എറണാകുളം ജില്ല

എറണാകുളം ജില്ല
■ ജില്ലാ ആസ്ഥാനം- കാക്കനാട്‌
■ ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ജില്ല (1990).
■ ഏറ്റവും കുടുതല്‍ ദേശീയപാതകൾ കടന്നുപോകുന്ന ജില്ല.
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷവരുമാനമുള്ള ജില്ല.
■ കേരള ഹൈക്കോടതിയുടെ ആസ്ഥാനം.
■ പ്രാചിനകാലത്ത്‌ ഋഷിനാഗകുളം എന്നറിയപ്പെട്ടു.
■ ജാതിക്ക, പൈനാപ്പിൾ ഉല്ലാദനത്തില്‍ ഒന്നാം സ്ഥാനം.

നദികള്‍

■ പെരിയാര്‍,
■ മൂവാറ്റുപുഴയാര്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

■ ഭൂതത്താന്‍കെട്ട്‌,
■ ബോൾഗാട്ടി ദ്വീപ്‌,
■ ഗുണ്ടു ദ്വീപ്‌,
■ പാണിയേലിപ്പോര്‌,
■ മട്ടാഞ്ചേരി ജൂതപള്ളി,
■ മലയാറ്റൂര്‍ കുരിശുമുടി
■ ഇടമലയാർ ജലവൈദ്യുത പദ്ധതി
■ ബ്രഹ്മപുരം ഡീസല് വൈദ്യുത നിലയം
■ ബി എസ് ഇ എസ് താപനിലയം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

■ ശ്രി ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല - കാലടി
■ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (CUSAT) - കൊച്ചി
■ ഫിഷറീസ്‌ യൂനിവേഴ്‌സിറ്റി - പനങ്ങാട്‌
■ നാഷണല്‍ യുനിവേഴ്സിറ്റി ഓഫ്‌ അഡ്വാന്‍സ്ഡ്‌ ലീഗല്‍ സ്റ്റഡീസ്‌ (NUALS)- കലൂര്‍

വൃവസായ സ്ഥാപനങ്ങള്‍

■ ഫെര്‍ട്ടിലൈസര്‍ ആന്‍ഡ്‌ കെമിക്കല്‍സ്‌ ഓഫ്‌ ട്രാവന്‍കൂര്‍ (FACT) - ആലുവ
■ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌ ലിമിറ്റഡ്‌ - ആലുവ
■ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂൾസ്‌ (HMT) - കളമശ്ശേരി
■ സ്മാര്‍ട്ട്‌ സിറ്റി- കാക്കനാട്‌
■ കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ - അത്താണി

സ്മാരകങ്ങൾ, മ്യൂസിയങ്ങള്‍

■ കേരള ചരിത്ര മ്യൂസിയം- ഇടപ്പള്ളി
■ പരീക്ഷിത്തുതമ്പുരാന്‍ മ്യൂസിയം - എറണാകുളം
■ കേരള ഫോക്ലോര്‍ മ്യൂസിയം - തേവര
■ ചങ്ങമ്പുഴ സ്മാരകം - ഇടപ്പള്ളി
■ സഹോദരന്‍ അയ്യപ്പന്‍ സ്മാരകം- ചെറ്റായി

ഗവേഷണ കേന്ദ്രങ്ങള്‍

■ പുല്‍ത്തൈല ഗവേഷണകേന്ദ്രം - ഓടക്കാലി
■ നെല്ല് ഗവേഷണകേന്ദ്രം - വൈറ്റില
■ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് - കൊച്ചി
■ പൈനാപ്പിൾ ഗവേഷണ കേന്ദ്രം- വാഴക്കുളം

ആസ്ഥാന മന്ദിരങ്ങള്‍

■ കേരള പ്രസ്‌ അക്കാദമി- കാക്കനാട്‌
■ സ്പൈസസ്‌ ബോര്‍ഡ്‌ - കൊച്ചി
■ നാളീകേര വികസന ബോര്‍ഡ്‌ - കൊച്ചി
■ കേരള സ്റ്റേറ്റ്‌ സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ - കാക്കനാട്‌
■ കേരള സ്റ്റേറ്റ്‌ ബാംബൂ കോര്‍പ്പറേഷന്‍ - അങ്കമാലി
■ CBIയുടെ കേരളത്തിലെ ആസ്ഥാനം - കൊച്ചി
■ ദക്ഷിണ നാവിക കമാന്‍ഡ്‌ - കൊച്ചി
■ കേരള സ്റ്റേറ്റ്‌ വെയര്‍ഹസിങ്‌ കോര്‍പ്പറേഷന്‍ - എറണാകുളം

വേറിട്ട വസ്തുതകള്‍

■ പെരുമ്പടപ്പ്‌ സ്വരൂപം എന്നറിയപ്പെട്ടത്‌ കൊച്ചി രാജവംശമാണ്‌.

■ കൊച്ചിയുടെ സുവര്‍ണകാലഘട്ടം എന്നറിയപ്പെട്ടത്‌ ശക്തന്‍ തമ്പുരാന്റെ കാലഘട്ടമാണ്‌.

■ ഇന്ത്യയില്‍ യൂറോപ്യന്‍മാര്‍ നിര്‍മിച്ച ആദ്യ കോട്ടയായ മാനുവല്‍ കോട്ട - പള്ളിപ്പുറം, വൈപ്പിന്‍, ആയക്കോട്ട എന്നിങ്ങനെ അറിയപ്പെടുന്നു.

■ പണ്ഡിറ്റ്‌ കറുപ്പന്‍ വാലസമുദായ പരിഷ്കാര സഭയ്ക്ക് തുടക്കമിട്ടത്‌ - തേവര (കൊച്ചി) യിലാണ്‌.

■ സഹോദരന്‍ അയ്യപ്പന്‍ സഹോദരസംഘത്തിന് തുടക്കമിട്ടത്‌ ചെറായിലാണ്‌.

■ കൊച്ചിരാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ഛന്മാരുടെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം.

■ അയിത്ത നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട്‌ 1948ല്‍ നടന്ന സത്യാഗ്രഹമാണ്‌ പാലിയം സത്യാഗ്രഹം.

■ ഉദയംപേരൂര്‍ സുന്നഹദോസ്‌ 1599ലും കൂനന്‍കുരിശ്‌പ്രതിജ്ഞ (മട്ടാഞ്ചേരി) 1655ലുമാണ്‌ നടന്നത്‌.

■ 1941ല്‍ കൊച്ചി പ്രജാമണ്ഡലം സ്ഥാപിച്ചത്‌ വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍.

■ പോര്‍ച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യ തലസ്ഥാനമായിരുന്നു കൊച്ചി.

■ യുൂറോപ്യന്‍രേഖകളില്‍ 'റപ്പോളിന്‍' എന്നറിയപ്പപെട്ടിരുന്നത്‌ ഇടപ്പള്ളി.

■ ഇളങ്ങല്ലൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്‌ ഇടപ്പള്ളി രാജവംശമാണ്‌.

■ കൊച്ചിരാജാക്കന്‍മാരുടെ കിരീടധാരണം നടന്ന സ്ഥലമാണ്‌ ചിത്രകൂടം.

■ കേരളത്തിലെ ആദ്യ ശിശുസൗഹൃദ ജില്ല - എറണാകുളം.

■ അറബികടലിന്റെ റാണി എന്ന്‌ കൊച്ചിയെ വിശേഷിപ്പിച്ചത്‌ ആര്‍.കെ ഷണ്‍മുഖം ചെട്ടിയാണ്‌.

■ കേരളത്തിലെ ഏക ക്രിസ്ത്യന്‍ രാജവംശമാണ്‌ വില്ല്യാര്‍വട്ടം.

■ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്‌ കാക്കനാട്‌ (എറണാകുളം).

■ കൊച്ചി തുറമുഖത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതിന്റെ ഫലമായി രൂപപ്പെട്ട വെല്ലിങ്ടണ്‍ ദ്വീപാണ്‌ കേരളത്തിലെ ഏക കൃത്രിമ ദ്വീപ്.

■ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയപാത 966B (കുണ്ടന്നൂര്‍- വെല്ലിങ്ടണ്‍).

■ കേരളത്തിലെ ഏക ജൂതത്തെരുവ്‌ മട്ടാഞ്ചേരിയിലാണ്.

■ കേരളത്തിലെ നിലവിലുള്ള ഏക ജൂതദേവാലയം സ്ഥിതിചെയ്യുന്നത്‌ മട്ടാഞ്ചേരിയിലാണ്‌.

■ മംഗളവനം പക്ഷിസങ്കേതമാണ്‌ കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതം.

■ കേരളത്തിലെ ആദ്യ പക്ഷിസങ്കേതമായ തട്ടേക്കാട്‌ സാലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നു.

■ സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ വിമാനത്താവളമാണ്‌ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം.

■ കേരളത്തിലെ ആദ്യ ഡീസല്‍ വൈദ്യുതനിലയം ബ്രഹ്മപുരത്താണ്.

■ കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കുല്‍ മ്യൂസിയം തൃപ്പുണിത്തുറ ഹില്‍പാലസ്‌ മ്യൂസിയമാണ്‌.

■ ഇന്ത്യയിലെ ആദ്യ റബ്ബര്‍പാര്‍ക്ക്‌ ഐരാപുരത്താണ്‌.

■ കേരളത്തിലെ ആദ്യ സ്വാശ്രയ സര്‍വകലാശാലയാണ്‌ കൊച്ചി നിയമസര്‍വകലാശാല (NUALS).

■ ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക്‌ വോട്ടിങ്‌ യന്ത്രം ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പ്‌ നടത്തിയത്‌ വടക്കന്‍ പറവൂർ (1982).

■ കേരളത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ വിപണനകേന്ദ്രം വാഴക്കുളം.

■ കേരളത്തിലെ ആദ്യ മാതൃക മത്സ്യബന്ധനഗ്രാമം, ടൂറിസ്റ്റ്‌ ഗ്രാമം എന്നറിയപ്പെടുന്നത്‌ കുമ്പളങ്ങി.

■ കേരള പഞ്ചായത്ത്‌രാജ്‌ സംവിധാനം 1960-ല്‍ നെഹ്റു ഉദ്ഘാടനം ചെയ്തത്‌ എറണാകുളത്താണ്‌.

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്‌ നേര്യമംഗലത്താണ്‌.

■ കേരളത്തിലെ ആദ്യ കരൾ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്‌ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്‌ (കൊച്ചി).

■ കേരളത്തിലെ ആദ്യഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്‌ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ (ജോസ്‌ചാക്കോ പെരിയപുറം നടത്തി).

■ ആദ്യത്തെ മിനറല്‍ വാട്ടര്‍ പ്ലാന്‍റ്‌ സ്ഥാപിക്കപ്പെട്ട കുമ്പളങ്ങിയിലാണ്‌.

■ കേരളത്തില്‍ സ്പീഡ്പോസ്റ്റ്‌ സംവിധാനത്തിന് തുടക്കമിട്ടത്‌ കൊച്ചിയിലാണ്‌.

■ ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എം ടി.എം കൊച്ചി വൈപ്പിന്‍ ദ്വീപിലാണ്‌ സ്ഥാപിച്ചത്.

■ 1974-ല്‍ ഡച്ചുകാരാണ്‌ കൊച്ചിയിലെ ബോൾ ഗാട്ടി പാലസ്‌ പണിതത്‌.

■ 1568-ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കൊട്ടാരമാണ് ഇപ്പോൾ ഡച്ച്‌ കൊട്ടാരം എന്ന റിയപ്പെടുന്നത്‌ (മട്ടാഞ്ചേരി).

■ ആനപരിശിീലനകേന്ദ്രം സ്ഥിതിചെയ്യുന്നത കോടനാട്‌.

■ അദ്വൈതാചാര്യനായ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി പെരിയാറിന്റെ തീരത്താണ്‌.

■ ഏഷ്യയിലെ ഏക ക്രിസ്ത്രീയ അന്താരാഷ്ട തീര്‍ത്ഥാടനകേന്ദ്രമാണ്‌ മലയാറ്റൂര്‍ പള്ളി.

■ കോതമംഗലമാണ്‌ ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്നത്‌.

■ ജില്ലയിലെ പ്രസിദ്ധമായ വൈദ്യൃതപദ്ധിതികളാണ് ബ്രഹ്മപുരം, ഇടമലയാര്‍, നേര്യമംഗലം.

■ കേരളത്തിലെ ആദ്യ ടൂറിസ്റ്റ്‌ പോലിസ്‌ സ്റ്റേഷൻ ഫോര്‍ട്ട്‌ കൊച്ചിയിലാണ്‌.

■ കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ്‌ സ്‌കൂൾ മട്ടാഞ്ചേരിയിലാണ്‌ സ്ഥാപിതമായത്‌

■ വാസ്‌കോ ഡ ഗാമയുടെ ഭാതികശരീരം അടക്കം ചെയ്തിരുന്നത്‌ കൊച്ചിയിലെ സെന്‍റ്‌ ഫ്രാന്‍സിസ്‌ പള്ളിയിലായിരുന്നു.

■ ഇന്ത്യയില്‍ ആദ്യത്തെ ടെലികോം സ്റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജ്‌ കളമശ്ശേരിയില്‍ ആരംഭിച്ചു.

■ ആലുവാ അദ്വൈതാശ്രമം സ്ഥാപിച്ചത്‌ ശ്രീനാരായണഗുരു. ഇവിടെവെച്ചാണ്‌ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന സന്ദേശം അദ്ദേഹം നല്‍കിയത്‌.

■ ആലുവായില്‍വെച്ചാണ്‌ പെരിയാര്‍ മംഗലപ്പുഴയെന്നും മാര്‍ത്താണ്ഡന്‍പുഴയെന്നും രണ്ടായി പിരിയുന്നത്‌.

Post a Comment

Previous Post Next Post