മസ്തിഷ്കവും നാഡീവ്യവസ്ഥയും

മസ്തിഷ്കം (Brain)
തലയോടിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒന്നരകിലോഗ്രാമോളം ഭാരം വരുന്ന മസ്തിഷ്‌കമാണ് ബുദ്ധിയുടെയും ഓർമശക്തിയുടെയും വിവേചനശേഷിയുടെയും സർഗാത്മകതയുടെയും കേന്ദ്രം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനസ്യൂതം പ്രവഹിച്ചു കൊണ്ടിരിക്കുന്ന സംവേദനങ്ങളെ സ്വീകരിക്കുകയും ക്രോഡീകരിക്കുകയും യുക്തങ്ങളായ പ്രതികരണങ്ങളെ ശരീരത്തിലെല്ലായിടത്തും എത്തിക്കുകയും ചെയ്യുന്ന സുപ്രധാന ധർമമാണ് മസ്തിഷ്‌കം നിർവഹിക്കുന്നത്. മസ്തിഷ്‌കത്തെ രണ്ട് അർധഗോളങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇവയാണ് സെറിബ്രം. ഇതിനു താഴെയായി മസ്തിഷ്കത്തിന്റെ മധ്യഭാഗം സ്ഥിതിചെയ്യുന്നു. ബേസൽ ഗാംഗ്ലിയ, തലാമസ്, ഹൈപ്പോത്തലാമസ് എന്നീ ഭാഗങ്ങൾ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. സെറിബ്രത്തിന്റെ പിന്നിലായി കാണപ്പെടുന്ന ചെറിയ ഭാഗമാണ് സെറിബെല്ലം. ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്നത് സെറിബെല്ലത്തിന്റെ ധർമമാണ്. മസ്തിഷ്കത്തിന്റെ ഏറ്റവും അടിയിലായി സ്ഥിതിചെയ്യുന്ന ഭാഗമാണ് ബ്രെയിൻ സ്റ്റെം. ശ്വസനം, ഹൃദയപ്രവർത്തനം, രക്തചംക്രമണം എന്നിവയെ ബ്രെയിൻ സ്റ്റെം നിയന്ത്രിക്കുന്നു. ഏറ്റവും ബാഹ്യ ആവരണമാണ് ഡ്യൂറാമേറ്റർ. അതിനുള്ളിലായി അരാക്ക്‌നോയിഡ്മേറ്റർ കാണപ്പെടുന്നു. ഏറ്റവും ഉള്ളിലുള്ള ആവരണമാണ് പയമേറ്റർ. അരാക്ക്‌നോയിഡിനും പയമേറ്ററിനും ഇടയിൽ കാണപ്പെടുന്ന സെറിബ്രോ സ്‌പൈനൽ ദ്രാവകം തലച്ചോറിനെ ഒരു 'വാട്ടർ കുഷ്യനെ'പ്പോലെ സംരക്ഷിക്കുന്നു.

പ്രധാന വസ്തുതകൾ

■ മസ്തിഷ്കത്തെ പൊതിഞ്ഞുസൂക്ഷിക്കുന്ന അസ്ഥി നിര്‍മിതമായ കവചമാണ്‌ കപാലം (cranium).

■ മസ്തിഷ്കത്തെ പൊതിഞ്ഞുള്ള മൂന്നു പാളികളാണ്‌ മെനിന്‍ജിസ്‌.

■ മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണ്‌ സെറിബ്രം. ഐച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സെറിബ്രമാണ്‌ ഭാവന, ചിന്ത, ഓര്‍മ, സുബോധം, യുക്തിചിന്ത എന്നിവയുടെ കേന്ദ്രം. കാഴ്ച, കേൾവി, ഗന്ധം, രുചി, സ്പര്‍ശം, ചൂട്‌ എന്നിവയെപ്പറ്റി ബോധമുളവാക്കുന്നതും സെറിബ്രമാണ്‌.

■ പേശിപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സെറിബെല്ലമാണ്‌ ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നത്‌.

■ അനൈച്ഛിക പ്രവര്‍ത്തനങ്ങളായ ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം, ഛര്‍ദി, തുമ്മല്‍, ചുമ എന്നിവയെ നിയന്ത്രിക്കുന്നത്‌ മെഡുല ഒബ്ലാംഗേറ്റ.

■ വേദനസംഹാരികൾ പ്രധാനമായും പ്രവര്‍ത്തിക്കുന്ന മസ്തിഷ്‌ക ഭാഗമാണ്‌ തലാമസ്‌.

■ ശരീരോഷ്ടാവ്‌, ജലത്തിന്റെ അളവ്‌ എന്നിവ നിയന്ത്രിച്ച്‌ ആന്തരികസമസ്ഥിതി നിലനിര്‍ത്തുന്നത്‌ ഹൈപ്പോതലാമസ്‌. വിശപ്പ്‌, ദാഹം, ലൈംഗികാസക്തി എന്നിവ ഉണ്ടാക്കുന്നതും ഹൈപ്പോതലാമസാണ്‌.

■ ഓക്സിറ്റോസിന്‍, വാസോപ്രിസ്സിന്‍ എന്നീ ഹോര്‍മോണുകൾ ഉത്പാദിപ്പിക്കുന്നതും ഹൈപ്പോതലാമസാണ്‌.

■ സംസാരഭാഷയ്ക്കുള്ള പ്രത്യേക കേന്ദ്രമായ 'ബ്രോക്കാസ്‌ ഏരിയ' (broca's area) സെറിബ്രത്തി നുള്ളിലാണ്‌.

■ പരിചയമുള്ള വസ്തുക്കളുടെ പേരു കേൾക്കുന്ന മാത്രയില്‍ അതിന്റെ ചിത്രം മനസ്സില്‍ തെളിയിക്കുന്ന മസ്തിഷ്ക ഭാഗമാണ്‌ "വെര്‍ണിക്കിന്റെ പ്രദേശം" (Wernikes' Area). സെറിബ്രത്തിലാണിത്‌.

■ കേന്ദ്ര നാഡീവ്യവസ്ഥയിലെ ന്യൂറോണുകളുടെ നാശം മൂലമോ, സെറിബ്രല്‍ കോര്‍ട്ടക്സിലെ പ്രവര്‍ത്തനം താളം തെറ്റുന്നതുകൊണ്ടോ ആണ്‌ 'അല്‍ഷിമേഴ്‌സ്‌' രോഗം ഉണ്ടാവുന്നത്‌. അസാധാരണമായ ഓര്‍മക്കുറവാണീ രോഗം. 'സ്‌മൃതിനാശക രോഗം ' എന്നും അറിയപ്പെടുന്നു.

■ മസ്തിഷ്കത്തിലെ പ്രേരക ന്യൂറോണുകൾക്ക്‌ നാശം സംഭവിക്കുന്നതു കൊണ്ടുണ്ടാകുന്ന രോഗമാണ്‌ 'പാര്‍കിന്‍സണ്‍ രോഗം.” കൈവിറയല്‍, പേശീ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിയാതെ വരിക, വ്യക്തമായി എഴുതാനോ, സംസാരിക്കാനോ സാധിക്കാതാവുക എന്നിവയാണീ രോഗത്തിന്റെ ലക്ഷണങ്ങൾ.

■ മസ്തിഷ്കത്തിലെ വൈദ്യുതതരംഗങ്ങളുടെ ഏറ്റുക്കുറച്ചിലുകൾ മനസ്സിലാക്കാനാണ്‌ ഇ.ഇ.ജി. ഉപയോഗിക്കുന്നത്‌ (Electro Encephalo Gram).

■ തലച്ചോറിന്റെ ഏകദേശ ഭാരം 1400 ഗ്രാം.

■ "ലിറ്റില്‍ ബ്രെയിന്‍” എന്നറിയപ്പെടുന്നത്‌ സെറിബെല്ലം.

■ സുഷുമ്നയുടെ നീളം 45 സെന്‍റീമീറ്ററാണ്‌.

■ മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിന്‍ജിസിനുണ്ടാകുന്ന അണുബാധമൂലമാണ്‌ “മെനിന്‍ജൈറ്റിസ്‌" രോഗം ഉണ്ടാവുന്നത്‌.

■ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന വൈറസ്‌ രോഗമാണ്‌ “റാബിസ്‌" (പേപ്പടിവിഷബാധ). റാബിസ്‌ രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 4-8 ആഴ്ചകൾക്കുള്ളില്‍ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. “ഹൈഡ്രോഫോബിയ" റാബിസ്‌ ബാധിതര്‍ക്കുണ്ടാവുന്നതാണ്‌. 

നാഡീവ്യവസ്ഥ (Nervous System)

തലച്ചോറും സുഷുമ്‌നാ നാഡിയും ചേർന്നതാണ് കേന്ദ്ര നാഡീവ്യവസ്ഥ. മനുഷ്യശരീരത്തിലെ നാഡീവ്യവസ്ഥയെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. കേന്ദ്ര നാഡീവ്യവസ്ഥയും ബാഹ്യനാഡീവ്യവസ്ഥയും. തലച്ചോറിൽ നിന്നു പുറപ്പെടുന്ന 12 ജോടി ക്രേനിയൽ നാഡികൾ, സുഷുമ്‌നാ നാഡിയിൽനിന്നു പുറപ്പെടുന്ന 31 ജോടി സ്‌പൈനൽ നാഡികൾ, കൂടാതെ സിമ്പത്തറ്റിക്, പാരാ സിമ്പത്തറ്റിക് നാഡികളുമടങ്ങിയ സ്വയം നിയന്ത്രിത നാഡീവ്യൂഹം എന്നിവ ചേർന്നതാണ് ബാഹ്യ നാഡീവ്യവസ്ഥ. 

പ്രധാന വസ്തുതകൾ

■ ശരിരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും നാഡീവ്യവസ്ഥയാണ്‌. മസ്തിഷ്കം, സുഷുമ്ന, നാഡികൾ എന്നിവ ചേരുന്നതാണ്‌ നാഡീ വ്യവസ്ഥ.

■ ഡെന്‍ഡ്രോണ്‍, ഡെന്‍ഡ്രൈറ്റ്‌, ആക്സോണ്‍ എന്നിവ നാഡീകോശങ്ങളാണ്‌.

■ നാഡീകോശങ്ങളിലൂടെ തലച്ചോറിലേക്കുള്ള ആവേഗങ്ങളുടെ വേഗം സെക്കന്‍ഡില്‍ 0.5 മുതല്‍ 100 മീറ്റര്‍ വരെയാണ്‌.

■ നാഡിതന്തുവിനുള്ളിലെ ചാര്‍ജ്‌ വ്യത്യാസം - 70മില്ലി വോൾട്ടാണ്‌.

■ നാഡി വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്‌ ന്യൂറോണ്‍.

■ സാധാരണ കോശങ്ങളില്‍നിന്നും വ്യത്യസ്തമായി, വളര്‍ച്ചയെത്തിയ നാഡീകോശം വിഭജിക്കുന്നില്ല.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം - തലച്ചോർ

2. ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്ക്കമുള്ള പ്രൈമേറ്റ് - മനുഷ്യൻ

3. ശരീരവും മസ്തിഷ്കവും തമ്മില്ലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി - ഷ്രൂ

4. പേശികളുടെ ചലനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം - സെറിബല്ലം

5. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജലജീവി - ഡോൾഫിൻ

6. അൽഷിമേഴ്‌സ് രോഗം ഏതവയവത്തെയാണ് ബാധിക്കുന്നത് - മസ്തിഷ്‌കം

7. ഹണ്ടിങ്സൺ രോഗം ബാധിക്കുന്ന അവയവം - മസ്തിഷ്‌കം

8. ഏറ്റവും വലുപ്പംകൂടിയ മസ്തിഷ്കമുള്ള ജലജീവി - നീലത്തിമിംഗിലം

9. മനുഷ്യമസ്തിഷ്കത്തിന്റെ ഏതു ഭാഗത്തെയാണ് മദ്യം ബാധിക്കുന്നത് - സെറിബല്ലം

10. ഏതു ജീവിയുടെ മസ്തിഷ്കത്തിലാണ് പ്രകൃതിയിലെ ഏറ്റവും വലുപ്പം കൂടിയ ന്യൂറോൺ കാണപ്പെടുന്നത് - ഒക്‌ടോപ്പസ്

11. പെറ്റ്സ്കാൻ ഏതു ശരീരഭാഗത്തിന്റെ പഠനത്തിനാണ് ഉപയോഗിക്കുന്നത് - മസ്തിഷ്‌കം

12. ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത് - മസ്തിഷ്‌കം

13. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം - സെറിബ്രം

14. ഏറ്റവും ചെറിയ മസ്തിഷ്കമുള്ള പ്രൈമേറ്റ് - മൗസ് ലീമർ

15. ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി - മനുഷ്യൻ

16. മസ്തിഷ്കത്തിൽ ഓർമയുടെ ഇരിപ്പിടം - കോർട്ടക് (സെറിബ്രം)

17. മുതിർന്ന മനുഷ്യന്റെ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം - 1300 ഗ്രാമിനും 1400 ഗ്രാമിനും ഇടയ്ക്ക്

18. നാം ശ്വസിക്കുന്ന ഓക്സിജന്റെ 20 ശതമാനത്തോളം ഉപയോഗിക്കുന്ന അവയവമേത് - മസ്തിഷ്‌കം

19. ഗ്രേ മാറ്റർ ഏതവയവത്തിന്റെ ഭാഗമാണ് - മസ്തിഷ്‌കം

20. മനുഷ്യശരീരത്തിൽ എവിടെയാണ് ലാറ്ററൽ വെൻട്രിക്കിൾസ് കാണപ്പെടുന്നത് - മസ്തിഷ്‌കം

21. മനുഷ്യശരീരത്തിലെ ഏതു ഭാഗത്താണ് ഹിപ്പോകാമ്പസ് കാണപ്പെടുന്നത് - മസ്തിഷ്‌കം

22. ഏതവയവത്തിന്റെ ആവരണമാണ് മെനിഞ്ചസ് - മസ്തിഷ്‌കം

23. ഏതവയവത്തെയാണ് ക്രേനിയം സംരക്ഷിക്കുന്നത് - മസ്തിഷ്‌കം

24. ഏതവയവത്തിന്റെ വികാസമാണ് പരിണാമശ്രേണിയിൽ ഏറ്റവും ഉന്നതമായ സ്ഥാനത്തിന് മനുഷ്യനെ അർഹനാക്കിയത് - മസ്തിഷ്‌കം

25. സെറിബ്രം, സെറിബല്ലം, ഹൈപ്പോതലാമസ്, മെഡുല്ല ഒബ്‌ളാംഗേറ്റ എന്നിവ ഏതവയവത്തിന്റെ ഭാഗങ്ങളാണ് - മസ്തിഷ്‌കം

26. കമ്പ്യൂട്ടറിന്റെ സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റിനെ മനുഷ്യശരീരത്തിലെ ഏതവയവുമായിട്ടാണ് താരതമ്യപ്പെടുത്താറുള്ളത് - മസ്തിഷ്‌കം

27. ശരീരത്തിൽ കഴുത്തിനു കീഴ്പോട്ടുള്ള ഭാഗത്തെ റിഫ്ളക്സ് ആക്ഷൻ നിയന്ത്രിക്കുന്നത് - സ്‌പൈനൽ കോർഡ്

28. ന്യൂറോളജി എന്നതിനെക്കുറിച്ചുള്ള പഠനമാണ് - നാഡീവ്യൂഹം

29. കേടുവന്നാൽ വീണ്ടും വളരാത്ത ശരീരകോശങ്ങൾ - നാഡീകോശങ്ങൾ

30. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വിഷം ബാധിക്കുന്നത് - കേന്ദ്ര നാഡീ വ്യവസ്ഥയെ

31. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം - നാഡീ കോശം

Post a Comment

Previous Post Next Post