വയനാട് ജില്ല

വയനാട് ജില്ല
■ ജില്ലാ ആസ്ഥാനം - കല്‍പ്പറ്റ
■ വയലുകളുടെ നാട്‌
■ കേരളത്തിന്റെ ഊട്ടി
■ കേരളത്തിലെ എറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല
■ കേരളത്തിലെ ഏക പീഠഭൂമി ജില്ല
■ രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല
■ കേരളത്തില്‍ ഏറ്റവും കുറച്ച്‌ നഗരവാസികളുള്ള ജില്ല
■ ആദിവാസികൾ, പട്ടികവര്‍ഗക്കാര്‍ ഏറ്റവും കൂടുതലുള്ള ജില്ല
■ ജൈനമതക്കാര്‍ ഏറ്റവും കൂടുതലുള്ള ജില്ല
■ ഇഞ്ചി, കാപ്പി ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം
■ പട്ടികജാതി ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല
■ ഇന്ത്യയിലാദ്യമായി സ്വര്‍ണഖനനം ആരംഭിച്ച ജില്ല (1875).
■ പാന്‍മസാല നിരോധിച്ച കേരളത്തിലെ ആദ്യജില്ല.
■ കബനിയാണ്‌ പ്രധാന നദി.

ടൂറിസ്സ്‌ കേന്ദ്രങ്ങള്‍

■ കുറുവദ്വീപ്‌, എടക്കല്‍ ഗുഹ, തിരുനെല്ലി, ബാണാ സുരസാഗര്‍ ഡാം, ബ്രഹ്മഗിരിമല, ചെമ്പ്പ കൊടുമുടി, ചങ്ങലമരം (ലക്കിടി)

വെള്ളച്ചാട്ടങ്ങള്‍

■ സൂചിപ്പാറ, മീന്‍മുട്ടി, കാന്തന്‍ പാറ, ചെതലയം,സെന്തിനല്‍പാറ , പൂക്കോട്‌, കര്‍ ലോട്‌ തടാകങ്ങൾ, പക്ഷിപാതാളം, മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവിസങ്കേതം, വെള്ളരി, ചീങ്ങേരി മലകൾ, പനമരം കോട്ട, ഹൃദയസരസ്‌ തടാകം

വിശേഷണങ്ങള്‍

■ തെക്കന്‍ഗയ -തിരുനെല്ലി
■ ദക്ഷിണകാശി - തിരുനെല്ലി
■ കേരളത്തിന്‍റ ചിറാപുഞ്ചി - ലക്കിടി

പ്രധാന സ്ഥാപനങ്ങള്‍

■ ഇഞ്ചിഗവേഷണകേന്ദ്രം- അമ്പലവയല്‍
■ കാപ്പിഗവേഷണകേന്ദ്രം- ചുണ്ടേല്‍
■ കേരള വെറ്ററിനറി ആന്‍ഡ്‌ ആനിമല്‍ സയൻസ് യൂണിവേഴ്‌സിറ്റി- പൂക്കോട്‌
■ വയനാട്‌ ഹെറിറ്റേജ്‌ മ്യൂസിയം- അമ്പലവയല്‍
■ എം.എസ്‌. സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫണ്ടേഷന്‍ - പുത്തൂര്‍വയല്‍
■ ഉറവ്‌ നാടന്‍ ശാസ്ത്രസാങ്കേതിക വിദ്യാകേന്ദ്രം - തൃക്കൈപ്പറ്റ
■ അംബേദ്‌കര്‍ മെമ്മോറിയല്‍ റൂറല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്മെന്‍റ്‌ - കല്‍പ്പറ്റ

സ്മാരകങ്ങള്‍

■ പഴശ്ലി സ്മാരകം- മാനന്തവാടി
■ തലയ്ക്കല്‍ ചന്തു സ്മാരകം - പനമരം
■ കരിന്തണ്ടന്‍ സ്മാരകം - ലക്കിടി

പഴയകാല സ്ഥലനാമങ്ങള്‍

■ ഗണപതിവട്ടം - സുല്‍ത്താന്‍ബത്തേരി
■ മയക്ഷേത്ര, പുറൈക്കിഴിനാട്‌ - വയനാട്‌
■ ആമലക്കഗ്രാമം - തിരുനെല്ലി

വേറിട്ട വസ്തുതകള്‍

■ സംഘകാലത്ത്‌ വയനാടന്‍ പ്രദേശങ്ങൾ പൂഴിനാടിന്റെ ഭാഗമായിരുന്നു.

■ ഭാസ്‌കര രവിവര്‍മയുടെ തിരുനെല്ലിശാസനത്തില്‍ വയനാട്‌  പുറൈക്കിഴിനാട്‌ എന്നാണ്‌ അറിയപ്പെട്ടത്‌.

■ വയനാടന്‍പ്രദേശങ്ങളില്‍ ഭരണം നടത്തിയ പ്രാചീന രാജവംശങ്ങളാണ്‌ വേടരാജവംശം, കുടുംബിയന്‍ രാജവംശം.

■ AD 1812-ല്‍ വയനാടന്‍ പ്രദേശങ്ങളില്‍ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ്‌ കുറിച്യലഹള.

■ പഴശ്ശിരാജയുടെ സുപ്രസിദ്ധമായ കുറിച്യപ്പടയുടെ തലവനായിരുന്നു തലയ്ക്കല്‍ ചന്തു.

■ നവീന ശിലായുഗകാലത്തെ ചരിത്രാവശിഷ്ടങ്ങൾ ലഭിച്ച സ്ഥലമാണ്‌ വയനാട്ടിലെ എടയ്ക്കുല്‍ ഗുഹ.

■ എഫ്‌. ഫാസെറ്റ്‌ (മലബാര്‍ പോലീസ്‌ സുപ്രണ്ട്‌) ആയിരുന്നു എടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെ ചരിത്രപ്രാധാന്യം ലോകത്തെ അറിയിച്ചത്‌.

■ ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന വയനാട്ടിലെ ആദിവാസിവിഭാഗമാണ്‌ നായാടികൾ.

■ വയനാടന്‍ചുരത്തിലൂടെയുള്ള വഴി ബ്രിട്ടിഷുകാര്‍ക്ക്‌ കാണിച്ചുകൊടുത്ത ആദിവാസിയാണ്‌ കരിന്തണ്ടന്‍.

■ രണ്ടു സംസ്ഥാനങ്ങളുമായി തമിഴ്‌നാട്‌, കര്‍ണാടക) അതിര്‍ത്തി പങ്കിടുന്ന ഏക താലൂക്കാണ്‌ സുല്‍ത്താന്‍ബത്തേരി.

■ ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെതുമായ മണല്‍ അണക്കെട്ടാണ്‌ - ബാണാസുരസാഗര്‍ അണക്കെട്ട്‌.

■ കേരളത്തിലെ ഏക പ്രകൃതിദത്ത ഡാം - ബാണാസുരസാഗര്‍ ഡാം.

■ കേരളത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപാണ് കബനി നദിയില്‍ സ്ഥിതി ചെയ്യുന്ന കുറുവാദ്വിപ്‌.

■ പിതൃബലി തര്‍പ്പണത്തിന്‌ പ്രശസ്തമായ ബ്രഹ്മഗിരിമലനിരകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ്‌ തിരുനെല്ലി.

■ കേരളത്തിലെ കാളിന്ദി എന്നറിയപ്പെടുന്ന പാപനാശിനിപ്പുഴ തിരുനെല്ലിയിലൂടെ ഒഴുകുന്നു.

■ കേരളത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകമാണ്‌ വയനാട്ടിലെ പൂക്കോട്‌ തടാകം.

■ ചെമ്പ്ര കൊടുമുടിയില്‍ സ്ഥിതിചെയ്യുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള വറ്റാത്ത തടാകമാണ്‌ ഹൃദയസരസ്സ്‌.

■ കേരളത്തിലെ നദികളില്‍ കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദിയാണ്‌ കബനി.

■ കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടിയിലാണ്‌ ഒരു കാലത്ത്‌ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത്‌ (ഇന്ന്‌ എറണാകുളത്തെ നേര്യമംഗലത്താണ്‌.

■ വയനാടിന്റെ കവാടമായ ലക്കിടിയിലാണ്‌ കരിന്തണ്ടന്‍ എന്ന ആദിവാസിയെ പിടിച്ചുകെട്ടിയ ചങ്ങലമരം സ്ഥിതിചെയ്യുന്നത്‌.

■ തിരുനെല്ലിയിലെ ബ്രഹ്മഗിരി മലനിരകളിലാണ്‌ ചിത്രകൂടന്‍ പക്ഷികൾക്ക് പ്രശസ്തമായ പക്ഷിപാതാളം.

■ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈ ആയാട്ടിറ്റ്യുഡ്‌ ക്രിക്കറ്റ്‌ സ്റ്റേഡിയമാണ്‌ വയനാട്ടിലെ കൃഷ്ണഗിരി (2013 ഡിസംബർ  17ന്‌ ഉദ്ഘാടനം ചെയ്‌തു.

■ കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ലിരാജയുടെ ശവകുടീരം മാനന്തവാടിയിലാണ്‌.

■ കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം പുല്‍പള്ളിയിലാണ്‌.

■ കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവിഭാഗമാണ്‌ പണിയര്‍.

■ ഇന്ത്യയിലാദ്യമായി ലോക മൗണ്ടൻ  സൈക്ളിങ്‌ മത്സരത്തിന്‌ വേദിയായത്‌ വയനാട്ടിലെ പൊഴുതനയിലാണ്‌.

■ ഇന്ത്യയിലെ ആദ്യഒഴുകുന്ന സൗരോര്‍ജപാടം സ്ഥാപിച്ചിരിക്കുന്നത്‌ ബാണാസുരസാഗര്‍ അണകെട്ടിലാണ്‌.

■ കേരളത്തില്‍ ആദിവാസി സമൂഹത്തില്‍നിന്ന്‌ മന്ത്രിപദത്തിലെത്തിയ ആദ്യ വ്യക്തിയാണ്‌ പി.കെ.ജയലക്ഷ്മി.

■ എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്‌ അമ്പുകുത്തിമലയിലാണ്‌.

■ കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന വയനാട് ചുരം സ്ഥിതിചെയ്യുന്നത്‌ കോഴിക്കോട് ജില്ലയിലാണ്.

■ കേരളത്തില്‍ കൂടുതല്‍ വാനില കൃഷിചെയ്യുന്ന സ്ഥലമാണ്‌ അമ്പലവയല്‍.

■ കേരളത്തിലെ ആദ്യ സമ്പൂര്‍ണ ആധാര്‍ എൻറോൾമെൻറ് പഞ്ചായത്ത്‌ അമ്പലവയല്‍.

■ വയനാട്ടില്‍ കൃഷിചെയ്യുന്ന സുഗന്ധനെല്ലിനങ്ങളാണ്  ഗന്ധകശാല, ജീരകശാല, ഞവര എന്നിവ.

■ വയനാടന്‍ കുടിയേറ്റജീവിതം പ്രമേയമാക്കി എസ്‌.കെ. പൊറ്റെക്കാട്ട്‌ രചിച്ച നോവലാണ്‌ വിഷകന്യക.

■ ജൈവവൈവിധൃയസെന്‍സസ്‌ നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്‌ എടവക. 

Post a Comment

Previous Post Next Post