ആസിഡ്

ആസിഡ് (Acids)

■ രണ്ടുതരം ആസിഡുകളാണുള്ളത്. വീര്യം കൂടിയ ആസിഡുകൾ അഥവാ മിനറൽ ആസിഡ് പിന്നെ വീര്യം കുറഞ്ഞ ആസിഡുകൾ അഥവാ ഓർഗാനിക് ആസിഡുകൾ.

■ വീര്യം കൂടിയ ആസിഡുകൾ ഉദാഹരണം - സൾഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ്, ഹൈഡ്രോക്ലോറിക്  ആസിഡ്.

■ വീര്യം കുറഞ്ഞ ആസിഡുകൾ ഉദാഹരണം - സിട്രിക്, അസറ്റിക്, ലാക്ടിക്, ഓക്സാലിക്, ഫോർമിക്, അസ്കോർബിക്, മാലിക്, ടാർടാറിക് ആസിഡുകൾ.

■ ആസിഡുകളിലെല്ലാം പൊതുവായി അടങ്ങിയിരിക്കുന്ന പി.എച്ച്. മൂല്യം എപ്പോഴും 7ൽ താഴെയാണ്. 'രാസവസ്തുക്കളുടെ രാജാവ്' എന്നറിയപ്പെടുന്ന ആസിഡ് - സള്ഫ്യൂരിക് ആസിഡ്.

■ ഹൈഡ്രോക്ലോറിക് ആസിഡ്, നൈട്രിക് ആസിഡ്, സിട്രിക് ആസിഡ്, അസെറ്റിക് ആസിഡ്, ടാർട്ടാറിക്‌ ആസിഡ്‌, അക്വാറീജിയ എന്നിവ കണ്ടുപിടിച്ചത്‌ ജാബിര്‍ ഇബന്‍ ഹയ്യാന്‍.

■ ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ്‌ അസെറ്റിക്‌ ആസിഡ്‌. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്നത്‌ അസെറ്റിക്‌ ആസിഡാണ്‌. എതനോയിക്‌ ആസിഡ്‌ എന്നും ഇതറിയപ്പെടുന്നു.

■ മനുഷ്യരുടെ ആമാശയ രസത്തില്‍ അടങ്ങിയിരിക്കുന്നത്‌ ഹൈഡ്രോക്ലോറിക്‌ ആസിഡ്‌. "മുറിയാറ്റിക്‌ ആസിഡ്"‌ എന്നറിയപ്പെടുന്നതും ഇതുതന്നെ.

■ 'അക്വാഫോര്‍ട്ടിസ്‌, സ്പിരിറ്റ്‌ ഓഫ്‌ നൈറ്റര്‍' എന്നീ പേരുകളില്‍ അറിയപ്പെടുന്നത്‌ നൈട്രിക്‌ ആസിഡ്‌.

■ ഓസ്റ്റ് വാൾഡ്‌ പ്രക്രിയയിലൂടെ നിര്‍മിക്കുന്ന ആസിഡ്‌ നൈട്രിക്കാസിഡാണ്‌. വായുവില്‍ പുകയുന്ന ആസിഡും നൈട്രിക്‌ ആസിഡാണ്‌.

■ 'ഓയില്‍ ഓഫ്‌ വിട്രിയോൾ' എന്നറിയപ്പെടുന്നത്‌ സൾഫ്യൂറിക്‌ ആസിഡാണ്‌. കോണ്‍ടാക്ട്‌ പ്രക്രിയയിലൂടെയാണിത്‌ നിര്‍മിക്കുന്നത്‌.

■ സോഡാ വെള്ളത്തില്‍ അടങ്ങിയിരിക്കുന്നത് കാര്‍ബോണിക്‌ ആസിഡ്‌.

■ ഏറ്റവും പഴയ വേദനസംഹാരിയായ ആസ്പിരിന്റെ ശാസ്ത്രീയനാമം അസെറ്റൈല്‍ സാലിസിലിക്കാസിഡ്‌ എന്നാണ്‌.

■ പുളിച്ച വെണ്ണ, ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയിരിക്കുന്നത്‌ ബ്യൂട്ടൈറിക്‌ ആസിഡ്‌. പാലില്‍ അടങ്ങിയിരിക്കുന്നത്‌ ലാക്റ്റിക്‌ ആസിഡ്‌.

■ ഉറുമ്പിന്റെയും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുള്ള ആസിഡാണ്‌ ഫോമിക്‌ ആസിഡ്‌.

■ 'മെതനൊയിക്‌ ആസിഡ്‌' എന്നറിയപ്പെടുന്നതും ഇതുതന്നെ. റബ്ബര്‍ പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്നതും ഫോമിക്‌ ആസിഡ്‌.

■ ചെറുനാരങ്ങയിലും ഓറഞ്ചിലും സമൃദ്ധമായുള്ളത്‌ സിട്രിക്‌ ആസിഡ്‌. തേയിലയില്‍ അടങ്ങിയിരിക്കുന്നത്‌ ടാനിക്‌ ആസിഡ്‌.

■ പഴുക്കാത്ത ആപ്പിളുകളില്‍ സമൃദ്ധമായുള്ളത്‌ മാലിക്‌ ആസിഡ്‌.

■ മുന്തിരി, പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്നത്‌ ടാര്‍ടാറിക്‌ ആസിഡ്‌.

■ വീഞ്ഞില്‍ അടങ്ങിയിരിക്കുന്നതും ടാര്‍ട്ടാറിക്‌ ആസിഡാണ്‌.

■ കുരുമുളക്‌, വാഴപ്പഴം, ചോക്കലേറ്റ്‌, ബീന്‍സ്‌ എന്നിവയിലുള്ളത്‌ ഓക്‌സാലിക്‌ ആസിഡ്‌.

■ തക്കാളിയില്‍ അടങ്ങിയിരിക്കുന്നത്‌ ഓക്‌സാലിക്‌ ആസിഡ്‌.

■ കൊഴുപ്പുകളിലും എണ്ണകളിലും അടങ്ങിയിരിക്കുന്നത്‌ സ്റ്റിയറിക്‌ ആസിഡ്‌. ഓക്ടാഡെക്കനോയിക് ആസിഡ്‌ എന്നറിയപ്പെടുന്നതും ഇതുതന്നെ.

■ ഓക്ക്‌, മഹാഗണി തുടങ്ങിയ വൃക്ഷങ്ങളുടെ തൊലിയില്‍ കാണപ്പെടുന്നത്‌ ടാണിന്‍ ആസിഡ്‌.

■ കാര്‍ബാറ്ററികളില്‍ ഉപയോഗിക്കുന്നത്‌ സൾഫ്യൂറിക്‌ ആസിഡാണ്‌.

■ സൾഫ്യൂറിക്‌ ആസിഡിനേക്കാളും 100 ശതമാനം വീര്യമുള്ള ആസിഡുകൾ 'സൂപ്പര്‍ ആസിഡുകൾ' എന്നറിയപ്പെടുന്നു.

■ മൂത്രത്തില്‍ അടങ്ങിയിരിക്കുന്നത്‌ യൂറിക്‌ ആസിഡ്‌. തൈരില്‍ അടങ്ങിയത്‌ ലാക്റ്റിക്‌ ആസിഡ്‌.

■ മരച്ചീനിയിലുളള വിഷാംശമാണ്‌‌ ഹൈഡ്രോ സയാനിക് ആസിഡ് അഥവാ, ഹൈഡ്രജൻ സയനൈഡ്. പ്രൂസിക്ക് ആസിഡ് എന്നാണിത് മുൻപ് അറിയപ്പെട്ടിരുന്നത്. 

0 Comments