കാര്‍ഷികരംഗം

കാര്‍ഷികരംഗം (Agriculture)


■ ലോക കാര്‍ഷികരംഗത്തുതന്നെ വന്‍ വഴിത്തിരിവായ ഹരിതവിപ്ലവം മെക്സിക്കോയില്‍ ആരംഭിച്ചത്‌ 1944ലാണ്‌. അമേരിക്കന്‍ സ്വദേശിയായ ഡോ. നോര്‍മന്‍ ബോര്‍ലാഗ്‌ ആണിതിന്‌ ചുക്കാ൯ പിടിച്ചത്‌.

■ 'ഹരിതവിപ്ലവത്തിന്റെ പിതാവ്'‌ എന്നറിയപ്പെടുന്നതും ഡോ. ബോര്‍ലാഗാണ്‌. 1970ല്‍ ഡോ. നോര്‍മന്‍ ബോര്‍ലാഗിനു നൊബേല്‍ സമ്മാനം ലഭിച്ചത്‌ സമാധാനത്തിനാണ്‌.

കാര്‍ഷിക വിപ്ലവങ്ങള്‍

■ രജത വിപ്ലവം - മുട്ട ഉത്പാദനം
■ ഹരിത വിപ്ലവം - നെല്ല്‌, ഗോതമ്പ്‌ ഇവയുടെ ഉത്പാദനം
■ മഞ്ഞ വിപ്ലവം - എണ്ണക്കുരുക്കളുടെ ഉത്പാദനം
■ സുവര്‍ണ വിപ്ലവം - പഴം പച്ചക്കറികളുടെ ഉത്പാദനം
■ ധവള വിപ്ലവം - പാല്‍ ഉത്പാദനം
■ നീല വിപ്ലവം - മത്സ്യ ഉത്പാദനം
■ ബ്രൗൺ വിപ്ലവം - രാസവളങ്ങളുടെയും തുകലിന്റെയും ഉത്പാദനം
■ മഴവില്‍ വിപ്ലവം - കാര്‍ഷിക മേഖലയിലെമൊത്ത ഉത്പാദന വർധന

■ “ഹരിതവിപ്ലവത്തിന്റെ ഏഷ്യന്‍ ഗേഹം" എന്നറിയപ്പെടുന്ന രാജ്യം ഫിലിപ്പീന്‍സ്‌.

■ ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയത്‌ 1967-68 കാലത്താണ്‌. സി. സുബ്രഹ്മണ്യമായിരുന്നു കേന്ദ്രകൃഷിമന്ത്രി.

■ 'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്‌' ഡോ.എം.എസ്‌.സ്വാമിനാഥന്‍.

■ എയ്റോപോണിക്സ്‌, ഹൈഡ്രോപോണിക്സ്‌ എന്നിവ മണ്ണില്ലാത്ത സസ്യങ്ങൾ വളര്‍ത്തുന്ന ശാസ്ത്രീയ രീതികളാണ്‌.

■ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം നെല്ലാണ്‌. ചോളമാണ്‌ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യം.

■ അന്താരാഷ്ട്ര നെല്ല്‌ ഗവേഷണകേന്ദ്രത്തില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള സങ്കര നെല്ലിനമാണ്‌ 'ഐ.ആര്‍-8'. 'അത്ഭുത നെല്ല്‌' എന്നറിയപ്പെടുന്നതും ഇതുതന്നെ.

■ ലോകത്തിലെ ഏക നെല്ല്‌ മ്യൂസിയമാണ്‌ മനിലയിലുള്ള ഐ.ആര്‍.ആര്‍.ഐ. റൈസ്‌ വേൾഡ്.

■ പാഴ്ഭൂമിയിലെ കല്‍പ്പവൃക്ഷം എന്നറിയപ്പപെടുന്നത്‌ കശുമാവ്‌. ബ്രസീലാണ്‌ ജന്മദേശം. പതിനാറാം  നൂറ്റാണ്ടില്‍ കശുമാവിനെ കേരളത്തിലെത്തിച്ചത്‌ പോര്‍ച്ചുഗീസുകാരാണ്‌.

■ ഇന്ത്യയില്‍ ആദ്യമായി റബ്ബര്‍ കൃഷി തുടങ്ങിയത്‌ കേരളത്തിലാണ്‌.

■ 'സക്കാരം ഒഫിസിനാരം' എന്നതാണ്‌ കരിമ്പിന്റെ ശാസ്ത്രീയനാമം.

■ പതിനെട്ടാംപട്ട, T X D, D X T, ലക്ഷദ്വീപ്‌ ഓര്‍ഡിനറി, ലക്ഷദ്വീപ്‌ മൈക്രോ തുടങ്ങിയവ വിവിധ തെങ്ങിനങ്ങളാണ്‌.

■ തിലോത്തമ, സോമ, തിലക, സോമസൂര്യ, കായംകുളം-1 എന്നിവ വിവിധ എള്ളു വിത്തിനങ്ങളാണ്‌.

■ “ധവള വിപ്ലവത്തിന്റെ പിതാവ്‌" ഡോ. വി. കുര്യന്‍.

■ കീടനാശിനികൾ വരുത്തിവെക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചാണ്‌ റേച്ചല്‍ കഴ്‌സന്റെ 'നിശബ്ദ വസന്തം' (Silent Spring) എന്ന കൃതി പരാമര്‍ശിക്കുന്നത്‌.

■ 'ഹരിത വിപ്ലവം' (Green Revolution) എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌ വില്ല്യം ഗൗസ്.

■ ലോകത്ത്‌ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്പാദിപ്പിക്കുന്ന രാജ്യം - ചൈന.

■ ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം - ആന്ധ്രപ്രദേശ്‌.

■ കുരുമുളക്‌ ഉല്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ല - വയനാട്‌.

■ തേയില ഉല്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ല - ഇടുക്കി.

■ ഏറ്റവും കൂടുതൽ മരച്ചീനി കൃഷിയുള്ള ജില്ല - തിരുവനന്തപുരം

■ ഏറ്റവും കൂടുതല്‍ ഏലം ഉല്പാദിപ്പിക്കുന്ന ജില്ല - ഇടുക്കി

■ കേരളത്തിൽ കരിമ്പു കൃഷി ഏറ്റവും കൂടുതലുള്ള താലൂക്ക്‌ - തിരുവല്ല

■ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല - കണ്ണൂര്‍

■ കശുവണ്ടി വ്യവസായത്തിന്‌ പേരുകേട്ട ജില്ല - കൊല്ലം

■ പരുത്തിയുടെ ജന്മദേശം - ഇന്ത്യ

■ കുരുമുളക്‌, ഇഞ്ചി, മഞ്ഞൾ, ഏലം എന്നിവയുടെ ജന്മദേശം - ഇന്ത്യ

■ റബ്ബറിന്റെ ജന്മദേശം - ബ്രസീല്‍

■ റബ്ബര്‍ ഇന്ത്യയില്‍ കൊണ്ടുവന്നത്‌ - പോര്‍ച്ചുഗീസുകാര്‍

■ മരചീനി ഇന്ത്യയില്‍ കൊണ്ടുവന്നത്‌ - പോര്‍ട്ടുഗീസുകാര്‍

■ പുളി ഇന്ത്യയില്‍ കൊണ്ടുവന്നത്‌ - അറബികൾ

■ കൈതച്ചക്ക ഇന്ത്യയില്‍ കൊണ്ടുവന്നത്‌ - പോര്‍ച്ചുഗീസുകാര്‍

■ ഇന്ത്യയിലെ ആദ്യത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിച്ചത്‌ എവിടെ - കൊല്‍ക്കൊത്ത

■ ലിനന്‍ നാരുകളുടെ നിര്‍മാണത്തിന്‌ ഉപയോഗപ്പെടുത്തുന്ന ചണവിഭാഗത്തില്‍പ്പെട്ട സസ്യം - ഫ്ലാക്സ്‌

■ ഇന്ത്യയില്‍ ഹരിത വിപ്ലവം യാഥാര്‍ഥ്യമായത്‌ ഏതു ധാന്യത്താലാണ്‌ - ഗോതമ്പ്‌

■ 'നെല്‍വിത്തിനങ്ങളിലെ റാണി' എന്നറിയപ്പെടുന്നത്‌ - ബസുമതി

■ മൊസൈക്‌ രോഗം പ്രധാനമായും ബാധിക്കുന്നത്‌ ഏതു വിളകളെയാണ്‌ - പുകയില, മരച്ചീനി.

■ കേരളത്തിൽ പുകയില കൃഷിക്ക്‌ പേരുകേട്ട പ്രദേശം - നീലേശ്വരം (കാസർഗോഡ്)

■ കേരളത്തിൽ മരച്ചീനികൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ്‌ - ശ്രീ വിശാഖം തിരുനാൾ.

■ H-165 എന്നത്‌ - സങ്കരയിനം മരച്ചീനി

■ മൊസൈക്ക്‌ രോഗത്തിന്‌ കാരണമായ രോഗാണു - വൈറസ്‌

■ മണ്ഡരിരോഗം ബാധിക്കുന്നത്‌ - നാളികേരത്തെ

■ മണ്ഡരിരോഗത്തിന്‌ കാരണമായ രോഗാണു - വൈറസ്‌

■ 'എൻഡോസൾഫാൻ' കീടനാശിനി ദുരന്തം വിതച്ച എതു ജില്ലയിലാണ് - കാസർഗോഡ്

■ കേരളം സർക്കാർ ഏറ്റവും മികച്ച കേരകര്‍ഷകന് നൽകുന്ന ഉയർന്ന അവാർഡ് - കേരകേസരി

■ കേരള സര്‍ക്കാര്‍ ഏറ്റവും മികച്ച കര്‍ഷകന്‌ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതി - കര്‍ഷകോത്തമ

■ ഹോര്‍ത്തൂസ്‌ മലബാറിക്കുസിന്റെ ഗ്രന്ഥഭാഷ - ലാറ്റിന്‍

■ സ്‌പൈസസ്‌ ബോര്‍ഡിന്റെ ആസ്ഥാനം - കൊച്ചി

■ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ഉത്തേജിത വസ്തു - കഫീൻ

■ തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്‌ഡ്‌ - തേയീന്‍

■ തെങ്ങിന്റെ കൂമ്പുചീയലിന്‌ കാരണമാകുന്ന രോഗാണു - ഫംഗസ്‌

■ ഓറഞ്ചുകൃഷിക്ക്‌ പ്രസിദ്ധമായ നെല്ലിയാമ്പതി ഏതു ജില്ലയിലാണ്‌ - പാലക്കാട്‌

■ കേരളത്തിൽ ഏറ്റവും കുടുതല്‍ കൃഷിചെയ്യുന്ന കിഴങ്ങുവിള - മരച്ചീനി

■ ലോകത്ത്‌ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പയറു വിഭാഗത്തില്‍ പെട്ട സസ്യം - സോയാബീന്‍

■ ചോളത്തില്‍നിന്ന്‌ വേര്‍തിരിച്ചെടുക്കുന്ന സസ്യയെണ്ണ - മാര്‍ഗറിന്‍

വിളവെടുപ്പുകാലങ്ങള്‍

■ ഖാരിഫ്‌, റാബി, സയദ്‌ ഇവയാണ്‌ മുഖ്യ വിളവെടുപ്പുകാലങ്ങള്‍. ജൂണ്‍-ജൂലായ്‌ മാസത്തില്‍ കൃഷിയാരംഭിച്ച്‌ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളില്‍ വിളവെടുക്കുന്നവയാണ്‌ ഖാരിഫ്‌ വിളകൾ. നെല്ല്‌, ചോളം, പരുത്തി, ജോവര്‍, ബജ്റ, റാഗി, ചണം തുടങ്ങിയവ ഖാരിഫ്‌ വിളകൾക്ക്‌ ഉദാഹരണങ്ങളാണ്‌.

■ മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിയാണ്‌ റാബി വിളകൾ. ഒക്ടോബർ-ഡിസംബര്‍ മാസങ്ങളില്‍ കൃഷിയാരംഭിച്ച്‌ ഏപ്രില്‍-മെയ്‌ മാസത്തില്‍ വിളവെടുക്കുന്നവയാണ്‌. ഗോതമ്പ്‌, ബാര്‍ലി, കടുക്‌, പയര്‍വരഗങ്ങൾ ഇവ റാബി വിളകൾക്ക്‌ ഉദാഹരണങ്ങളാണ്‌.

■ വേനല്‍ക്കാല വിള രീതിയാണ്‌ സയ്ദ്‌. പച്ചക്കറി, പഴവര്‍ഗങ്ങൾ എന്നിവയാണ്‌ ഈ കാലത്തെ മുഖ്യ കൃഷി.

■ മൂന്നു പ്രധാന വിളയിറക്കു കാലങ്ങളാണ്‌ കേരളത്തിലെ നെല്‍കൃഷിക്കുള്ളത്‌.

■ വിരിപ്പ്കൃഷി - ഒന്നാം വിള, ശരത്കാലവിള, ഖാരിഫ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. മഴയെ ആശ്രയിച്ചുള്ള വിരിപ്പ്കൃഷി ഏപ്രില്‍ - ജൂണ്‍ (ഇടവപ്പാതി) മാസങ്ങളില്‍ തുടങ്ങി സെപ്റ്റംബർ - ഒക്ടോബറില്‍ വിളവെടുക്കുന്നു.

■ മുണ്ടകന്‍ കൃഷി - രണ്ടാം വിള, ശീതകാലവിള, റാബി എന്നീ പേരുകളിലും അറിയപ്പെടുന്ന മുണ്ടകന്‍ സെപ്റ്റംബർ - ഒക്ടോബറില്‍ കൃഷിയിറക്കി ഡിസംബര്‍ - ജനുവരിയില്‍ വിളവെടുക്കുന്നു.

■ പുഞ്ചക്കൃഷി - മൂന്നാംവിള, ഗ്രീഷ്മകാലവിള എന്നും പേരുള്ള പുഞ്ച ഡിസംബര്‍ - ജനുവരിയില്‍ കൃഷിയിറക്കി മാര്‍ച്ച്‌ - ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്നു.

കാര്‍ഷിക പഠനശാഖകള്‍

■ വെര്‍മികൾച്ചര്‍ - മണ്ണിരകൃഷി
■ ടിഷ്യൂകൾച്ചര്‍ - സസ്യകോശങ്ങളില്‍ നിന്നും പുതിയ ചെടി ഉണ്ടാക്കല്‍
■ എയ്പികൾച്ചര്‍ - തേനീച്ച കൃഷി പഠനം
■ ഹോര്‍ട്ടികൾച്ചര്‍ - പഴം പച്ചക്കറി കൃഷി പഠനം.
■ കൂണിക്കൾച്ചര്‍- ശാസ്ത്രീയ മുയല്‍ വളര്‍ത്തല്‍.
■ പോമോളജി - ഫലശാസ്ത്രപഠനം
■ സെറികൾച്ചര്‍ - പട്ട്നൂൽ കൃഷി
■ മോറികൾച്ചര്‍ - മൾബറി കൃഷി
■ മഷ്റൂം കൾച്ചര്‍ - കൂണ്‍കൃഷി
■ വിറ്റികൾച്ചര്‍ - മുന്തിരികൃഷി
■ അഗ്രോളജി - മണ്ണ്, കൃഷി രീതി

കാര്‍ഷിക ഉത്പന്നങ്ങളും പ്രധാന ഉത്പാദകരാജ്യങ്ങളും

■ ആപ്പിൾ - ചൈന
■ പുകയില - ചൈന
■ നെല്ല്‌ - ചൈന
■ ഗോതമ്പ്‌ - ചൈന
■ ഉരുളക്കിഴങ്ങ്‌ - ചൈന
■ പരുത്തി - ചൈന
■ കരിമ്പ്‌ - ബ്രസീല്‍
■ വാഴപ്പഴം - ഇന്ത്യ
■ മാങ്ങ - ഇന്ത്യ
■ നിലക്കടല - ചൈന
■ ചണം - ഇന്ത്യ
■ തേയില - ചൈന
■ തിന - ഇന്ത്യ
■ റബ്ബര്‍ - തായ്‌ലൻഡ്
■ കാപ്പി - ബ്രസീല്‍
■ മരച്ചീനി - നൈജീരിയ
■ കൊക്കോ - ഐവറികോസ്റ്റ്‌
■ കൈതച്ചക്ക - തായ്‌ലൻഡ്
■ ചോളം - യു.എസ്‌.എ.
■ ബാര്‍ലി - റഷ്യ
■ സോയാബീന്‍ - യു.എസ്‌.എ.
■ മുന്തിരി - ചൈന
■ പാമോയിൽ - നൈജീരിയ
■ തേങ്ങ - ഇന്തോനേഷ്യ
■ കുരുമുളക് - ഇന്ത്യ

കാര്‍ഷിക വിള ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍

■ കരിമ്പ്‌‌ - ഉത്തര്‍പ്രദേശ്‌;
■ കാപ്പി - കര്‍ണാടകം
■ ചണം - പ.ബംഗാൾ
■ ചുക്ക്‌  - കേരളം
■ ജോവർ - മഹാരാഷ്ട്ര
■ ഗോതമ്പ്‌ - ഉത്തര്‍പ്രദേശ്‌
■ ബജ്റ - ഗുജറാത്ത്‌
■ ബാര്‍ലി - ഉത്തര്‍പ്രദേശ്‌
■ മുളക്‌ - തമിഴ്‌നാട്‌
■ പരുത്തി - ഗുജറാത്ത്‌
■ പുകയില - ആന്ധ്രപ്രദേശ്‌
■ നിലക്കടല - ഗുജറാത്ത്‌
■ റാഗി - കര്‍ണാടക
■ നെല്ല്‌ - പ.ബംഗാൾ
■ മരച്ചീനി - കേരളം
■ തേയില - അസം
■ സസ്യഎണ്ണ - ഗുജറാത്ത്

നിറങ്ങള്‍ നല്‍കുന്ന രാസഘടകങ്ങൾ

■ തക്കാളി - ലൈക്കോപ്പിന്‍
■ മഞ്ഞൾ - കുര്‍ക്കുമിന്‍
■ കാരറ്റ്‌ - കരോട്ടി൯
■ ഇലകൾ - ക്ലോറോഫില്‍
■ പുഷ്പം - ആന്തോസയാനിന്‍
■ കുങ്കുമം - ബിക്സിന്‍
■ ഇലകളിലെ മഞ്ഞനിറം - സാന്തോഫില്‍

ദിനങ്ങള്‍

■ പുകയിലവിരുദ്ധ ദിനം - മെയ്‌ 31
■ കേരള കര്‍ഷകദിനം - ചിങ്ങം 1
■ ലോക ഭക്ഷ്യദിനം - ഒക്ടോബർ 16
■ ദേശീയ കര്‍ഷകദിനം - ഡിസംബര്‍ 23
■ ലോക നാളികേര ദിനം - സെപ്റ്റംബർ 2

അപരനാമങ്ങൾ

■ ചന്ദനനഗരം - മൈസൂര്‍
■ ഓറഞ്ചുകളുടെ നഗരം - നാഗ്പൂര്‍
■ ഇന്ത്യയുടെ സുഗന്ധവ്യഞ്ജനത്തോട്ടം - കേരളം
■ ഇന്ത്യയുടെ പൂന്തോട്ടനഗരം - ബാംഗ്ലൂര്‍
■ ഇന്ത്യയുടെ പൂന്തോട്ടം - കശ്മീര്‍
■ ഇന്ത്യയുടെ തേയിലത്തോട്ടം - അസം
■ ഇന്ത്യയുടെ ധാന്യപ്പുര - പഞ്ചാബ്‌
■ പഞ്ചനദികളുടെ നാട്‌ - പഞ്ചാബ്‌
■ ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം - ഉത്തര്‍പ്രദേശ്‌
■ ഇന്ത്യയുടെ പാല്‍ത്തൊട്ടി - ഹരിയാണ
■ നെല്ലിനങ്ങളുടെ റാണി - ബസ്മതി
■ മാവിനങ്ങളുടെ റാണി - അല്‍ഫോന്‍സ
■ ഓര്‍ക്കിഡുകളിലെ റാണി - കാറ്റ്ലിയ
■ ആന്തുറിയങ്ങളുടെ റാണി - വറോക്വിയാനം
■ അലങ്കാരമത്സ്യങ്ങളുടെ റാണി - എയ്ഞ്ചല്‍ ഫിഷ്‌
■ കിഴങ്ങുവര്‍ഗങ്ങളുടെ റാണി - ഗ്ലാഡിയോലസ്‌
■ ആടുകളില്‍ റാണി - ജംനാപാരി
■ സുഗന്ധവ്യഞ്ജനങ്ങളുടെ റാണി - ഏലം
■ സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ്‌ - കുരുമുളക്‌
■ സുഗന്ധദ്രവ്യങ്ങളുടെ റാണി - അത്തര്‍
■ പുഷ്പറാണി - റോസ്സ്‌
■ വിത്തില്ലാത്ത മാവിനം - സന്ധ്യ
■ വിത്തില്ലാത്ത മുന്തിരി - തോംസണ്‍ സീഡ് ലസ്
■ വിത്തില്ലാത്ത മാതളം - ഗണേഷ്‌
■ വിത്തില്ലാത്ത പേരയിനങ്ങൾ - നാഗ്പുർ, അലഹാബാദ്‌
■ മുള്ളില്ലാത്ത റോസിനം - നിഷ്കണ്ട്‌
■ കറയില്ലാത്ത കശുമാവിനം - മൃദുല
■ ഇലയില്ലാത്ത സസ്യം - മൂടില്ലാത്താളി
■ പേരില്ലാത്ത സസ്യം - മൂടില്ലാത്താളി
■ വാലില്ലാത്ത മത്സ്യം - മൂണ്‍ടെയില്‍ റെഡ്‌ പാരറ്റ്‌
■ പഴങ്ങളുടെ രാജ്ഞി - മാംഗോസ്റ്റിന്‍
■ പഴങ്ങളുടെ രാജാവ്‌ - മാങ്ങ

0 Comments