കുതിര

കുതിര (Horse)

■ എക്വസ്‌ ഫെറസ്‌ കബല്ലസ്‌ എന്നതാണ്‌ കുതിരയുടെ ശാസ്ത്രിയ നാമം.

■ പടിഞ്ഞാറന്‍ ഏഷ്യയിലെ സുസ എന്ന പ്രാചീന നഗരത്തില്‍ ഏതാണ്ട്‌ 5000 വര്‍ഷങ്ങൾക്ക്‌ മുന്‍പ്‌ ആളുകൾ കുതിരപ്പുറത്ത്‌ സഞ്ചരിച്ചിരുന്നു.

■ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുതിരകൾ ഉള്ള രാജ്യം ചൈനയാണ്.
■ ഏറ്റവും വലിപ്പമുള്ളത്‌ ഷയര്‍ ഇനത്തില്‍പ്പെട്ട കുതിരകളാണ്‌. ഇംഗ്ലണ്ടിലാണ്‌ ഷയര്‍കുതിരകൾ ഉള്ളത്‌. കുതിരകളിലെ ഏറ്റവും ചെറിയ ഇനമാണ്‌ ഫലാബെല്ല.

■ ഏറ്റവും വേഗത്തില്‍ ഓടുന്ന കുതിരകളാണ്‌ തറഫ്ബ്രഡ്‌. തറഫ്ബ്രഡ്‌ കുതിര ഒന്നര മിനുട്ടുകൊണ്ട്‌ ഒന്നര കിലോമീറ്ററിലേറെ ഓടും. കുതിരയോട്ട മത്സരങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌ തറഫ്ബ്രഡ്‌ കുതിരകളെയാണ്‌.

■ പൂര്‍ണ്ണ വളര്‍ച്ച എത്തുമ്പോൾ 147 സെന്‍റി മീറ്ററില്‍ താഴെ മാത്രം ഉയരമുള്ള കുതിരയിനങ്ങളാണ്‌ പോണികൾ.

■ മെരുങ്ങിയിട്ടില്ലാത്ത കുതിരകളാണ്‌ ബ്രോങ്കോ എന്നറിയപ്പെടുന്നത്.

■ നാലു വയസുവരെ പ്രായമുളള ആണ്‍കുതിരകളാണ്‌ കോൾട്ട്‌. നാലു വയസുവരെ പ്രായമുള്ള പെണ്‍കുതിരകളാണ്‌ മെയർ.

■ സവാരിക്കുപയോഗിക്കുന്ന ഒരു പ്രധാന കുതിരയിനമാണ്‌ ക്വാര്‍ട്ടര്‍.

■ ശരീരത്തില്‍ കറുപ്പും വെളുപ്പും പുള്ളികൾ ഉള്ളവയാണ് അപ്പലൂസാ കുതിരകൾ. അതു കൊണ്ടു തന്നെ അപ്പലൂസാ കുതിരകൾ മുഴത്തുള്ളിക്കുതിരകൾ എന്നറിയപ്പപെടുന്നു. ആകര്‍ഷകമായ കുഞ്ചിരോമങ്ങൾ ഉള്ള കുതിരയിനമാണ്‌ ക്ലൈസ്ഡെയില്‍.

■ 25 മുതൽ 30 വർഷം വരെയാണ് കുതിരയുടെ ശരാശരി ആയുസ്. പല്ലുകൾ നോക്കി കുതിരയുടെ പ്രായം കണക്കാക്കാനാകും.

■ ആണ്‍കുതിരകൾക്കു സാധാരണയായി, ൪൦ ഉം, പെണ്‍കുതിരകൾക്ക്‌ 36 ഉം പല്ലുകളാണുള്ളത്‌.

■ കരയിലെ ജീവികളില്‍ ഒട്ടകപക്ഷി കഴിഞ്ഞാല്‍ ഏറ്റവും വലിയ കണ്ണുകൾ ഉള്ളത്‌ കുതിരക്കാണ്‌. കുതിരക്ക്‌ ഒരേസമയം ഒരു കണ്ണു കൊണ്ട്‌ മുന്നോട്ടും, മറു കണ്ണുകൊണ്ട്‌ പുറകോട്ടും നോക്കാനാവും.

■ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പ്രിയപ്പെട്ട കുതിരയായിരുന്നു ബൂസിഫാലസ്‌.

■ ബി.സി. 326ല്‍ ഇന്ത്യയില്‍ നടന്ന ഝലം യുദ്ധത്തിനിടക്കാണ്‌ ബൂസിഫാലസ്‌ കൊല്ലപ്പെട്ടത്‌.

■ ബൂസിഫാലസിന്റെ സ്മരണാര്‍ത്ഥം അലക്സാണ്ടര്‍ പണികഴിപ്പിച്ച നഗരമാണ്‌ ബൂസിഫാല. ഇപ്പോൾ പാകിസ്താനിലാണ്.

■ റോമന്‍ ചക്രവര്‍ത്തി കൗണ്‍സിലര്‍ പദവി നല്‍കിയ പ്രിയപ്പെട്ട കുതിരയാണ്‌ ഇന്‍സിറ്റാറ്റസ്.‌

■ ഗ്രീക്കു പുരാണങ്ങളിലെ ഏറ്റവും വലിയ പോരാളിയായ അക്കിലസിന്റെ കുതിരയായിരുന്നു സാന്തസ്‌.

■ അമേരിക്കന്‍ ആഭ്യന്തരയുദ്ധസമയത്ത്‌ ജനറല്‍ യുലീസസ്‌ എസ് ഗ്രാന്റിനെ വഹിച്ചിരുന്ന കുതിരയാണ്‌ സിന്‍സിന്നാറ്റി.

■ രജപുത്രരാജാവ്‌ മഹാറാണാപ്രതാപിന്റെ പ്രശസ്ത കുതിരയായിരുന്നു ചേതക്ക്.‌

■ 1576ല്‍ നടന്ന ഹാൾഡിഘട്ട്‌ യുദ്ധത്തില്‍ ചേതക്ക്‌ കൊല്ലപ്പെട്ടു.

■ നെപ്പോളിയനെ തോല്‍പ്പിച്ച 1815ലെ വാട്ടര്‍ലൂ യുദ്ധത്തില്‍ വെല്ലിങ്ടണ്‍ പ്രഭു ഓടിച്ചിരുന്ന കുതിരയാണ്‌ കോപ്പന്‍ഗേഹന്‍.

■ വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയന്‍ സഞ്ചരിച്ചിരുന്ന കുതിരയാണ്‌ മാരെങ്ങോ.

■ ശ്രിബുദ്ധന്റെ പ്രിയപ്പെട്ട കുതിരയായിരുന്നു കാന്തക.

■ ശിവജിയുടെ കുതിര പഞ്ചകല്യാണി.

0 Comments