കൊല്ലം ജില്ല

കൊല്ലം ജില്ല
■ കേരള ചരിത്രത്തില്‍ തേന്‍വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം.
■ വേണാട് രാജവംശത്തിന്റെ തലസ്ഥാനം.
■ ജയസിംഹനാട്‌, ദേശിംഗനാട്‌ എന്നിങ്ങനെ അറിയപ്പെടുന്നു.
■ ഏറ്റവും കൂടുതല്‍ കശുവണ്ടിഫാക്ടറികളുള്ള ജില്ല.
■ കശുവണ്ടിവ്യവസായത്തില്‍ ഒന്നാംസ്ഥാനം.
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാക്ടറിത്തൊഴിലാളികളുള്ള ജില്ല.
■ ഇല്‍മനൈറ്റ്‌, മോണോസൈറ്റ്‌ നിക്ഷേപങ്ങഠാക്ക്‌ പ്രശസ്തം.
■ എള്ളുത്പാദനത്തില്‍ ഒന്നാംസ്ഥാനം.
■ ചെമ്മീന്‍വളര്‍ത്തലില്‍ ഒന്നാംസ്ഥാനം.
■ കേരളത്തിന്റെ  തടാകനഗരം എന്നറിയപ്പെടുന്നു.
■ ഓച്ചിറക്കളിക്ക്‌ പ്രശസ്തമായ ജില്ല.

നദികള്‍

■ കല്ലടയാറ്‌
■ ഇത്തിക്കരയാറ്‌
■ അയിരൂര്‍ ആറ്‌
■ പള്ളിക്കലാറ്‌

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

■ തെന്മല ഇക്കോ ടൂറിസം
■ ആശ്രാമം ടൂറിസ്റ്റ്‌ വില്ലേജ്‌
■ മണ്‍റോ തുരുത്ത്‌
■ ജടായുപ്പാറ
■ റോസ്മല
■ തങ്കശ്ശേരി വിളക്കുമാടം
■ കുളത്തൂപ്പുഴ
■ പാലരുവി വെള്ളച്ചാട്ടം

സ്ഥാപനങ്ങള്‍

■ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ - കൊല്ലം.
■ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌ ലിമിറ്റഡ്‌ - ചവറ.
■ കേരള സെറാമിക്‌സ്‌ - കുണ്ടറ.
■ കേരള മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ - ചവറ.
■ (ടാവന്‍കൂര്‍ പ്ലൈവുഡ്‌ ഇന്‍ഡസ്ട്രീസ്‌ - പുനലൂര്‍.
■ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫാഷന്‍ ടെക്നോളജി - കൊല്ലം.


വേറിട്ട വസ്തുതകള്‍

■ കൊല്ലം നഗരത്തെപ്പറ്റി വിവരങ്ങൾ നല്‍കുന്ന ചരിത്രരേഖയാണ് AD 849-ലെ തരിസാപ്പള്ളി ശാസനം (സ്ഥാണു രവിവര്‍മയുടെ).

■ ഇബ്നു ബത്തൂത്ത ലോകത്തിലെ മികച്ച അഞ്ചു തുറമുഖങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്ത കേരളത്തിലെ തുറമുഖമാണ്‌ കൊല്ലം.

■ വേലുത്തമ്പിദളവ ബ്രിട്ടീഷുകാര്‍ക്കെതിരെ പുറപ്പെടുവിച്ച സമരാഹ്വാനമാണ്‌ 1809-ലെ കുണ്ടറ വിളംബരം.

■ കൊട്ടാരക്കര രാജവംശം ഇളയിടത്ത്‌ സ്വരൂപം എന്നറിയപ്പെട്ടു.

■ കൊല്ലം നഗരത്തെപ്പറ്റി ആദ്യപരാമര്‍ശമുള്ളത് ട്രോപ്പോഗ്രാഫിയ ഇന്‍ഡിക്ക ക്രിസ്റ്റ്യാന എന്ന രചനയിലാണ്‌.

■ കൊല്ലം നഗരം പണികഴിപ്പിച്ചത്‌ സാംപിര്‍ ഈസോ.

■ 1618-ല്‍ പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച തോമസ്‌ കോട്ട തങ്കശ്ശേരികോട്ട എന്നറിയപ്പെടുന്നു.

■ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1915-ല്‍ നടന്ന കല്ലുമാലസമരത്തിന്‌ വേദിയായത്‌ കൊല്ലം ജില്ലയിലെ പെരിനാടാണ്‌.

■ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായ നീണ്ടകരയിലാണ്‌ ഇന്തോ നോര്‍വീജിയന്‍ പ്രൊജക്ട്‌.

■ കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ്‌ സ്റ്റേഷന്‍ നീണ്ടകര.

■ അഷ്ടമുടി കായലിനെ കടലുമായി ബന്ധിപ്പിക്കുന്നത്‌ നീണ്ടകര അഴി.

■ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ്‌ ശാസ്താംകോട്ട കായല്‍.

■ കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തെതുമായ ജലസേചനപദ്ധതിയാണ്‌ കല്ലട ജലവൈദ്യുത പദ്ധതി.

■ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായലാണ്‌ കൊല്ലം ജില്ലയിലെ അഷ്ടമുടി കായല്‍.

■ കൊല്ലം പട്ടണം അഷ്ടമുടി കായലിന്റെ തീരത്താണ്‌.

■ അഷ്ടമുടി കായലിലെ മണ്‍റോ തുരുത്തിലാണ്‌ ആദ്യകമ്യൂണിറ്റി ടൂറിസം പദ്ധതി ആരംഭിച്ചത്‌.

■ ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതിയാണ്‌ തെന്മല.

■ ഏഷ്യയിലെ ആദ്യ ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്‌ - തെന്മല.

■ ഒരു മരത്തിന്റെ പേരില്‍ അറിയിപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതമാണ്‌ ഷെന്തരുണി (1984).

■ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള കണ്ടെത്തിയതിലൂടെ ഗിന്നസ്ബുക്കില്‍ ഇടംനേടിയ സ്ഥലമാണ്‌ പട്ടാഴി.

■ കേരളത്തിലെ ഏറ്റവും വലിയ റെയില്‍ വേ ദുരന്തമാണ്‌ 1988 ജൂലായ്‌ 98-ന്‌ അഷ്ടമുടി കായലില്‍ നടന്ന പെരുമണ്‍ ദുരന്തം.

■ കല്ലടയാറിനു കുറുകെ നിര്‍മിച്ചിരിക്കുന്ന കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലമാണ്‌ 1877-ല്‍ നിര്‍മിച്ച പുനലൂര്‍ തൂക്കുപാലം (ശില്പി - ആല്‍ബര്‍ട്ട്‌ ഹെന്‍റി).

■ ആര്യങ്കാവിനു സമീപം സ്ഥിതിചെയ്യുന്ന പ്രശസ്ത വെള്ളച്ചാട്ടമാണ്‌ പാലരുവി.

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പപെടുന്ന സ്ഥലമാണ്‌ പുനലൂര്‍.

■ ലക്ഷംവീട്‌ പദ്ധതിക്ക്‌ 1979-ല്‍ തുടക്കംകുറിച്ചത്‌ ജില്ലയിലെ ചിതറ ഗ്രാമത്തിലാണ്‌.

■ കേരളത്തിലെ ആദ്യത്തെ തുണിമില്‍ 1881-ല്‍ കൊല്ലത്ത്‌ സ്ഥാപിതമായി.

■ കേരളത്തിലെ ആദ്യ അബ്കാരി കോടതി കൊട്ടാരക്കര.

■ കേരള ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് - കൊട്ടാരക്കര.

■ കേരളത്തില്‍ ആദ്യമായി വിമാനത്താവളം ഒരുക്കിയത്‌ കൊല്ലത്താണ്‌ (1933ല്‍ പിന്നീട് തിരുവനന്തപുരത്തേക്ക്‌ മാറ്റി).

■ കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്താംകോട്ട കായലാണ്‌ കൊല്ലം നഗരത്തിനാവശ്യമായ ശുദ്ധജലം നല്കുന്നത്‌.

■ കഥകളിയുടെ പൂര്‍വരൂപമായ രാമനാട്ടം രൂപപ്പെടുത്തിയത്‌ കൊട്ടാരക്കര തമ്പുരാനാണ്‌.

■ കഥകളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്നത്‌ കൊട്ടാരക്കരയാണ്‌.

■ വിഗ്രഹമോ ചുററമ്പലമോ ഇല്ലാത്ത ക്ഷേത്രമാണ്‌ ഓച്ചിറ പരബ്രഹ്മക്ഷേത്രം.

■ പുരുഷന്‍മാര്‍ പെണ്‍വേഷം കെട്ടിതാലപ്പൊലിനടത്തുന്ന ചടങ്ങിനാല്‍ പ്രശസ്തമായ ക്ഷേത്രമാണ്‌ കൊറ്റംകുളങ്ങര ക്ഷേത്രം.

■ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ്‌ കൊല്ലം ജില്ലയിലെ മലനട.

■ കളിമണ്‍ നിക്ഷേപങ്ങൾക്ക്‌ പ്രശസ്തമാണ്‌ കുണ്ടറ.

■ ഇന്ത്യയിലെ ആദ്യ പോലീസ്‌ മ്യൂസിയമായ സർദാർ വല്ലഭായ് പട്ടേൽ പോലീസ്‌ മ്യൂസിയം കൊല്ലത്താണ്‌.

■ കണ്ടല്‍ ഗവേഷണ കേന്ദ്രം ആയിരംതെങ്ങ്‌ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി അരങ്ങേറുന്നത്‌ അഷ്ടമുടി കായലിലാണ്‌.

■ ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം കൊല്ലം ജില്ലയിലെ അഴീക്കൽ.

■ ചട്ടമ്പി സ്വാമികളുടെ സമാധിസ്ഥലമാണ് പന്മന.

■ ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി യുടെ ആസ്ഥാനമാണ് കൊല്ലം.

■ കെട്ടുവെള്ളനിർമാണത്തിന് പ്രശസ്‌തമായ ഗ്രാമമാണ് ആലുംകടവ്.

■ കേരളത്തിലെ ആദ്യത്തെ പേപ്പർമില്ലാണ് പുനലൂർ പേപ്പര്‍മില്‍

■ കേരളത്തിലെ ആദ്യ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് - ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ്

■ ദേശിയ ജലപാത 3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ കൊല്ലം - കോട്ടപ്പുറം.

■ (പശസ്തമായ ചീനകൊട്ടാരം കൊല്ലം ജില്ലയലാണ്‌.

■ മാതാ അമൃതാനന്ദമയിയുടെ ആശ്രമം സ്ഥിതിചെയ്യുന്നത് വള്ളിക്കാവിലാണ്‌.

■ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ചടയമംഗലത്തെ ജഡായുപ്പാറ നേച്ചർ പാർക്കിലാണ്.

■ കൊല്ലം ജില്ലയെ ചെങ്കോട്ട (തമിഴ്‌നാട്‌) യുമായ ബന്ധിപ്പിക്കുന്ന ചുരമാണ്‌ ആര്യങ്കാവ്‌ ചുരം.

■ കേരളത്തിലെ ഏക മീറ്റര്‍ഗേജ്‌ പാതയാണ്‌ കൊല്ലം - ചെങ്കോട്ട പാത.

■ സേതുലക്ഷ്മിഭായ്‌ പാലം എന്നറിയപ്പെടുന്നത് നീണ്ടകര പാലമാണ്‌.

Post a Comment

Previous Post Next Post