ജനിതക ശാസ്ത്രം

ജനിതക ശാസ്ത്രം (Genetics)

■ ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത് ഗ്രിഗര്‍ മെന്‍ഡലാണ്‌. ഡി.എന്‍.എ.യില്‍ അടങ്ങിയിട്ടുള്ള, പാരമ്പര്യ സ്വഭാവത്തിന്റെ അടിസ്ഥാനവാഹകരാണ്‌ ജീന്‍. മനുഷ്യനില്‍ 23 ജോഡി (46 എണ്ണം) ക്രോമസോമാണുള്ളത്‌.

■ ഡി-ഓക്സി റൈബോ ന്യൂക്ലിക് ആസിഡിന്റെ (ഡി.എന്‍.എ) ഗോവണി മാതൃക കണ്ടെത്തിയത്‌ 1969-ല്‍ ജെയിംസ്‌ വാട്‌സണ്‍, ഫ്രാന്‍സിസ്‌ ക്രിക്ക്‌ എന്നിവര്‍ ചേര്‍ന്നാണ്‌.

■ ജീന്‍ ' എന്ന പദം മുന്നോട്ടുവെച്ചത്‌ വില്യം ജൊഹാന്‍സണ്‍.

■ സമുദ്രത്തില്‍ എണ്ണ കലരുന്ന മലിനീകരണം തടയാന്‍ ജനിതക എഞ്ചിനിയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത എണ്ണ കുടിക്കുന്ന ബാക്ടീരിയയാണ്‌ സൂപ്പർബഗ്‌.

■ 'ക്ലോണിങ്ങിന്റെ പിതാവ്‌' ഡോ. ഇയാന്‍ വിൽമുട്ട്. ക്ലോണിങ്ങിലൂടെ ആദ്യമായി പിറന്ന സസ്തനി 'ഡോളി' എന്ന ചെമ്മരിയാട്‌. 1997, ഫിബ്രവരിയില്‍, സ്‌കോട്ടലന്‍ഡിലെ റോസ്‌ലിന്‍ ഇൻസ്റ്റിറ്റ്യൂട്ടിലാണ്‌ ഡോളി പിറന്നത്‌.

■ കുഞ്ഞ്‌ ആണോ പെണ്ണോ എന്നു നിശ്ചയിക്കുന്നത്‌ പിതാവിന്റെ ക്രോമസോമാണ്‌. പിതൃത്വം തെളിയിക്കുന്നതിനായി നടത്തുന്നതാണ് ഡി.എന്‍.എ ടെസ്റ്റ്.

■ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പൂച്ച "കോപ്പി ക്യാറ്റ്" ആദ്യത്തെ കുതിര "പ്രൊമിത്യ". ആദ്യത്തെ നായ 'സ്നപ്പി".

■ ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ്‌ ശിശു ലൂയി ബ്രൗൺ.1978 ജൂലായില്‍ ബ്രിട്ടനിലാണ്‌ പിറന്നത്.

■ ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു 1978 ഒക്ടോബറിൽ കൊല്‍ക്കത്തയില്‍ പിറന്ന "ബേബി ദുര്‍ഗ". ഡോ. സുഭാഷ്‌ മുഖോപാധ്യായ ആയിരുന്നു ഇതിനു പിന്നില്‍.

■ ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു 1986-ല്‍ മുംബൈയിൽ പിറന്ന "ബേബി ഹർഷ". ഡോ. ഇന്ദിര ഹിന്ദുജയായിരുന്നു ഇതിനു പിന്നിൽ.

■ ക്ലോണിങ്ങിലൂടെ പിറന്ന ആദ്യത്തെ കുരങ്ങ് "ടെട്രാ", ആദ്യ പശു "വിക്ടോറിയ".

■ ഹ്യൂമണ്‍ ജിനോം പദ്ധതി ആരംഭിച്ചത്‌ 1990-ലാണ്‌. പൂര്‍ണമായി ജിനോം കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ ജീവി ഹീമോഫിലസ്‌ ഇന്‍ഫ്ലുവന്‍സ.

■ ഗ്രിഗര്‍മെന്‍ഡല്‍ 1822-ല്‍ ചെക്കോസ്സോവാക്യയിലാണ്‌ ജനിച്ചത്‌. “സസ്യസങ്കര പരീക്ഷണങ്ങൾ" ഇദ്ദേഹത്തിന്റെ രചനയാണ്‌.

■ ജനിതകശാസ്ത്രത്തിന്‌ ആ പേര്‌ നിര്‍ദേശിച്ചത്‌ 1906-ല്‍ ബേക്സൺ എന്ന ശാസ്ത്രജ്ഞനാണ്‌.

■ ക്രോമസോമുകളില്‍ അടങ്ങിയിരിക്കുന്ന ജീനുകളാണ്‌ 'പാരമ്പര്യ സ്വഭാവ വാഹകര്‍'.

■ പാരമ്പര്യഘടകങ്ങൾ ക്രോമസോമുകളില്‍ അടങ്ങിയിരിക്കുന്നുവെന്ന്‌ സിദ്ധാന്തിച്ചത്‌ വാൾട്ടര്‍ എസ്‌. സട്ടന്‍, ബോവറി എന്നീ ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്നാണ്‌.

■ ഒരു ജീവിയിലെ ക്രോമസോമുകളുടെ എണ്ണമാണ്‌ ആ ജീവിവര്‍ഗത്തിന്റെ തനിമ നിലനിര്‍ത്തുന്നത്‌.

■ സസ്യങ്ങളില്‍വെച്ച്‌ ഏറ്റവും കൂടുതല്‍ ക്രോമസോം സംഖ്യ കണ്ടെത്തിയിട്ടുള്ളത്‌ പന്നല്‍ ചെടിയുടെ വിഭാഗത്തില്‍ ഉൾപ്പെടുന്ന “ഒഫിയോഗ്ലോസ്സം റെറ്റിക്കുലേറ്റത്തി" ലാണ്‌-1262 എണ്ണം.

■ ഏറ്റവും കുറവ്‌ ക്രോമസോം സംഖ്യ ഒരിനം പരാദവിരയായ അസ്‌കാരിസ്‌ മെഗലോസെഫല യൂണിവാലന്‍സിലാണ്‌ - 2 എണ്ണം. സസ്യങ്ങളില്‍ ഏറ്റവും കുറവ്‌ ക്രോമസോം സംഖ്യ സൂര്യകാന്തിയുടെ കുടുംബത്തിലുള്ള ഹാപ്ലോപാപ്പസ്‌ ഗ്രാസിലിസിലാണ് ‌- 4 എണ്ണം.

■ ക്രോമസോമിന്റെ അടിസ്ഥാന ഘടകമാണ്‌ ഡി.എന്‍.എ. (Deoxyribonucleic acid). ഓരോ ക്രോമസോമിലും രണ്ടുവിതം ഡി.എന്‍.എ. തന്മാത്രകൾ ഉണ്ട്. ജീനുകൾ കാണപ്പെടുന്നത്‌ ഡി.എന്‍.എ.യിലാണ്‌.

■ ഒട്ടേറെ ന്യൂക്ലിയോടൈഡ്‌ തന്മാത്രകൾ ചേർന്നാണ്‌ ഡി.എന്‍.എ. നിര്‍മിതമായിരിക്കുന്നത്‌. ഡി ഓക്സിറൈബോസ് ‌ എന്ന പഞ്ചസാര തന്മാത്രകൾ, ഫോസ്‌ഫേറ്റ്‌ തന്മാത്രകൾ, നാലുതരം നൈട്രജന്‍ ബേസുകൾ എന്നിവയാണ്‌ ഓരോ ന്യൂക്ലിയോടൈഡിലെയും രാസപദാര്‍ഥങ്ങൾ.

■ ആഡനീന്‍, ഗുവനീന്‍, തൈമീന്‍, സൈറ്റെസിന്‍ എന്നിവയാണ്‌ നാലു നൈട്രജന്‍ ബേസുകൾ.

■ ഡി.എന്‍.എ.ക്ക്‌ ചുറ്റുഗോവണിയുടെ ആകൃതിയാണ്‌. ഇതിന്റെ വശങ്ങൾ ഫോസ്ഫേറ്റ്‌, ഡി ഓക്സിറൈബോസ്‌ എന്നി തന്മാത്രകളാലും, പടികൾ ഒരു ജോടി നൈട്രജന്‍ ബേസുകളാലും നിര്‍മിക്കപ്പെട്ടിരിക്കുന്നു.

■ ആര്‍.എന്‍.എ. (Ribonucleic Acid) ഡി.എന്‍.എ.യെപ്പോലെ മറ്റൊരു ന്യൂക്ലിക്ക്‌ അമ്ലമാണ്‌.

■ മാംസ്യ തന്മാത്രകളുടെ നിര്‍മാണമാണ്‌ ആര്‍.എന്‍.എ. യുടെ മുഖ്യധര്‍മം. ആര്‍.എന്‍.എ ക്ക്‌ ഒരു ഇഴ മാത്രമേയുള്ളു. തൈമീന്‍ എന്ന നൈട്രജന്‍ ബേസിനു പകരം 'യുറാസില്‍' കാണപ്പെടുന്നു.

■ ശരീരകോശങ്ങളില്‍ നടക്കുന്ന കോശവിഭജനം 'ക്രമഭംഗം'. പ്രത്യുത്പാദനകോശങ്ങളില്‍ നടക്കുന്നത്‌ 'ഊനഭംഗം'.

■ ലിംഗക്രോമസോമുകളില്‍ ഒന്നു കൂടുന്നതാണ്‌ 'ക്ലീൻഫെല്‍ടര്‍ സിന്‍ഡ്രോം” എന്ന രോഗാവസ്ഥയ്ക്കു കാരണം. ബുദ്ധിമാന്ദ്യം, പ്രത്യുത്പാദനശേഷിയില്ലായ്മ എന്നിവയാണ്‌ രോഗലക്ഷണങ്ങൾ.

■ ലിംഗക്രോമസോമുകളില്‍ ഒന്നു കുറയുന്നതിനാലാണ്‌ “ടര്‍ണര്‍ സിന്‍ഡ്രോം" ഉണ്ടാവുന്നത്‌. പൊക്കക്കുറവ്, പ്രത്യുത്പാദനശേഷിയില്ലായ്മ എന്നിവയാണ്‌ രോഗലക്ഷണങ്ങൾ.

■ മനുഷ്യരിലെ 22 ജോഡി സ്വരൂപക്രോമസോമുകളിൽ (autosomes) ഒന്നു കൂടുന്നതാണ്‌. 'ഡൗൺ സിന്‍ഡ്രോമിനു കാരണം. ബുദ്ധിമാന്ദ്യം, കുറഞ്ഞ രോഗ പ്രതിരോധശേഷി എന്നിവയാണിതിന്റെ ലക്ഷണങ്ങൾ.

■ "സിക്കിൾസെൽ അനീമിയ ” ഒരു പാരമ്പര്യരോഗമാണ്. വേണ്ടത്ര ഓക്സിജന്‍ ലഭിക്കാതെ അരുണരക്താണുക്കൾ അരിവാൾ പോലെ വളയുന്ന അവസ്ഥയാണിത്‌. കേരളത്തില്‍, വയനാട്ടിലെ ആദിവാസികൾക്കിടയില്‍ ഈ രോഗം കണ്ടുവരുന്നു.

■ പിതൃത്വം തെളിയിക്കാനുള്ള ടെസ്റ്റുകളിലും, കുറ്റാന്വേഷണരംഗത്തും ഉപയോഗിക്കുന്നതാണ്‌ 'ഡി.എന്‍.എ. ഫിംഗര്‍ പ്രിന്‍റിങ്‌. അലക്  ജഫ്രിയാണ്‌ (Alec Jeffreys) ഉപജ്ഞാതാവ്‌.

■ മനുഷ്യനില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച പൂര്‍ത്തിയാവുന്നത്‌ 270-280 ദിവസംകൊണ്ടാണ്‌.

■ ആനയുടെ ഗര്‍ഭകാലം 600-650 ദിവസമാണ്‌ എലിയുടേത്‌ 21 ദിവസം, പട്ടിയുടേത്‌ 60 ദിവസം, പശുവിന്റേത്‌ 270 ദിവസം.

■ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിർണയം സാധ്യമാവുന്ന സംവിധാനമാണ്‌ "ആമ്നിയോ സെന്‍റീസിസ്‌".

■ ജനിച്ചയുടൻ ഒരു കുഞ്ഞിന്റെ ശരാശരി തൂക്കം 2.5 - 3 കി.ഗ്രാം.

■ പൂർണമായും ജിനോം കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ വൃക്ഷം 'പോപ്ലാർ'.

■ ഏറ്റവുമുയർന്ന ക്രോമസോം സംഖ്യയുള്ള വൃക്ഷം ഫേണ്‍ മരം (1200).

■ ഏറ്റവും ഉയർന്ന ക്രോമസോം സംഖ്യയുള്ള ജന്തു പ്രോട്ടോസോവ (1600).

■ മനുഷ്യന്റെ  ക്രോമസോം സംഖ്യ - 46.

■ ആനയുടെ ക്രോമസോം സംഖ്യ - 56; ചിമ്പാന്‍സി - 48, ചിത്രശലഭം - 380, പശു - 60, നായ - 78, പൂച്ച - 38, കഴുത - 62, മുയല്‍ - 44, പന്നി - 38, ഗോറില്ല - 48, കുറുക്കന്‍ - 34, കുതിര - 64, കൊതുക്‌ - 6, എലി - 42.

■ നെല്ലിലെ ക്രോമസോം സംഖ്യ - 24, ഗോതമ്പ്‌ - 42, പുകയില - 48, കാബേജ്‌ - 18, ഉരുള കിഴങ്ങു - 48.

■ മനുഷ്യരില്‍ ഒരു ജോഡി (2 എണ്ണം ) ലിംഗനിര്‍ണയ ക്രോമസോമുകളുണ്ട്‌. X,Y എന്നിവയാണിവ.

■ അണ്ഡങ്ങളില്‍ X ക്രോമസോം മാത്രമേയുള്ളൂ. പുംബിജങ്ങളില്‍ X,Y എന്നിവ കാണപ്പെടുന്നു.

■ ബിജസംയോഗസമയത്ത്‌ XX ക്രോമസോമുകൾ കൂടിചേരുന്നത്‌ പെൺകുട്ടികളും, XY ക്രോമസോമുകൾ കൂടിച്ചേരുന്നത്‌ ആൺകുട്ടികളും ജനിക്കാനിടയാക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ  

1. ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ഗ്രിഗർ മെൻഡൽ 

2. ലോകത്ത് ആദ്യമായി ഒരു ജനിതക മാപ്പ് തയ്യാറാക്കുന്നതിന് ഉപയോഗിച്ചത് ഏത് ശാസ്ത്രഞ്ജന്റെ രക്ത സാമ്പിളുകളാണ് - ജെയിംസ് വാട്സൺ

3. ജനിതകസ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ് - ഡി.എൻ.എ 

4. ഡി.എൻ.എ യുടെ ഘടന കണ്ടുപിടിച്ചത് - വാട്സണും ക്രിക്കും

5. ശിശുവിന്റെ പിതൃത്വം തെളിയിക്കാൻ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര രീതി - ഡി.എൻ.എ ഫിംഗർപ്രിന്റിംഗ്

6. ഡി.എൻ.എ യുടെ പൂർണരൂപം - ഡി ഓക്‌സി റൈബോ ന്യൂക്ലിക്ക് ആസിഡ്

7. എത്രാമത്തെ ക്രോമോസോം ജോടിയുടെ തകരാറുമൂലമാണ് മംഗോളിസം ഉണ്ടാകുന്നത് - 21

8. മനുഷ്യകോശത്തിൽ എത്ര ജോഡി ലിംഗക്രോമസോമുകളാണ് ഉള്ളത് - 1

9. മനുഷ്യകോശത്തിൽ എത്ര ജോഡി ക്രോമസോമുകളാണ് ഉള്ളത് - 23

10. മനുഷ്യന്റെ സിക്താണ്ഡത്തിൽ എത്ര ജോടി ക്രോമസോമുകളുണ്ട് - 23

11. മനുഷ്യന്റെ ലിംഗകോശങ്ങളിലെ ക്രോമസോം സംഖ്യ - 23

12. മനുഷ്യബീജത്തിലെ ക്രോമസോമുകളുടെ എണ്ണം - 23

13. തവളയുടെ ക്രോമസോം സംഖ്യ - 26

14. ചിമ്പാൻസിയുടെ ക്രോമസോം സംഖ്യ - 48

15. ഗോറില്ലയുടെ ക്രോമസോം സംഖ്യ - 48

0 Comments