പാറ്റ, വെട്ടുകിളി എന്നിവ.

■ ഭൂമുഖത്ത്‌ ഏറ്റവും കൂടുതലുള്ള ജീവിവര്‍ഗമാണ്‌ വണ്ടുകൾ.

■ മൂന്നരലക്ഷത്തിലേറെ ഇനം വണ്ടുകളുണ്ട്‌.

■ ഭൂമിയിലെ ആകെ ഷഡ്പദങ്ങളുടെ നാല്‍പ്പതു ശതമാനത്തോളം വണ്ടുകളാണ്‌.
 
■ ഭൂമിയിലെ ആകെ ജീവിവര്‍ഗങ്ങളുടെ ഇരുപത്തിയഞ്ചോളം ശതമാനം വിവിധയിനം വണ്ടുകളാണ്‌.

■ വണ്ടുകൾ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ള ജീവിവര്‍ഗം ചിത്രശലഭങ്ങളാണ്‌.

■ തീര്‍ത്തും മാംസഭുക്കായ ഷഡ്പദമാണ്‌ തുമ്പി.

■ ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന ഷഡ്പദം - അസാസൻ ബഗുകൾ.

■ ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡാണ്‌ ഫോമിക്കാസിഡ്‌.

0 Comments