പാലക്കാട്‌ ജില്ല

പാലക്കാട്‌ ജില്ല
■ കേരളത്തിലെ ഏറ്റവും വലിയ ജില്ല.
■ ഏറ്റവും കുടുതല്‍ പട്ടികജാതിക്കാരുള്ള ജില്ല.
■ കേരളത്തില്‍ കര്‍ഷകത്തൊഴിലാളികൾ കൂടുതലുള്ള ജില്ല.
■ നെല്ലുത്പാദനത്തില്‍ ഒന്നാംസ്ഥാനത്തുള്ള ജില്ല.
■ ഓറഞ്ച്‌, മധുരക്കിഴങ്ങ്‌, കരിമ്പ്‌, നിലക്കടല, പയറു വര്‍ഗങ്ങൾ, ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം.
■ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല.
■ ഏറ്റവും കൂടുതല്‍ ചുണ്ണാമ്പുനിക്ഷേപമുള്ള ജില്ല.
■ കേരളത്തിലെ ഏക I.I.T. (ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി) സ്ഥാപിതമായ ജില്ല.
■ കേരളത്തിലെ ആദ്യവിവരസാങ്കേതികവിദ്യാ ജില്ല.
■ കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത കളക്ടറേറ്റ്‌.
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്ലേജുകളുള്ള ജില്ല.
■ കരിമ്പനകളുടെ നാട്‌ എന്നറിയപ്പപെടുന്നു.
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കാര്‍ഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ജില്ല
■ രാജ്യത്തെ ആദ്യ HIV/AIDS സാക്ഷരതാ ജില്ല.
■ കേന്ദ്രസര്‍ക്കാരിന്റെ “അമൃത്‌” പദ്ധതിയില്‍ ഉൾപ്പെട്ട കേരളത്തിലെ ആദ്യനഗരം.

നദികള്‍

■ ഭാരതപ്പുഴ , കല്‍പ്പാത്തിപ്പുഴ, കണ്ണാടിപ്പുഴ,ശിരുവാണിപ്പുഴ,ഗായത്രിപ്പുഴ, തൂതപ്പുഴ, കുന്തിപ്പുഴ.

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

■ പാലക്കാട്‌ കോട്ട
■ കോട്ടമൈതാനം
■ ഭാരതപ്പുഴ
■ മലമ്പുഴ, ഫാന്‍റസി പാര്‍ക്ക്‌
■ സൈലന്‍റ് വാലി നാഷണല്‍ പാര്‍ക്ക്‌
■ പറമ്പിക്കുളം വന്യജീവിസങ്കേതം
■ നെല്ലിയാമ്പതി
■ ധോണി, മീന്‍വല്ലം, സീതാര്‍കുണ്ഡ്‌ വെള്ളച്ചാട്ടങ്ങൾ
■ പോത്തുണ്ടി ഡാം
■ കാഞ്ഞിരപ്പുഴ ഡാം

അണക്കെട്ടുകള്‍

■ പോത്തുണ്ടി,
■ മീങ്കര,
■ കാഞ്ഞിരപ്പുഴ,
■ മംഗലം

പ്രധാന സ്ഥാപനങ്ങള്‍

■ നെല്ല്‌ ഗവേഷണ കേന്ദ്രം - പട്ടാമ്പി
■ കരിമ്പ്‌ ഗവേഷണ കേന്ദ്രം - മേനോന്‍പാറ
■ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം - ലക്കിടി
■ ചെമ്പൈ സ്മാരകം - കോട്ടായി
■ മഹാകവി പി. സ്മാരകം - കൊല്ലങ്കോട്‌

വേറിട്ട വസ്തുതകൾ

■ സംഘകാലത്ത്  പാലക്കാടന്‍ പ്രദേശങ്ങൾ പൊറൈനാട്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

■ തരൂര്‍സ്വരൂപം എന്നറിയപ്പെട്ടത്‌ പാലക്കാട്‌ രാജവംശമാണ്‌.

■ പാലക്കാട്ടെ അട്ടപ്പാടിയില്‍ നിന്നാണ്‌ സംഘകാലപാരമ്പര്യ തെളിവായി 'വീരക്കല്ല്‌ ലഭിച്ചത്‌.

■ പ്രാചീനകാലത്ത്‌ നാവുദേശം എന്നറിയപ്പെട്ടത്‌ ചിറ്റൂർ.

■ 1921-ല്‍ ടി. പ്രകാശം അധ്യക്ഷനായ കെ.പി.സി.സി.യുടെ ആദ്യസമ്മേളനം നടന്നത്‌ ഒറ്റപ്പാലത്തായിരുന്നു.

■ കേരളത്തിലെ ആദ്യ റോപ്പ്‌വേ , റോക്ക്ഗാര്‍ഡന്‍ എന്നിവ മലമ്പുഴയിലാണ്‌.

■ ജനങ്ങളുടെ സഹകരണത്തോടെ നിര്‍മിച്ച കേരഉത്തിലെ ആദ്യ മിനി ജലവൈദ്യുതപദ്ധതിയാണ്‌ മീന്‍വല്ലം.

■ തമിഴ്‌നാട്ടിലൂടെ മാത്രം പ്രവേശിക്കാന്‍കഴിയുന്ന കേരളത്തിലെ വന്യജീവിസങ്കേതമാണ്‌ പറമ്പിക്കുളം.

■ 2010 - ല്‍ പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ കടുവസങ്കേതമാണ്‌ പറമ്പിക്കുളം.

■ ഇന്ത്യയിലെ ആദ്യ മയില്‍ സംരക്ഷണകേന്ദ്രമാണ്‌ കെ.കെ. നീലകണ്ഠന്റെ പേരില്‍ അറിയപ്പെടുന്ന ചൂലന്നൂര്‍.

■ കേരളത്തിൽ ഓറഞ്ചുതോട്ടങ്ങൾക്ക്‌ പ്രശസ്തമായ സ്ഥലമാണ്‌ പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി.

■ പശ്ചിമഘട്ടത്തിലെയും കേരളത്തിലെയും ഏറ്റവും വലിയ ചുരമാണ്‌ പാലക്കാട്‌ ചുരം.

■ പാലക്കാട്‌ ചുരം പാലക്കാട്‌ ജില്ലയെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നു.

■ കേരളത്തിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത പഞ്ചായത്ത്‌ കണ്ണാടി.

■ കേരളത്തിലെ ആദ്യ ലേബര്‍ ബാങ്ക്‌ സ്ഥാപിതമായത് അകത്തേത്തറ.

■ കേരളത്തില്‍ പരുത്തികൃഷിക്ക്‌ അനുയോജ്യമായ കറുത്ത മണ്ണ്‌ കണ്ടുവരുന്നത് ചിറ്റൂരിലാണ്.

■ പ്രസിദ്ധമായ ധോണി വെള്ളച്ചാട്ടം പാലക്കാട്‌ ജില്ലയിലാണ്‌.

■ കേരളത്തിലെ ആദ്യ വിന്‍ഡ്‌ഫാം പാലക്കാട്ടെ കഞ്ചിക്കോട്ടാണ്‌.

■ "പാലക്കാടന്‍ മലനിരകളുടെ റാണി" എന്നുവിളിക്കുന്നത്‌ നെല്ലിയാമ്പതി.

■ സിംഹവാലന്‍കുരങ്ങുകൾക്ക്‌ പ്രശസ്പമായ ദേശീയോദ്യാനമാണ്‌ സൈലന്‍റ് വാലി .

■ സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന മലിനീകരണം ഏറ്റവും കുറഞ്ഞ നദിയാണ്‌ കുന്തിപ്പുഴ.

■ കുന്തിപ്പുഴയിലെ വിവാദപദ്ധതിയായിരുന്നു പാത്രക്കടവ്‌ പദ്ധതി.

■ സൈലന്‍റ് വാലിയില്‍നിന്ന്‌ ഉദ്ഭവിക്കുന്ന പുഴയാണ് തൂതപ്പുഴ.

■ പ്രാചീനകാലത്ത്‌ 'സൈരന്ധ്രി വനം' എന്നറിയപ്പെട്ട ഈ പ്രദേശം നിശ്ശബ്ദതയുടെ താഴ്വര എന്നറിയപ്പെടുന്നു.

■ വെടിപ്പാവുകളുടെ സാന്നിധ്യമാണ്‌ സൈലന്‍റ് വാലിയുടെ മറ്റൊരുപ്രത്യേകത.

■ ചുണ്ണാമ്പുനിക്ഷേപത്തില്‍ പ്രശസ്തമായ വാളയാറിലാണ്‌ മലബാര്‍ സിമന്‍റ്സിന്റെ ആസ്ഥാനം.

■ ശിരുവാണി അണക്കെട്ട്‌ വഴിയാണ്‌ കോയമ്പത്തൂര്‍ നഗരത്തിന്‌ ജലവിതരണം നടത്തുന്നത്‌.

■ അട്ടപ്പാടി മേഖലയിലൂടെ ഒഴുകുന്ന നദിയാണ്‌ ശിരുവാണി.

■ അട്ടപ്പാടിയുടെ വികസനത്തിനായി സര്‍ക്കാര്‍ രൂപം നല്‌കിയ പദ്ധതിയാണ്‌ അഹാഡ്‌സ്‌.

■ പെരുമാട്ടി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കെതിരെ സമരം നയിച്ച വനിതയാണ്‌ മയിലമ്മ.

■ കല്ലുവഴിചിട്ടയ്ക്ക്‌ ജന്മംനല്ലി 'കഥകളി ഗ്രാമം' എന്ന വിശേഷണം സ്വന്തമാക്കിയത്‌ വെള്ളിനേഴി ഗ്രാമം.

■ സംഗീതോപകരണങ്ങളുടെ നിര്‍മാണത്തിന്‌ പ്രശസ്തമാണ്‌ പെരുവേമ്പ.

■ പാലക്കാട്‌ ജില്ലയിലെ ജൈനിമേട്‌ എന്നസ്ഥലത്തുവെച്ചാണ്‌ കുമാരനാശാന്‍ വിണപൂവ്‌ രചിച്ചത്‌.

■ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിലെ പ്രതിപാദ്യ പ്രദേശമാണ്‌ തസ്രാക്ക് ഗ്രാമം.

■ പാലക്കാട്‌ മണി അയ്യര്‍ മൃദംഗവിധ്വാനാണ്.

■ രഥോത്സവത്തിന്‌ പ്രശസ്തമാണ്‌ കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രം.

■ ജയപ്രകാശ്‌ നാരായണ്‍ മാന്‍പാര്‍ക്ക്‌ വാളയാറില്‍ സ്ഥിതിചെയ്യുന്നു.

■ നവോത്ഥാന നായകനായ ബ്രഹ്മാനന്ദ ശിവയോഗിയുടെ 'ആനന്ദമഠം' ആലത്തൂരില്‍ സ്ഥിതിചെയ്യുന്നു.

■ ഹൈദരലി 1766-ല്‍ നിര്‍മിച്ച കോട്ട പാലക്കാട്ട്‌ കോട്ട, ടിപ്പുവിന്റെ കോട്ട എന്നറിയപ്പെടുന്നു.

■ കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന വിവാദ പദ്ധതിയാണ്‌ പറമ്പിക്കുളം ആളിയാര്‍ പദ്ധതി.

■ മലമ്പുഴ, വാളയാര്‍ എന്നിവ കല്‍പാത്തി പുഴയുടെ പോഷകനദികളാണ്‌.

■ തുള്ളല്‍കലയുടെ ഉപജ്ഞാതാവായ കുഞ്ചന്‍നമ്പ്യാരുടെ ജന്മദേശമാണ്‌ ലക്കിടിക്കടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലം കലക്കത്തു ഭവനം.

■ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നായ ഭവാനി പുഴ കടന്നുപോകുന്നത്‌ പാലക്കാട്‌ ജില്ലയിലൂടെയാണ്‌.

■ പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യഗ്രാമപ്പഞ്ചായത്ത്‌ ഓഫീസ്‌ പെരുമാട്ടി.

■ എല്‍.ഇ.ഡി. (LED) ഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുത്ത ഗ്രാമപ്പഞ്ചായത്താണ്‌ പെരിങ്ങോട്ടുകുറിശ്ശി.

■ കേരളത്തിലെ ആദ്യ ഇലക്ട്രിക്കൽ ട്രെയിന്‍ സര്‍വീസ്‌ നടത്തിയത്‌ ഷൊര്‍ണുരിനും എറണാകുളത്തിനുമിടയിലാണ്‌.

■ ഇന്ത്യയിലെ ആദ്യത്തെ ഡിഫന്‍സ്‌ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്‌ തുടങ്ങുന്നത്‌ ഒറ്റപ്പാലത്ത്‌.

■ പട്ടികജാതി, പട്ടികവ൪രഗ വകുപ്പിന്‌ കീഴിലെ രാജ്യത്തെ ആദ്യ മെഡിക്കല്‍ കോളേജ്‌ 2014ല്‍ പാലക്കാട്‌ പ്രവര്‍ത്തനമാരംഭിച്ചു.

■ കേരളചരിത്രത്തില്‍ ബ്രിട്ടീഷുകാ൪ സര്‍ പദവി നല്‍കി ആദരിച്ച ഏക രാജവംശമാണ്‌ കൊല്ലങ്കോട് രാജവംശം.

■ കാവേരിയുടെ പോഷകനദിയാണ്‌ ഭവാനി.

Post a Comment

Previous Post Next Post