ആന

ആന (Elephant)
ലോകത്ത് ആനകൾ രണ്ടു തരമുണ്ട്. ആഫ്രിക്കൻ ആനയും ഏഷ്യൻ ആനയും. ഏഷ്യൻ ആനകളെക്കാൾ വലുപ്പമുള്ളവയാണ് ആഫ്രിക്കൻ ആനകൾ. ആഫ്രിക്കൻ ആനകളിൽ പിടിയാനയ്ക്കും കൊമ്പനാനയ്ക്കും കൊമ്പുണ്ട്. ഏഷ്യൻ ആന ശരാശരി 70 വർഷം ജീവിച്ചിരിക്കുമ്പോൾ ആഫ്രിക്കൻ ആന ഏതാണ്ട് 50 വർഷമേ ജീവിച്ചിരിക്കുകയുള്ളൂ. ഭാരതത്തിൽ കണ്ടുവരുന്നത് ഏഷ്യൻ ആനയെയാണ്. ആനയുടെ പല്ലുകളിൽ കുറുകെ വരകളും ചാലുകളും ഉണ്ടാകും. ഇതും ചെവിയുടെ മടക്കുകളും നോക്കിയാണ് ആനയുടെ പ്രായം കണക്കാക്കുന്നത്. ഇന്ത്യ കൂടാതെ ഏഷ്യൻ രാജ്യങ്ങളായ ബർമ, ശ്രീലങ്ക, തായ്‌ലൻഡ്, സുമാത്രാ, വിയറ്റ്നാം, മലയൻ ദ്വീപുകൾ, കംബോഡിയ, ബോർണിയോ എന്നിവിടങ്ങളിലും ഏഷ്യൻ ആനകൾ ഉണ്ട്. ലോകത്ത് ആനകൾ ഇല്ലാത്ത രണ്ട് വൻകരകളാണ് ഓസ്‌ട്രേലിയയും അന്റാർട്ടിക്കയും. പ്രായപൂർത്തിയായ ഒരാന ഒരു ദിവസം 300 മുതൽ 400 കിലോഗ്രാം വരെ ആഹാരം അകത്താക്കും. കൂടാതെ ശരാശരി 140 ലിറ്റർ വെള്ളവും കുടിക്കും! ആനകൾ വിശ്രമിക്കുന്നതും ഉറങ്ങുന്നതും മിക്കപ്പോഴും നിന്നുകൊണ്ടാണ്.

മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ ആനയ്ക്ക് ഓടാൻ കഴിയും. എന്നാൽ തുടർച്ചയായി 200 മീറ്ററിലധികം ആനകൾ ഓടാറില്ല. വനത്തിൽ എതിരാളികളില്ലാത്ത മൃഗമാണ് ആന. കൊമ്പനാനകൾക്കാണ് പിടിയാനകളേക്കാൾ ഉയരം. ആനകൾ സഞ്ചരിക്കുന്നത് കൂട്ടമായിട്ടാണ്. ആണും പെണ്ണും കുട്ടികളും അടങ്ങിയ സംഘമായിട്ടായിരിക്കും ആനക്കൂട്ടത്തിന്റെ യാത്ര. ആന മണം പിടിക്കുന്നതും തൊട്ടറിയുന്നതുമൊക്കെ തുമ്പിക്കൈകൊണ്ടാണ്. കൂടാതെ ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ആനയെ സഹായിക്കുന്നതും തുമ്പിക്കൈയാണ്. വിവിധതരം പേശികളാൽ രൂപം കൊണ്ടിരിക്കുന്ന തുമ്പിക്കൈ കൊണ്ട് ആനയ്ക്ക് നിലത്തിട്ട ഒരുമൊട്ടു സൂചി വരെ എടുക്കാൻ കഴിയും. ആന എപ്പോഴും അതിന്റെ ചെവി ആട്ടിക്കൊണ്ടിരിക്കും. ശരീരത്തിലെ ചൂട് അകറ്റാൻ വേണ്ടിയാണ് ചെവി ആട്ടുന്നത്. പേടി തോന്നുമ്പോഴാണ് ആന ചെവി അനക്കാതെ നിവർത്തിപ്പിടിക്കുക. ആനയുടെ മുൻ കാലുകളിൽ നാലോ അഞ്ചോ നഖവും പിന്നിൽ മൂന്നോ നാലോ നഖവുമാണ് ഉണ്ടാകുക. സാവധാനമാണ് ആന നടക്കുക. എന്നാൽ, കാട്ടിലൂടെ വേഗത്തിൽ ഓടാനും നിഷ്പ്രയാസം നീന്താനും ഇവയ്ക്ക് കഴിയും. അപകടത്തിൽ പെടുമ്പോൾ പരസ്പരം സഹായിക്കുന്നത് ആനകളുടെ വർഗസ്വഭാവമാണ്. കാട്ടിൽ ചിലപ്പോൾ ഒറ്റയായും ആനകളെ കാണാറുണ്ട്. സംഘത്തലവനാകാനുള്ള കൊമ്പന്മാരുടെ ഏറ്റുമുട്ടലുകളിൽ തോറ്റ് സംഘത്തിന് പുറത്ത് പോകുന്നവരാണിവർ. അതുകൊണ്ടുതന്നെ ഒറ്റയാന്മാർ മിക്കവാറും 'ഗജപോക്കിരി'കളുമായിരിക്കും! 

സാധാരണരീതിയിൽ ആനക്കൂട്ടത്തിന്റെ സംഘത്തലവൻ ഒരു പിടിയാനയായിരിക്കും. എങ്ങോട്ടെങ്കിലും പോകുന്ന അവസരത്തിൽ കൂട്ടത്തിലെ പ്രായം ചെന്ന പിടിയാനയായിരിക്കും മുന്നിൽ നടക്കുക. കൊമ്പൻ ഏറ്റവും പിന്നിലോ, അല്പം മാറിയോ ആയിരിക്കും സഞ്ചരിക്കുന്നത്. ശത്രുക്കളെ കാണുമ്പോഴും മറ്റും ആനകൾ ചിന്നം വിളിക്കാറുണ്ട്. എന്നാൽ ആനക്കൂട്ടം ഒന്നിച്ച് ആക്രമിക്കാറില്ല. കൂട്ടത്തിലെ ഒന്നോ, രണ്ടോ എണ്ണം മാത്രമേ ആക്രമിക്കാൻ തുനിയൂ. ബാക്കിയുള്ളവ അതുമായി യാതൊരു ബന്ധവുമില്ലാത്തപോലെ മേഞ്ഞു നടക്കുകയാവും. ഓർമശക്തിക്കും ബുദ്ധിശക്തിക്കും പേരുകേട്ട മൃഗമാണ് ആന. വനത്തിൽ ആന ആഹാരം തേടി നടക്കുന്നത് പകലാണ്. സാധാരണ രീതിയിൽ രാവിലേയും വൈകുന്നേരവുമാണ് ഇവയുടെ സഞ്ചാരം. ഉച്ചയ്ക്ക് വിശ്രമിക്കും. പക്ഷേ, രാത്രിയും സഞ്ചരിക്കാറുണ്ട്. മുളയും ഈറയും മരക്കൊമ്പുകളും വേരുകളും കിഴങ്ങുകളും പുല്ലുമാണ് ആനയുടെ പ്രധാന ആഹാരം. ആനയുടെ ശരീരത്തിൽ 286 എല്ലുകളാണുള്ളത്. ആനയുടെ പ്രധാന ശത്രു മനുഷ്യൻ തന്നെയാണ്. കൊമ്പുകൾക്ക് വേണ്ടിയാണ് പ്രധാനമായും ആനകളെ വേട്ടയാടുന്നത്.

PSC ചോദ്യങ്ങൾ 

1. കേരളത്തിന്റെ ഓദ്യോഗിക മൃഗം? - ആന

2. ദേവരാജാവായ ഇന്ദ്രന്റെ ആന? - ഐരാവതം

3. ജ്ഞാനത്തിന്റെ പ്രതീകം എന്നറിയപ്പെടുന്നത്? - ആന

4. ആനയുടെ ശാസ്ത്രീയനാമം? - എലിഫസ്‌ മാക്സിമസ്‌

5. സഹ്യന്റെ മകൻ എന്നറിയപ്പെടുന്നത്? - ആന

6. നഖമുണ്ടെങ്കിലും വിരലില്ലാത്ത ജന്തു? - ആന

7. ചാടാൻ കഴിയാത്ത ഏക സസ്തനി? - ആന

8. നാല് കാല്‍മുട്ടുകളും ഒരുപോലെ മടക്കാന്‍ കഴിയുന്ന ജീവി? - ആന

9. കേരളത്തിന്റെ ഗജദിനം? - ഒക്ടോബര്‍ 4

10. ഇന്ത്യൻ സർക്കാർ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചത് ഏത് മൃഗത്തെ? - ആന

11. ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച  വർഷം? - 2010

12. ആനയുടെ കൊമ്പുകളായി രുപപ്പെട്ടിരിക്കുന്നത്‌? - ഉളിപ്പല്ലുകൾ (ജീവിതകാലം മുഴുവൻ ഇത് വളര്‍ന്നുകൊണ്ടിരിക്കും)

13. ആനയുടെ ക്രോമസോം നമ്പർ എത്ര? - 56

14. ആനയുടെ ഹ്യദയ സ്പന്ദന നിരക്ക്? - 25

15. ഏറ്റവും കൂടുതല്‍ ഗര്‍ഭകാലഘട്ടമുള്ള ജന്തു? - ആന (21 മാസം)

16. കരയിലെ ജീവികളില്‍ ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്നത്‌? - ആന

17. ഏറ്റവും വലിയ മസ്തിഷ്കമുള്ള കരയിലെ ജീവി? - ആന

18. വെള്ളാനകളുടെ നാട്‌ എന്നറിയപ്പെടുന്ന രാജ്യം? - തായ് ലാൻഡ്

19. ആയ് രാജവംശത്തിന്റെ ചിഹ്നം? - ആന

20. കേരളത്തിലെ പ്രസിദ്ധമായ ആനപരിശിലനകേന്ദ്രം (കോടനാട്) ഏത്‌ ജില്ലയിലാണ്‌? - എറണാകുളം

21. ഏറ്റവും വലിയ ചെവിയുള്ള മൃഗം? - ആന

22. വയനാട്‌ (മുത്തങ്ങ) വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷണ മൃഗം? - ആന

23. ഏറ്റവും നീളമേറിയ മൂക്കുള്ള മൃഗം? - ആന

24. ഒരു ആനക്ക് എത്ര അസ്ഥികളുണ്ട്‌? - 286 എണ്ണം

25. മാതംഗലീല എന്ന സംസ്കൃത ഗ്രന്ഥത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്‌? - ആനശാസ്ത്രം

26. കരയിലെ ഏറ്റവും വലിയ ജന്തു? - ആഫ്രിക്കൻ ആന

27. ആന ഔദ്യോഗിക മൃഗമായ ഇന്ത്യൻ സംസ്ഥാനങ്ങൾ? - കേരളം, കർണാടക, ജാർഖണ്ഡ്

28. യു.എസ്‌. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശിയ ചിഹ്നം? - ആന

29. രാജ്യത്തെ ആദ്യ ആന പുനരധിവാസകേന്ദ്രം? - കോട്ടൂർ (തിരുവനന്തപുരം)

30. കേരളത്തിലെ ആന പിടുത്ത കേന്ദ്രം? - കോടനാട്

31. ആനകളുടെ പാരമ്പര്യ ചികത്സാ  രീതി? - ഹസ്തായുർവേദം

32. കേരളത്തിലെ നാട്ടാന പരിശീലന കേന്ദ്രം എവിടെയാണ്? - കോട്ടൂർ

33. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെയും, ആസാം ഗണപത് പരിഷത്ത് ലേബർ പാർട്ടിയുടെയും തിരഞ്ഞെടുപ്പ് ചിഹ്നം? - ആന

34. ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത്‌ സ്ഥാപിച്ചിരിക്കുന്നത്‌ ഏത് ആനയുടെ രൂപം? - ഗുരുവായൂര്‍ കേശവന്റെയാണ്.

35. ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യം? - ടാൻസാനിയ

36. ഏറ്റവും കൂടുതൽ ആനകളുളള ഇന്ത്യൻ സംസ്ഥാനം? - കർണ്ണാടക

37. കരയിലെ ഏറ്റവും വലിയ മൃഗം

38. കരയിലെ ഏറ്റവും ശക്തനായ മൃഗം

39. സസ്തനികളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനമുള്ളത്‌

40. ഏതു മൃഗത്തിനുവേണ്ടിയാണ്‌ ശ്രീലങ്കയില്‍ അനാഥാലയം സ്ഥാപിച്ചിട്ടുള്ളത്‌

41. ഹസ്ത്യായുര്‍വേദം ഏത്‌ മൃഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

42. മൃഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഓര്‍മശക്തിയുള്ളത്‌

43. ഏത്‌ മൃഗവുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതിയാണ്‌ ഹാഥി മേരേ സാഥി?

44. ഗുരുവായൂര്‍ കേശവന്‍ ഏത്‌ മൃഗത്തിന്റെ പേരാണ്‌

45. കരയിലെ മൃഗങ്ങളില്‍ ഉയരത്തില്‍ രണ്ടാം സ്ഥാനം

46. ഏത്‌ മൃഗത്തിന്റെ സംരക്ഷണാര്‍ഥമാണ്‌ 1991--92 ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ചത്‌

47. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തിലുള്ള മൃഗം

48. കൊച്ചി രാജ്യത്തിന്റെ ഔദ്യോഗിക മുദ്രയിലുണ്ടായിരുന്ന മൃഗം

49. പത്തനംതിട്ടയിലെ ഗവി മ്യൂസിയത്തില്‍ ഏത്‌ മൃഗത്തിന്റെ എല്ലുകളാണ്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌

50. ഏറ്റവും നീളം കൂടിയ മൂക്കുള്ള മൃഗം

51. ഏറ്റവും വലിയ ചെവിയുള്ള മൃഗം

52. ഖെദ്ദ എന്ന വാക്ക്‌ ഏത്‌ മൃഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

53. മാതംഗലീല എന്ന കൃതിയില്‍ ഏത്‌ ജീവിയുടെ പരിപാലനത്തെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌

54. നാലുകാലുള്ള മൃഗങ്ങളില്‍വച്ച്‌ ഏറ്റവും വലുപ്പം കൂടിയത്‌

55. നീന്തുമ്പോള്‍ ശരീരം ഏതാണ്ട്‌ മുഴുവനും വെള്ളത്തിനടിയിലാവുന്ന സസ്തനം

56. വിയര്‍ക്കാത്ത സസ്തനം

57. ഭാരതീയ പുരാണങ്ങളിലെ ഇന്ദ്രന്റെ വാഹനമായ ഐരാവതം ഏതിനം മൃഗമാണ്‌

58. ഏഷ്യന്‍ സംസ്കാരങ്ങള്‍ ബുദ്ധിയുടെ പ്രതീകമായി കണക്കാക്കുന്ന മൃഗം

59. ആയുസ്സില്‍ രണ്ടാംസ്ഥാനമുള്ള (മനുഷ്യന്‍ കഴിഞ്ഞാല്‍) സസ്തനം

60. പുന്നത്തൂര്‍ കോട്ട ഏത്‌ മൃഗത്തിന്റെ സംരക്ഷണത്തിനാണ്‌ പ്രസിദ്ധം 

61. തായ്ലൻഡിന്റെ ദേശീയ മൃഗം

62. കരയിലെ മൃഗങ്ങളില്‍ ഏറ്റവും കൂടുതല്‍ അളവില്‍ ആഹാരം ആവശ്യമായ മൃഗം

Post a Comment

Previous Post Next Post