കണ്ണൂര്‍ ജില്ല

കണ്ണൂര്‍ ജില്ല
■ തെയ്യങ്ങളുടെയും തിറകളുടെയും നാട്‌.
■ “കേരളത്തിന്റെ മാഞ്ചസ്റ്റര്‍".
■ തറികളുടെയും നാടന്‍ കലകളുടെയും നാട്‌.
■ കേരളത്തിൽ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല.
■ സ്ത്രി - പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല.
■ ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ജില്ല.
■ ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിത ജില്ല.
■ സെറി-കൾച്ചര്‍ വ്യവസായത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ല.
■ കണ്ടല്‍ക്കാടുകൾ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജില്ല.
■ കൈത്തറി വ്യവസായത്തില്‍ ഒന്നാം സ്ഥാനം.
■ 'പെരിപ്ലസ് ഓഫ്‌ എറിത്രിയന്‍ സീ'എന്ന ഗ്രന്ഥത്തില്‍ "നൗറ" എന്ന്‌ വിശേഷിപ്പിക്കപ്പെട്ടു.
■ കേരളത്തിലെ ഏക  കന്റോൺമെന്റ്.
■ ബീഡി വ്യവസായത്തിന്‌ പ്രസിദ്ധമായ ജില്ല.
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഹകരണ ആസ്പത്രികൾ  സ്ഥിതി ചെയ്യുന്ന ജില്ല.
■ അറബ്‌ രേഖകളില്‍ “'ജൂര്‍ഹത്തന്‍' എന്നറിയപ്പെട്ടു.
■ കേരളത്തില്‍ ഏറ്റവും അവസാനം രൂപവത്കരിക്കപ്പെട്ട കോര്‍പ്പറേഷന്‍ - കണ്ണൂര്‍.

നദികള്‍

■ വളപട്ടണം പുഴ, അഞ്ചരക്കണ്ടി പുഴ, മയ്യഴി പുഴ, കുപ്പം പുഴ, പെരുവമ്പപുഴ, രാമപുരം പുഴ, കരിങ്കോടു പുഴ, കവ്വായി പുഴ, തലശ്ശേരി പുഴ (പൊന്നയം പുഴ)


ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍

■ ഇല്ലിക്കുന്ന്‌ ബംഗ്ലാവ്‌, മാപ്പിള ബേ, ധര്‍മടം ദ്വീപ്‌, പൈതല്‍ മല, കനകമല, പഴശ്ശിഡാം, മാടായിപ്പാറ, പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തുകേന്ദ്രം, അറയ്ക്കല്‍ മ്യൂസിയം, സെന്‍റ്‌ ആഞ്ചലോസ്‌ കോട്ട, തലശ്ശേരി കോട്ട, പയ്യാമ്പലം, മുഴപ്പിലങ്ങാട്‌, കീഴുന്ന മീന്‍കുന്ന്‌, തോട്ടട, ഏഴര ബിച്ചുകൾ.

പ്രധാന സ്ഥാപനങ്ങള്‍

■ കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ - കണ്ണൂര്‍
■ കേരള ഫോക്ലോര്‍ അക്കാഡമി - ചിറയ്ക്കല്‍
■ സെന്‍ട്രല്‍ സ്റ്റേറ്റ്‌ ഫാം - ആറളം
■ മലയാള കലാഗ്രാമം - മാഹി
■ മലബാര്‍ കാന്‍സര്‍ സെന്‍റര്‍ - കോടിയേരി
■ വേസ്റ്റേണ്‍ ഇന്ത്യ പ്പൈവുഡ്‌സ്‌ - വളപട്ടണം
■ കേരള ദിനേശ്‌ ബീഡി - കണ്ണുര്‍
■ കുരുമുളക്‌ ഗവേഷണകേന്ദ്രം - പന്നിയൂര്‍
■ കണ്ണൂര്‍ വിമാനത്താവളം - മൂര്‍ഖന്‍പറമ്പ്‌, മട്ടന്നൂർ

ചുരങ്ങള്‍

■ പേരമ്പാടി ചുരം, പെരിയചുരം

സ്മാരകങ്ങൾ 

■ ഉപ്പുസത്യാഗ്രഹ സ്മാരകം - ഉളിയത്തുകടവ് (പയ്യന്നൂർ)

വന്ന്യജീവി സങ്കേതങ്ങൾ

■ ആറളം വന്ന്യജീവി സങ്കേതം
■ കൊട്ടിയൂർ വന്ന്യജീവി സങ്കേതം 

തലശ്ശേരി

■ മൂന്ന്‌ സി-കളുടെ നഗരം. (കേക്ക്‌, ക്രിക്കറ്റ്‌, സര്‍ക്കസ്‌)
■ കേരളത്തിലെ ആദ്യത്തെ ബേക്കറി - മാമ്പള്ളീസ്‌ ബേക്കറി (തലശ്ശേരി)
■ കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ്‌ ക്ലബ്ബ്‌ സ്ഥാപിക്കപ്പെട്ട സ്ഥലം.
■ ഇന്ത്യന്‍ സര്‍ക്കസിൻറെ തൊട്ടില്‍" എന്നറിയപ്പെടുന്നു.
■ ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്‌റ്റിക്‌ പരിശീലന കേന്ദ്രം,

വേറിട്ട വസ്തുതകൾ

■ മാര്‍ക്കോപോളോയുടെ സഞ്ചാരക്കുറിപ്പുകളില്‍ ഇടംപിടിച്ച കണ്ണൂരിലെ രാജവംശമായ മൂഷകവംശത്തിൻറെ ആസ്ഥാനമായിരുന്നു ഏഴിമല.

■ പോര്‍ച്ചുഗീസ്‌ വൈസ്രോയി ആയിരുന്ന ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡയാണ്‌ 1505-ല്‍ സെന്‍റ്‌ ആഞ്ചലോസ്‌ കോട്ട (കണ്ണൂര്‍ കോട്ട) പണിതത്‌.

■ കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ്‌ അറയ്ക്കല്‍ രാജവംശം.

■ 1928-ല്‍ കണ്ണൂരില്‍ നടന്ന കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്‌ ആധ്യക്ഷ്യം വഹിച്ചത്‌ ജവാഹര്‍ലാല്‍ നെഹ്റു ആയിരുന്നു.

■ 'രണ്ടാം ബര്‍ദോളി' എന്നറിയപ്പെട്ട പയ്യന്നൂര്‍ ആയിരുന്നു കേരളത്തിലെ ഉപ്പു സത്യാഗ്രഹ വേദി.

■ ഉപ്പു സത്യാഗ്രഹജാഥ കോഴിക്കോട് മുതല്‍ പയ്യന്നൂര്‍ വരെ നയിച്ചത്‌ കെ. കേളപ്പന്‍ (1931).

■ പഴശ്ശിരാജാവിൻറെ ആസ്ഥാനമായിരുന്ന കോട്ടയം കണ്ണൂര്‍ ജില്ലയിലാണ്‌.

■ മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം 1847-ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിൻറെ മേല്‍നോട്ടത്തില്‍ തലശ്ശേരിയിലെ ഇല്ലിക്കുന്ന്‌ ബംഗ്ലാവില്‍ നിന്ന്‌ പുറത്തിറങ്ങി.

■ 1099-ല്‍ പിണറായിലെ പാറപ്പുറത്ത്‌ വെച്ചാണ്‌ കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപവത്കരിക്കപ്പെട്ടത്‌.

■ കണ്ണൂര്‍ ജില്ലയില്‍ നടന്ന ചരിത്രപ്രസിദ്ധമായ സമരങ്ങളാണ് 1940- ലെ മൊറാഴ സമരവും 1946-ലെ കരിവള്ളൂർ സമരവും.

■ അറബികൾ 'ബദ്ഫത്തന്‍' എന്ന്‌ വളപട്ടണത്തെയും 'ദഫ്ഫത്തന്‍' എന്ന്‌ ധര്‍മടത്തെയും വിളിച്ചിരുന്നു.

■ ഏലിമല, ഹിലി, സപ്‌തശൈലം എന്നിങ്ങനെ ചരിത്രരേഖകളില്‍ പരാമർശിക്കപ്പെട്ട പ്രദേശമാണ്‌ ഏഴിമല.

■ കേരളത്തിലെ ഏക ഡ്രൈവിങ്‌ ബിച്ച്‌- കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്‌ എന്നിങ്ങനെ അറിയപ്പെടുന്നത്‌ - മുഴപ്പിലങ്ങാട്‌.

■ കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവിസങ്കേതം - ആറളം

■ സൈലന്‍റ്‌ വാലി ഓഫ്‌ കണ്ണൂര്‍- ആറളം

■ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കറുവാതോട്ടം സ്ഥിതിചെയ്യുന്നത് - അഞ്ചരക്കണ്ടി.

■ ധർമടം ദ്വീപ് സ്ഥിതിചെയ്യുന്നത് അഞ്ചരക്കണ്ടി പുഴയിലാണ്.

■ ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി - ഏഴിമല

■ അക്ഷരകേരളം പദ്ധതിയിലൂടെ ആദ്യമായി ൧൦൦ ശതമാനം സാക്ഷരത കൈവരിച്ച പഞ്ചായത്ത്‌ - കരിവള്ളൂർ

■ 'വികേന്ദ്രീകൃതാസൂത്രണം' ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത്‌ - കല്യാശ്ശേരി.

■ "അയല്‍ക്കൂട്ടം" പദ്ധതി ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത്‌ - കല്യാശ്ശേരി

■ കേരളത്തിലെ ആദ്യ ഇ- സാക്ഷരതാ പഞ്ചായത്ത്‌ - ശ്രീകണ്ഠപുരം.

■ കേരളത്തിലെ ആദ്യ സഹകരണ മെഡിക്കല്‍ കോളേജ്‌ - പരിയാരം മെഡിക്കല്‍ കോളേജ്‌.

■ ലോകത്തിലാദ്യമായി സങ്കരയിനം കുരുമുളക്‌ വികസിപ്പിച്ചെടുത്ത സ്ഥാപനം - പന്നിയൂര്‍ കുരുമുളക്‌ ഗവേഷണ കേന്ദ്രം

■ കണ്ണൂര്‍ ജില്ലയിലെ കൈപ്പാട്‌ പ്രദേശത്ത്‌ കൃഷി ചെയ്യുന്ന അത്യുത്പദനശേഷിയുള്ള നെല്ലിനങ്ങളാണ്‌ ഏഴോം I, ഏഴോം II.

■ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപ്പഞ്ചായത്ത് - വളപട്ടണം.

■ ഇന്ത്യയിലെ ആദ്യ പ്ലൈവുഡ്‌ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്‌ - വളപട്ടണം.

■ വളപട്ടണം പുഴയില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ട്‌ - പഴശ്ശി ഡാം.

■ ഇന്ത്യന്‍ കോസ്റ്റ്‌ ഗാര്‍ഡ്‌ അക്കാദമി സ്ഥാപിക്കുന്നത്‌ - ഇരണിയാവ്‌ (അഴീക്കല്‍)

■ ഭാമസൂചകപദവി കരസ്ഥമാക്കിയ പവിത്രമോതിരത്തിന്‌ പ്രശസ്തമായ സ്ഥലം - പയ്യന്നൂര്‍

■ വളപട്ടണം പുഴയെ കവ്വായി കായലുമായി ബന്ധിപ്പിക്കുന്ന കനാൽ - സുൽത്താൻ കനാൽ.

■ ജര്‍മന്‍ പ്രകൃതിസ്നേഹിയായ വോൾഫ്-ഗാംങ്ങിൻറെ ആശ്രമം സ്ഥിതി ചെയ്യുന്നത്‌ - ഇരിട്ടി.

■ ജൂതക്കുളം സ്ഥിതി ചെയ്യുന്നത്‌ - മാടായി.

■ കേരളത്തിലെ ഇംഗ്ലീഷ്‌ ചാനല്‍ എന്നറിയപ്പെടുന്നത്‌ മാഹി (മയ്യഴിപുഴ).

■ കേരളത്തിനകത്ത്‌ സ്ഥിതിചെയ്യുന്ന ഏകകേന്ദ്രഭരണപ്രദേശം - മാഹി.

■ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുന്‍സിപ്പാലിറ്റി - പയ്യന്നൂര്‍.

■ ആത്മവിദ്യാസംഘത്തിൻറെ സ്ഥാപകനായ വാഗ്‌ഭടനാന്ദഗുരുക്കളുടെ ജന്മസ്ഥലമാണ്‌ പാട്യം ഗ്രാമം.

■ ദക്ഷിണ വാരാണസി, ഉത്തരകേരളത്തിലെ ശബരിമല എന്നിങ്ങനെ അറിയപ്പെടുന്ന ക്ഷേത്രം - കൊട്ടിയൂര്‍ ക്ഷേത്രം.

■ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീ നാരായണഗുരു.

■ 'കേരളം കൈലാസം' എന്നറിയപ്പെടുന്ന ക്ഷേത്രം - തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം.

■ മാലിക് ദിനാർ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കണ്ണൂരിലെ ദേവാലയം - മാടായി പള്ളി.

■ ബ്രാസ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം - തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം.

Post a Comment

Previous Post Next Post