ഭാരതീയ ശാസ്ത്രജ്ഞര്‍

ഭാരതീയ ശാസ്ത്രജ്ഞര്‍ (Indian Scientists)
■ 'ശല്യതന്ത്രം' എന്ന കൃതിയുടെ കര്‍ത്താവായ സുശ്രുതനാണ്‌ 'പ്ലാസ്റ്റിക്ക് സര്‍ജറിയുടെ പിതാവാ'യി അറിയപ്പെടുന്നത്‌. ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളായി അറിയപ്പെടുന്നത്‌ ചരകന്‍, സുശ്രുതൻ, വാഗ്‌ഭടൻ എന്നിവരാണ്‌.

■ കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്നു ചരകന്‍. 149 രോഗങ്ങളെപ്പറ്റി ചരകസംഹിത'യില്‍ വിവരിക്കുന്നു.

■ തക്ഷശിലയില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയ പ്രാചീന ഭാരതത്തിലെ മഹാനായ ഭിഷഗ്വരനായിരുന്നു ജീവകന്‍. മഗധയിലെ ബിംബിസാര ചക്രവര്‍ത്തിയുടെ കൊട്ടാരം വൈദ്യനായിരുന്നു.

■ പതഞ്ജലിയാണ്‌ 'യോഗ'യുടെ ഉപജ്ഞാതാവ്‌.

■ ആര്യഭടന്‍ കേരളീയനായിരുന്നുവെന്ന്‌ കരുതപ്പെടുന്നു. എ.ഡി. 476-ല്‍ അശ്മകത്താണ് (കൊടുങ്ങല്ലൂര്‍) ആര്യഭടന്‍ ജനിച്ചത്‌.

■ 23 വയസ്സ്‌ പ്രായമുള്ളപ്പോഴാണ്‌ “ആര്യഭടീയം” രചിച്ചത്‌. 'പൈ' യുടെ മൂല്യം 3.14 ആണെന്ന്‌ അദ്ദേഹം കണക്കാക്കി.

■ പരമാണുക്കൾ (കണങ്ങൾ) ആണ്‌ പ്രപഞ്ചത്തിന്റെ മൂലകാരണമെന്ന്‌ ആദ്യമായി വാദിച്ചത്‌ കണാദന്‍. 'ഭാരതീയ കണിക സിദ്ധാന്ത'മായ 'വൈശേഷിക ദര്‍ശന" ത്തിന്റെ ഉപജ്ഞാതാവാണ്‌ കണാദന്‍.

■ വിക്രമാദിത്യന്റെ രാജസദസ്സിലെ “നവരത്ന'ങ്ങളിലൊരാളായിരുന്ന വരാഹമിഹിരന്‍ പ്രാചീന ഭാരതത്തിലെ പ്രശസ്ത ജ്യോതി ശാസ്ത്രജ്ഞനായിരുന്നു. 'ബൃഹത് സംഹിത' അദ്ദേഹത്തിന്റെ രചനയാണ്‌.

■ 'അഷ്ടാംഗ ഹൃദയ' ത്തിന്റെ കർത്താവാണ് വാഗ്‌ഭടൻ.

■ ഏതു‌ സംഖ്യയെ പൂജ്യംകൊണ്ട്‌ ഹരിച്ചാലും ഫലം അനന്തമായിരിക്കുമെന്ന്‌ ആദ്യം പ്രഖ്യാപിച്ചത്‌ ഭാസ്‌കരാചാര്യരാണ്‌.

■ പ്രാചീന കേരളത്തിലെ പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞനായിരുന്നു നീലകണ്ഠ സോമയാജി. 1444-ല്‍ തൃക്കണ്ടിയൂരിലാണ്‌ അദ്ദേഹം ജനിച്ചത്‌.

■ ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും സ്ഥാനം ഓരോ കാലത്തും കൃത്യമായി കണക്കാക്കാനുള്ള മാര്‍ഗം കണ്ടെത്തിയ കേരളീയ ഗണിത ശാസ്ത്രജ്ഞനാണ്‌ സംഗമഗ്രാമ മാധവന്‍.

■ തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയില്‍ 1888 നവംബര്‍ 7-നാണ്‌ സി.വി. രാമന്‍ ജനിച്ചത്‌. 1970 നവംബര്‍-21നാണ്‌ അന്തരിച്ചത്.

■ ഭൗമാന്തരീക്ഷത്തിലെ 'അയണോസ്ഫിയർ' പാളിയെക്കുറിച്ച്‌ പുതിയ സിദ്ധാന്തങ്ങൾ മുന്നോട്ടുവെച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ്‌ എസ്‌.കെ. മിത്ര.

■ "ഇന്ത്യന്‍ ആണവ പദ്ധതി"യുടെ പിതാവ്‌ ഹോമി ജെ. ഭാഭ. 1966-ല്‍ ആല്‍പ്സ്‌ പര്‍വത മേഖലയിലുണ്ടായ വിമാനാപകടത്തിലാണ്‌ അദ്ദേഹം കൊല്ലപ്പെട്ടത്‌.

■ 'ഇന്ത്യന്‍ അണുബോംബിന്റെ പിതാവ്'‌ എന്നറിയപ്പെടുന്നത്‌ ഡോ. രാജാരാമണ്ണ. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌ ഇദ്ദേഹമാണ്‌. 'തീര്‍ത്ഥാടനത്തിന്റെ വര്‍ഷങ്ങൾ' ആത്മകഥ.

■ "ഇന്ത്യന്‍ ബഹിരാകാശ പരിപാടിയുടെ ശില്‍പി” എന്നറിയപ്പെടുന്നത്‌ വിക്രം സാരാഭായി. 1971 ഡിസംബര്‍-30ന്‌ കോവളത്തുവെച്ചാണിദ്ദേഹം അന്തരിച്ചത്‌.

■ “ഇന്ത്യന്‍ മിസൈല്‍ പദ്ധതിയുടെ പിതാവ്‌' എന്നറിയപ്പെടുന്നത്‌ എ.പി.ജെ. അബ്ദുല്‍ കലാം.

■ നക്ഷത്രങ്ങളിലെ വര്‍ണരാജി വിശകലനം ചെയ്ത്‌ അവയുടെ ആന്തരിക ഘടന മനസ്സിലാക്കാനുള്ള മാര്‍ഗം കണ്ടെത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ്‌ എം.എന്‍. സാഹ.

■ ചെടികളുടെ വളര്‍ച്ച മനസ്സിലാക്കാന്‍ സഹായിക്കുന്ന 'ക്രെസ്‌ക്കോഗ്രാഫ്‌" കണ്ടെത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ്‌ ജെ.സി. ബോസ്‌. ടാഗോറിന്റെ ഗീതാഞ്ജലി'യില്‍ പരാമര്‍ശിക്കപ്പെടുന്ന ശാസ്ത്രജ്ഞനും ഇദ്ദേഹമാണ്‌.

■ നക്ഷത്രങ്ങളുടെ അന്ത്യത്തെ സംബന്ധിക്കുന്ന കണ്ടെത്തലിന്‌ 1983-ല്‍ നോബല്‍ സമ്മാനം നേടിയത് എസ്‌. ചന്ദ്രശേഖര്‍.

■ പുഷ്പിക്കുന്ന സസ്യങ്ങളെ പരാഗണം നടത്തി ടെസ്റ്റ് ട്യൂബില്‍ വളര്‍ത്തിയെടുക്കാനുള്ള വിദ്യ കണ്ടെത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് പി. മഹേശ്വരി.

■ ഇന്ത്യയിലെ തോമസ് ആൽവാ എഡിസൺ എന്നറിയപ്പെട്ട ശാസ്ത്രജ്ഞനാണ് ജി.ഡി. നായിഡു.

■ ലോകപ്രസിദ്ധനായ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനാണ് സ്. രാമാനുജൻ. രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത് 1729.  

Post a Comment

Previous Post Next Post