വാതകങ്ങള്‍

വാതകങ്ങള്‍ (Gases)
■ പ്രപഞ്ചത്തിന്റെ ദ്രവ്യഭാഗത്തില്‍ 75 ശതമാനത്തോളം വരുന്ന മൂലകമാണ്‌ ഹൈഡ്രജന്‍. ഏറ്റവും ഭാരം കുറഞ്ഞ മൂലകവും ഇതാണ്‌.

■ ഹരിതഗൃഹപ്രഭാവത്തില്‍ പ്രധാന സ്വാധീനം ചെലുത്തുന്ന വാതകമാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌. ജോസഫ്‌ ബ്ലാക്കാണിത്‌ കണ്ടുപിടിച്ചത്‌.

■ സസ്യങ്ങൾ രാത്രികാലത്ത്‌ പുറത്തു വിടുന്ന വാതകമാണ്‌ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌. സസ്യങ്ങൾ ഓക്സിജനെ പുറത്തുവിടുന്നുത്‌ പകല്‍സമയത്ത്‌.

■ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌, നീരാവി, മീതേയ്‌൯, ഓസോണ്‍, നൈട്രസ്‌ ഓക്സൈഡ്‌, ക്രോറോ ഫ്ലൂറോ കാര്‍ബണുകൾ എന്നിവയാണ്‌ പ്രധാന ഹരിതഗൃഹ ' വാതകങ്ങൾ.

■ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഖരരൂപമാണ്‌ 'ഡ്രൈ ഐസ്'‌.

■ നൈട്രജന്‍, ഓക്സിജന്‍ എന്നിവ കഴിഞ്ഞാല്‍ അന്തരീക്ഷവായുവില്‍ കൂടുതലുള്ള മൂന്നാമത്ത വാതകം ആർഗണ്‍.

■ ഹീലിയം, നിയോൺ, ആർഗണ്‍, ക്രിപ്റ്റോൺ, സിനോൺ, റഡോൺ, എന്നിവയാണ് 'കുലീന വാതകങ്ങൾ' (Noble Gases). റേഡിയോ, ആക്ടീവായ കുലീന വാതകമാണ് റഡോൺ.

■ കുലീന വാതകങ്ങളുടെ കണ്ടെത്തലിനു പിന്നിൽ പ്രധാനമായി പ്രവര്‍ത്തിച്ച ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞനാണു വില്യം റാംസേ.

■ ലബോറട്ടറികളില്‍ ഇന്‍ഫ്രാറെഡ്‌ സ്പെക്ട്രോസ്‌ കോപിയിലൂടെ തിരിച്ചറിയുന്നത്‌ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്നിധ്യമാണ്‌.

■ നൈട്രജന്‍ കണ്ടുപിടിച്ചത്‌ ഡാനിയല്‍ റൂഥര്‍ ഫോർഡ്. ഓക്സിജന്‍ കണ്ടെത്തിയത്‌ ജോസഫ്‌ പ്രീസ്റ്റ്‌ലി.

■ 1766 ൽ  ഹെന്‍ട്രി കാവന്‍ഡിഷാണ്‌ ഹൈഡ്രജന്‍ കണ്ടുപിടിച്ചത്‌. ഹൈഡ്രജന്‍, ഓക്സിജന്‍ വാതകങ്ങൾക്ക്‌ ആ പേരുകൾ നല്‍കിയത്‌ അന്റോണി ലാവോസിയര്‍.

■ രാസപരമായി ഏറ്റവും പ്രതിപ്രവര്‍ത്തനം കൂടിയ മൂലകം ഫ്ലൂറിൻ വാതകമാണ്‌.

■ 'ചിരിപ്പിക്കുന്ന വാതകം' (Laughing Gas) നൈട്രസ്‌ ഓക്സൈഡ്. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകമാണ്‌ ഹൈഡ്രജന്‍ സൾഫൈഡ്‌.

■ ക്ലോറിന്‍ വാതകം നിര്‍മിക്കുന്നത്‌ “ഡീക്കണ്‍സ്‌ പ്രക്രിയ'യിലൂടെയാണ്‌.

■ ഹൈഡ്രജന്‍ വാതകം സസ്യഎണ്ണയിലൂടെ കടത്തിവിട്ടാണ്‌ 'വനസ്പതി നെയ്യ്‌' ഉണ്ടാക്കുന്നത്‌.

■ കാര്‍ബണ്‍ മോണോക്സൈഡ്‌, നൈട്രജന്‍, ഹൈഡ്രജന്‍ എന്നിവയുടെ മിശ്രിതമാണ്‌ “പ്രൊഡ്യൂസര്‍ ഗ്യാസ്‌". കാര്‍ബണ്‍ മോണോക്‌സൈഡ്‌, ഹൈഡ്രജൻ എന്നിവയാണ് 'വാട്ടർ ഗ്യാസ്' ലുള്ളത്.

■ “ഘന ഹൈഡ്രജന്‍” എന്നറിയപ്പെടുന്നത്‌ ഡ്യൂട്ടീരിയം. ഹൈഡ്രജന്റെ വാണിജ്യപരമായ നിര്‍മാണത്തിനാണ്‌ 'ബോഷ്‌ പ്രോസസ്‌' ഉപയോഗിക്കുന്നത്‌.

■ നൈട്രജന്‍, ഹൈഡ്രജന്‍ എന്നിവയുടെ മിശ്രിതമാണ്‌ അമോണിയ. ഹേബര്‍ പ്രക്രിയയിലൂടെയാണിത്‌ നിര്‍മിക്കുന്നത്‌.

■ കാര്‍ബണ്‍ മോണോക്സൈഡ്‌ ഒരു വിഷവാതകമാണ്‌. ഇതിന്റെ സാന്നിധ്യം ഒഴിവാക്കാനാണ്‌ 'ഹോപ്കൊലൈറ്റ്‌' ഉപയോഗിക്കുന്നത്‌.

■ ഭോപ്പാല്‍ വിഷവാതക ദുരന്തത്തിനു കാരണമായ വാതകം മീതൈല്‍ ഐസോസയനേറ്റ്‌.

■ പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷവാതകങ്ങളാണ്‌ ഡൈയോക്സിന്‍, ക്ലോറാല്‍ എന്നിവ. നൈട്രജന്‍ അടങ്ങിയ പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകമാണ്‌ ഹൈഡ്രജന്‍ സയനൈഡ്‌.

0 Comments