ഹൃദയം

ഹൃദയം (Heart)

നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പുചെയ്യുന്ന മോട്ടർ ആണ് ഹൃദയം. ജീവൻ നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട അവയവമാണിത്. ഹൃദയം 24 മണിക്കൂറും ഇടതടവില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനം അല്പനേരത്തേക്കെങ്കിലും നിലച്ചാൽ മരണം സംഭവിക്കും. ഓക്‌സിജൻ ഇല്ലാതെ നമുക്ക് ജീവിക്കാനാവില്ല. ഹൃദയമാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജൻ വിതരണം നടത്തുന്നത്. ശ്വാസകോശം വേർതിരിക്കുന്ന ഓക്‌സിജൻ അവിടെവച്ച് രക്തത്തിൽ കലരുന്നു. ഈ രക്തത്തെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പമ്പുചെയ്യുന്ന ഹൃദയം ഓരോ സ്ഥലത്തുനിന്നും അശുദ്ധരക്തത്തെ തിരിച്ച് ശ്വാസകോശത്തിലെത്തിക്കുന്നു. ശരീരത്തിലെ എല്ലാ കലകൾക്കും കൃത്യമായ പോഷകം യഥാസമയങ്ങളിൽ എത്തിക്കുന്നതും ഹൃദയമാണ്. ഹൃദയത്തിന് നാല് അറകളുണ്ട്; രണ്ട് ഓറിക്കിളുകളും രണ്ട് വെൻട്രിക്കിളുകളും. മാംസപേശികൾ കൊണ്ട് നിർമിച്ച ഇവ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുമ്പോഴാണ് രക്തം പമ്പുചെയ്യുന്നത്. ഒരു നാലുനിലക്കെട്ടിടത്തിന്റെ മുകളിൽ രക്തത്തെ എത്തിക്കാവുന്നത്ര ശക്തിയിലാണ് ഈ പമ്പിങ്. ഹൃദയം നിർമിച്ചിരിക്കുന്ന മാംസപേശികൾ പ്രവർത്തിക്കാനും രക്തവും പോഷകങ്ങളും കൂടിയേതീരൂ. ഇത് എത്തിക്കുന്ന രക്തക്കുഴലുകളാണ് കൊറോണറി രക്തക്കുഴലുകൾ. ഇവയിൽ കൊഴുപ്പ് അടിയുന്നത് ഹൃദ്രോഗത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകുന്നു.

പ്രധാന വസ്തുതകൾ

■ ഹൃദയത്തെ ആവരണം ചെയ്തു സുക്ഷിക്കുന്ന ഇരട്ട സ്തരമാണ്‌ “പെരിക്കാര്‍ഡിയം'.

■ ഹൃദയം ഒരു തവണ സങ്കോചിക്കുന്നതിനും വിശ്രമിക്കുന്നതിനും എടുക്കുന്ന സമയം 0.8 സെക്കന്‍ഡാണ്‌.

■ മനുഷ്യഭ്രൂണത്തിന്‌ നാല്‌ ആഴ പ്രായമാകുമ്പോൾ ഹൃദയം സ്പന്ദിച്ചു തുടങ്ങുന്നു. മിനുട്ടില്‍ 72 തവണയാണ്‌ ഹൃദയമിടിപ്പ്‌.

■ ആനയുടെ ഹൃദയസ്പന്ദനം മിനുട്ടില്‍ 25 തവണ മാത്രമാണ്‌.

■ ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന മര്‍ദത്താല്‍ ധമനികൾ വികസിക്കുന്നു. ഇതാണ്‌ "സിസ്റ്റോളിക്‌ പ്രഷര്‍”.

■ ഹൃദയം വിശ്രമിക്കുമ്പോഴുള്ള കുറഞ്ഞമര്‍ദമാണ്‌ “ഡയാസ്റ്റോളിക്ക്‌ പ്രഷര്‍”.

■ ആരോഗ്യമുള്ള ഒരാളുടെ സിസ്റ്റോളിക്‌ പ്രഷര്‍ 120 mmHg, ഡയോസ്റ്റോളിക്‌ പ്രഷര്‍ 80 mmHg.

■ കൊളസ്ട്രോൾ ധമനികളുടെ ഭിത്തിയില്‍ അടിയുന്ന അവസ്ഥയാണ്‌ 'അതിരോസ്‌ക്ലിറോസിസ്‌'.

■ ഹൃദയാഘാതരോഗികളെ രക്ഷിക്കാനായി നടത്തുന്നതാണ്‌ 'ബൈപാസ്‌ സര്‍ജറി'.

■ ബൈപാസ്‌ സര്‍ജറിയില്‍, രക്തം കട്ടപിടിച്ച രക്തക്കുഴലുകൾക്കുപകരമായി മറ്റൊരു രക്തക്കുഴല്‍ തുന്നിച്ചേര്‍ക്കുന്നു.

■ രക്തക്കുഴലിലെ രക്തക്കട്ട നവീന ഉപകരണസംവിധാനത്തിലൂടെ നീക്കം ചെയ്യുന്നതാണ്‌ “ആന്‍ജിയോ പ്ലാസ്റ്റി”.

■ തലച്ചോറിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതാണ്‌ 'സെറിബ്രല്‍ ത്രോംബോസിസ്‌'.

■ ധമനികളുടെ ഭിത്തിയില്‍ മര്‍ദം കൂടി അവ പൊട്ടുന്ന അവസ്ഥയാണ്‌ 'ഹെമറേജ്'.

■ മസ്തിഷ്കത്തിന്റെ ഭാഗങ്ങളില്‍ രക്തം എത്താത്തതിനാൽ പെട്ടന്നുണ്ടാകുന്ന തളര്‍ച്ചയാണ് സ്ട്രോക്ക്.

■ മനുഷ്യഹൃദയത്തിന്റെ ഏകദേശഭാരം 300 ഗ്രാം.

■ ഹൃദയമിടിപ്പ്‌ പരിശോധിക്കാന്‍ സ്റ്റെതസ്‌കോപ്പ്‌ ഉപയോഗിക്കുന്നു.

■ അര്‍ബുദം ബാധിക്കാത്ത ശരീരഭാഗമാണ്‌ ഹൃദയം.

■ ആദ്യത്തെ കൃതിമ ഹൃദയമായി അറിയപ്പെടുന്നത് ജാര്‍വിക്ക്‌ - 7.

■ ഇ.സി.ജി. (ഇലക്ട്രോ കാര്‍ഡിയോഗ്രാം) പരിശോധന നടത്തുന്നത്‌ ഹൃദയത്തിന്റെ രോഗാവസ്ഥകൾ അറിയാനാണ്‌.

ഹൃദയം മാറ്റിവെക്കല്‍

■ ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്‌ ഡോ. ക്രിസ്ത്യന്‍ ബര്‍ണാഡ്‌ (സൗത്ത്‌ ആഫ്രിക്കയിലെ ഗ്രൂട്ട്ര് ഷൂർ ഹോസ്പിറ്റിലില്‍, 1967, ഡിസംബര്‍ 3-ന്‌)

■ ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്‌ 1994 ആഗസ്ത്‌ 3.‌

■ ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്‌ ഡോ. വേണുഗോപാല്‍ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ ന്യൂഡെല്‍ഹി).

■ കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്‌ 2003 മെയ്‌ 13.

■ കേരളത്തിലാദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്‌ ജോസ്‌ ചാക്കോ പെരിയപ്പുറം (മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റല്‍, എറണാകുളം).

■ ദേശീയ ഹൃദയമാറ്റ ദിനമായി (National Heart Transplantation Day) ആചരിക്കുന്നത്‌ - ആഗസ്ത്‌ 3.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം - 2

2. ഉഭയജീവികളുടെ ഹൃദയത്തിന് എത്ര അറകളാണുള്ളത് - 3

3. പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം - 4

4. മനുഷ്യഹൃദയത്തിലെ അറകളുടെ എണ്ണം - 4

5. ഏതു വ്യക്തിയാണ് ആദ്യമായി ഹൃദയമാറ്റശസ്ത്രക്രിയയിലൂടെ ഹൃദയം സ്വീകരിച്ചത് - ലൂയിസ് വാഷ്കാൻസ്‌കി

6. ക്യാൻസർ ബാധിക്കാത്ത ശരീരാവയവം - ഹൃദയം

7. കേരളത്തിലാദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സ്ഥാപനം - മെഡിക്കൽ ട്രസ്റ്റ്, എറണാകുളം

8. ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ (1967) നടന്ന രാജ്യം - ദക്ഷിണാഫ്രിക്ക

9. മനുഷ്യ ഹൃദയത്തിന്റെ ഭാരം - പുരുഷൻ - 340 ഗ്രാം, സ്ത്രീ - 255 ഗ്രാം

10. ഏറ്റവും വലിപ്പം കൂടിയ ഹൃദയമുള്ള ജീവി - നീലത്തിമിംഗലം

11. ആനയുടെ ഹൃദയമിടിപ്പ് മിനിട്ടിൽ എത്ര - 25

12. ഇലക്ട്രോകാർഡിയോഗ്രാഫ് ഏതവയവത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനാണ് ഉപയോഗിക്കുന്നത് - ഹൃദയം

13. നവജാത ശിശുവിന്റെ ഹൃദയ സ്പന്ദന നിരക്ക് - മിനിട്ടിൽ 130 തവണ

14. ഏറ്റവും വേഗം കൂടിയ ഹൃദയമിടിപ്പുള്ള സസ്തനം - ഷ്യൂ

15. സ്റ്റെന്റ് ചികിൽസ ഏതവയവുമായി ബന്ധപ്പെട്ടിരിക്കുന്നു - ഹൃദയം

16. ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം - വാതപ്പനി

17. ട്രാക്കികാർഡിയ എന്നാലെന്ത് - കൂടിയ നിരക്കിലുള്ള ഹൃദയമിടിപ്പ്

18. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നിർവഹിച്ചത് - ഡോ. ക്രിസ്ത്യൻ ബെർണാഡ്

19. ഏറ്റവും ഹൃദയമിടിപ്പ് നിരക്ക് കുറഞ്ഞ സസ്തനം - നീലത്തിമിംഗലം

20. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം - മുതല

21. അഞ്ചുഹൃദയങ്ങളുള്ള ജന്തു - മണ്ണിര

22. ഒരു പ്രാവശ്യം ഹൃദയമിടിക്കുന്നതിനാവശ്യമായ സമയം - 0.8 സെക്കന്റ്

23. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത് - ജോസ് ചാക്കോ പെരിയപ്പുറം

24. എന്തിന്റെ ആവരണമാണ് പെരികാർഡിയം - ഹൃദയം

25. ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത് - പി.വേണുഗോപാൽ

26. ഹൃദയത്തിന്റെ ആവരണമാണ് - പെരികാർഡിയം

27. മനുഷ്യഹൃദയത്തിന്റെ മുകളിലത്തെ അറകൾ - ആറിക്കിൾ

28. മനുഷ്യന്റെ ഹൃദയമിടുപ്പു നിരക്ക് - 72 പ്രതി മിനുട്ട്

29. അമിത കൊളസ്ട്രോൾ ഏതവയവത്തിന്റെ പ്രവർത്തനത്തെയാണ് ബാധിക്കുന്നത് - ഹൃദയം

30. എന്തിനെക്കുറിച്ചുള്ള പഠനമാണ് കാർഡിയോളജി - ഹൃദയം

31. ജാർവിക്-7 എന്നത് കൃതിമമായി നിർമിച്ച ഏത് മനുഷ്യാവയവത്തിന്റെ പേരാണ് - ഹൃദയം

32. കൊറോണറി ത്രോംബോസിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത് - ഹൃദയം

Post a Comment

Previous Post Next Post