കോശം

കോശങ്ങള്‍ (Cells)
ജീവികളുടെ അടിസ്ഥാന ജീവ ശാസ്ത്രീയഘടകമാണ് കോശം. ജീവന്റെ ഏറ്റവും ചെറിയ ഘടകം കൂടിയാണത്. ഒരു സ്തരത്താൽ (Membrane) പ്രോട്ടോപ്ലാസമാണ് കോശം. അതിനുള്ളിൽ നിരവധി ജൈവതന്മാത്രകളുണ്ട്. നിക്ലിക് അമ്ലങ്ങളും പ്രോട്ടീനുകളുമാണ് ഈ ജൈവതന്മാത്രകൾ. 

ജീവികളെ ഏകകോശം, ബഹുകോശം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ബാക്ടീരിയകളിൽ ഏറെയും ഏകകോശജീവികളാണ്. സസ്യങ്ങളും ജന്തുക്കളുമാണ് ബഹുകോശജീവികൾ. സസ്യങ്ങളിലും ജന്തുക്കളിലും അവയുടെ വർഗവ്യത്യാസത്തിനനുസരിച്ച് കോശങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്.

1663 ൽ റോബർട്ട് ഹുക്കാണ് കോശം കണ്ടുപിടിച്ചത്. സ്വന്തമായി നിർമിച്ച സൂക്ഷ്മദർശിനിയിലൂടെ ഒരു കോർക്കിന്റെ (ഒരു പ്രത്യേക മരം) ചെറിയ ചീള് നിരീക്ഷിച്ചപ്പോഴാണ് അദ്ദേഹം കോശം കണ്ടെത്തിയത്. "കോശം" എന്ന അർത്ഥത്തിൽ 'സെൽ' എന്ന പദത്തിന് രൂപം കൊടുത്തതും ഹുക്ക് തന്നെ. ചെറിയ മുറി എന്നർഥം വരുന്ന ലാറ്റിൻ പദമായ 'സെല്ല'യിൽ നിന്നാണ് 'സെൽ' രൂപപ്പെട്ടത്. 

കോശങ്ങളിൽ രണ്ടുതരം ജനിതക പദാർത്ഥങ്ങളുണ്ട്. ഡി.എൻ.എയും ആർ.എൻ.എയും. ഡി.എൻ.എയിലാണ് ഒരു ജീവിയുടെ ജനിതകപരമായ വിവരങ്ങളുണ്ടാകുക. സസ്യങ്ങളിലും ജന്തുക്കളിലുമെല്ലാം പുതിയ തലമുറയ്ക്ക് മുൻതലമുറയുടെ ഗുണങ്ങൾ ലഭിക്കുന്നതിന് കാരണം അവയുടെ കോശങ്ങളിലെ ഡി.എൻ.എ ആണ്.

ഡി.എൻ.എയിലെ വിവരങ്ങൾക്കനുസരിച്ച് പ്രോട്ടീനുകളെ തയ്യാറാക്കുകയാണ് സാമാന്യമായി പറഞ്ഞാൽ ആർ.എൻ.എയുടെ ധർമം. ചില വൈറസുകളിൽ ജനിതകവിവരങ്ങൾ ഡി.എൻ.എയ്ക്കു പകരം ആർ.എൻ.എയിലാണ് കാണപ്പെടുക. ഒരു ജീവിയുടെ ശരീരാവശിഷ്ടങ്ങളിൽ നിന്ന് ഡി.എൻ.എ വേർതിരിച്ചെടുത്ത് പരിശോധിച്ചാൽ ആ ജീവി ഏതാണെന്ന് കണ്ടെത്താം. ചുരുക്കിപ്പറഞ്ഞാൽ ഒരു ജീവിയുടെ ശരീരത്തെക്കുറിച്ചുള്ള സർവ വിവരങ്ങളും അടങ്ങിയ ഒരു 'പുസ്തക'മാണ് ഡി.എൻ.എ. കോശവിഭജനം നടക്കുമ്പോൾ ഡി.എൻ.എ അതിന്റെ തന്നെ മാതൃകകളെ സൃഷ്ടിക്കുന്നു. ജയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും ചേർന്നാണ് ഡി.എൻ.എയുടെ ഘടന കണ്ടുപിടിച്ചത്.

പ്രധാന വസ്തുതകൾ

■ ജീവന്റെ അടിസ്ഥാന യൂണിറ്റ്‌ ആണ്‌ കോശങ്ങൾ.

■ കോശങ്ങൾ, കലകൾ എന്നിവയെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്‌ ഹിസ്റ്റോളജി.

■ കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ - റോബര്‍ട്ട്‌ ഹുക്ക്‌.

■ ജന്തുശരീരം കോശനിര്‍മിതമാണെന്ന്‌ കണ്ടെത്തിയത്‌.- തിയോഡർ ഷ്വാൻ.

■ കോശത്തിലെ ആത്മഹത്യാ സഞ്ചികൾ - ലൈസോസോം.

■ കോശമര്‍മത്തിലെ പ്രധാന ഘടകം - ആര്‍.എന്‍.എ.

■ ഏറ്റവും നീളം കൂടിയ കോശം - നാഡീകോശം (ന്യൂറോണ്‍)

■ കോശം നിര്‍മിക്കപ്പെട്ടിരിക്കുന്ന പദാര്‍ഥം - പ്രോട്ടോപ്ലാസം.

■ ആദ്യമായി സസ്യകോശങ്ങളെ കണ്ടെത്തിയത്‌ - റോബര്‍ട്ട്‌ ഹുക്ക്‌. കോര്‍ക്കിന്റെ പാളിയിലാണ് ഹുക്ക്‌ കോശങ്ങൾ (അറകൾ) കണ്ടെത്തിയത്‌.

■ കോശവിഭജനത്തിലൂടെയാണ്‌ പുതിയ കോശങ്ങൾ ഉണ്ടാകുന്നത്‌  എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ - റുഡോൾഫ്‌ വിര്‍ച്ചോവ്‌.

■ കോശത്തിലെ 'പ്രവൃത്തിയെടുക്കുന്ന കുതിരകൾ' (Work horses of cell) എന്നറിയപ്പപെടുന്നത്‌ - പ്രോട്ടീനുകൾ (മാംസ്യം)

■ പ്രോട്ടീന്‍ നിര്‍മാണ യൂണിറ്റുകൾ എന്നറിയപ്പെടുന്നത്‌ അമിനോ ആസിഡുകൾ.

■ കോശത്തിന്റെ പ്രവര്‍ത്തനങ്ങൾക്കാവശ്യമായ ഊര്‍ജം നല്‍കുന്നത്‌ - എ.ടി.പി (അഡെനോസിന്‍ ട്രൈഫോസ്‌ഫേറ്റ്). കോശത്തിലെ 'Electric Power' എന്നറിയപ്പെടുന്നതും 'ATP' യാണ്‌.

■ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം - അണ്ഡം. പുംബീജമാണ്‌ ഏറ്റവും ചെറുത്‌.

■ ഏറ്റവും ചെറിയ കോശമുള്ളത്‌ ബാക്ടീരിയക്ക്‌.

■ ഏറ്റവും വലിയ കോശമെന്നറിയപ്പെടുന്നത്‌ ഒട്ടകപ്പക്ഷിയുടെ മുട്ടയിലെ മഞ്ഞക്കരു.

■ മനുഷ്യരില്‍ ഏറ്റവുമധികം ജീവിതദൈര്‍ഘ്യമുള്ള കോശങ്ങൾ - നാഡീകോശങ്ങൾ.

■ സസ്യകോശങ്ങൾ ഊര്‍ജഘടകങ്ങളായ ATP ഉത്‌പാദിപ്പിക്കുന്ന പ്രക്രിയ - പ്രകാശ സംശ്ലേഷണം.

■ ജീനുകളില്‍ മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യ DNA ടെക്നോളജി.

■ വേരില്‍ നിന്നും ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന സസ്യകല - സൈലം.

■ ഇലകളില്‍ നിന്നും ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്‌ 'ഫ്ലോയം' എന്ന സസ്യകലയാണ്‌.

■ മാതൃസസ്യത്തിലെ ( കോശത്തില്‍ നിന്നും അതേ സ്വഭാവസവിശേഷതകളുള്ള സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന രീതി - ടിഷ്യു കൾച്ചര്‍

■ കോശത്തിലെ പവർ ഹൗസ് എന്നറിയപെടുന്നതാണ് മൈറ്റോ കോൺഡ്രിയ. ഇവയ്ക്കു തുല്യമായി സസ്യകോശങ്ങളിൽ കാണപ്പെടുന്ന കണങ്ങളാണ് ക്ലോറോപ്ലാസ്റ്റുകൾ.

PSC ചോദ്യങ്ങൾ

1. മനുഷ്യനേത്രത്തിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾക്കു പറയുന്ന പേര് - കോൺ കോശങ്ങൾ

2. കേടുവന്നാൽ വീണ്ടും വളരാത്ത ശരീരകോശങ്ങൾ - നാഡീകോശങ്ങൾ

3. മനുഷ്യകോശത്തിൽ എത്ര ലിംഗ ക്രോമസോമുകളുണ്ട് - ഒരു ജോടി

4. മനുഷ്യരക്തത്തിന്റെ എത്ര ശതമാനമാണ് രക്ത കോശങ്ങൾ - 45

5. മനുഷ്യകോശത്തിലെ ക്രോമസോമുകളുടെ എണ്ണം - 46

6. ഓക്സിജന്റെ അഭാവംമൂലം ശരീരകലകൾക്കുണ്ടാകുന്ന രോഗം - അനോക്സിയ

Post a Comment

Previous Post Next Post