ബാക്ടീരിയ

ബാക്ടീരിയ (Bacteria)

■ സുക്ഷ്മജീവികളെക്കുറിച്ചുളള പഠനമാണ്‌ മൈക്രോ ബയോളജി.

■ ബാക്ടീരിയ, വൈറസ്‌, പ്രോട്ടോസോവ, ഫംഗസ്‌ എന്നിവയാണ്‌ പ്രധാനപ്പെട്ട സൂക്ഷ്മജീവികൾ. സൂക്ഷ്മജീവികളാണ്‌ ഭൂമിയില്‍ ആദ്യം ഉണ്ടായത്‌.

■ ഏറ്റവും വലുപ്പം കുറഞ്ഞ ജീവിവര്‍ഗമാണ്‌ ബാക്ടീരിയ.

■ ഭൂമിയില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ജീവികളും ബാക്ടീരിയയാണ്‌.

■ ബാക്ടീരിയത്തെ മൈക്രോസ്‌കോപ്പിലൂടെ ആദ്യമായി നിരീക്ഷിച്ചത്‌ അന്റോണി വാൻ ലീവൻ ഹോക് എന്ന ശാസ്ത്രജ്ഞനാണ്‌ (1674).

■ ബാക്ടീരിയയുടെ ശരാശരി വലിപ്പം 0.3 മൈക്രോണ്‍ മൂതല്‍ 2 മൈക്രോണ്‍ വരെയാണ്‌. ഒരു മൈക്രോണ്‍ എന്നത്‌  0.001 മില്ലി മീറ്ററാണ്‌.

■ 'ചെറിയ വടി' എന്നാണ്‌ ബാക്ടീരിയ എന്ന വാക്കിന്റെ അര്‍ത്ഥം. ക്രിസ്റ്റ്യൻ ഗോട്ട്‌ഫ്രൈഡ് എഹ്‌റെന്‍ബര്‍ഗ്‌ എന്ന ശാസ്ത്രജ്ഞനാണ്‌ ബാക്ടീരിയ എന്ന പേര്‌ നിര്‍ദ്ദേശിച്ചത്‌.

■ ബാക്ടീരിയകൾ ഏകകോശ ജീവികളാണ്‌. ബാക്ടീരിയകൾ പെരുകുന്നത്‌ ദ്വിവിഭജനം എന്ന പ്രക്രിയയിലൂടെയാണ്‌.

■ ബാക്ടീരിയയ്ക്ക്‌ ഒരു തവണ വിഭജിക്കാന്‍ ശരാശരി 20 മിനുട്ട്‌ വേണം.

■ ബാക്ടീരിയകൾ ഏറ്റവും വേഗത്തില്‍ പെരുകാന്‍ അനുയോജ്യമായ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്‌. ശരീരത്തിന്റെ സാധാരണ താപനില ബാക്ടീരിയകൾ ഏറ്റവും വേഗത്തില്‍ പെരുകുന്നു.

■ പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ ബാക്ടീരിയകൾ പെരുകുന്നത്‌ നിലയ്ക്കുന്നു.

■ സാധാരണയായി 100 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോൾ ബാക്ടീരിയകൾ നശിക്കുന്നു

■ 100 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടിലും നശിക്കാത്ത ബാക്ടീരിയയാണ്‌ എന്‍ഡോസ്പോറുകൾ.

■ ഉപ്പുവെള്ളത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകളാണ്‌ ഹാലോഫൈലുകൾ.

■ തെര്‍മോ അസിഡോഫൈല്‍ എന്നറിയപ്പെടുന്നത്‌ ചൂടുനീരുറവകളിലെ ബാക്ടീരിയയാണ്.

■ വസ്തുക്കൾ പുളിക്കാനും, അഴുകാനും കാരണമാവുന്നത്‌ ബാക്ടീരിയയാണ്‌.

■ ബഹുഭൂരിപക്ഷം ബാക്ടീരിയകളും നിരുപദ്രവകാരികളാണ്‌.

■ മനുഷ്യശരീരത്തില്‍ കോടിക്കണക്കിന്‌ ബാക്ടീരിയകൾ ഉണ്ട്‌.

■ നീന്തി നീങ്ങാന്‍ ബാക്ടീരിയത്തെ സഹായിക്കുന്ന അവയവമാണ്‌ ഫ്ലാഗെല്ല.

■ ആന്ത്രാക്‌സ്‌ രോഗം ഉണ്ടാക്കുന്നത്‌ ബാക്ടീരിയയാണ്‌.

■ ശരീരഗന്ധം ഉണ്ടാക്കുന്നത്‌ ബാക്ലീരിയയാണ്‌.

■ ഏറ്റവും വലിയ ബാക്ടീരിയയാണ്‌ തയോമാര്‍ഗരിറ്റനമീബിയന്‍സിസ്‌. ഈ ബാക്ടീരിയയെ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാനാവും.

■ രോഗകാരികളായ സുക്ഷ്മജീവികൾ മൂലമാണ്‌ സാംക്രമിക രോഗങ്ങൾ ഉണ്ടാവുന്നതെന്നു കണ്ടുപിടിച്ചത്‌ ലൂയി പാസ്ചര്‍.

■ മണ്ണില്‍ ജീവിക്കുന്ന ബാക്ടീരിയയാണ്‌ മിക്സോ ബാക്ടീരിയ.

■ ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന സുക്ഷ്മജീവികളാണ്‌ സൂപ്പര്‍ ബഗ്‌ എന്നറിയപ്പെടുന്നത്‌.

■ ന്യുമോണിയ, കണ്‍കുരു, തൊണ്ടകാറല്‍ എന്നീ രോഗകങ്ങൾക്കു കാരണം കോക്കസ്‌ ഇനത്തിലെ ബാക്ടീരിയകളാണ്‌. ബാസിലസ്‌ ഇനത്തില്‍ പെട്ട ബാക്ടീരിയകളാണ്‌ ക്ഷയം, ടെറ്റനസ്‌, ടൈഫോയിഡ്‌ എന്നിവയ്ക്കു കാരണം. സ്പൈറില്ലം ഇനത്തിലെ ബാക്ടീരിയകളാണ്‌ കോളറ, സിഫിലിസ്‌ എന്നിവയ്ക്കു കാരണം.

■ ബാക്ടീരിയകളുടെ പ്രവര്‍ത്തനഫലമായി ശരീരത്തില്‍ നിക്ഷേപിക്കപ്പെടുന്നവയാണ്‌ 'ടോക്സിനുകൾ'. ഇവയെ തടയാനായി ശരീരം താപനില ഉയർത്തുന്നു.

■ വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കോളറയ്ക്കു കാരണം. ഭക്ഷണം, വെള്ളം, ഈച്ച എന്നിവയിലൂടെ രോഗം പകരുന്നു. തുടർച്ചയായ വയറിളക്കം, ഛർദ്ദി, ക്ഷീണം, കോച്ചിപിടിത്തം എന്നിവയാണ് ലക്ഷണങ്ങൾ.

■ ലെപ്റ്റോസ്‌പൈറ ഇക്റ്ററോഹെമറേജിയ എന്ന ബാക്ടീരിയയാണ്‌ എലിപ്പനിക്ക്‌ (Leptospirosis) കാരണം. എലിമൂത്രത്തിലൂടെ ജലത്തില്‍ കലരുന്ന രോഗാണുക്കൾ ത്വക്കിലെ പോറലുകളിലൂടെ ശരീരത്തില്‍ കടക്കുന്നു.

■ ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയയാണ് ടെറ്റനസ്‌ അഥവാ കുതിരസന്നിക്കു കാരണം. ഈ രോഗം വന്നാല്‍ കോച്ചിപ്പിടിത്തം മൂലം ശരീരം വില്ലു പോലെ വളയുന്നു. വായ്‌ തുറക്കാന്‍ കഴിയാത്തതിനാല്‍ 'ലോക്ക്‌ ജോ” (lockjaw) രോഗം എന്നും അറിയപ്പെടുന്നു.

■ സാൽമോണല്ല, സ്‌റ്റെഫലോകോക്കസ്‌, ക്ലോസ്ട്രിഡിയം, ബോട്ടുലിനം എന്നീ ബാക്ടീരിയകൾ ഭക്ഷ്യവസ്തുക്കളെ വിഷമയമാക്കുന്നു. 'ബോട്ടുലിസം” എന്നറിയപ്പെടുന്നത്‌ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, തലവേദന തുടങ്ങിയവയാണ്‌ ഭക്ഷ്യവിഷബാധാ ലക്ഷണങ്ങൾ.

ബാക്ടീരിയമൂലം ഉണ്ടാകുന്ന പ്രധാന രോഗങ്ങള്‍

ബാക്ടീരിയ പരത്തുന്ന രോഗങ്ങൾ - ക്ഷയം, കുഷ്ഠം, ഡിഫ്ത്തീരിയ, പ്ലേഗ്‌, ടൈഫോയ്ഡ്‌, കോളറ, ടെറ്റനസ്‌, ന്യൂമോണിയ, വില്ലന്‍ ചുമ, എലിപ്പനി.

■ “ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം" എന്നറിയപ്പെടുന്നത്‌ കുഷ്ഠം. 'ഹാന്‍സന്‍സ്‌ രോഗം' എന്നും ഇതറിയപ്പെടുന്നു.

■ കുഷ്ഠത്തിനെതിരെ ഉപയോഗിക്കുന്ന മരുന്നാണ്‌ 'സ്ട്രെപ്റ്റോമൈസിന്‍'.

■ വൈറ്റ്‌ പ്ലേഗ്‌, കോക്ക്‌ ഡിസീസ്‌' എന്നീ പേരുകൾ ഉള്ളത് ക്ഷയരോഗത്തിനാണ്‌. ട്യൂബര്‍ക്കിള്‍ ബാസിലസ്‌ എന്ന ബാക്ടീരിയയാണ്‌ രോഗകാരി. ക്ഷയരോഗത്തിന്‌ എതിരെയുള്ള പ്രതിരോധ കുത്തിവെപ്പാണ്‌ ബിസിജി.

■ 'കറുത്ത മരണം' എന്നറിയപ്പെടുന്ന രോഗം പ്ലേഗ്‌. 'തൊണ്ടയിലെ മുള്ള്‌' എന്നത്‌ ഡിഫ്തീരിയ.

■ എലിപ്പനിയാണ്‌ “വീല്‍സ്‌ ഡിസീസ്‌. കില്ലര്‍ ന്യൂമോണിയ'”' എന്നറിയപ്പെടുന്നത്‌ സാര്‍സ്‌. 'നിശ്ശബ്ദനായ കൊലയാളി' രക്തസമ്മര്‍ദം. 'ചതുപ്പ്‌ രോഗം ' മലേറിയ.

■ വായിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ "അലെക്സിയ”. എഴുതാന്‍ കഴിയാത്ത അവസ്ഥ "എഗ്രാഫിയ". സംസാരിക്കാനാവാത്ത അവസ്ഥ “എഫാസിയ".

■ വേദനയില്ലാത്ത അവസ്ഥ 'അനാല്‍ജെസിയ', ഉറക്കമില്ലാത്ത അവസ്ഥ “ഇന്‍സൊമാനിയ".

■ ആയുര്‍വേദത്തില്‍ “വിഷൂചിക” എന്നറിയപ്പെടുന്നത്‌ കോളറ; 'ജ്വരം' എന്നറിയപ്പെടുന്നത്‌ ടൈഫോയ്ഡ്‌.

■ ക്ഷയരോഗവാക്സിനായ ബിസിജി (ബാസില്ലസ്‌ കാല്‍മിറ്റി ഗ്യൂറിന്‍) കണ്ടെത്തിയത്‌ 1906 ലാണ്‌.

■ ഡി.ടി.പി. അഥവാ ട്രിപ്പിൾ വാക്സിന്‍ നല്‍കുന്നത്‌ ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്‌ എന്നിവയെ തടയാനായാണ്‌.


ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. കുഷ്ഠരോഗമുണ്ടാക്കുന്ന അണു - മൈക്രോ ബാക്ടീരിയം ലെപ്രേ

2. ബാക്ടീരിയ കണ്ടുപിടിച്ചത് ആര് - ല്യൂവൻഹോക്ക്

3. കോളറയ്ക്ക് കാരണമായ അണു - ബാക്ടീരിയ

4. ടെറ്റനസിന് കാരണമായ ബാക്ടീരിയ - ക്ലോസ്ട്രീഡിയം ടെറ്റനി

5. ട്യൂബർക്കുലോസിന്‌ കാരണമായ ബാക്ടീരിയ - മൈക്കോ ബാക്ടീരിയം

6. പാലിനെ തൈരാക്കുന്ന ബാക്ടീരിയ - ലാക്ടോബാസില്ലസ്

7. ക്ഷയരോഗത്തിന് കാരണമായ രോഗാണു - ബാക്ടീരിയ

8. ടെറ്റനസ്, ക്ഷയം, വില്ലൻചുമ എന്നിവയ്ക്ക് കാരണമായത് - ബാക്ടീരിയ

9. സാധാരണമായി ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ ഏത് - ക്ലോസ്ട്രീഡിയം ബോട്ടുലിനം

10. ക്ഷയത്തിനു കാരണമായ ബാക്ടീരിയ - മൈക്രോ ബാക്ടീരിയം ട്യൂബർക്കുലേ

11. അന്ത്രാക്സിന് കാരണമായ അണുജീവി - ബാക്ടീരിയ

0 Comments